Author: News Desk

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങിയ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി അപകടത്തിൽ പെട്ടു. പറന്നിറങ്ങുമ്പോൾ റൺവേയുടെ അവസാന ഭാഗത്ത് നിന്നാണ് തെന്നിമാറിയത്. വിമാനത്തിൽ നിന്ന് പുക ഉയരുന്നതായാണ് വിവരം. അൽപം മുൻപാണ് സംഭവം നടന്നത്.പൈലറ്റ് മരിച്ചതായി റിപ്പോർട്ട്‌ ആണ് പുറത്ത് വരുന്നത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റതായി കരുതുന്നു. രക്ഷാ പ്രവർത്തനംആരംഭിച്ചിട്ടുണ്ട്. ദുബൈയിൽ നിന്ന് കോഴിക്കോടേക്കുള്ള വിമാനമാണ് അപകടത്തിൽ പെട്ടത്. റൺവേയിൽ നിന്ന് പുറത്തേക്ക് പോയി. പാലക്കപ്പറമ്പ് ഭാഗത്തേക്കാണ് വിമാനം തെന്നി മാറിയത്. നിരവധി ആളുകൾ ഗുരുതരാവസ്ഥയിലെന്ന് കൊണ്ടോട്ടി സർക്കിൾ ഇൻസ്പെക്ടർ പ്രതികരിച്ചു. സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X

Read More

കരിപ്പൂർ: കർപ്പൂരിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. എയർ ഇന്ത്യ എക്സ്പ്രസിന്റെ 1344 ദുബൈ കോഴിക്കോട് വിമാനമാണ് അപകടത്തിൽ പെട്ടത്. നിരവധി യാത്രക്കാർക്കു പരിക്കുള്ളതായി പ്രാഥമിക റിപ്പോർട്ട്. വിമാനം നെടുകെ പിളർന്നിട്ടുണ്ട്. വിമാനത്തിൽ നിന്ന് പുക ഉയരുന്നുണ്ട് എന്നാണ് റിപ്പോർട്ട്. ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. റൺവേയിൽ നിന്ന് പൂർണമായും തെന്നിമാറി എന്നാണ് അറിവ്. ക്രൂ അടക്കം 170 തോളം പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനം തുടരുന്നു. സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X

Read More

ന്യൂഡല്‍ഹി: ഇടുക്കി രാജമല ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. രാജമലയിലെ മണ്ണിടിച്ചില്‍ മൂലം ജീവനുകള്‍ നഷ്ടപ്പെട്ടത് വേദനയുളാക്കുന്നു. ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. രാജമലയിലെ ദുരന്തത്തില്‍ പരിക്കേറ്റവര്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ, അപകടസ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേനയും ഭരണകൂടവും പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി. ദുരന്തത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. രുദന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതവും മണ്ണിടിച്ചിലില്‍ പരിക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് നല്‍കുക. പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. ഇന്നലെ പുലര്‍ച്ചെയാണ് ഇടുക്കി രാജമലയിലെ പെട്ടിമമുടിയിലെ ലയങ്ങള്‍ക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞത് വന്‍ദുരന്തം ഉണ്ടായത്. 80-ഓളം പേര്‍ മണ്ണിനടിയില്‍പ്പെട്ടിരുന്നു. ഇതുവരെ 16പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 12 പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.എന്നാല്‍ പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X

Read More

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സിബിഐ അന്വേഷണ സംഘം കലാഭവന്‍ സോബിയുടെ മൊഴിയെടുക്കുന്നു. തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ വെച്ചാണ് മൊഴി രേഖപ്പെടുത്തു. നേരത്തെയും ബാലഭാസ്‌കറിന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് സോബി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അപകടസ്ഥലത്ത് കണ്ട കാര്യങ്ങളാണ് നേരത്തെ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരുന്നതെന്നും സോബി പറഞ്ഞു. അപകടത്തിന് മുന്‍പ് നടന്ന കാര്യങ്ങള്‍ സിബിഐയോട് വിശദീകരിക്കുമെന്നും സോബി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഇതിന് മുമ്പ് ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ സി ഉണ്ണിയുടെയും ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും മൊഴി സിബിഐ എടുത്തിരുന്നു. കേസിലെ മറ്റ് പല സാക്ഷികളില്‍ നിന്നും വരും ദിവസങ്ങളില്‍ സിബിഐ മൊഴിയെടുക്കും. സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X

Read More

കൽപറ്റ: കനത്ത മഴ വയനാട്ടിൽ നാശം വിതയ്ക്കുന്നു. മേപ്പാടി മുണ്ടക്കൈയിൽ പുഞ്ചിരി മട്ടത്ത് ഉരുൾപൊട്ടി. 2 വീടുകൾ തകർന്നു. ആളപായമില്ല. മേപ്പാടി പഞ്ചായത്തിലെ പതിനൊന്നാം വാർഡായ പുഞ്ചിരി മട്ടം ആദിവാസി കോളനിക്കു സമീപമാണു രാവിലെ 9 മണിയോടെ ഉരുൾപൊട്ടിയത്. അപകടഭീഷണി ഉള്ളതിനാൽ പ്രദേശത്തെ കുടുംബങ്ങളെ നേരത്തെ ഒഴിപ്പിച്ചിരുന്നു. എങ്കിലും ചില കുടുംബങ്ങൾ ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടു. നാട്ടുകാരുടെയും അഗ്‌നിരക്ഷാ സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതിനിടെ, വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ദേശീയപാത 766 ലെ മുത്തങ്ങ പൊൻകുഴിയിൽ വെള്ളം കയറിയതോടെ ഇതുവഴിയുള്ള ഗതാഗതവും നിലച്ചു. വാളാട് പുത്തൂർ റോഡിൽ മണ്ണിടിഞ്ഞു വീണ് ഗതാഗതം നിലച്ചു. മാനന്തവാടിയിലേക്കുള്ള പ്രധാന വഴികളിലെല്ലാം ഗതാഗത തടസ്സം നേരിടുന്നുണ്ട്. തലപ്പുഴ മക്കിമലയിൽ ഉരുൾപൊട്ടൽ സാധ്യതയെത്തുടർന്നു പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ചു. പനമരത്ത് നരസി പുഴ കരകവിഞ്ഞതിനെ തുടർന്ന് നടവയൽ പേരൂർ അമ്പലക്കോനിയിലെ 15 കുടുംബങ്ങളെ ഒഴിപ്പിച്ചു. നെയ്കുപ്പ കോളനിയിൽനിന്നു 10 കുടുംബങ്ങളെയും ഒഴിപ്പിച്ചു. പനമരം…

Read More

കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളിലെ എല്ലാ ഷട്ടറുകളും ഉയര്‍ത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. കല്ലാര്‍കുട്ടിയില്‍ നിന്നും 1500 ക്യുമെക്‌സ് വരെയും പാംബ്ല ഡാമില്‍ നിന്നും 3000 ക്യുമെക്‌സ് വരെയും ജലം ഉടന്‍ തന്നെ പുറത്തുവിടുന്നതാണ്. പെരിയാര്‍, മുതിരപ്പുഴയാര്‍ നദികളുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണ് എന്നും ജില്ലാകളക്ടര്‍ അറിയിച്ചു. ഇടുക്കിയിലെ മലയോരമേഖലകളില്‍ കനത്ത മഴ തുടരുകയാണ്. ഇതേത്തുടര്‍ന്ന് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വെള്ളം ഒഴുക്കികളയുന്നത്. നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗരൂകരായിരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. റിപ്പോർട്ട്‌: കൃഷ്ണ പ്രസാദ് സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X

Read More

കനത്ത മഴയെതുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി രാജമലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചു. ഇടുക്കിയില്‍ നേരത്തെ തന്നെ സജ്ജമാക്കിയിരുന്ന സംഘത്തോടാണ് രാജമലയിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചത്. തൃശൂരില്‍ ഉള്ള ഒരു സംഘം കൂടി ഇടുക്കിയിലെത്തും.രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ പോലീസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ്, റവന്യൂ അധികൃതര്‍ക്കും നിര്‍ദേശം നല്‍കി. സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X

Read More

ആലപ്പുഴ: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി ജലമേള മാറ്റിവെച്ചു. ആലപ്പുഴ ജില്ലാ കളക്ടറും നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ചെയര്‍മാന്‍ കൂടിയായ എ അലക്‌സാണ്ടര്‍ അറിയിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ് ജലമേള മാറ്റിവെച്ച കാര്യം പങ്കുവെച്ചത്.എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടത്തി വന്നിരുന്ന നെഹ്റു ട്രോഫി ജലമേള, എല്ലാ വർഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടത്തി വന്നിരുന്ന നെഹ്‌റു ട്രോഫി ജലമേള, കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ മാറ്റിവെച്ചിരിക്കുന്നു …മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചിരിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X

Read More

കടുത്തുരുത്തി: ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണ കുട്ടി മരിച്ചു. മാഞ്ഞൂര്‍ വേലച്ചേരി (പെരുനിലത്ത്) പി.ജി. വിനോദിന്റെയും വി.ഡി. സന്ധ്യയുടെയും മകന്‍ ശ്രീഹരി (9) ആണ് മരിച്ചത്. ഇന്നലെ വൈകൂന്നേരം 4 മണിയോടെ ആണ് സംഭവം. ഭക്ഷണം കഴിക്കുന്നതിനിടെ ശ്രീഹരി കുഴഞ്ഞു വീണതിനെ തുടര്‍ന്ന് കുട്ടിക്ക് കൃത്രിമ ശ്വാസോച്ഛാസം നല്‍കിയ ശേഷം ഇഎസ്‌ഐ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ കുട്ടിക്ക് തലവേദനയും ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി മരുന്ന് വാങ്ങിയിരുന്നതായി പറയുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമെ മരണകാരണം അറിയാന്‍ കഴിയുവെന്നാണ് ഇവരുടെ കുടുംബസുഹൃത്തുക്കള്‍ നല്‍കുന്ന വിവരം. സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X

Read More

ആലുവ: കേരളത്തില്‍ അതിശക്തമായ മഴ തുടരുകയാണ്. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന് ആലുവ മണപ്പുറം മുങ്ങി. മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയരുകയാണ്. പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. https://twitter.com/StarvisionMal/status/1291619044358000640?s=20 ഏലൂര്‍ ഇടമുളയില്‍ വെള്ളം കയറിയതോടെ 32 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. എറണാകുളത്തിന്റെ കിഴക്കന്‍ മേഖലയില്‍ പ്രളയ ഭീഷണി നിലനില്ക്കുകയാണ്. വ്യാഴാഴ്ച ഉച്ചയോടെ ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ തുടങ്ങിയ മഴ ഇപ്പോഴും തുടരുന്നു. കനത്ത മഴയില്‍ ജലനിരപ്പുയര്‍ന്നതിനാല്‍ ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നിരുന്നു. അതിനാല്‍ പെരിയാറിലെ ജലനിരപ്പ് ഉയരുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്കിയിരുന്നു. അതിതീവ്ര മഴയുടെ ആദ്യ ദിനങ്ങളില്‍ തന്നെ ജലനിരപ്പ് ഉയര്‍ന്നത് ആശങ്ക സൃഷ്ടിക്കുന്നു. കോതമംഗലത്ത് ഏഴ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കൊച്ചി താലൂക്കില്‍ 46 ദുരിതാശ്വാസ ക്വാമ്പുകള്‍ തുടങ്ങിയിട്ടുണ്ട്. എറണാകുളം ചെല്ലാനത്തും വൈപ്പിനിലെ നായരമ്പലത്തും കടലാക്രമണം രൂക്ഷമായിരിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടും കോവിഡ് ഭീതിമൂലം ആളുകള്‍ ക്യാമ്പുകളിലെത്താന്‍ മടിക്കുകയാണ്. റിപ്പോർട്ട്:‌ കൃഷ്ണ പ്രസാദ് സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ…

Read More