Author: News Desk

ചെന്നൈ : കമല്‍ ഹാസന്‍ ചിത്രമായ ‘ഇന്ത്യന്‍ 2’ സെറ്റില്‍ വച്ചുണ്ടായ അപകടത്തില്‍ മരിച്ച സിനിമാപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി വീതം നല്‍കി. കമലും ഷങ്കറും ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് തുക കൈമാറിയത്. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ പ്രസിഡന്റ് ആര്‍ കെ സെല്‍വമണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങിലാണ് മരണപ്പെട്ട മൂന്ന് സിനിമാപ്രവര്‍ത്തകരുടെയും പരുക്കേറ്റ ഒരാളുടെയും കുടുംബങ്ങള്‍ക്കായി നാല് കോടി രൂപ കൈമാറിയത്. ഫെബ്രുവരി 19ന് ചെന്നൈ പുന്തമല്ലിയിൽ ചിത്രീകരണസ്ഥലത്ത് വച്ചാണ് അപകടം ഉണ്ടായത്. ചിത്രീകരണത്തിന് ഉപയോഗിക്കാനിരുന്ന ക്രെയിന്‍ പൊട്ടിവീഴുകയായിരുന്നു. സഹസംവിധായകരായ മനു, കൃഷ്ണ എന്നിവരും ഷൂട്ടിംഗ് സെറ്റിലെ സഹായി ആയിരുന്ന ചന്ദ്രനുമാണ് മരിച്ചത്. സംഭവത്തില്‍ പത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയുംചെയ്തിരുന്നു. മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന ആശുപത്രിയിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിനു ശേഷമാണ് കമല്‍ ഹാസന്‍ അന്ന് ഒരു കോടിയുടെ സഹായധനം പ്രഖ്യാപിച്ചത്. അപ്രതീക്ഷിതമായി സിനിമാസെറ്റുകളില്‍ സംഭവിക്കുന്ന പരിക്കുകളുടെ വേദന തനിക്ക് അറിയാമെന്നും കരിയറില്‍ പലതവണ അത്തരം…

Read More

ഇടുക്കി: ഇടുക്കി കല്ലാര്‍ക്കുട്ടി അണക്കെട്ടിന്റെയും ലോവര്‍ പെരിയാര്‍ അണക്കെട്ടിന്റെയും എല്ലാ ഷട്ടറുകളും ഉടന്‍ തുറക്കും. ജില്ലയില്‍ അതിശക്തമായി മഴ പെയ്യുന്ന സാഹചര്യത്തിലാണ് ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറക്കാന്‍ തീരുമാനിച്ചത്. ഡാം തുറക്കുന്ന പശ്ചാത്തലത്തില്‍ മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ കരകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഡാം തുറന്ന് 800 ക്യുമെക്‌സ് വീതം വെള്ളം പുറത്തുവിടും. ജില്ലയില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.ഇടുക്കിയില്‍ നിലവില്‍ 2347.12 അടിയാണ് വെള്ളത്തിന്റെ അളവ്. 2403.00 ആണ് സംഭരണ ശേഷി. മുല്ലപ്പെരിയാര്‍ 123.20 അടിയാണ് നിലവിലെ ജലനിരപ്പ്. 152 അടിയാണ് സംഭരണ ശേഷി. അതേസമയം, സംസ്ഥാനത്ത് 2018 പോലെ പ്രളയസാധ്യത ഇപ്പോഴില്ലെന്ന് കേന്ദ്രജല കമ്മിഷന്‍ അറിയിച്ചു. സംസ്ഥാനത്ത് അണക്കെട്ടുകള്‍ നിറഞ്ഞുകവിയുന്ന സാഹചര്യമില്ല. ചില നദികളില് ജലനിരപ്പ് ഉയര്‍ന്നാലും അണക്കട്ടുകള്‍ക്ക് ഉള്‍ക്കൊളളാനാകുമെന്നും കേന്ദ്രജല കമ്മിഷന്‍ അറിയിച്ചു. റിപ്പോർട്ട്‌: കൃഷ്ണ പ്രസാദ്

Read More

കൊച്ചി: കളമശ്ശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലിരുന്ന രോഗി മരിച്ചു. ചേര്‍ത്തല തൃച്ചാറ്റുകുളം സ്വദേശി വാഴത്തറ വീട്ടില്‍ പുരുഷോത്തമനാണ് (84) മരണപ്പെട്ടത്. കടുത്ത ന്യുമോണിയ ബാധിതനായിരുന്ന പുരുഷോത്തമനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നാണ് മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചത്. പ്രോട്ടോക്കോളനുസരിച്ച് മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിന് സ്രവം ആലപ്പുഴ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിരിക്കുകയാണ്. ഫലത്തിനായി കാത്തിരിക്കുകയാണ്. കടുത്ത ന്യുമോണിയ ബാധിതനായതിനു പുറമെ, വൃക്കകളും തകരാറിലായതോടെ സ്ഥിതി കൂടുതല്‍ വഷളാവുകയായിരുന്നു.

Read More

കൊച്ചി :ഡോ. മേരി അനിതയ്ക്ക് കേരള വനിതാ കമ്മിഷന്റെ ആദരം. മാതാപിതാക്കള്‍ക്ക് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവരുടെ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ പരിചരിച്ച ഡോ. മേരി അനിതയ്ക്ക് കേരള വനിതാ കമ്മിഷന്റെ ആദരം. വൈറ്റില അനുഗ്രഹ ഹോട്ടലില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ കമ്മിഷന്റെ ഉപഹാരം ചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍ ഡോക്ടര്‍ക്ക് കൈമാറി. കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാനുള്ള ഡോക്ടറുടെ സന്നദ്ധത അറിഞ്ഞ ഉടന്‍തന്നെ വനിതാ കമ്മിഷന്‍ അധ്യക്ഷ ഡോക്ടറെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. രക്തബന്ധപോലുമില്ലാതിരുന്നിട്ടും കോവിഡിന് ഇരയായ രക്ഷിതാക്കളുടെ കുഞ്ഞിനെ നോക്കാന്‍ തയാറായ ഡോക്ടറിനെ അത്ഭുതത്തോടെയാണ് വീക്ഷിച്ചതെന്ന് ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍ അനുമോദന പ്രസംഗത്തില്‍ പറഞ്ഞു. നമുക്കാര്‍ക്കും സാധ്യമാകുന്ന കാര്യമല്ല ഇത്. സ്വന്തം മക്കളെയും കുടംബത്തിന്റെയും ഉത്തരവാദിത്തം ഭര്‍ത്താവിനെ ഏല്‍പ്പിച്ചിട്ട് ആരുടെയോ കുട്ടിക്ക് വേണ്ടി രംഗത്തുവന്ന ഡോക്ടറെ മനുഷ്യത്വത്തിന്റെയും മഹാമനസ്‌കതയുടെയും ആള്‍രൂപം എന്ന് വിശേഷിപ്പിക്കാം. ക്രിമിനല്‍ സ്വഭാവമുള്ള മനുഷ്യരുടെ എണ്ണം വര്‍ധിക്കുന്ന കാലഘട്ടത്തില്‍, ലോകമെമ്പാടും അപചയം സംഭവിച്ചുകൊണ്ടിരിക്കുമ്പോഴും മൂല്യങ്ങളെ സംരക്ഷിക്കുന്ന…

Read More

മനാമ: പടവ് കുടുംബ വേദി ഓൺലൈൻ സംഗമം സംഘടിപ്പിക്കുന്നു. നാളെ വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന പരിപാടി പ്രശസ്ത പിന്നണി ഗായകൻ അഫ്സൽ പരിപാടി ഉദ്ഘാടനം ചെയ്യും. ഫാദർ ഡോ. ഡേവിസ് ചിറമേൽ “പ്രവാസത്തിലെ പ്രതിസന്ധികൾ അതിജീവനവും പ്രതീക്ഷകളും” എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുമെന്ന് പടവ് ഭാരവാഹികൾ അറിയിച്ചു.

Read More

കൊച്ചി: സ്വർണ്ണക്കടത്തുകേസിൽ മുൻ ജഡ്ജിക്കെതിരെ കേന്ദ്ര-സംസ്ഥാന ഇൻ്റലിജൻസ് അന്വേഷണം. ജഡ്ജിയുടെ സാമ്പത്തിക ഇടപാടുകളും, വിധി പ്രസ്താവനകളും രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുന്നു. കേസുമായിമായി ബന്ധപ്പെട്ട് മുൻ ജഡ്ജി നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തെ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെ ചെയർമാനാക്കാനുള്ള നീക്കം സർക്കാർ തലത്തിൽ നടക്കുമ്പോഴാണ് എൻ ഐ എ നിരീക്ഷണത്തിലായത്. ഈ ജഡ്ജി നേതൃത്വം നൽകുന്ന ട്രസ്റ്റിൻ്റെ സാമ്പത്തിക ഇടപാടുകളും, ജഡ്ജിയായിരുന്നപ്പോഴുള്ള പ്രധാന വിധിന്യായങ്ങളുമാണ് ഇൻ്റലിജൻസ് പരിശോധിക്കുന്നത്. ഈ ട്രസ്റ്റിൻ്റെ വിദേശ സഹായങ്ങളെകുറിച്ചും അന്വേഷിക്കുന്നുണ്ട്. അടുത്തിടെ വിരമിച്ച ജഡ്ജി എൻ ഐ എയുടെ നിരീക്ഷണത്തിലാണ്.

Read More

എറണാകുളം :ചെല്ലാനത്ത് കടല്‍ക്ഷോഭം രൂക്ഷം. കടലാക്രമണത്തില്‍ രണ്ടു വീടുകള്‍ തകര്‍ന്നു, നൂറോളം വീടുകളില്‍ വെള്ളം കയറി. പ്രായമായവരെയും കുട്ടികളെയും താത്കാലിക ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഇന്നുണ്ടായ രൂക്ഷമായ കടല്‍ക്ഷോഭം പ്രദേശത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് . ചെല്ലാനം ബസാര്‍, കണ്ടക്കടവ്, മറുവക്കാട്, കൊച്ചി സൗദി എന്നീ പ്രദേശങ്ങളിലാണ് കടല്‍കയറ്റം രൂക്ഷമായത്. ഇന്ന് രാവിലെ മുതല്‍ ഉണ്ടായ കടലാക്രമണത്തില്‍ രണ്ട് വീടുകള്‍ തകരുകയും നൂറോളം വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. . കടല്‍ഭിത്തി തകര്‍ത്തും കടല്‍വെള്ളം ഉള്ളിലേക്ക് കയറാന്‍ തുടങ്ങിയതോടെ പ്രദേശവാസികളും ആശങ്കയിലായി. നാശനഷ്ടങ്ങള്‍ ഉണ്ടായ സ്ഥലങ്ങള്‍ കൊച്ചി മേയര്‍ സൗമിനി ജെയിന്‍ സന്ദര്‍ശിച്ചു റിപ്പോർട്ട്‌: കൃഷ്ണ പ്രസാദ്

Read More

മനാമ: മുഹർറഖ് സെക്യൂരിറ്റി കോംപ്ലക്സിലെ നാഷണൽ , പാസ്‌പോർട്ട്, റെസിഡൻസ് അഫയേഴ്‌സിന്റെ ഓഫീസ് ഓഗസ്റ്റ് 9 ഞായറാഴ്ച പുനരാരംഭിക്കും. റെസിഡൻസി സ്റ്റിക്കർ സേവനം മാത്രമായിരിക്കും നൽകുക. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് ഓഫീസിൽ പ്രവർത്തിക്കുക. കൊറോണ വൈറസിനെതിരായ മുൻകരുതൽ നടപടികളുടെ ഭാഗമായി മാസ്ക് ധരിച്ചു മാത്രമേ ഓഫീസിൽ എത്താൻ പാടുള്ളൂ. സാമൂഹിക അകലം നിർബന്ധമായും പാലിക്കണം. സ്കിപ്ലിനോ ആപ്പ് വഴി ബുക്ക് ചെയ്ത് വേണം ഓഫീസിലെത്താൻ എന്നും എൻ‌പി‌ആർ‌എ അറിയിച്ചു.

Read More

തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസില്‍ ബിജുലാലിന്റെ ഭാര്യയും രണ്ടാം പ്രതിയുമായി സിമിയെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. ബിജുലാലിന്റെ സാമ്പത്തിക തട്ടിപ്പിലൂടെ സര്‍ക്കാര്‍ ഖജനാവിലെ നഷ്ടം 74 ലക്ഷം മാത്രമാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഡിസംബറില്‍ മൂവായിരം രൂപ ഒരിടപാടുകാരനില്‍ നിന്ന് തട്ടിയെടുത്താണ് ബിജുലാല്‍ സാമ്പത്തിക തിരിമറി തുടങ്ങിയത്. ഇടപാടുകാരന്റെ ചെക്ക് ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ്. പിന്നീട് മുന്‍ സബ് ട്രഷറി ഓഫിസറുടെ യൂസര്‍ നെയിമും പാസ്‌വേര്‍ഡും മനസിലാക്കിയ ശേഷമാണ് വന്‍ തട്ടിപ്പ് തുടങ്ങിയത്. ഏപ്രില്‍, മെയ് മാസങ്ങളിലായി 74 ലക്ഷം രൂപ പല തവണകളായി ട്രഷറിയില്‍ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. ഒറ്റത്തവണ തട്ടിയെടുത്ത ഏറ്റവും ഉയര്‍ന്ന തുക 58 ലക്ഷം രൂപയാണ്. പിന്നെ ചെറിയ തുകകളായി പല ഘട്ടങ്ങളില്‍ പണം തട്ടിയെടുത്തിരുന്നു. ട്രഷറിയിലെ സോഫ്റ്റ് വെയര്‍ പിഴവുകള്‍ മുതലെടുത്തായിരുന്നു ബിജുലാലിന്റെ ഓരോ തിരിമറിയും. തുടര്‍ച്ചയായി ബിജു തട്ടിപ്പ് നടത്തിയിട്ടും മേലുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടാതിരുന്നതും ഈ പിഴവ് കാരണമാണ്. ട്രഷറി അക്കൗണ്ടില്‍…

Read More

കൊച്ചി: ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ കൊച്ചി ഓഫ് ക്യാമ്പസിന് യു.ജി.സി. അംഗീകാരമില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൊച്ചിയിൽ ക്യാമ്പസ് ആരംഭിക്കാനുള്ള അനുവാദവും അംഗീകാരവും യു.ജി.സി. നൽകിയിട്ടില്ലെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ സെക്രട്ടറി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കൂടാതെ കൊച്ചി ക്യാമ്പസിലെ കോഴ്‌സുകൾ നിർത്തി വയ്ക്കാനും നിർദ്ദേശം നൽകിയിരുന്നു . കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ നിന്ന് ലഭിക്കുന്ന ബിരുദത്തിന് യു.ജി.സി.അംഗീകാരമില്ലെന്നും വിദ്യാർത്ഥികൾ ശ്രദ്ധ പുലർത്തണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകി. യൂണിവേഴ്‌സിറ്റിയുടെ തെറ്റായ നീക്കത്തിനെതിരെ നടപടിയെടുക്കണ മെന്ന് സർക്കാർ യു.ജി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയില്‍ ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ഓഫ് കാമ്പസിന് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകാതിരിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ ടൈറ്റസ് യുജിസി ചെയര്‍മാന്‍ പ്രൊഫസര്‍ ഡി.പി സിംഗിന് കത്തയച്ചിരുന്നു. കൊച്ചിയില്‍ കാമ്പസ് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ലെ ന്നും കത്തില്‍ പറയുന്നു. രക്ഷിതാക്കളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നുമായി ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി…

Read More