മനാമ: ലോക തൊഴിലാളി ദിനത്തിൽ അൽ ഹിദായ മലയാള വിഭാഗം സൽമാനിയ മെഡിക്കൽ സെന്ററിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് സമൂഹത്തിലെ വിവിധ വ്യക്തിത്വങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നൂറിലധികം പേർ ക്യാംപിൽ പങ്കെടുത്തു. കഴിഞ്ഞ 18 വർഷമായി മെയ് ദിനത്തിൽ രക്തദാനം നടത്തി വരുന്നതായി അതിഥികളെ സ്വാഗതം ചെയ്തുകൊണ്ട് അബ്ദുൽ ഗഫൂർ പാടൂർ പറഞ്ഞു. ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ സോമൻ ബേബി ആശംസാ പ്രസംഗം നടത്തി. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, കെ.എം.സി.സി. ബഹ്റൈൻ പ്രസിഡന്റ് എസ് .വി. ജലീൽ, കെ.എം. സി.സി. ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, സാമൂഹ്യ പ്രവർത്തകരായ ഡോ. ബാബു രാമചന്ദ്രൻ, ചെമ്പൻ ജലാൽ, അബ്ദുൽ സത്താർ എന്നിവർ പരിപാടിയിൽ ആശംസകൾ അർപ്പിക്കുകയും രക്തദാനം ചെയ്യാനെത്തിയവരെ അനുമോദിക്കുകയും ചെയ്തു. വി.പി. അബ്ദുൽ റസാഖ്, സി.എം. അബ്ദുൽ ലത്തീഫ്, ഷമീർ ബിൻ ബാവ, സാക്കിർ ഹുസ്സൈൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ അഷ്റഫ് പാടൂർ നന്ദി പറഞ്ഞു.
Trending
- വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 കിലോ കഞ്ചാവ് പിടികൂടി
- മഴയില്‍ കയറി നിന്ന കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റ് 19 കാരന് മരിച്ചു
- ജാതീയ അധിക്ഷേപം: സത്യഭാമയെ തത്ക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
- അവയവക്കടത്തിന് ഇരകളായവരിൽ പാലക്കാട് സ്വദേശിയും; ഒരാള്‍കൂടി കസ്റ്റഡിയിലെന്ന് സൂചന
- മേഘാലയ ചിറാപുഞ്ചിയിലെ വെള്ളച്ചാട്ടത്തിൽ വീണ് മലയാളി സൈനികന് ദാരുണാന്ത്യം
- കൊച്ചിയിലും തിരുവനന്തപുരത്തും വെള്ളക്കെട്ട് രൂക്ഷം; മഴയത്ത് പെരുവഴിയിലായി പൊതുജനം
- ഹെലികോപ്റ്റർ അപകടം: ഇബ്രാഹിം റെയ്സിക്കായുള്ള തെരച്ചിൽ വിഫലം, ദാരുണാന്ത്യം
- ഇറാൻ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു; പ്രസിഡന്റിനായി പ്രാര്‍ത്ഥിച്ച് ഇറാന് ജനത