തൃശൂർ: കസ്റ്റഡിയിലെടുത്തവരെ പൊലീസ് സ്റ്റേഷനിൽ വച്ച് സിഐ കരിക്കു കൊണ്ടു മർദ്ദിച്ചതായി പരാതി. അന്തിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് സിപിഎം പ്രവർത്തകർ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റതായാണ് പരാതി.
വെളുത്തൂർ നമ്പോർക്കാവ് ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് ആറ് പേരെ കസ്റ്റഡിയിൽ എടുത്തത്. സ്റ്റേഷനിലെത്തിച്ച യുവാക്കളെ അന്തിക്കാട് സിഐ കരിക്ക് ഉപയോഗിച്ച് മർദ്ദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ ആഴ്ചയും സിഐക്കെതിരെ സമാന പരാതി ഉയർന്നിരുന്നു. ചാഴൂരിലെ സിപിഎം പ്രാദേശിക നേതാവിനെ കരിക്കു കൊണ്ടു മർദ്ദിച്ചുവെന്നാണ് പരാതി.