Author: News Desk

മനാമ : ബഹറിനിൽ വാഹനാപകടത്തെ തുടർന്ന് പ്രവാസിമലയാളിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി ജഗത് റാം ( അപ്പു 28) മരണമടഞ്ഞു. ബുധനാഴ്ച പുലർച്ചെ ജോലിക്കു പോകുന്നതിനിടെ കാറിൽ ട്രക്ക് ഇടിച്ചായിരുന്നു അപകടം. കിംഗ് ഫഹദ് കോസ്‌വേയിൽ 1.30 ഓടെയാണ് അപകടമുണ്ടായത്. ഇദ്ദേഹം കൊക്കോകോള ബോട്ടിലിംഗ് കമ്പനിയിൽ സെയില്സിൽ ജോലിചെയ്തു വരികയായിരുന്നു.

Read More

മനാമ: ലോക തൊഴിലാളി ദിനത്തിൽ അൽ ഹിദായ മലയാള വിഭാഗം സൽമാനിയ മെഡിക്കൽ സെന്ററിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് സമൂഹത്തിലെ വിവിധ വ്യക്തിത്വങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നൂറിലധികം പേർ ക്യാംപിൽ പങ്കെടുത്തു. കഴിഞ്ഞ 18 വർഷമായി മെയ് ദിനത്തിൽ രക്തദാനം നടത്തി വരുന്നതായി അതിഥികളെ സ്വാഗതം ചെയ്തുകൊണ്ട് അബ്ദുൽ ഗഫൂർ പാടൂർ പറഞ്ഞു. ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ സോമൻ ബേബി ആശംസാ പ്രസംഗം നടത്തി. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, കെ.എം.സി.സി. ബഹ്‌റൈൻ പ്രസിഡന്റ് എസ് .വി. ജലീൽ, കെ.എം. സി.സി. ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, സാമൂഹ്യ പ്രവർത്തകരായ ഡോ. ബാബു രാമചന്ദ്രൻ, ചെമ്പൻ ജലാൽ, അബ്ദുൽ സത്താർ എന്നിവർ പരിപാടിയിൽ ആശംസകൾ അർപ്പിക്കുകയും രക്തദാനം ചെയ്യാനെത്തിയവരെ അനുമോദിക്കുകയും ചെയ്തു. വി.പി. അബ്ദുൽ റസാഖ്, സി.എം. അബ്ദുൽ ലത്തീഫ്, ഷമീർ ബിൻ ബാവ, സാക്കിർ ഹുസ്സൈൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ അഷ്‌റഫ് പാടൂർ നന്ദി…

Read More

മനാമ : ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ദേവ്ജി – ബികെഎസ്  ബാലകലോൽസവം  2019 – ൽ   വിവിധ വ്യക്തിഗത മൽസരങ്ങൾക്ക്  രജിസ്റ്റർ ചെയ്യുവാനുള്ള അവസാന  തീയതി മെയ്-4 രാത്രി 9.30PM വരെ ആയിരിക്കും എന്ന്  സമാജം പ്രസിഡന്റ്‌ രാധാകൃഷ്ണ പിള്ള, ആക്ടിംഗ് ജനറല്‍ സെക്രട്ടറി ടി.ജെ. ഗിരീഷ്‌ എന്നിവര്‍ പത്രക്കുറിപ്പി ല്‍ അറിയിച്ചു. ടീം ഇനങ്ങൾക്ക് മെയ് 20-)൦ തീയതി വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. ബാലകലോൽസവം രജിസ്‌ട്രേഷനു വേണ്ടി പ്രത്യേക ഓഫീസ്  ബഹ്‌റൈൻ കേരളീയ സമാജത്തിൽ  എല്ലാ ദിവസവും വൈകുന്നേരം 7.30 മുതൽ 9.30 വരെ തുറന്ന്  പ്രവർത്തിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. 5 വയസ് മുതൽ 18 വയസ് വരെ പ്രായമുള്ള, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ബഹറിനിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും മത്സരങ്ങളിൽ  പങ്കെടുക്കാനുള്ള അവസരം ഉണ്ട്.  ഗ്രൂപ്പ് മത്സര വിഭാഗങ്ങളിൽ ഇന്ത്യക്കാർ അല്ലാത്ത വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.bksbahrain.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ബാലകലോൽസവം കൺവീനർ ശ്രീ.മുരളീധർ തമ്പാനെ…

Read More

മനാമ : സബർമതി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വിഷു – ഈസ്റ്റർ ആഘോഷം സൽമാനിയ പപ്പായ റെസ്റ്റാറന്റ് പാർട്ടി ഹാളിൽ വെച്ച് ഫോറം പ്രസിഡന്റ് ശ്രീ. സാം സാമുവൽ അടൂരിന്റെ അധ്യക്ഷതയിൽ ശ്രീ. സോമൻ ബേബി ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ദിനേശൻ സ്വാഗതവും, ബഹറിനിലെ അറിയപ്പെടുന്ന ബിസിനസ്സുകാരനായ ശ്രീ നിസാർ കൊല്ലം, ശ്രീ. ജോസ് എന്നിവർ ആശംസപ്രഭാഷണവും നടത്തി. ആഘോഷക്കമ്മിറ്റി കൺവീനർ ശ്രീ. ഗോവിന്ദന്റെ നേതൃത്വത്തിൽ അൽത്താഫ്, രഹനാസ്, ഷിജിൻ, സനീഷ്, വിനയൻ, ഗോവിന്ദരാജ്, ഗോപൻ എന്നിവരുടെ വിവിധ കലാപരിപാടികളും സമ്മാന വിതരണവും കൂടാതെ വിഭവസമൃദ്ധമായ വിഷു – ഈസ്റ്റർ സദ്യയും ചടങ്ങിന് കൊഴുപ്പേകി. ഫോറം വൈസ് പ്രസിഡന്റ് ശ്രീ. എ.പി.ജി. ബാബു, ജോ. സെക്രട്ടറി ശ്രീ. രാജേന്ദ്രൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ രമേശൻ, റൗഫ് എന്നിവർ ആഘോഷ ചടങ്ങുകൾ നിയന്ത്രിക്കുകയും, ഫോറം സെക്രട്ടറി ശ്രീ. സാബു സക്കറിയ നന്ദി ആശംസിക്കുകയും ചെയ്തു.

Read More

മനാമ : ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ചു ലാൽ കെയെർസ് ബഹ്‌റൈനിന്റെ നേതൃത്വത്തിൽ മെയ് ദിനത്തിൽ ജോലി ചെയ്തു കൊണ്ടിരുന്ന  മുന്നൂറോളം  സാധാരണക്കാരായ തൊഴിലാളികൾക്ക് വെള്ളവും, ലഘു ഭക്ഷണവും വിതരണം ചെയ്തു.  ലാൽ കെയെർസ് ബഹ്‌റൈൻ പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ, സെക്രെട്ടറി ഫൈസൽ എഫ് എം, മറ്റു എക്സിക്യു്ട്ടീവ് അംഗങ്ങൾ ആയ ടിറ്റൊ, പ്രജിൽ, അജി ചാക്കോ, മണിക്കുട്ടൻ, രതിൻ , സോനു, രഞ്ജിത്ത്, വിഷ്ണു, അനീഷ് എന്നിവർ നേതൃത്വം നൽകി.

Read More

മനാമ: ബഹ്റൈന്‍ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന അഹ് ലന്‍ റമദാന്‍ പ്രോഗ്രാം ഇന്ന് (3, വെള്ളിയാഴ്ച) രാത്രി 8.30ന് മനാമയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കും. യുവപണ്ഢിതനും വാഗ്മിയുമായ ഉസ്താദ് അബ്ദുള്ള സലീം വാഫിയാണ് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുന്നത്. ഇതിനായി വാഫി ഇന്ന് (വെള്ളിയാഴ്ച) ബഹ്റൈനിലെത്തും. മത പ്രഭാഷണ രംഗത്ത് ആയിരങ്ങളെ ആഘര്‍ഷിക്കുന്ന ഈ യുവ പണ്ഢിത പ്രതിഭയുടെ പ്രഭാഷണം യൂടൂബ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളിലെല്ലാം ഇതിനകം വൈറലാണ്.  വിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളും സമകാലിക സംഭവങ്ങളുമായി കോര്‍ത്തിണക്കി വിവരിക്കുന്ന വാഫിയുടെ പ്രഭാഷണം ശ്രവിക്കാന്‍ വിശ്വാസികള്‍ ഒഴുകിയെത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ബഹ്റൈന്‍ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ വിവിധ കാരുണ്യ പദ്ധതികളുടെ പൂര്‍ത്തീകരണവും ചടങ്ങില്‍നടക്കും. മനാമയിലെ‍ സമസ്ത ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച രാത്രി 8.30ന് ആരംഭിക്കുന്ന പ്രഭാഷണം രാത്രി 11 മണിവരെ നീണ്ടു നില്‍ക്കും. പ്രഭാഷണം ശ്രവിക്കാനെത്തുന്ന സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 39881099, 33161984.

Read More

മനാമ: മൈത്രി സോഷ്യൽ അസോസിയേഷൻ അംഗങ്ങൾക്കായി മെച്ചപ്പെട്ട ചികിത്സ ചെലവ് കുറച്ചു ലഭിക്കുന്നതിനുള്ള പ്രിവിലേജ് കാർഡ് ഏർപ്പെടുത്തി. കിംസ് ബഹ്‌റൈൻ മെഡിക്കൽ സെന്ററുമായി സഹകരിച്ചതാണ് പദ്ധതിക്ക് തുടക്കമിട്ടിട്ടുള്ളത്. പദ്ധതി പ്രഖ്യാപനവും വിശദീകരണവും കിംസ്  മെഡിക്കൽ സെന്റർ  ഗസ്റ്റ് റിലേറ്റഡ് ഓഫീസർ  സഹൽ കെ. ബഷീർ വിശദീകരിച്ചു. ആദ്യ പ്രിവിലേജ് കാർഡ് സഹലിൽ ൽ നിന്നും നിസാർ കൊല്ലം സ്വീകരിച്ചു. പ്രിവിലേജ് കാർഡിന്റെ  രെജിസ്ട്രേഷൻ മറ്റും മൈത്രി അംഗങ്ങൾക്ക് ലഭിക്കുമെന്ന്  ഭാരവാഹികൾ അറിയിച്ചു  പ്രസിഡന്റ് ഷിബു പത്തനംതിട്ട അധ്യക്ഷത വഹിച്ച പരിപാടിയിൽ  സെക്രട്ടറി അബ്‌ദുൽ  വഹാബ് തൊടിയൂർ  സ്വാഗതം ആശംസിച്ചു സുനിൽ ബാബു പരിപാടി നിയന്ദ്രിച്ചു  ട്രഷറർ നൗഷാദ് അടൂർ നന്ദിയും പറഞ്ഞു   മൈത്രിയുടെ മറ്റ്  എല്ലാ ഭാരവാഹികളും പരിപാടിയിൽ പങ്കെടുത്തു

Read More

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്  ഇഫ്താർ സംഗമം മെയ് 10 വെള്ളിയാഴ്ച ബഹറിൻ കേരളീയ സമാജം ജൂബിലി ഹാളിൽ വച്ച് നടത്തുന്നു.വൈകിട്ട് 5 45 ന് നടക്കുന്ന ഈദ് സംഗമത്തിൽ എല്ലാവരും എത്തിച്ചേരണമെന്ന് പ്രസിഡണ്ട് വി എസ് ഗോപാലനും ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ ചെയർമാൻ കമ്മിറ്റി ചെയർമാൻ അബ്ദുൽ റസാഖ് കമ്മിറ്റി ജനറൽ കൺവീനർ എന്നിവർ അറിയിച്ചു

Read More

https://youtu.be/R6fzN7t0MAk മനാമ: ഇന്ത്യൻ സ്‌കൂളിൽ ആദ്യമായി മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും  വേണ്ടി അന്താരാഷ്ട്ര തൊഴിൽ ദിനത്തിൽ  സംഘടിപ്പിച്ച സൗജന്യ മെഗാ  മെഡിക്കൽ ക്യാമ്പ്   വൻ വിജയമായി. ഏകദേശം രണ്ടായിരത്തോളം രക്ഷിതാക്കളും  അവരുടെ കുടുംബാംഗങ്ങളും ബുധനാഴ്ച രാവിലെ എട്ടു  മണി മുതൽ  ഒരു  മണിവരെ നടന്ന മെഡിക്കൽ ക്യാംപിൽ പങ്കുകൊണ്ടു.  ഇന്ത്യൻ സ്‌കൂൾ  ഇസ ടൗൺ കാമ്പസിൽ നടന്ന മെഗാ മെഡിക്കൽ  ക്യാമ്പ് സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ ഉദ്ഘാടനം ചെയ്തു.   പ്രവാസി സമൂഹത്തിൽ  മാനസിക സമ്മർദ്ദങ്ങളും ജീവിതശൈലിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളും  വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിച്ചത് . ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി സെക്രട്ടറി സജി ആൻറണി, അസിസ്റ്റന്റ് സെക്രട്ടറി പ്രേമലത എൻഎസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ   അഡ്വ.  ബിനു മണ്ണിൽ വറുഗീസ് , രാജേഷ് നമ്പ്യാർ , മുഹമ്മദ് ഖുർഷിദ് ആലം, വി അജയകൃഷ്‌ണൻ ,  സജി ജോർജ്, ദീപക് ഗോപാലകൃഷ്ണൻ, മുഹമ്മദ് നയാസ് ഉല്ല,…

Read More

മനാമ: ഒരുമയുടെയും ഐക്യത്തിന്റെയും  സന്ദേശം പ്രകാശിപ്പിക്കാൻ സൗഹൃദ സന്ദർശനം നടത്തി. സെന്റ് പോൾ മാർത്തോമാ ചർച്ച് വികാരി റവ. ഫാ. യോഹന്നാനുമായി ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സംഘമാണ് കൂടിക്കാഴ്ച്ചയും സൗഹൃദ സന്ദേശവും നൽകിയത്. മത സമൂഹങ്ങൾ പരസ് പര സ്നേഹവും സൗഹൃദവും സഹവർത്തിത്തവും നിലനിർത്താൻ ശ്രദ്ധിച്ചാൽ സമൂഹത്തിൽ വലിയ മാറ്റമുണ്ടാക്കാൻ സാധിക്കുമെന്ന് ഫാ. യോഹന്നാൻ അഭിപ്രായപ്പെട്ടു.  മതത്തിന്റെയും വർഗത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തിലല്ലാത്ത തുറന്ന സ്നേഹവും ബഹുമാനവും ആദരവുമാണ് മനുഷ്യര്‍ക്കിടയിലെ ബന്ധങ്ങളെ ശക്തമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.  ശ്രീലങ്കയിലെ തീവ്ര വാദ സ്‌ഫോടനത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ഫ്രന്റ്‌സ് അസോസിയേഷൻ സംഘം അനുശോചനം രേഖപ്പെടുത്തുകയും തീവ്രവാദ പ്രവർത്തനങ്ങൾ ദൈവിക ആശയങ്ങളെയും മത ആദർശങ്ങളെയും ഉൾക്കൊള്ളുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്‌തു. ഫ്രന്റ്സ്‌ പ്രസിഡന്റ്‌ ജമാൽ ഇരിങ്ങൽ, സെക്രട്ടറി സി.എം. മുഹമ്മദലി, എക്‌സിക്ക്യൂട്ടീവ് അംഗങ്ങളായ ഗഫൂർ മൂക്കുതല, മുഹമ്മദ് ഷാജി എന്നിവർ കൂടിക്കാഴ് ച്ചയിൽ പങ്കെടുത്തു. ബഹ്‌റൈനിലെ സേവനം അവസാനിപ്പിച്ച് നാട്ടിലേക്കു തിരിക്കുന്ന ഫാ. യോഹന്നാന് സംഘം ആശംസകൾ നേരുകയും ചെയ്‌തു.…

Read More