Author: News Desk

കാലവര്‍ഷം കനത്തു വടക്കെ വയനാട്ടില്‍ 10 ദുരിതാശ്വാസ ക്യാമ്പുകള്‍ 144 കുടുംബങ്ങള്‍ ക്യാമ്പുകളില്‍. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍ നിരവധി വീടുകള്‍ ഭാഗീഗമായി തകര്‍ന്നു താറുമാറായി വൈദ്യുതിയും വീണ്ടുമൊരു പ്രളയകെടുതിക്ക് സാക്ഷ്യം വഹിക്കുകയാണ് വടക്കെ വയനാട്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ് നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ പൊട്ടിവീണ് ഗതാഗത തടസമുണ്ടായി. താലൂക്കില്‍ 10 ക്യാമ്പുകളിലായി 577 പേര്‍ താമസിച്ചു വരുന്നു.കൊവിഡ് പശ്ചാതലത്തില്‍ പ്രത്യേക സംവിധാനത്തോടെയാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത് ഒരു ക്ലാസ്സ് റൂമില്‍ ഒന്നോ രണ്ടോ കുടുംബങ്ങളെയാണ് താമസിപ്പിച്ചിരിക്കുന്നത്. റവന്യൂ വകുപ്പിന്റെ ചുമതലയിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ ക്യാമ്പിലും വൈദ്യ പരിശോധനയും മരുന്ന് വിതരണവും നടന്നു വരുന്നു. ക്യാമ്പുകളിലേക്ക് സന്ദര്‍ശക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.പോലീസിന്റെ കൃത്യമായ പരിശോധനയും നടന്നു വരുന്നു. സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X

Read More

മൂന്നാര്‍: ഇടുക്കി രാജമലയില്‍ ഉരുള്‍പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് പെട്ടുമുടി തോട്ടം മേഖലയില്‍ വന്‍ മണ്ണിടിച്ചില്‍ ഉണ്ടായി. മണ്ണിടിഞ്ഞ് പെട്ടിമുടി സെറ്റില്‍മെന്റിലെ ലയങ്ങള്‍ക്ക് മുകളിലേക്ക് വീണുവെന്നാണ് സംശയിക്കുന്നത്. അപകടത്തില്‍ 80 പേര്‍ മണ്ണിനടിയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ പ്രദേശത്ത് തോട്ടം തൊഴിലാളികളാണ് താമസിക്കുന്നത്. വൈദ്യുതി ഇല്ലാത്തതിനാല്‍ കൃത്യമായ വിവരം ഇവിടെ നിന്ന് ലഭിച്ചിട്ടില്ല.സമീപത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം,ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പ്രദേശത്തെ ബന്ധിപ്പിക്കുന്ന പെരിയവര പാലം തകര്‍ന്നതിനാല്‍ പ്രദേശത്തേക്ക് പോലീസിനോ റവന്യൂ വകുപ്പിനോ എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ പ്രളയകാലത്താണ് പെരിയവര പാലം തകര്‍ന്നത്. പുതിയ പാലം നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ താല്‍ക്കാലിക പാലവും തകര്‍ന്നതോടെ പ്രദേശം പൂര്‍ണമായും ഒറ്റപ്പെടുകയായിരുന്നു. സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X

Read More

കേരളത്തിൽ പെയ്തു വരുന്ന കനത്ത മഴയില്‍ മുണ്ടക്കയം ഇളംകാട് മേഖലയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറി. മൂന്ന് വീട്ടുകാരെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മാറ്റിപ്പാര്‍പ്പിച്ചു. എരുമേലി കണമല മേഖലകളില്‍ വീടുകളില്‍ വെള്ളം കയറി. കോട്ടത്താവളത്ത് നിന്നടക്കം മലവെള്ളം എത്തിയതോടെ പൂഞ്ഞാര്‍ അടിവാരത്ത് മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു. എന്നാല്‍ കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് പ്രാഥമിക നിഗമനം. ജില്ലയുടെ മലയോര മേഖലകളില്‍ മഴ തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മുണ്ടക്കയം ഇളംകാട് മേഖലയിലാണ് ആദ്യം ഉരുള്‍പൊട്ടലുണ്ടായത്. പ്രദേശത്ത് നിരവധി വീടുകള്‍ വെള്ളത്തിലായിട്ടുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയും കൂട്ടിക്കല്‍ മേലേത്തടത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ ദുരന്തസാധ്യതാ മേഖലകളില്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കിയതായി ജില്ലാഭരണകൂടം അറിയിച്ചു. സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X

Read More

മനാമ: 1902 ന് ശേഷം ബഹ്‌റൈനിൽ അനുഭവിച്ച ഏറ്റവും ചൂടേറിയ ജൂലൈ ആണ് കഴിഞ്ഞു പോയത്. ഇത് 2017 ജൂലൈയിലെ ശരാശരി താപനിലയ്ക്ക് തുല്യമാണെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ കാലാവസ്ഥാ ഡയറക്ടറേറ്റ് അറിയിച്ചു. ജൂലൈ മാസത്തിലെ ശരാശരി താപനില 36.9°C ആണ്. 1902 ന് ശേഷം ജൂലൈയിലെ ഏറ്റവും ഉയർന്ന ശരാശരി താപനിലയാണ് രേഖപ്പെടുത്തിയത്. ജൂലൈ മാസത്തിലെ ശരാശരി പരമാവധി താപനില 41.8 ° C ആണ്. ഇത് 1946 ന് ശേഷം ജൂലൈയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ശരാശരി താപനിലയായി രേഖപ്പെടുത്തുന്നു. ജൂലൈയിലെ ഏറ്റവും ഉയർന്ന ശരാശരി താപനിലയായ 42.1°C, 2017 ൽ ആണ് രേഖപ്പെടുത്തിയത്. ബഹറിനിൽ പരമാവധി താപനില 40°C കവിയുന്ന 23 ദിവസമാണ് ജൂലൈ മാസത്തിൽ ഉണ്ടായിരുന്നത്. 1946 മുതൽ ജൂലൈയിൽ 40 ഡിഗ്രി സെൽഷ്യസ് കവിയുന്നത് ഏറ്റവും ഉയർന്ന താപനിലയുള്ള ദിവസമായി റെക്കോർഡുചെയ്യുന്നു. പഴയ റെക്കോർഡ് 2002 ജൂലൈയിലും 2017 ജൂലൈയിലും 22 ദിവസമായിരുന്നു. ജൂലൈ…

Read More

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ്രാജ്പുത്തിന്റെ മരണത്തില്‍ നടി റിയ ചക്രവര്‍ത്തിയും ബന്ധുക്കളും അടക്കം ആറ് പേര്‍ക്കെതിരെ സിബിഐ കേസെടുത്തു. പട്‌ന പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ ചുവടുപിടിച്ചാണ് നടപടി. ആത്മഹത്യ പ്രേരണ അടക്കം കുറ്റങ്ങള്‍ ചേര്‍ത്തു. വിവാദ വ്യവസായി വിജയ് മല്യയുടെ സാമ്പത്തികത്തട്ടിപ്പ് കേസ് അന്വേഷിക്കുന്ന സംഘത്തിനായിരിക്കും ചുമതല. നടി റിയ ചക്രവര്‍ത്തിയുടെ ഹൗസ് മാനേജര്‍ സാമുവേല്‍ മിറാന്‍ഡയെ തുടര്‍ച്ചയായ രണ്ടാം ദിവസവും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. നടന്റെ അക്കൗണ്ടില്‍ നിന്ന് പതിനഞ്ച് കോടി രൂപ നടി റിയ ചക്രവര്‍ത്തി വകമാറ്റിയെന്നും, നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ക്ക് ഉപയോഗിച്ചെന്നുമുള്ള കുടുംബത്തിന്റെ ആരോപണത്തിലാണ് അന്വേഷണം. നടിയെ നാളെ ചോദ്യം ചെയ്യും. അതേസമയം, പട്‌ന എസ്.പി വിനയ് തിവാരിയെ മുംബൈ വിടാന്‍ അനുവദിച്ചില്ലെങ്കില്‍ നിയമനടപടിയെടുക്കുമെന്ന് ബിഹാര്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡെ മുംബൈ പൊലീസിന് മുന്നറിയിപ്പ് നല്‍കി. കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ബന്ധിത നിരീക്ഷണത്തില്‍ കഴിയുകയാണ് വിനയ് തിവാരി. സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ…

Read More

ഏലപ്പാറ: വാഗമണ്‍ റൂട്ടിലാണ് നിര്‍ത്തിയിട്ടിരുന്ന കാര്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയത്. യുവാക്കളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫാണ്. സംഭവം അറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തി. പ്രദേശവാസികളായ യുവാക്കളാണ് കാറില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിലേക്ക് വാഹനം ഒഴുകിപ്പോയതായി സംശയമുണ്ട്. രാത്രി വൈകിയതിനാല്‍ ഫയര്‍ഫോഴ്സ് തെരച്ചില്‍ അവസാനിപ്പിച്ചു. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. പുലര്‍ച്ചെ തെരച്ചില്‍ ആരംഭിക്കുമെന്ന് ഫയര്‍ഫോഴ്സ് സംഘം അറിയിച്ചു.

Read More

ഇടുക്കി: ഇടുക്കി ജില്ലയില്‍ രാത്രി ഗതാഗതം നിരോധിച്ചു. രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെ ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും വെള്ളപ്പാച്ചിലിനും സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇത് കണക്കിലെടുത്താണ് നിരോധനം. ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. നാളെയും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ജില്ലയില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി കല്ലാര്‍ക്കുട്ടി അണക്കെട്ടിന്റെയും ലോവര്‍ പെരിയാര്‍ അണക്കെട്ടിന്റെയും എല്ലാ ഷട്ടറുകളും ഉടന്‍ തുറക്കും. ജില്ലയില്‍ അതിശക്തമായി മഴ പെയ്യുന്ന സാഹചര്യത്തിലാണ് ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറക്കാന്‍ തീരുമാനിച്ചത്. ഡാം തുറക്കുന്ന പശ്ചാത്തലത്തില്‍ മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ കരകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇടുക്കി പൊന്‍മുടി ഡാം ഷട്ടര്‍ നാളെ തുറക്കും. പൊന്‍മുടി ഡാമിന്റെ മൂന്നു ഷട്ടറുകള്‍ നാളെ രാവിലെ 10ന് 30 സെ.മീ വീതം ഉയര്‍ത്തി 65…

Read More

മനാമ: കോവിഡ് പ്രതിരോധത്തിലും ലോക്ഡൗൺ പ്രതിസന്ധികളെ നേരിടുന്നതിലും ഗൾഫ് രാജ്യങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച ഐസിഎഫ് സന്നദ്ധസേവകരെ അനുമോദിക്കുന്നതിനായി വിപുലമായ സമ്മേളനം ഒരുക്കുന്നു. ആഗസ്ത് ഏഴ് വെള്ളിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് നാലു മണിക്ക് ഓൺലൈനിൽ നടക്കുന്ന സമ്മേളനത്തിൽ ആയിരങ്ങൾ സംബന്ധിക്കും. അന്നവും അഭയവും നൽകുന്ന ഗൾഫ് രാജ്യങ്ങളിലെ ഭരണകൂടത്തോടും ഔദ്യോഗിക സംവിധാനങ്ങളോടും സഹകരിച്ചും പിന്തുണ നൽകിയും പ്രയാസമനുഭവിക്കുന്ന പതിനായിരങ്ങൾക്കാണ് ഐ സി എഫ് കോവിഡ് കാലത്ത് സ്തുത്യർഹമായ സേവനങ്ങൾ എത്തിച്ചത്. സാന്ത്വനമേകാൻ വൈവിധ്യമാർന്ന സേവന പദ്ധതികൾക്കായിരുന്നു ഐ സി എഫ് രൂപം നൽകിയത്. സഊദി, യു എ ഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ സാന്ത്വന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സേവനം ലഭ്യമാക്കാനും ക്ഷേമ, സേവന വകുപ്പുകളുടെ കീഴിൽ പ്രത്യേക പദ്ധതി രൂപപ്പെടുത്തിയും അത് നടപ്പിലാക്കുന്നതിന് സഫ്‌വാ എന്ന പേരിലുള്ള വളണ്ടിയർ വിങ്ങിനെ ഉപയോഗപ്പെടുത്തിയുമാണ് പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യാൻ സംഘടന പ്രവർത്തിച്ചത്. പ്രസ്തുത കാലയളവിൽ ദുരന്തഭൂമിയിൽ സേവനം ചെയ്തവർ,…

Read More

മംഗളൂരു: കർണാടക കുടഗ് തലക്കാവേരിയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ഏഴ് പേരിൽ കാസർകോഡ് സ്വദേശിയും. തലക്കാവേരി ക്ഷേത്രത്തിലെ പ്രധാന പൂജാരിയും കുടുംബാംഗങ്ങളും കൂടാതെ ജോലിക്കെത്തിയ പവൻഭട്ടിനെയാണ് കാണാതായത്. രാത്രി വൈകിയും ഇവർക്കായി തിരച്ചിൽ തുടരുകയാണ്. മടിക്കേരി താലൂക്കിലെ ഭാഗമണ്ഡലയിലാണ് ഏറെ പ്രസിദ്ദമായ തലക്കാവേരി ക്ഷേത്രം. കാവേരി നദിയുടെ ഉദ്ഭവ സ്ഥാനമാണിത്. ബ്രഹ്മഗിരി മലനിരകകളിലെ ക്ഷേത്രത്തിന് 200 മീറ്റർ മാറിയാണ് മണ്ണിടിച്ചിലുണ്ടായത്. പൂജാരിമാരും ജീവനക്കാരും ഉൾപ്പടെ 7 പേരെയാണ് കാണാതായത്. ഇവർ താമസിച്ചിരുന്ന രണ്ട് വീടുകളുംമണ്ണിനടിയിലായിപ്രധാന പൂജാരിയായ ടി.എസ്. നാരായണാചാര്യയെയും കുടുംബത്തെയും കൂടാതെ ക്ഷേത്രത്തിൽ ജോലിയെടുത്തിരുന്ന കാസർകോഡ് സ്വദേശിയായ പവൻ ഭട്ടും കാണാതയവരിൽ ഉൾപ്പെടുന്നു. രാത്രി വൈകിയും ഇവർക്കായി തിരച്ചിൽ തുടരുകയാണ്.ബന്ധപ്പെട്ട അധികൃതർ അറിയിച്ചു റിപ്പോർട്ട്:‌ കൃഷ്ണ പ്രസാദ്

Read More

കൊച്ചി : കോതമംഗലം നേര്യമംഗലത്ത് മലവെള്ളപ്പാച്ചിലില്‍ കാട്ടാനയുടെ ജഡം ഒഴുകിയെത്തി. കാട്ടുകൊമ്പന്റെ ഏകദേശം രണ്ടു ദിവസം പഴക്കമുള്ള ജഡമാണ് മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയത്. നേര്യമംഗലത്ത് ജനവാസ മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമാണെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി കാട്ടാനയുടെ ജഡം കരയ്ക്കടുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ അടിയൊഴുക്ക് കാരണം പരാജയപ്പെട്ടു. ഭൂതത്താന്‍കെട്ട് ഡാമിലേക്കാണ് ജഡം ഒഴുകുന്നത്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടറുകള്‍ തുറന്നിട്ടിരിക്കുകയാണ്. ഡാം തുറന്നിട്ടിരിക്കുന്ന സാഹചര്യത്തില്‍ ജഡത്തിന്റെ അവശിഷ്ടങ്ങള്‍ ജനവാസ മേഖലകളിലേക്ക് ഒഴുകിയെത്താതിരിക്കാന്‍ ജഡം എത്രയും പെട്ടെന്ന് കരയ്‌ക്കെത്തിക്കാന്‍ ശ്രമിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റിപ്പോർട്ട്:‌ കൃഷ്ണ പ്രസാദ് സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X

Read More