Author: News Desk

മാഡ്രിഡ്: പൊതുതെരഞ്ഞെടുപ്പില്‍   സ്‌പെയിൻ  പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിൻറെ സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. 350 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 99.9 ശതമാനം വോട്ടുകള്‍ എണ്ണിപ്പൂര്‍ത്തിയായപ്പോള്‍ 123 സീറ്റുകളില്‍ ആണ് വിജയം കൈവരിച്ചത്. സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടിക്ക് ഒറ്റക്ക് ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിച്ചില്ല. നാല് വര്‍ഷത്തിനിടെ രാജ്യം നേരിടുന്ന മൂന്നാം തെരഞ്ഞെടുപ്പാണിത്. 75 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 350 അംഗ പാര്‍ലമെന്റില്‍ 30 ശതമാനം വോട്ടാണ് സ്പാനിഷ് സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി നേടിയത്. സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടിക്ക് മറ്റു ചെറു പാര്‍ട്ടികളെ ആശ്രയിക്കേണ്ടി വരും. തെരഞ്ഞെടുപ്പില്‍ മുഖ്യപ്രതിപക്ഷമായ പീപ്പിള്‍സ് പാര്‍ട്ടിക്ക് 66 സീറ്റുകള്‍ ലഭിച്ചപ്പോള്‍ സിറ്റിസെണ്‍സിന് 57 സീറ്റുകളും പെഡമോസിന് 42 സീറ്റുകളും ലഭിച്ചു.

Read More

ബഹറിൻ കേരളീയ സമാജം അംഗങ്ങളെ തെറ്റ് ധരിപ്പിച്ച് നിലവിലുള്ള സമാജം ഭരണ സമിതിയുടെ കാലാവധി രണ്ട് വർഷമാക്കുവാൻ സർക്കാർ അനുമതി ലഭിച്ചു എന്ന വ്യാജപ്രചാരണം നടത്തി അധികാരത്തിൽ കടിച്ച് തൂങ്ങുവാനുള്ള സമാജം ഭരണ സമിതിയുടെ ജനാധിപത്യ വിരുദ്ധ സമീപനം അംഗീകരിക്കുവാൻ കഴിയില്ല.  തീർത്തും തെറ്റായ നടപടി ക്രമങ്ങളിലൂടെയാണ് രണ്ട് വർഷമാക്കുന്നതിനുള്ള അനുമതി 2019 ഫെബ്രുവരി അവസാനം  ലഭിച്ചത്. ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനത്തിൽ നിന്ന് തന്നെ അത് സുവ്യക്തമാണ് എന്ന് പ്രോഗ്രെസ്സീവ് പാനൽ വ്യക്തമാക്കി.  ഇപ്പോൾ ലഭിച്ചൂവെന്ന് അവകാശപ്പെടുന്ന അനുമതി പോലും മുൻകാലപ്രാബല്യത്തോടെയല്ല അനുവദിച്ചിട്ടുള്ളത്..  തന്റെ ഗ്രൂപ്പിൽ മറ്റെല്ലാവരെയും അവഗണിച്ച് തുടർച്ചയായി നേതൃത്വം കൈയാളുന്നതിന് എതിരെയുള്ള എതിർപ്പിനെ മറികടക്കുവാൻ അംഗങ്ങളെയും സർക്കാരിനെയും തെറ്റ് ധരിപ്പിക്കുന്ന പ്രസിഡന്റിന്റെയും ഭരണസമിതിയുടെയും നടപടിയെ ജാനാധിപത്യ പരമായും നിയമപരമായും നേരിടുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തെ സമീപിച്ചിട്ടുള്ളതും, ഭരണസമിതി നിയമവിരുദ്ധമായി ഏപ്രിൽ മാസം 11ന് വിളിച്ചുചേർത്ത ജനറൽ ബോഡി പ്രോഗ്രെസ്സീവ് പാനൽ ബഹിഷ്കരിച്ചതും. ഇത്തരം ജാനാധിപത്യ വിരുദ്ധ സമീപനത്തിനെതിരെ ശക്തമായി പ്രതികരിക്കുവാൻ…

Read More

ഇന്ത്യൻ സ്‌കൂൾ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വേണ്ടി മെയ് ദിനത്തിൽ ഒരു മെഗാ മെഡിക്കൽ ക്യാമ്പ് ഒരുക്കുന്നു. ഇന്ത്യൻ സ്‌കൂളിന്റെ എഴുപതാം  വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് ഒരുക്കുന്നത്. പ്രവാസി സമൂഹത്തിൽ ജീവിത ശൈലിയുമായി ബന്ധപ്പെട്ട  ആരോഗ്യ പ്രശ്നങ്ങൾ വർധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്തു  സംഘടിപ്പിക്കുന്ന ആരോഗ്യ പരിശോധനാ ക്യാമ്പ് ബുധനാഴ്ച്ച  രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒരു മണിവരെ സ്‌കൂളിന്റെ ഇസ ടൌൺ ക്യാമ്പസിലാണ് നടക്കുക. യുനെസ്‌കോയുടെ ആരോഗ്യവും ക്ഷേമവും എന്ന ആശയത്തെ മുൻനിർത്തി സംഘടിപ്പിക്കുന്ന ക്യാമ്പിൽ ബഹറിനിലെ പ്രമുഖ ആശുപത്രികളിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനം ഉണ്ടായിരിക്കും. ഷിഫാ അൽ ജസീറ  മെഡിക്കൽ സെന്റർ ,മിഡിൽ ഈസ്റ് ഹോസ്പിറ്റൽ, അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ, ബഹറിൻ സ്പെഷ്യലിസ്റ് ഹോസ്പിറ്റൽ, ആസ്റ്റർ ക്ലിനിക്, കിംസ് ബഹറിൻ മെഡിക്കൽ  സെന്റർ, അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ  എന്നിവിടങ്ങളിൽ നിന്നുള്ള ആരോഗ്യ വിദഗ്ധർ ക്യാമ്പിൽ സന്നിഹിതരായിരിക്കും. അടിയന്തര  സാഹചര്യത്തിൽ ശ്വാ സോച്വസം  നൽകുന്നതിനെ കുറിച്ചും വ്യായാമ മുറകളെ കുറിച്ചും പരിശീലന ക്‌ളാസുകൾ…

Read More

പവിഴ ദ്വീപിലെ കോഴിക്കോട്ടുകാരുടെ വനിതാ വിഭാഗം സംഘടിപ്പിച്ച ഭക്ഷ്യമേളയിൽ വൻ ജനത്തിരക്ക്, കോഴിക്കോടിൻറെ വിവിധ ഭാഗങ്ങളിലുള്ള ഭക്ഷണ രുചി അറിയാൻ  ബഹറിനിലെ മലയാളി പ്രവാസികളും, ശ്രീലങ്കൻ, ബഹറിൻ പ്രവാസികളും എത്തി. വൈകീട്ട് നടന്ന  പായസ മത്സരത്തിൽ രമണി അനിൽ  ഒന്നാം സ്ഥാനം നേടി,ഷീന രണ്ടും ആബിദ സഖീർ മൂന്നാം സ്ഥാനവും നേടി. ജൂനിയർ മെഹബൂബൻറേയും ഗീത് മെഹബൂബിൻറേയും ആലാപനം പരിപാടിക്ക് മാധുര്യമേറ്റി ഒപ്പം സൗദി സ്വദേശി ഹിഷാം അബ്ബാസ് മലയാളത്തിൽ ഗാനമാലപിച്ച് കാണികളെ കയ്യിലെടുത്തു. ബബിന സുനിൽ, സാജിത ബക്കർ, സജിന ഷനൂബ്, പ്രോജ ബാബുജി, നിഷ പ്രജി,രമ സന്തോഷ്, മും Deeതാസ് അഷ്റഫ്, ഷംല, ഫസ്ന, ജസ്ലി, ഗീത, ശ്രീജില,ഹസീന, ഫാസില,തഹാനി, മേഘ, ഫെബ്ന എന്നിവർ നേതൃത്വം നൽകി.

Read More

മനാമ: റമദാന് മുന്നോടിയായി ആത്മീയവും ഭൗതികവുമായ തയാറെടുപ്പിന് പ്രേരണ നൽകുന്നതിന് മൈത്രി സോഷ്യല്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്കും സഹകാരികള്‍ക്കുമായി “അഹ് ലൻ റമദാന്‍” പരിപാടി ഉമ്മുൽഹസം ബാങ്കോക് ഹാളിൽ സംഘടിപ്പിച്ചു. ശിഫ അൽ ജസീറ മെഡിക്കൽ സെൻറർ ഫിസിഷ്യൻ ഡോ. ഷംനാദ് സംഗമം ഉദ്ഘാടനം  നിര്‍വഹിച്ചു .ഡോ. നജീബ് (ശിഫ അൽജസീറ) റമദാനിലെ  ആരോഗ്യം എന്ന വിഷയത്തിൽ ക്ലാസ്സ്‌ നടത്തി. റമദാനിൽ നോമ്പുകാരൻറെ ആഹാര ക്രമവും പ്രമേഹം, രക്ത സമ്മർദം തുടങ്ങിയ രോഗങ്ങളുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. സദസ്യരുടെ  സംശയങ്ങൾക്ക് മറുപടി പറയുകയും ചെയ്തു. RSC ചെയർമാൻ അബ്ദുൽ റഹീം സഖാഫി ‘നോമ്പിൻറെ ആത്മീയത’ എന്ന വിഷയം അവതരിപ്പിച്ചു. നോമ്പിന്റെ പ്രാധാന്യം, അതുമൂലം സാധ്യമാകേണ്ട ആത്മീയ ഉന്നതി തുടങ്ങിയവയെ കുറിച്ച് അദ്ദഹം വിശദമാക്കി.സഈദ് റമദാൻ നദ് വി റമദാൻ സന്ദേശം നൽകി. നിസാർ  കൊല്ലം സാഹോദര്യം മൈത്രിയിലുടെ എന്ന വിഷയത്തെ പറ്റി സദസ്സിനെ ഉദ്ബോധിപ്പിച്ചു. പ്രസിഡണ്ട്‌ ഷിബു …

Read More

മനാമ :  ലാൽ കെയെർസ് ബഹ്‌റൈൻ നടത്തി വരുന്ന പ്രതിമാസ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി ഈ  മാസത്തെ സഹായം കൈമാറി.  ഹൃദയമാറ്റ  ശസ്ത്രക്രിയയ്ക്ക് വേണ്ടി  സുമനസ്സുകളുടെ കാരുണ്യത്തിനു കാത്തിരിക്കുന്ന  ആലപ്പുഴ സ്വദേശി പ്രദീപ് കുമാറിന് ബഹ്‌റൈൻ ലാൽ കെയെർസ് അംഗങ്ങൾ സമാഹരിച്ച ചികിത്സാധനസഹായം എക്സിക്യു്ട്ടീവ് മെമ്പർ അജീഷ് മാത്യു നേരിട്ട് കൈമാറി. അടിയന്തിരമായി ചെയ്യേണ്ട ശസ്ത്രക്രിയയ്ക്കും, തുടര്‍ചികിത്സയ്ക്കായും സുമനസ്സുകളുടെ കനിവ് തേടിക്കൊണ്ടിരിക്കുകയാണ് ഈ കുടുംബം. സഹായം എത്തിക്കാൻ താല്പര്യമുള്ളവർ  കൂടുതൽ വിവരങ്ങൾക്ക്  ഈ നമ്പറിൽ ബന്ധപ്പെടുക +91- 9605596974, 8075343873  

Read More

റാസല്‍ഖൈമ:യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സിലബസ് അനുസരിച്ച് പഠനം നടത്തുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള 1971 പ്രവാസി വിദ്യാര്‍ത്ഥികളുടെ സ്കൂള്‍ ഫീസുകള്‍ റാസല്‍ഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിന്‍ സഖ്ര്‍ അല്‍ ഖാസിമി ഏറ്റെടുത്തു.20 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ മക്കളാണ് ഇതിലുള്ളത്. ശൈഖ് സൗദ് ബിന്‍ സഖ്ര്‍ ചാരിറ്റബിള്‍ എജ്യുക്കേഷനല്‍ എസ്റ്റാബ്ലിഷ്മെന്റിന്റെ റമാദാന്‍ പദ്ധതികള്‍ പ്രഖ്യാപിക്കവെ ചെയര്‍മാന്‍ സുമൈഅ ഹരീബ് അല്‍ സുവൈദിയാണ് ഇക്കാര്യം വ്യക്തം ആക്കിയത്.റമദാന് എല്ലാ ദിവസവും 15 ഇഫ്താര്‍ ടെന്റുകളിലായി 2500 പേര്‍ക്ക് ഭക്ഷണമൊരുക്കുമെന്നും ശൈഖ് സൗദ് ബിന്‍ സഖ്ര്‍ ചാരിറ്റബിള്‍ എജ്യുക്കേഷനല്‍ എസ്റ്റാബ്ലിഷ്മെന്റ് അറിയിച്ചു..

Read More

മനാമ :  സ്റ്റാർ വിഷൻറെ ബാനറിൽ  അറാദ് അയ്യപ്പസേവാ സമിതി സംഘടിപ്പിക്കുന്ന  ശ്രീ മുത്തപ്പൻ വെള്ളാട്ട മഹോത്സവം മെയ് മൂന്നു  വെള്ളിയാഴ്ച നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ എട്ടുമണിക്ക് കേളികൊട്ട് ഓടുകൂടി കൊടിയേറ്റം നടത്തും.  തുടർന്ന് മലയിറക്കൽ പാണ്ടിമേളവും നടത്തും. അറാദ്  അയ്യപ്പ സേവ സമിതിയുടെ പ്രത്യേക ഭജനയും 10.30 മുതൽ മുത്തപ്പൻ വെള്ളാട്ടവും 12 മണിമുതൽ 2 മണിവരെ മഹാപ്രസാദവും നടത്തും. 2.30 മുതൽ ഘോഷയാത്ര ആരംഭിക്കും. ജാതിമതഭേദമന്യേ മുത്തപ്പൻ വെള്ളാ ട്ടിലേക്കുള്ള പ്രവേശനം സൗജന്യമാണെന്ന് സ്റ്റാർ വിഷൻ ചെയർമാൻ സേതുരാജ് കടയ്ക്കൽ, ആഘോഷ കമ്മിറ്റിക്ക് വേണ്ടി നാരായണൻകുട്ടി, രാജൻ, ശശികുമാർ, സുഭാഷ് കുമാർ, പ്രജിത്ത് കുമാർ, അജികുമാർ എന്നിവർ അറിയിച്ചു.

Read More