കേരളത്തിൽ പെയ്തു വരുന്ന കനത്ത മഴയില്‍ മുണ്ടക്കയം ഇളംകാട് മേഖലയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറി. മൂന്ന് വീട്ടുകാരെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മാറ്റിപ്പാര്‍പ്പിച്ചു. എരുമേലി കണമല മേഖലകളില്‍ വീടുകളില്‍ വെള്ളം കയറി. കോട്ടത്താവളത്ത് നിന്നടക്കം മലവെള്ളം എത്തിയതോടെ പൂഞ്ഞാര്‍ അടിവാരത്ത് മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു. എന്നാല്‍ കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് പ്രാഥമിക നിഗമനം.
ജില്ലയുടെ മലയോര മേഖലകളില്‍ മഴ തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മുണ്ടക്കയം ഇളംകാട് മേഖലയിലാണ് ആദ്യം ഉരുള്‍പൊട്ടലുണ്ടായത്. പ്രദേശത്ത് നിരവധി വീടുകള്‍ വെള്ളത്തിലായിട്ടുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയും കൂട്ടിക്കല്‍ മേലേത്തടത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ ദുരന്തസാധ്യതാ മേഖലകളില്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കിയതായി ജില്ലാഭരണകൂടം അറിയിച്ചു.
സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X