മനാമ : ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ദേവ്ജി – ബികെഎസ് ബാലകലോൽസവം 2019 – ൽ വിവിധ വ്യക്തിഗത മൽസരങ്ങൾക്ക് രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയതി മെയ്-4 രാത്രി 9.30PM വരെ ആയിരിക്കും എന്ന് സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള, ആക്ടിംഗ് ജനറല്‍ സെക്രട്ടറി ടി.ജെ. ഗിരീഷ് എന്നിവര്‍ പത്രക്കുറിപ്പി ല്‍ അറിയിച്ചു. ടീം ഇനങ്ങൾക്ക് മെയ് 20-)൦ തീയതി വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
ബാലകലോൽസവം രജിസ്ട്രേഷനു വേണ്ടി പ്രത്യേക ഓഫീസ് ബഹ്റൈൻ കേരളീയ സമാജത്തിൽ എല്ലാ ദിവസവും വൈകുന്നേരം 7.30 മുതൽ 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. 5 വയസ് മുതൽ 18 വയസ് വരെ പ്രായമുള്ള, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ബഹറിനിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ട്. ഗ്രൂപ്പ് മത്സര വിഭാഗങ്ങളിൽ ഇന്ത്യക്കാർ അല്ലാത്ത വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് www.bksbahrain.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ബാലകലോൽസവം കൺവീനർ ശ്രീ.മുരളീധർ തമ്പാനെ 39711090 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതോ ആണ്.