Author: News Desk

കൊച്ചി: കൊച്ചി ചക്കരപ്പറമ്പ് പരിസരത്ത് വെച്ച് കാറിന്‍റെ മുന്നിലും പിന്നിലുമായി ബൈക്കിലെത്തിയ മൂന്നംഗ സംഘം സരിതാ എസ് നായരെ  ആക്രമിക്കുകയും വാഹനത്തിന്‍റെ  ഗ്ലാസ് തകർക്കുകയും ചെയ്തതായി പരാതി.സംഭവത്തിൽ വിശദമായ അന്വേഷണം വേണം എന്നും ക്വട്ടേഷൻ  സംഘമാണ്  പിന്നിൽ എന്നും പാലാരിവട്ടം പൊലീസിൽ  സരിതാ നൽകിയ പരാതിയിൽ ആവശ്യപെട്ടു  .

Read More

മനാമ : വ്യത്യസ്ത രുചിക്കൂട്ടുകളുമായി സിത്രയിൽ ആരംഭിച്ച സ്പൈസസ് ബോട്ട് റസ്റ്റോറൻറ് അഹമ്മദ് മാത്രൂക് ഉത്‌ഘാടനം ചെയ്തു. ചടങ്ങിൽ ജാഫർ മത്രൂക് സയിദ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ചൈനീസ് ഇന്ത്യൻ വിഭവങ്ങൾ ആണ് ഇവിടുത്തെ പ്രത്യേകത. പൊതിച്ചോറ്, കടൽ കൂട്ട്, കിഴി ബിരിയാണി, ചിക്കൻ അഫ്ഗാനി, നെയ്യിൽ പുരട്ടിയ ചിക്കൻ തുടങ്ങി മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങളെല്ലാം കുറഞ്ഞ നിരക്കിലാണ് ഇവിടെ ലഭ്യമാക്കുന്നതെന്ന് ഉടമകളായ മിഥുൻ വത്സൻ,വിനേഷ് പി.എം എന്നിവർ അറിയിച്ചു. അന്വേഷണങ്ങളുമായി 33776563 എന്ന നമ്പറിൽ ബന്ധപ്പെടാം. [youtube_embed]https://youtu.be/-sToYWyWRns[/youtube_embed]

Read More

മനാമ : ആരോഗ്യമേഖലയിൽ 19 വർഷത്തെ പരിചയ സമ്പത്തുമായി അബൂട്ടിയുടെ ഷിഫാ ബുദൈയ മെഡിക്കൽ സെൻറർ ബുദൈയ്യയിൽ പ്രവർത്തനം ആരംഭിച്ചു. അൽ അമൽ മെഡിക്കൽ, ഐ.എം.സി ഹോസ്പിറ്റൽ, അൽ ബയാൻ മെഡിക്കൽ സെൻറർ എന്നിവയുടെ എം.ഡിയായ നിർമ്മല ശിവദാസൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ നാസർ മഞ്ചേരി, ചെമ്പൻ ജലാൽ, സേതുരാജ് കടയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു. അബൂട്ടിയുടെ രണ്ടാമത്തെ മെഡിക്കൽ സംരംഭമാണ് ഷിഫ ബുദയ്യ മെഡിക്കൽ സെൻറർ. വിദഗ്ധരായ അഞ്ചു ഡോക്ടർമാരുടെ സേവനം ഈ ദന്തൽ സെൻററിൽ ലഭ്യമാണ്. മികച്ച പരിചരണവും കുറഞ്ഞ ഫീസും നൽകുന്നതിൽ മാനേജ്മെൻറ് പ്രതിജ്ഞാബദ്ധമാണെന്ന് അബൂട്ടി അറിയിച്ചു. [youtube_embed]https://youtu.be/ZSv9oj6uONw[/youtube_embed]

Read More

മനാമ : സ്റ്റാർ വിഷന്റെ ബാനറിൽ ബഹറിൻ കേരളീയ സമാജത്തിൽ വച്ച് നടന്ന ”നടന സന്ധ്യ 2019 ” എന്ന നൃത്ത അരങ്ങേറ്റം ശ്രദ്ധേയമായി. സ്റ്റാർ കലാക്ഷേത്രയിലെ 18 കുട്ടികളുടെ അരങ്ങേറ്റത്തിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. 60 ഓളം കുട്ടികൾ നൃത്തം അവതരിപ്പിച്ചു. സൽമാനിയ കാനൂ ഗാർഡനിലെ സ്റ്റാർ കലാക്ഷേത്ര നൃത്ത പഠന കേന്ദ്രത്തിൽ വരും ദിനങ്ങളിൽ കൂടുതൽ പ്രഗത്ഭരായ നൃത്ത അധ്യാപകർ എത്തുമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 17290157 , 36219358 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Read More

ഇന്ത്യൻ ക്ലബബിൾ നടന്ന മെയ് ക്യൂൻ മത്സരത്തിൽ ഫിലിപ്പിനോ കെയ്ത്ത് ഡേവിഡ് കിരീടം ചൂടി।.നിറഞ്ഞ സദസ്സിനു മുൻപിൽ 18  മത്സരാർത്ഥികളാണ് ഈ പ്രാവശ്യം മാറ്റുരച്ചത്. ഇന്ത്യക്കാരിയായ ധനുഷാ കോശി രണ്ടാം സ്ഥാനവും, ലിവ്യാ ലിഫി   മൂന്നാം സ്ഥാനവും കരസ്ഥമാക്കി। ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് പുറമെ ആകർഷകമായ മറ്റു സമ്മാനങ്ങളും ഉണ്ടായിരുന്നു.  കാണികളിൽ നിന്നും വിജയിയായി  തിരഞ്ഞെടുത്തത്  അഭിരാമി അജിഭാസിയെ ആയിരുന്നു. ഏറ്റവും നല്ല ഹെയർ സ്റ്റൈൽ, നല്ല സ്‌മൈൽ , നല്ല കാറ്റ്  വാക്ക് , ഏറ്റവും ഫോട്ടോജെനിക് എന്നീ വിഭാഗങ്ങളിളിലും സമ്മാനങ്ങൾ ഉണ്ടായിരുന്നു.കൂടുതൽ മത്സരാർത്ഥികൾ ഉണ്ടായിരുന്നതുകൊണ്ട് തന്നെ വളരെ വാശിയേറിയ മത്സരമായിരുന്നു ഈ വർഷമെന്നും ഇത് ഇന്ത്യൻ ക്ലബ്ബിന്റെ കലണ്ടറിലെ ഏറ്റവും പ്രധാനമായ ഒന്നാണെന്നും ഇന്ത്യൻ ക്ലബ്ബ് പ്രസിഡന്റ് സ്റ്റാലിൻ ജോസഫ് പറഞ്ഞു. 1500 ൽ അധികം ആളുകൾ പങ്കെടുത്ത മെയ് ക്യൂൻ  വൻ വിജയമായിരുന്നു എന്ന് പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.

Read More

മനാമ : ബഹറിനിലെ ഒരു കൂട്ടം കലാകാരന്മാർ ചേർന്ന് ” കലൈഡോസ്‌ട്രോക്സ് – 2019 ” എന്ന പേരിൽ സംഘടിപ്പിച്ച ചിത്രപ്രദർശനം ശ്രദ്ധേയമായി. ക്രൗൺ പ്ലാസ ഹോട്ടലിലെ ബഹ്റൈൻ കോൺഫറൻസ് സെന്ററിലാണ് പ്രദർശനം നടന്നത്. തുടർച്ചയായി ഇത് മൂന്നാമത് തവണയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഇന്ത്യൻ, അറബ്, വേൾഡ് സാഹിത്യങ്ങളിലെ പ്രശസ്ത കഥകൾ അടിസ്ഥാനമാക്കി “ഒൺസ്‌ അപ്പ് ഓൺ എ ടൈം” എന്ന ആശയത്തെ ആസ്പദമാക്കിയുള്ള പെയിന്റിംഗ് പ്രദർശനത്തിൽ 15 കലാകാരന്മാർ പങ്കെടുത്തു. അഞ്ജലി അമോദ് കേൽക്കാർ , ആശാദീപ് ആദിത്യ ബൽവല്ലി, ദീപാലി അനുപം, ഗീത വിനോദ്, ലേഖ ശശി, മിനു രാജ് മേനോൻ, നിതാശാ ബിജു, പുഷ്പ മേനോൻ, ശീതൾ പിൻകേഷ് നഗർ, ഷെറിൻ ലിജോയ്, ശ്രുതി രഞ്ജിത്ത്, സുചിത്ര ദീപക്, ഊർമിള ഗൗരംഗ്‌ പൽനിറ്റ്കാർ, വൈഷ്ണവി ബിജു, വാണി ഗൗരി ശങ്കർ എന്നിവർ മൂന്നു പ്രമേയങ്ങൾക്കു കീഴിൽ അവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ്…

Read More

മനാമ :  ബഹ്‌റൈനിലെ എഞ്ചിനീയർമാരുടെ കൂട്ടായ്മ ആയ കീൻ 4 സംഘടിപ്പിച്ച ” കിഷോർകുമാർ മ്യൂസിക്കൽ നൈറ്റ് ” സൽമാനിയ മർമറിസ് ഹാളിൽ വച്ച് നടന്നു.പ്രശസ്ത നടി മംമ്ത മോഹൻദാസ് ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു.കീൻ 4 പ്രസിഡന്റ് വിൽസൻ ലാസാർ, ജനറൽ സെക്രട്ടറി എ.വിനോദ്കർ സതീഷ്, വൈസ് പ്രസിഡന്റ് എ. വിനോദ് ദാസ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.മംമ്ത മോഹൻദാസ് ഉൾപ്പടെയുള്ളവർ സംഗീത പരിപാടി അവതരിപ്പിച്ചു.ബഹ്റിൻ സൊസൈറ്റി ഓഫ് എൻജിനീയറുമായി അഫിലിയേറ്റ് ചെയ്യുന്ന എൻജിനീയർമാരുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് കീൻ 4. 1000 ൽ അധികം പ്രഫഷനുകൾ ഇതിലെ അംഗങ്ങളാണ്.കീൻ കുടുംബാംഗങ്ങൾ ഉൾപ്പെടെ 450 ൽ അധികം പേർ പങ്കെടുത്തു.

Read More

മനാമ :പാലക്കാട് നിവാസികളുടെ കൂട്ടായ്മയായ പാലക്കാട്ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ ( പാക്ട് ബഹ്‌റൈൻ ) ‘’ശ്രുതിലയം – 2019’’ എന്ന പേരിൽ നൃത്ത സംഗീതോത്സവം സംഘടിപ്പിക്കുന്നു . ജൂൺ 14ന് ഇസ ടൌൺ ഇന്ത്യൻ സ്കൂളിലെ ജഷൻമാൾ ഓഡിറ്റോറിയത്തിൽ വെച്ച് മുൻ വർഷങ്ങളിലെ പോലെ തന്നെ ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന പരിപാടിയായിട്ടാണ് നടത്തപ്പെടുന്നത് . ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ അനുസ്മരണാര്ഥം നടത്തപെടുന്ന ചെമ്പൈ സംഗീതോത്സവം, രാവിലെ 9 മണിക്ക് പ്രശസ്ത സംഗീതജ്ഞനും ചെമ്പൈ ഭാഗവതരുടെ പ്രിയ ശിഷ്യനുമായ പത്മശ്രീ കെ.ജി. ജയൻ ഉത്ഘാടനം ചെയ്യും. തുടർന്ന് ബഹറിനിൽ സംഗീതം അഭ്യസിക്കുന്ന നൂറിൽ പരം കുട്ടികളും അവരുടെ അധ്യാപകരും പങ്കെടുക്കുന്ന കീർത്തന ആലാപനമുണ്ടാകും. അതിനു ശേഷം പത്മശ്രീ കെ.ജി. ജയൻ സംഗീത കച്ചേരി അവതരിപ്പിക്കും. വൈകിട്ട് 6 മണിക്ക് പാക്ട് കുടുംബത്തിലെ കുട്ടികൾ അവതരിപ്പിക്കുന്ന രംഗ പൂജയോടെ നിളോത്സവം അരങ്ങേറും. ബഹ്‌റൈനിലെ പ്രശസ്ത നൃത്ത അധ്യാപികയായ സിന്ധ്യ…

Read More

മനാമ: ബഹ്‌റൈൻ കേരളീയ സമാജം (ബി.കെ.എസ്) മെയ്‌ദിനം, ബഹ്‌റൈൻ തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അൽ ഹുമൈദാൻറെ രക്ഷാകർതൃത്വത്തിൽ കലാകായിക പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ നടത്തിയ  ബോധവൽക്കരണ ക്ലാസും, മെഡിക്കൽ ചെക്കപ് സ്റ്റാളും പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നു. വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്നവർക്കായി കാലത്ത് മുതൽ  ഉച്ചവരെ മലയാളത്തിലും മറ്റ് ഇന്ത്യൻ ഭാഷകളിലും നടന്ന ഗാന മത്സരങ്ങൾ, മലയാള നാടൻ പാട്ട് , കബഡി, ചിത്ര രചന , ഉച്ചകഴിഞ്ഞു നടന്ന വടംവലി, പഞ്ചഗുസ്തി എന്നിവയിൽ വൻ പങ്കാളിത്വത്തോടെ മത്സരാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക്‌, മുഖ്യാതിഥി  ബഹ്‌റൈൻ തൊഴിൽ വകുപ്പ്  അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അഹ്‌മദ്‌ അൽ ഹൈക്കി ട്രോഫികൾ നൽകി. സമാജം സീനിയർ അംഗവും പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവുമായ സോമൻ ബേബി വിശിഷ്ടടാതിഥി ആയിരുന്നു. ബി.കെ.എസ്. മെയ്‌ദിനാഘോഷത്തിന്  നൽകിയ പിന്തുണയ്ക്ക് ഡോ: മുഹമ്മദ് റഫീഖിനെ ചടങ്ങിൽ അനുമോദിച്ചു. ബഹറൈനില്‍ പൊതു ഇടങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ പങ്കെടുത്ത…

Read More

മനാമ : ബഹ്‌റൈൻ പ്രതിഭ സംഘടിപ്പിച്ച വർണോത്സവം ആയ പാലറ്റ് 2019 വലിയ ബഹുജന പങ്കാളിത്വത്തോടെ സമാപിച്ചു . കുട്ടികൾക്കുള്ള ചിത്ര രചന ക്യാമ്പ് , ചിത്ര രചന മത്സരം , ചിത്രപ്രദർശനം , സമൂഹ ചിത്രരചനാ , വിവിധ കല പരിപാടികൾ , മുഖാമുഖം എന്നിവ അടങ്ങിയ വിപുലമായ പരിപാടി ആയിരുന്നു പാലറ്റ് 2019  ബഹ്‌റൈൻ പ്രതിഭ ഈ രംഗത്ത് നടത്തുന്ന നാലാമത്തെ പരിപാടി ആണിത് . ഏപ്രിൽ 30 നു ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് ബഹ്‌റൈൻ കേരളീയ സമാജം വൈസ് പ്രസിഡന്റ് ശ്രീപി എൻ മോഹൻരാജ് ആണ് പാലറ്റ് 2019 ഔപചാരികം ഉദ്‌ഘാടനം ചെയ്തത് . പ്രസിദ്ധ ചിത്രകാരി ശ്രീമതി കബിത മഹോപാധ്യായ ആണ് ക്യാമ്പ് നയിച്ചതും ക്യാമ്പ് ഡയറക്ടർ ആയി പ്രവർത്തിച്ചതും . നൂറോളം കുട്ടികൾ രണ്ടു ബാച്ചായി മൂന്ന് ദിവസത്തെ ക്യാമ്പിൽ പങ്കെടുത്തു .ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു…

Read More