കാലവര്‍ഷം കനത്തു വടക്കെ വയനാട്ടില്‍ 10 ദുരിതാശ്വാസ ക്യാമ്പുകള്‍ 144 കുടുംബങ്ങള്‍ ക്യാമ്പുകളില്‍. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍ നിരവധി വീടുകള്‍ ഭാഗീഗമായി തകര്‍ന്നു താറുമാറായി വൈദ്യുതിയും വീണ്ടുമൊരു പ്രളയകെടുതിക്ക് സാക്ഷ്യം വഹിക്കുകയാണ് വടക്കെ വയനാട്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ് നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ പൊട്ടിവീണ് ഗതാഗത തടസമുണ്ടായി.
താലൂക്കില്‍ 10 ക്യാമ്പുകളിലായി 577 പേര് താമസിച്ചു വരുന്നു.കൊവിഡ് പശ്ചാതലത്തില്‍ പ്രത്യേക സംവിധാനത്തോടെയാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത് ഒരു ക്ലാസ്സ് റൂമില്‍ ഒന്നോ രണ്ടോ കുടുംബങ്ങളെയാണ് താമസിപ്പിച്ചിരിക്കുന്നത്. റവന്യൂ വകുപ്പിന്റെ ചുമതലയിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ ക്യാമ്പിലും വൈദ്യ പരിശോധനയും മരുന്ന് വിതരണവും നടന്നു വരുന്നു. ക്യാമ്പുകളിലേക്ക് സന്ദര്‍ശക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.പോലീസിന്റെ കൃത്യമായ പരിശോധനയും നടന്നു വരുന്നു.
സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X