Author: News Desk

മനാമ: ദാറുല്‍ ഈമാന്‍ കേരള വിഭാഗം സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ വിജ്ഞാനപ്പരീക്ഷ നാളെ ശനിയാഴ്ച രണ്ടിടങ്ങളിലായി നടക്കുമെന്ന് കോര്‍ഡിനേറ്റര്‍ എ.എം ഷാനവാസ് അറിയിച്ചു. മനാമ ഇബ്നുല്‍ ഹൈഥം സ്കൂളിലും റിഫ ദിശ സെന്‍ററിലുമാണ് പരീക്ഷകള്‍ നടക്കുക. വൈകിട്ട് നാല് മുതല്‍ ആരംഭിക്കുന്ന പരീക്ഷയില്‍ താല്‍പര്യമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പങ്കെടുക്കാവുന്നതാണ്. സൂറത്തു ഇബ്റാഹീമിന്‍െറ തഫ്ഹീമുല്‍ ഖുര്‍ആന്‍ വ്യാഖ്യാനവും ഖുര്‍ആന്‍ ബോധനവും അവലംബിച്ച് നടത്തുന്ന പരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 36513453 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

Read More

മനാമ : ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ കൗമാര പ്രായക്കാര്‍ക്കായി സംഘടിപ്പിച്ച മൂന്ന് ദിവസം നീണ്ടു നിന്ന ടാലന്‍റീന്‍- 2019 വൈവിധ്യങ്ങളായ സെഷനുകളാല്‍ ശ്രദ്ധേയമായി. കൗമാരക്കാരില്‍ മൂല്യ ബോധവും സാമൂഹിക പ്രതിബദ്ധതയും വിളക്കിച്ചേര്‍ക്കാനുദ്ദേശിച്ച് നടത്തിയ ക്യാമ്പ് ബഹ്റൈന്‍ മുന്‍ പാര്‍ലമെന്‍റംഗം അഹ്മദ് അബ്ദുല്‍ വാഹിദ് ഖറാത്ത ഉദ്ഘാടനം ചെയ്തു. സിജി ജി.സി.സി കോര്‍ഡിനേറ്ററും കൗണ്‍സിലറുമായ പി. സമീര്‍ മുഹമ്മദിന്‍െറ വിവിധ വിഷയങ്ങളിലുള്ള സെഷന്‍ വിജ്ഞാനവും ചിന്തയും നിറച്ചു. ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ മല്‍സരത്തിന് സിജി ബഹ്റൈന്‍ റിസോഴ്സ് പേഴ്സണ്‍ ഷംജിത് നേതൃത്വം നല്‍കി. ഫ്രന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ജമാല്‍ ഇരിങ്ങല്‍, വൈസ് പ്രസിഡന്‍റ് സഈദ് റമദാന്‍ നദ് വി, ജി.ഐ.ഒ മുന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് സൗദ പേരാമ്പ്ര, ജി.ഐ.ഒ സംസ്ഥാന സമിതിയംഗം ഷമീമ സക്കീര്‍, കലാ പ്രവര്‍ത്തകനായ ശ്രീജിത്, യൂത്ത് ഇന്ത്യ പ്രസിഡന്‍റ് യൂനുസ് സലീം, ഗള്‍ഫ് മാധ്യമം റിപ്പോര്‍ട്ടര്‍ ഷമീര്‍ മുഹമ്മദ്, ലുഖ്മാന്‍ കുറ്റ്യാടി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ കുട്ടികളുമായി…

Read More

മാനവികതയുടെയും മതസൗഹാർദത്തിന്റെയും പ്രതീകമായി സീറോ മലബാർ സൊസൈറ്റിയും , ഡിസ്കവർ ഇസ്ലാം സൊസൈറ്റിയുമായി സഹകരിച്ച് ഇഫ്താർ സംഗമവും മതസൗഹാർദ സമ്മേളനവും മെയ് 18  ശനിയാഴ്ച വൈകിട്ട് ബഹ്റൈൻ കേരളീയ സമാജത്തിൽ വച്ച് നടത്തുന്നതായി സീറോ മലബാർ സൊസൈറ്റി  ഭാരവാഹികൾ അറിയിച്ചു. തുടർന്ന് ” ഞാനും മതേതരത്വത്തോടൊപ്പം” എന്ന മഹത്തായ ആശയത്തിനു വേണ്ടി, നീളൻ ക്യാൻവാസിൽ ഒപ്പുശേഖരണവും ഉണ്ടായിരിക്കുന്നതാണ്.

Read More

മനാമ:  ഇന്ത്യൻ ഗ്രാൻറ് മുഫ്ത്തിയായി തിരഞ്ഞെടുക്കപ്പെട്ട അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സിക്രട്ടറി  കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർക്ക്  ഐ.സി.എഫ്. നാഷനൽ കമ്മിറ്റിയുടെ  ആഭിമുഖ്യത്തിൽ ബഹ്റൈനിലെ പ്രവാസി മലയാളി സമൂഹം ഏർപ്പെടുത്തുന്ന സ്വീകരണം ഈ മാസം 13 ന് ബഹ്റൈൻ കേരളീയ സമാജം ഓഡിറ്റോറിയത്തിൽ നടക്കും.ബഹ്‌റൈനിലെ വിവിധ   മത- സാമൂഹിക – സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന പരിപാടി വൻ വിജയമാക്കുന്നതിന് രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ബഹ്‌റൈൻ  നാഷണൽ ഘടകം വിവിധ പദ്ധതികൾക്ക് രൂപം നൽകി.ചെയർമാൻ അബ്ദുറഹീം സഖാഫിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വി.പി.കെ.മുഹമ്മദ് , നവാസ് പാവണ്ടൂർ, അഷ്റഫ് മങ്കര, ഫൈസൽ .ചെറുവണ്ണൂർ,  നജ്മുദ്ദീൻ മലപ്പുറം, ഫൈസൽ .കൊല്ലം, ഷഹീൻ അഴിയൂർ, അബ്ദുൾ സലാം കോട്ടക്കൽ സംബദ്ധിച്ചു.

Read More

ബംഗളൂർ:കോണ്‍ഗ്രസ് നേതാവായ നടി ദിവ്യാ സ്പന്ദന 2013 ല്‍ ദിവ്യ ഫയല്‍ ചെയ്ത കേസില്‍ അഡിഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിഏഷ്യാനെറ്റും ഏഷ്യാനെറ്റിന്റെ കന്നഡ ചാനലായ സുവര്‍ണ ന്യൂസും 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന്‍ ഉത്തരവ്.2013 ല്‍ ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് സുവര്‍ണ ന്യൂസ് സംപ്രേക്ഷണം ചെയ്ത വാര്‍ത്തകളിലും പരിപാടികളിലും, വാതുവെയ്പ്പിൽ ദിവ്യ സ്പന്ദനയ്ക്ക് ബന്ധമുണ്ടെന്ന തരത്തിൽ പരാമര്‍ശമുണ്ടായി എന്ന് ചൂണ്ടിക്കാട്ടിയാണ് ദിവ്യ കോടതിയെ സമീപിച്ചത്. 2013 മേയ് 31 ന് സംപ്രേക്ഷണം ചെയ്ത വാര്‍ത്ത‍യില്‍ വാതുവെപ്പില്‍ രണ്ട് കന്നഡ നടിമാര്‍ക്ക് ബന്ധമുണ്ടെന്ന് പറഞ്ഞിരുന്നു. സ്പന്ദനയുടെ പേര് ചാനല്‍ പരാമര്‍ശിച്ചിരുന്നില്ലെങ്കിലും ചിത്രം പരിപാടിക്കിടെ കാണിച്ചിരുന്നു

Read More

മനാമ: നടനവിസ്മയം നീതു സജിത്ത് കലാക്ഷേത്ര യിലേക്ക് എത്തുന്നു. കലാതിലകമായിരുന്ന നീതു സജിത്ത്,  ഭരതനാട്യം, മോഹിനിയാട്ടം ,കുച്ചുപ്പുടി ,ഓട്ടൻതുള്ളൽ ,കേരളനടനം എന്നിവയിൽ സ്കൂൾ യൂണിവേഴ്സിറ്റി തലത്തിൽ നിരവധി തവണ വിജയി  ആയിരുന്നു.പത്മഭൂഷൻ ധനന്ജയൻ,റിഗാറ്റ  കൾച്ചറൽ സൊസൈറ്റി സ്ഥാപകയായ  ഗിരിജ ചന്ദ്രൻ, കലാക്ഷേത്രയുടെ ഹരിഹരൻ എന്നിവരുടെ കീഴിലാണ് നീതു ഭരതനാട്യം അഭ്യസിച്ചത്.വെമ്പട്ടി ചിന്നസത്യത്തിൻറെ മുതിർന്ന ശിക്ഷ്യയായ ബിജുല ബാലകൃഷ്ണനാണ് നീതുവിനെ കുച്ചുപ്പുടിയിലെ  ഗുരു.കല്യാണിക്കുട്ടിയമ്മയുടെ ശിക്ഷ്യയായ നവമി അരുൺ ,ശോഭ മോഹൻ എന്നിവരുടെ ശിക്ഷണത്തിലാണ് മോഹിനിയാട്ടം നീതു  അഭ്യസിച്ചത്.കലാമണ്ഡലം ഗീതാനന്ദൻ റെ കീഴിൽ ഓട്ടം തുള്ളലും, ഭരതാഞ്ജലി മധുസൂദനൻ നായരുടെ ശിക്ഷണത്തിൽ കേരളനടനവും നീതു സജിത്ത് പഠിച്ചത്. കലാതിലകം ഇതിനുപുറമേ മോണോആക്ട് കഥാപ്രസംഗം എന്നിവയിലും ഡാൻസിൽ സി സി ആർ ടി സി സ്കോളർഷിപ്പ് സ്വരലയ ബെസ്റ്റ് ഡാൻസ് അവാർഡും ഇതിനോടകം കരസ്ഥമാക്കി സൂര്യ കൃഷ്ണമൂർത്തിയുടെ പ്രശസ്തമായ കേരളത്തിൽ നിന്നും തിരഞ്ഞെടുത്ത നാലുപേരിൽ ഒരാൾ നീതു എന്നതും ഈ കലാകാരിയുടെ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലാണ്.ഇന്ത്യയിലെ…

Read More

മനാമ : ബഹറിൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയും ഇമ്മാനുവൽ മക്രോണും തമ്മിലുള്ള കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കി. എലിസി കൊട്ടാരത്തിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയിൽ ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ യും പങ്കെടുത്തു. ഫ്രാൻസിന്റെ മഹത്തായ ചരിത്രവും ഉയർന്ന സാംസ്കാരികവും മാനുഷികവുമായ സംസ്കാരത്തെയും രാജാവ് പ്രകീർത്തിച്ചു. ഇരു രാജ്യങ്ങളിലെ ജനങ്ങളെയും അവരുടെ പൊതു സ്വഭാവം, സഹിഷ്ണുത, സഹവർത്തിത്വത്തിന്റെ മഹനീയ മൂല്യങ്ങൾ എന്നിവയെയും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read More

റിയാദ്; സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽഅസീസ് അൽ സഊദ് റമദാനോട് അനുബന്ധിച്ചു തടവുകാർക്ക് പ്രഖ്യാപിച്ചത്. രാജ്യ സുരക്ഷക്ക് ഭീഷണിയായ കുറ്റകൃത്യങ്ങളിലും കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വലിയ കുറ്റകൃത്യങ്ങളിലും ശിക്ഷിക്കപ്പെട്ടവർക്കു പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ല. ജയിൽ വകുപ്പ്, പൊലീസ്, ഗവർണററേറ്റ്, പാസ്പോർട്ട് വിഭാഗം എന്നിവയുടെ പ്രതിനിധികൾ അടങ്ങിയ പ്രത്യേക കമ്മിറ്റികളാണ് പൊതുമാപ്പിന് അർഹരായവരെ കണ്ടെത്തുന്നത്.പൊതുമാപ്പിന് അർഹരായ വിദേശികളെ സ്വദേശത്തേക്കു തിരിച്ചയക്കും

Read More

മുംബൈ: ഒഷിവാര സബര്‍ബനില്‍ യുവതിയെ ബലാത്സംഗത്തിനിരയാക്കുകയും ബ്ലാക്ക് മെയ്ല്‍ ചെയ്യുകയും ചെയ്ത കേസില്‍ നടനും മോഡലുമായ കരണ്‍ ഒബറോയിയെ പോലീസ് അറസ്റ്റ് ചെയ്തു. 2016 മുതല്‍ താനുമായി ബന്ധം സ്ഥാപിച്ച ഒബറോയി വിവാഹ വാഗ്ദാനം നല്‍കി തന്നെ ബലാത്സംഗം ചെയുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു.തന്റെ  അശ്ലീല വീഡിയോകള്‍ നടന്‍ പകര്‍ത്തിയതായും  ഈ ക്ലിപ്പുകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യതാ യും യുവതി പരാതിപെട്ടു.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒബറോയിയെ അറസ്റ്റ് ചെയ്തു. Attachments area

Read More

മനാമ : മാപ്പിളപ്പാട്ടിൻറെ രാജകുമാരൻ എരഞ്ഞോളി മൂസയുടെ മരണം ഗൾഫ് മലയാളികളെയും ഏറെ ദുഃഖത്തിലാഴ്ത്തി.കണ്ണൂർ തലശ്ശേരിക്കടുത്തുള്ള എരഞ്ഞോളിയിൽ 1940 -ൽ വലിയകത്തെ ആസിയയുടെയും അബ്ദുവിന്റെയും മകനായി ജനിച്ച ഇദ്ദേഹത്തെ വലിയ കണ്ണ് മൂസ എന്നാണ് അറിയപ്പെട്ടത്. മാപ്പിളപ്പാട്ടിന് പുറമേ മാപ്പിളപ്പാട്ട് രചനയിലും എരഞ്ഞോളി മൂസ പ്രാവീണ്യം തെളിയിച്ചിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ബഹറിൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ പരിപാടികളിൽ നിറസാന്നിധ്യമായിരുന്ന മലയാളികളുടെ മൂസാക്കയ്ക്ക് സ്റ്റാർ വിഷൻ ന്യൂസിന്റെ ആദരാഞ്ജലികൾ.

Read More