Author: News Desk

മനാമ: ബഹ്റൈന്‍ കെ.എം.സി.സി. കോഴിക്കോട് ജില്ലാ കമ്മിറ്റി അഹ് ലന്‍ റമളാന്‍ പ്രഭാഷണം വെള്ളിയാഴ്ച മനാമ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉസ്താദ് അബ്ദുല്ല സലീം വാഫി അന്പലക്കണ്ടിയാണ് പ്രഭാഷകൻ. മെയ് 3 ന് വെള്ളിയാഴ്ച രാത്രി 8.30 മുതല്‍ 11 മണി വരെയാണ് പ്രഭാഷണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങില്‍ സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍, കെ.എം.സി.സി പ്രസിഡന്‍റ് എസ്. വി. ജലീല്‍, ജന.സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ട്രഷറര്‍ ഹബീബ് റഹ് മാന്‍ എന്നിവരും ബഹ്റൈനിലെ മത സാമൂഹിക സാംസ്കാരിക നേതാക്കളും പങ്കെടുക്കും. കെ.എം.സി.സിയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തിന്‍റെ പ്രചരണാര്‍ത്ഥം കൂടിയാണ് ഈ പരിപാടിയെന്നും സംഘാടകര്‍ വിശദീകരിച്ചു. കേന്ദ്ര-കേരള സര്‍ക്കാറുകള്‍ നടപ്പിലാക്കി വരുന്ന വിവിധ ക്ഷേമ പദ്ധതികള്‍ ബഹ്റൈനിലെ പ്രവാസികള്‍ക്ക് ലഭിക്കാനുള്ള സഹായ സഹകരണങ്ങളും ജില്ലാ കമ്മറ്റി ചെയ്തു വരുന്നുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. മനാമയിലെ…

Read More

പവിഴദ്വീപിലെ കോഴിക്കോട്ടുകാർ (Calicut Community Bahrain ) ലോക തൊഴിലാളി ദിനാഘോഷങ്ങളുടെ ഭാഗമായി മെയ് 1 നു അൽ ഹിലാൽ ഹോസ്പിറ്റൽ സൽമാബാദുമായി സഹകരിച്ചു സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ, കൊളസ്‌ട്രോൾ, ലിവർ, കിഡ്‌നി ടെസ്റ്റുകൾ ഉൾപ്പെട്ട മിനി ബോഡി ചെക്കപ്പ്പും, എട്ടോളം സ്പെഷ്യലിസ്റ് ഡോക്ടർമാരുടെ സേവനവുമായി രാവിലെ 8 മണി മുതൽ ഉച്ചക്ക് 1 മണി വരെ നടത്തുന്ന  ഈ മെഗാ ക്യാംപ്   തികച്ചും സൗജന്യമാണ്. കൂടാതെ ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും  അൽ ഹിലാൽ ഹോസ്പിറ്റലിന്റെ ഡിസ്‌കൗണ്ട് കാർഡും നൽകും. മിനി ബോഡി ചെക്കപ്പിന് വരുന്നവർ 8 മണിക്കൂർ ഫാസ്റ്റിംഗ് എടുത്താണ് വരേണ്ടത്. രജിസ്ട്രേഷന് 34186900 എന്ന നമ്പറിലേക്ക് CCB MAY DAY 2019 MEDICAL CAMP എന്ന് വാട്സപ്പ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 39593703  / 36803399 / 34353639

Read More

മനാമ: ബഹ്റൈനിലെ പ്രമുഖ  മെഡിക്കൽ സെൻട്രൽ ആയ ദാർ  അൽ ഷിഫാ ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.മേയ്  ഒന്നാം തീയതി രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ദാർ  അൽ ഷിഫയുടെ ഹിദ്ദ് ആസ്ഥാനത്ത് വെച്ച് നടത്തുന്ന മെഡിക്കൽ ക്യാമ്പ് എല്ലാവരും  പങ്കെടുക്കണം എന്ന് മാനേജ്‌മെൻറ്  അറിയിച്ചു.

Read More

പ്രശസ്ത ആംഗലേയ കവി വില്യം ഷേക്സ്പിയർക്കു സ്മരണാഞ്ജലി അർപ്പിച്ച്  ഇന്ത്യൻ സ്‌കൂൾ ഇംഗ്ലീഷ് ദിനാഘോഷം നടത്തി. ആഘോഷത്തിന്റെ ഭാഗമായി നാല് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായുള്ള മത്സര പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു .  ഇന്ത്യൻ സ്‌കൂൾ ഇംഗ്ലീഷ് വകുപ്പിന്റെ ആഭിമുഖ്യത്തിലാണ്  പരിപാടികൾ ഒരുക്കിയത് . സ്‌കൂൾ എക്സിക്യൂട്ടീവ് അംഗങ്ങളായ    ബിനു മണ്ണിൽ വറുഗീസ് ,  വി അജയകൃഷ്ണൻ എന്നിവർ ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു .   പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസി, വൈസ് പ്രിൻസിപ്പൽ -സീനിയർ വിഭാഗം ആനന്ദ് നായർ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു. ഇംഗ്ലീഷ് വകുപ്പ് മേധാവി കാരലൈൻ   സാൽദൻഹ   സ്വാഗതം പറഞ്ഞു. ഇംഗ്ലീഷ് ഭാഷയുടെ പ്രാധന്യത്തെ കുറിച്ച്   അജയകൃഷ്ണൻ  സംസാരിച്ചു.   നാലാം ക്ലാസ്  വിദ്യാർത്ഥികൾ കവിത ആലപിച്ചു . അഞ്ചാം ക്ലാസ്  വിദ്യാർത്ഥികൾ ഒരു സംഘ  ഗാനം അവതരിപ്പിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിന്റെ പിതാവായ ജെഫ്രി ചോസെറിനെക്കുറിച്ച് ഇംഗ്ലീഷ് അധ്യാപിക…

Read More

മനാമ: ദാറുൽ ഈമാൻ  കേരളം വിഭാഗം മനാമ വനിതാ വിംഗ്   അഹ്‌ലൻ റമദാൻ പരിപാടി സംഘടിപ്പിച്ചു.  ആത്മാവിനും മനസ്സിനും ശരീരത്തിനും ശുദ്ധീകരണവും സംസ്‌കരണവും ഉറപ്പു നൽകുന്ന റമദാന്‍ വിശ്വാസിയുടെ ജീവിതത്തിലെ വസന്തകാലമാണെന്ന് ചടങ്ങിൽ വിഷയമവതരിപ്പിച്ച സഈദ്  റമദാൻ നദ്‌വി ഓർമിപ്പിച്ചു. നന്മകളും പുണ്യങ്ങളും പുഷ്‌പിച്ചു നിൽക്കുന്ന സന്തോഷ സുരഭില വേലയാകുന്ന റമദാനെ ശരിയായ വിധത്തിൽ ഉപയോഗപ്പെടുത്താനും അത് വഴി ആത്മീയ ഉന്നതി കൈ വരിക്കാനും സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ദൈവവിശ്വാസവും ഭയഭക്തിയും പൈശാചിക പ്രവര്‍ത്തനങ്ങളിൽ നിന്നുള്ള  വിട്ടു നിൽക്കലും ആജീവനാന്തം നിലനിര്‍ത്താന്‍ വിശ്വാസിയെ പാകപ്പെടുത്തുകയാണ്‌ വ്രതത്തിന്റെ  മുഖ്യ ദൗത്യം. റമദാനിലെ വ്രതാനുഷ്‌ഠാനത്തിന് ബാഹ്യമായുള്ളതിനേക്കാള്‍ കൂടുതല്‍ ആത്മീയ തലമാണുള്ളത്. ഭക്ഷണം വെടിയുക, ആരാധനകള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ബാഹ്യകര്‍മങ്ങള്‍ ആത്മാവിന്‌ കൂടുതല്‍ ചൈതന്യം പകരാനിടയാക്കുന്നു വെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.  മനാമ സൂഖിലെ ഫ്രന്റ്സ്‌ ഓഫീസിൽ നടന്ന പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ്  റഷീദ സുബൈർ അധ്യക്ഷത വഹിച്ചു. ഫസീല ഹാരിസ്‌ സ്വാഗതംആശംസിക്കുകയും  സുജീറ നിസാമുദ്ദീൻ നന്ദി രേഖപ്പെടുത്തുകയും…

Read More

ബഹ്റൈൻ കേരളീയ സമാജം ഭവന പദ്ധതിയുടെ ഭാഗമായി ബി കെ എസ്  വനിതാ വേദി 2017-2018 ,2018-2019 കമ്മറ്റി യുടെ  നേതൃത്വത്തിൻ ചെങ്ങന്നൂർ മുളകുഴ പെരിങ്ങാല അനിതക്ക് നൽകുന്ന ഭവനത്തിന്റെ താക്കോൽ ദാനം ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റെ P V .രാധാകൃഷ്ണ പിള്ളയുടെ സാന്നിധ്യത്തിൽ ചെങ്ങന്നൂർ M L A സജീചെറിയാൻ നിർവ്വഹിച്ചു . ഹാബിറ്റാറ്റ് ടെക്നോളജീഗ്രൂപ്പ്  പദ്മശ്രീ ശങ്കർ സമാജം വനിത വേദി ട്രഷറർ . ശ്രീന ശശിദരൻ ,സമാജം വനിത വേദി കലാവിഭാഗം സെക്രട്ടറി ജോബി സാജൻ ,  സമാജം നോർക്ക ഹൈൽപ്പ് ഡെസ്ക്ക് കൺവീനർ .രാജേഷ് ചേരാവള്ളി , സമാജം മുൻ പ്രസിഡന്റ് മോഹൻ കുമാർ,സമാജം ഭവന പദ്ധതി ഇൻ ചാർജ് പ്രസാദ് ചന്ദ്രൻ ,KR രാജപ്പൻ,  സ്വാമി സായി പ്രീത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Read More

സ്റ്റാർവിഷൻറെ ബാനറിൽ ഓറഞ്ച് ഗ്രാഫിക്സിൻറെ സഹകരണത്തോടെ കണികാണും നേരം (സംഗമം ഇരിഞ്ഞാലക്കുട വിഷു & ഈസ്റ്റർ 2019)എന്ന വിഷു പ്രോഗ്രാം സ്രെധേയം ആയി.അദിലിയയിലുള്ള ബാംഗ് സാങ് തായ് ഹാളിൽ വച്ച് നടത്തി.സംഗമം പ്രസിഡൻറ് വേണുഗോപാൽ, ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ, ചെയർമാൻ ശിവദാസൻ, രക്ഷാധികാരികളായ സുരേഷ് ടി വൈദ്യനാഥ് ,നിസ്സാർ  ടി അഷ്‌റഫ് ,തൈവളപ്പിൽ ജമാൽ പ്രോഗ്രാം കൺവീനർ ശശികുമാർ രാജലക്ഷ്മി വിജയ് എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് നിലവിളക്ക് കത്തിച്ചു. 46 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കെ കെ ഗോപിനാഥൻ,25 വർഷം പ്രവാസജീവിതം പൂർത്തിയാക്കിയ വേണുഗോപാലിനെയും ശശിധരനും ആദരിക്കുകയുണ്ടായി.മോഹൻ TRS, മനോഹര ൻ പാവറട്ടി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വൈസ് പ്രസിഡന്റ് ദിലീപ് പത്മനാഭൻ എല്ലാ സ്പോൺസർമാർക്കും  നന്ദി പ്രകാശനം നടത്തി. ബഹറിൻ സോപാനം  വാദ്യകലാ സംഘം അവതരിപ്പിച്ച പഞ്ചാരി മേളത്തോടെ കലാപരിപാടികൾക്ക് തുടക്കം കുറിച്ചു , ലേഡീസ് വിങ്…

Read More

മസ്‌ക്കറ് :ഏഷ്യ എക്സ്പ്രസ് എക്സ്ചേഞ്ച് ലുലു എക്സ്ചേഞ്ച് എന്ന പേരിലേക്ക് പുനര്‍ നാമകരണം ചെയ്തുകൊണ്ടുള്ള പ്രഖ്യാപനം ഒമാന്‍ ഷെറാട്ടണില്‍ നടന്നു. ഇതോടെ ജി.സി.സിയില്‍ ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ലുലു എക്സ്ചേഞ്ച് എന്ന പേര് ലഭിക്കും.പുതിയ പേരും ലോഗോയും ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് ഡെപ്യൂട്ടി ചെയര്‍മാന്‍ സുല്‍ത്താന്‍ ബിന്‍ സലിം ബിന്‍ സൈദ് അല്‍ ഹബ്സി പ്രകാശനം ചെയ്തു. ഒമാന്‍ ഇന്ത്യന്‍ സ്ഥാനപതി മനു മഹാവര്‍, ലുലു എക്സ്ചേഞ്ച് എം.ഡി അദീബ് അഹമ്മദ്, ഡയറക്ടര്‍ ശൈഖ് മുഹമ്മദ് ഹമദ് അലി അല്‍ ഗസാലി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. റോയല്‍ ഒമാന്‍ പോലീസ്, ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്, മാനവവിഭവശേഷി മന്ത്രാലയങ്ങളില്‍ നിന്നും പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു.ലോകം അംഗീകരിച്ച ബ്രാന്‍ഡ് എന്ന നിലയില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയും അതിലൂടെ അവരുടെ ജീവിതം അര്‍ത്ഥവത്താക്കുകയും ചെയ്യുകയാണ് ലക്ഷ്യമിടുന്നതെന്ന് അദീബ് അഹമ്മദ് പറഞ്ഞു.എക്സ്ചേഞ്ച് പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴുള്ളത് പോലെ തന്നെ…

Read More

മനാമ: നിലവില്‍ ഭയാനകമായ തകര്‍ച്ച നേരിടുന്ന സാമൂഹിക സംവിധാനമാണ് കുടുംബമെന്നും കനിവും കരുണയും ചാലിച്ച ബന്ധങ്ങള്‍ക്കുമാത്രമേ ഊഷ്മളവും ദൃഢവുമായ ബന്ധങ്ങളെ പുനസ്ഥാപിക്കാന്‍ കഴിയുകയൊള്ളുവെന്നും പി എം എ ഗഫൂര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഇസലാഹി സെന്‍റര്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തെ അഭിസംബോധനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂതന സാങ്കേതിക വിദ്യയുടെ കുത്തൊഴുക്കിൽ അര്‍ദ്ധരാത്രിയില്‍ നമ്മുടെ ഗ്രഹാന്തരീക്ഷത്തില്‍  മിന്നി തെളിയുന്ന നീല വെളിച്ചങ്ങള്‍ നമ്മുടെ ബന്ധങ്ങളുടെ  അന്തകനാകാതിരിക്കട്ടെ എന്നും അദ്ദേഹം പ്രത്യാശിച്ചു.

Read More

പാണക്കാട്: . തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തുടക്കത്തിൽ കോൺഗ്രസ് പിന്നിലായെന്നും പ്രചാരണത്തിന്‍റെ ആദ്യ ഘട്ടത്തിൽ വടകരയിലും കോഴിക്കോടുമടക്കമുള്ള മണ്ഡലങ്ങളിലും മുസ്ലീം ലീഗിന് സ്വന്തം നിലയിൽ പ്രചാരണം നടത്തേണ്ടി വന്നെന്നും മുസ്ലീം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിൽ കോൺഗ്രസിന് വിമർശനമുണ്ടായി.സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമായിരുന്നു. എന്നാൽ ഇത് മുതലാക്കുന്ന തരത്തിലുള്ള പ്രചാരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും കോൺഗ്രസ് തുടക്കത്തിൽ പരാജയപ്പെട്ടുവെന്നും യോഗത്തിൽ വിമർശനമുയർന്നു. ലീഗിലെ യുവ നേതൃത്വമാണ് കോൺഗ്രസിനെതിരെ ഈ  വിമർശനമുന്നയിച്ചത്.

Read More