Author: News Desk

ബാലസോർ: ഒഡീഷ ട്രെയിൻ ദുരന്തത്തിന്റെ കാരണം കണ്ടെത്തിയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയായെന്നും അപകട കാരണമടക്കമുള്ള വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു. ബാലസോറിലെ റെയിൽവേ ട്രാക്കിന്റെ അറ്റകുറ്റപ്പണികൾ ഇന്നത്തോടെ പൂർത്തിയാകുമെന്നും എല്ലാം നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി വാർത്താ ഏജൻസിയോട് പറഞ്ഞു. ‘അപകടത്തിന്റെ മൂലകാരണം എന്താണെന്ന് കണ്ടെത്തി. മൃതദേഹങ്ങളെല്ലാം സംഭവ സ്ഥലത്തുനിന്ന് മാറ്റിയിട്ടുണ്ട്. ട്രാക്കിന്റെ പണി ഇന്ന് തന്നെ തീർക്കും. ബുധനാഴ്ച രാവിലെയോടെ ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ.’- മന്ത്രി പറഞ്ഞു. ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാൻ തീവ്ര ശ്രമത്തിലാണ് റെയിൽവേ. രാവും പകലും ആയിരത്തിലധികം തൊഴിലാളികൾ ഇവിടെ പണിയെടുക്കുന്നുണ്ട്. മണ്ണുമാന്തി യന്ത്രങ്ങളും, ക്രെയിനുകളുമൊക്കെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. അതേസമയം അപകടത്തിൽ 288 പേരാണ് മരിച്ചത്. ഇതിൽ ഇരുന്നൂറ്റി അറുപതിലധികം പേരെ തിരിച്ചറിഞ്ഞു.

Read More

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സിറ്റി സർക്കുലർ രണ്ടാംബാച്ച് ഇലക്ട്രിക് ബസുകളെത്തിത്തുടങ്ങി. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വാങ്ങുന്ന 113 ഇലക്ട്രിക് ബസുകളിൽ നാലെണ്ണം ആനയറയിലെ സ്വിഫ്ട് ആസ്ഥാനത്തെത്തി.ഐഷർ കമ്പനിയുടെ 60 ഉം പി.എം.ഐ ഫോട്ടോണിന്റെ 53 ബസുകളുമാണ് വാങ്ങുന്നത്. ഇവയെല്ലാം നഗര ഉപയോഗത്തിന് പറ്റിയ ഒമ്പത് മീറ്റർ ബസുകളാണ്.ഇപ്പോൾ 50 ബസുകളാണ് ഓടുന്നത്. ജൂലായ് അവസാനത്തോടെ സ്മാർട്ട് സിറ്റി പദ്ധതിയിൽപ്പെട്ട 113 ബസുകളും സിറ്റി സർക്കുലറിന്റെ ഭാഗമാകും. ഡീസൽ ബസുകളില്ലാത്ത സംസ്ഥാനത്തെ ആദ്യ ഹരിതനഗരമായി തലസ്ഥാനത്തെ മാറ്റാനാണ് നീക്കം.നഗരത്തിലെ ഗതാഗത സംവിധാനം പഠിച്ചശേഷം തയാറാക്കിയ സിറ്റി സർക്കുലർ റൂട്ടുകളിലേക്കാണ് ബസുകൾ വിന്യസിക്കുക. നിലവിലുള്ള ഡീസൽ ബസുകൾ കൊച്ചി, കോഴിക്കോട് നഗരങ്ങളിലേക്ക് മാറ്റും.കിഫ്ബിയുടെ രണ്ടാംഘട്ട ധനസഹായമായ 455 കോടി രൂപയ്ക്ക് 225 ഇലക്ട്രിക് ബസുകൾ കൂടി വാങ്ങുന്നതിനും പദ്ധതി സമർപ്പിച്ചിട്ടുണ്ട്. സിറ്റി സർക്കുലർ ബസുകളുടെ ടിക്കറ്റ് നിരക്ക് പരീക്ഷണാടിസ്ഥാനത്തിൽ പത്ത് രൂപയിൽ നിന്ന് അഞ്ചായി കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. അന്തിമ…

Read More

മനാമ: വെൽഫെയർ ഓർഗനൈസേഷൻ നോൺ റസിഡൻസ് കേരള (WORKA)യുടെ പ്രഥമ ഇന്നസെൻറ്, മാമുക്കോയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. https://youtu.be/obS31NOwiFo നീണ്ട 25 വർഷക്കാലം, അനുകരണ കലയിലൂടെ, അരങ്ങിലും അണിയറയിലും ഇന്നസെന്റിനൊപ്പം, നിഴലും നിലാവും പോലെ ഉണ്ടായിരുന്ന കലാഭവൻ ജോഷിക്കാണ് ഇന്നസെൻറ് പ്രഥമ പുരസ്കാരം. മിമിക്രിയിലൂടെ പുതുതലമുറയുടെ, വേറിട്ട വികാരമായി മാറിയ മഹേഷ് കുഞ്ഞുമോനാണ് മാമുക്കോയ പുരസ്കാരം സമ്മാനിക്കുന്നത്. ഒരുലക്ഷം രൂപയും,ശില്പവും, പ്രശസ്തിപത്രവുമാണ് അവാർഡ്. രമേഷ് പിഷാരടിയും,കലാഭവൻ ഷാജോണും വിനോദ് കോവൂരും ടിനി ടോമുമായിരുന്നു ജൂറി അംഗങ്ങൾ എന്ന് വാർത്ത സമ്മേളനത്തിൽ വോർക്ക പ്രസിഡണ്ട് ചാൾസ് ആലുക്ക, ജനറൽ സെക്രട്ടറി ജോജി വർക്കി, സ്റ്റാർവിഷൻ ഇവെന്റ്സ് & മീഡിയ ഗ്രൂപ്പ് ചെയർമാൻ സേതുരാജ് കടയ്ക്കൽ, പ്രോഗ്രാം കൺവീനർ ജിബി അലക്സ് എന്നിവർ പറഞ്ഞു. അവാർഡുകൾ ഈ വരുന്ന എട്ടാം തീയതി വ്യാഴാഴ്ച,വൈകിട്ട് 7. 30ന് ,ടൂബ്ലി മർമ്മറീസ്ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. പരിപാടി മനോഹരമാക്കാൻ, ജി വേണുഗോപാൽ നയിക്കുന്ന സമ്മർ ഇൻ ബഹറിൻ എന്ന…

Read More

മനാമ: ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിന്റെ വനിതാ വിഭാഗം നടത്തിയ ഉപന്യാസ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മാതൃദിനത്തോടനുബന്ധിച്ച് ‘എന്റെ അമ്മ’ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു മത്സരം നടത്തിയത്. ഫാസില ടീച്ചർ ഒന്നാം സ്ഥാനവും ജിക്കി രണ്ടാം സ്ഥാനവും ഷിജി ഗോപിനാഥ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബഹ്‌റൈനിലെ മലയാളികളിൽ നിന്ന് പ്രായഭേദമന്യേ ഏവർക്കും പങ്കെടുത്തക്കവിധം നടത്തിയ ഈ മത്സരത്തിന് ലഭിച്ച പ്രബന്ധങ്ങളൊക്കെയും മികച്ച നിലവാരം പുലർത്തിയെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ വനിതാ വിഭാഗം ഏരിയ കൺവീനർമാരായ റജീന രാജേഷ്, ഷമീല ഫൈസൽ, ദീപ സതീശൻ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.

Read More

മനാമ: 2023-2024 അധ്യയന വർഷത്തേക്കുള്ള ഇന്ത്യൻ സ്‌കൂൾ പ്രിഫെക്‌ടോറിയൽ കൗൺസിലിന്റെ  സ്ഥാനാരോഹണം  ജഷൻമാൾ  ഓഡിറ്റോറിയത്തിൽ നടന്നു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, ഇ.സി അംഗങ്ങളായ രാജേഷ് എം എൻ, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, സീനിയർ വിഭാഗം വൈസ് പ്രിൻസിപ്പൽ ആനന്ദ് നായർ, വൈസ് പ്രിൻസിപ്പൽ (അക്കാദമിക്സ്) സതീഷ് ജി, മിഡിൽ വിഭാഗം വൈസ് പ്രിൻസിപ്പൽ വിനോദ് എസ് എ, പ്രധാനാധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകൾ അടങ്ങുന്ന ഏ ലെവൽ പ്രിഫെക്‌ടോറിയൽ കൗൺസിലിന്റെ ഹെഡ് ബോയ് ആയി  ധനേഷ് സുബ്രഹ്മണ്യനും ഹെഡ് ഗേളായി സഹസ്ര   കോട്ടഗിരിയും  ചുമതലയേറ്റു. പത്ത്, ഒമ്പത് ക്ലാസുകൾ ഉൾപ്പെടുന്ന ബി ലെവലിൽ  ഹെഡ് ബോയ് ആയി സിദ്ധാർത്ഥ് സജീവനും ഹെഡ് ഗേളായി  രുദ്ര രൂപേഷ് അയ്യരും  തിരഞ്ഞെടുക്കപ്പെട്ടു. ആറ് മുതൽ എട്ട് വരെ ക്‌ളാസുകൾ…

Read More

മനാമ: വളരെയേറെ പ്രതീക്ഷയോടെ സംസ്ഥാന സർക്കാരിന്റെയും പൊതുമേഖലയുടെയും ജനപങ്കാളിത്തത്തോടെ യാഥാർത്ഥ്യമാക്കിയ കണ്ണൂർ വിമാനത്താവളത്തോടുള്ള യൂണിയൻ സർക്കാറിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു. 2018 ഡിസംബർ ഒമ്പതിന്‌ പ്രവർത്തനം ആരംഭിച്ച ആദ്യ പത്ത് മാസത്തിനകം പത്ത് ലക്ഷം പേർ യാത്ര ചെയ്യുകയും 50 പ്രതിദിന സർവീസുകളും ആഴ്ചയിൽ 65 അന്താരാഷ്ട്ര സർവീസുകൾ നടത്തുകയും 2021 ഓഗസ്റ്റ്‌, സെപ്‌റ്റംബർ മാസങ്ങളിൽ ഏറ്റവുമധികം അന്താരാഷ്ട്ര യാത്രക്കാർ ഉപയോഗിച്ച ഇന്ത്യയിലെ ആദ്യ പത്ത്‌ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുകയും ചെയ്ത കണ്ണൂർ വിമാനത്താവളത്തിനെ യൂണിയൻ സർക്കാർ അവഗണനയിലേക്ക് തള്ളിവിടുന്നത് നീതികരിക്കാനാവില്ല. ചരക്ക് നീക്കത്തിന് ആവശ്യമായ വിമാനങ്ങൾ ഇല്ലാത്തതും കണ്ണൂർ വിമാനത്താവള നടത്തിപ്പിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. രാജ്യത്തെ വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിച്ചതോടെ യാത്രാനിരക്കിൽ വന്ന തീവെട്ടിക്കൊള്ളയും വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാത്തതും കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രധാന പ്രതിസന്ധിക്ക് കാരണമാണ്. ഉത്തര മലബാറിലെ കണ്ണൂര്‍, കാസര്‍കോട്, വയനാട്, കുടക് ഭാഗങ്ങളിലെ യാത്രക്കാർക്കു പുറമേ കർണാടകയിൽ നിന്നുള്ള യാത്രക്കാർക്കു കൂടി ഏറെ…

Read More

ഡൽഹി: അപകടത്തിൽപെട്ട രണ്ട് ട്രെയിനുകളിലുമായി റിസർവ് ചെയ്‌തത്‌ 2296 പേർ. കോറോമണ്ടൽ എക്‌സ്പ്രസിലുണ്ടായിരിന്നത് 1257 റിസർവ്ഡ് യാത്രക്കാരും യശ്വന്ത്പൂർ എക്‌സ്പ്രസിൽ 1039 റിസർവ്ഡ് യാത്രക്കാരും ഉണ്ടായിരുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഈ രണ്ട് ട്രെയിനുകളിലും ജനറൽ കോച്ചുകളിൽ എത്ര പേരുണ്ടായിരുന്നു എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്. ടിക്കറ്റെടുക്കാതെയും ആളുകൾ ജനറൽ കോച്ചുകളിൽ യാത്ര ചെയ്യാറുണ്ട്. കോറോമണ്ടൽ എക്‌സ്പ്രസിൽ റിസർവ്ഡ് കോച്ചുകളിൽ ഉണ്ടായിരുന്ന യാത്രക്കാരിലേറെ പേർ ജനറൽ കോച്ചുകളിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. അതേസമയം, രണ്ട് ട്രെയിനുകളിലുമായി 21 കോച്ചുകൾ പാളം തെറ്റിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നേരത്തെ പതിനേഴ് കൊച്ചുകളെന്നായിരുന്നു പുറത്തുവന്ന വിവരം. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, രക്ഷാപ്രവർത്തനം പൂർത്തിയായതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കും. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കും. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അപകടത്തിൽ 280 പേര്‍ പേർ മരിച്ചതായാണ്…

Read More

ഭുവനേശ്വർ: രാജ്യത്തെ ഞെട്ടിച്ച ഒഡീഷ ട്രെയിൻ ദുരന്തത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ഒൻപത് ദേശീയ ദുരന്ത നിവാരണ സംഘങ്ങളാണ്(എൻ.ഡി.ആർ.എഫ്) രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്നത്. മിഗ് 17 ഹെലികോപ്ടറുകളും ദുരന്തസ്ഥലത്തേക്ക് അയക്കാനുള്ള ഒരുക്കത്തിലാണ് വ്യോമസേന. അതിനിടെ, പ്രധാമന്ത്രി നരേന്ദ്ര മോദി ഒഡീഷയിലെ അപകടം നടന്ന ബാലസോറിലേക്ക് തിരിച്ചിട്ടുണ്ട്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും അപകടസ്ഥലത്തെത്തും. രക്ഷാപ്രവർത്തനം ദുഷ്‌കരമാണെന്നാണ് എൻ.ഡി.ആർ.എഫ് അറിയിച്ചത്. രക്ഷാദൗത്യം പൂർത്തിയാക്കാൻ ഇനിയും സമയമെടുക്കും. ഇടിച്ചുകയറിയ ബോഗികളിൽ കുടുങ്ങിയവരെ പുറത്തെടുക്കുന്നത് ദുഷ്‌ക്കരമായ ജോലിയാമെന്നും എൻ.ഡി.ആർ.എഫ് അറിയിച്ചു. ഒഡീഷയിൽനിന്നുള്ള ഏഴും പശ്ചിമ ബംഗാളിലെ രണ്ടും എൻ.ഡി.ആർ.എഫ് സംഘങ്ങളാണ് രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്നത്. 300 പേരാണ് സംഘത്തിലുള്ളത്. സൈന്യത്തിന്റെ കിഴക്കൻ കമാൻഡിൽനിന്നുള്ള സൈനികർ ബാലസോറിലെത്തിയിട്ടുണ്ട്. സേനയുടെ മെഡിക്കൽ, എൻജിനീയറിങ് സംഘങ്ങളെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. അപകടം ചർച്ചചെയ്യാൻ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചുചേർത്തിരുന്നു. നേരത്തെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അപകടസ്ഥലം സന്ദർശിക്കുകയും സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അപകടത്തിൽ മരണസംഖ്യ ഉയരുകയാണ്. ഇതുവരെ 280 പേർ…

Read More

കോഴിക്കോട്: മലാപറമ്പ് ഹൗസിങ് കോളനിയിൽ ഡോക്ടർ ദമ്പതിമാര്‍ മരിച്ച നിലയിൽ. ഡോ. റാം മനോഹർ(70), ഭാര്യ ശോഭ മനോഹർ(68) എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. അമിത അളവിൽ മരുന്ന് കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് അറിയിച്ചു. ഫീനോ ബാർബിറ്റോൺ എന്ന ഗുളിക അധികം കഴിച്ചതാണ് മരണ കാരണമെന്ന് വ്യക്തമായിട്ടുണ്ട്. തങ്ങൾ നിത്യരോഗികളാണെന്നും അതിനാൽ മകൾക്കും മരുമകനും ഭാരമാകാനില്ലെന്നുമാണ് വീട്ടിൽനിന്നു കണ്ടെത്തിയ ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. കോഴിക്കോട് സ്വദേശികളായ ദമ്പതിമാർ വർഷങ്ങളായി തൃശ്ശൂരിലാണ് ജോലിചെയ്തിരുന്നത്. ആറുമാസംമുൻപാണ് ഇരുവരും തിരികെ കോഴിക്കോട്ടെത്തി മലാപ്പറമ്പ് ഹൗസിങ് കോളനിയിൽ താമസം തുടങ്ങിയത്.

Read More

മെക്സിക്കോ സിറ്റി: മെക്സിക്കൻ സംസ്ഥാനമായ ഹലിസ്കോയിലെ സപോപൻ മേഖലയിലെ മലഞ്ചെരുവിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ 45 ബാഗുകൾ കണ്ടെത്തി. ബാഗിനുള്ളിൽ നിന്ന് സ്ത്രീകളുടെയും പുരുഷൻമാരുടെയും എന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പടിഞ്ഞാറൻ മെക്സിക്കൻ നഗരമായ ഗ്വാദലഹാരയിൽ നിന്ന് കാണാതായ ഏഴുപേരുടെ മൃതദേഹാവശിഷ്ടങ്ങളാണ് ഇവയെന്ന് പൊലീസ് സംശയിക്കുന്നു. പൊലീസ് നടത്തിയ തെരച്ചിലിലാണ് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ദുഷ്കരമായ മേഖലയായതിനാൽ അടുത്ത ദിവസങ്ങളിലും തെരച്ചിൽ തുടരുമെന്നാണ് വിവരം.കഴിഞ്ഞ ആഴ്ചയാണ് ഒരു കാൾസെന്ററിൽ ജോലി ചെയ്യുന്ന ഏഴുപേരെ കാണാതായത്. മേയ് 20 മുതലാണ് ഇവരെ കാണാതായത്. എന്നാൽ പലദിനവസങ്ങളിലായാണ് ഇത് സംബന്ധിച്ച പരാതി പൊലീസിന് ലഭിക്കുന്നത്. സംഭവത്തിൽ ദുരൂഹത വർ‌ദ്ധിച്ചതോടെയാണ് സമീപപ്രദേശങ്ങളിലുൾപ്പെടെ പൊലീസ് തെരച്ചിൽ ശക്തമാക്കിയത്. ഇതിനിടെയാണ് ദുരൂഹമായ സാഹചര്യത്തിൽ ബാഗുകൾ കണ്ടെത്തിയത്. ഇവർ ജോലി ചെയ്തിരുന്ന കോൾ സെന്റർ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നുവെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. സ്ഥാപനത്തിൽ നിന്ന് കഞ്ചാവും രക്തക്കറയുമുള്ള വസ്ത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകളും പൊലീസ്…

Read More