Author: News Desk

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 153 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 73 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 33 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ജൂലൈ 31ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശിനി ഖദീജ (51), ആഗസ്റ്റ് 2ന് മരണമടഞ്ഞ കാസര്‍ഗോഡ് ഉപ്പള സ്വദേശിനി ഷഹര്‍ബാനു (73), ആഗസ്റ്റ് 5ന് മരണമടഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സില്‍വ അടിമൈ…

Read More

അഴിമതിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് പേരെടുത്ത ഐ.പി.എസ് ഉദ്യോഗസ്ഥയായ രൂപയ്ക്ക് പുതിയ ചുമതല നല്‍കി കര്‍ണാടക സര്‍ക്കാര്‍. ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് രൂപയ്ക്ക് നിയമനം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് ഈ സ്ഥാനത്തേയ്ക്ക് എത്തുന്ന ആദ്യ വനിതയാണ് രൂപ. 2000 ഐ.പി.എസ്. ബാച്ചിലെ ഉദ്യോഗസ്ഥയാണ് രൂപ.റെയില്‍വേ പൊലീസ് ഐ.ജി സ്ഥാനമാണ് രൂപ നിലവില്‍ വഹിച്ച് കൊണ്ടിരുന്നത്. ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഉമേഷ് കുമാറിനെ ക്രിമിനല്‍ അന്വേഷണവിഭാഗം എ.ഡി.ജി.പിയായും നിയമിച്ചു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള രൂപ അഖിലേന്ത്യാ തലത്തില്‍ 43ആം റാങ്കോട് കൂടിയാണ് സിവില്‍ സര്‍വീസ് പാസായത്. റിപ്പോർട്ട്‌ കൃഷ്ണ പ്രസാദ്

Read More

തിരുവനന്തപുരം: രാജ്യസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. ഇതോടെ വീരേന്ദ്രകുമാറിന്റെ മരണത്തോടെ ഒഴിവ് വന്ന രാജ്യസഭാ സീറ്റില്‍ തെരഞ്ഞെടുപ്പ് ഉറപ്പായി. ലാല്‍വര്‍ഗീസ് കല്‍പ്പകവാടി ആണ് യുഡിഫിന്റെ സ്ഥാനാര്‍ഥിയാകുക. ജയസാധ്യത കുറവാണെങ്കിലും സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെങ്കില്‍ ഈസി വാക്കോവര്‍ ഉണ്ടാകുമെന്നും അത് രാഷ്ട്രീയ തിരിച്ചടിക്ക് കാരണമായേക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. ഇതേതുടര്‍ന്നാണ് സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള തീരുമാനത്തിലേക്ക് യുഡിഎഫ് എത്തിയത്. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാണ് ലാല്‍വര്‍ഗീസ് കല്‍പ്പകവാടി. ആഗസ്റ്റ് 24നാണ് തെരഞ്ഞെടുപ്പ്. അതേസമയം, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംവി ശ്രേയാംസ് കുമാറാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. റിപ്പോർട്ട്‌ – കൃഷ്ണ പ്രസാദ്

Read More

പാലക്കാട്: കാലവര്‍ഷക്കെടുതി സാധ്യത മുന്നില്‍ കണ്ട് രക്ഷാപ്രവര്‍ത്തനത്തിനായി കേന്ദ്ര ദുരന്തനിവാരണ പ്രതികരണ സേനയുടെ 22 അംഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘം പാലക്കാട് ജില്ലയിലെത്തി. ഗവ. വിക്ടോറിയ കോളെജിലാണ് സംഘത്തിനായി ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നത്. 10 പേര്‍ വീതം ഉള്‍ക്കൊള്ളാവുന്ന മൂന്നു ബോട്ടുകള്‍ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങളുമായി ഇന്ന് (ഓഗസ്റ്റ് ആറ്) പുലര്‍ച്ചെ ജില്ലയില്‍ എത്തിയ സംഘം ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ സംഘം മണ്ണിടിച്ചില്‍ സാധ്യതയുള്ള അട്ടപ്പാടി, നെല്ലിയാമ്പതി, മണ്ണാര്‍ക്കാട്, കോട്ടോപ്പാടം മേഖലകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള അട്ടപ്പാടി ചുരം മേഖല, എത്തിപ്പെടാന്‍ ഒറ്റവഴി മാത്രമുള്ള നെല്ലിയാമ്പതി മേഖല എന്നിവിടങ്ങളിലെ പ്രത്യേകതയും ദുരന്തസാധ്യതകളും ജില്ലാ കലക്ടര്‍ വിശദീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ മലമ്പുഴ, നിലവില്‍ തുറന്നുവിട്ട കാഞ്ഞിരപ്പുഴ, മംഗലം ഡാം പ്രദേശങ്ങളും സംഘം സന്ദര്‍ശിക്കും. റവന്യൂ, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സംഘത്തിനൊപ്പം ചേരും. മുന്‍വര്‍ഷങ്ങളിലെ പ്രളയ കാലഘട്ടത്തില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനം, ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലെ…

Read More

അജ്മാൻ: ഒട്ടേറെ പ്രവാസികൾ ജോലി ചെയ്യുന്ന യുഎഇയിലെ അജ്മാനിലുള്ള മാർക്കറ്റിൽ വൻ തീപിടുത്തം. ബുധനാഴ്ച വൈകീട്ട് 6.30 ഓടെ എമിറേറ്റിലെ ഇറാനിയൻ സൂക്കിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് മണിക്കൂറിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നും ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അജ്മാൻ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുയിമി പറഞ്ഞു. കോവിഡ് -19 സുരക്ഷാ നടപടികൾ കാരണം നാല് മാസമായി സൂക്ക് അടച്ചിരിക്കുകയായിരുന്നു. പോലീസ് കെട്ടിടം ഒഴിപ്പിക്കുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്. ദുബായ്, ഷാർജ, ഉം അൽ ക്വെയ്ൻ എന്നിവിടങ്ങളിലെ സിവിൽ ഡിഫൻസ് സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും അജ്മാൻ അഗ്നിശമന സേനാംഗങ്ങളോടൊപ്പം തീ നിയന്ത്രണവിധേയമാക്കുന്നതിൽ പങ്കാളികളായി. ചൊവ്വാഴ്ച ലെബനനൻ തലസ്ഥാന നഗരമായ ബെയ്‌റൂട്ടിൽ ഉഗ്രസ്‌ഫോടനം ഉണ്ടായിരുന്നു. ഇതിന്റെ ഞെട്ടൽ മാറും മുമ്പാണ് ഗൾഫ് രാജ്യത്തു നിന്നും മറ്റൊരു അപകടവാർത്ത ഉയർന്നിരിക്കുന്നത്. ലെബനിനിലെ ബെയ്‌റൂട്ട് തുറമുഖ നഗരത്തിൽ ഉണ്ടായ സ്‌ഫോടനത്തിൽ നൂറിലേറെ പേർ…

Read More

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന റിപ്പോർട്ട് എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച സ്ഥിതിക്ക് മുഖ്യമന്ത്രി ഉടൻ രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ രാജ്യദ്രോഹ കേസിൽ പ്രതിയായ ആൾക്ക് വലിയ സ്വാധീനമുള്ളതായി എൻ.ഐ.എ പറഞ്ഞത് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. യു.എ.ഇ കോൺസുലേറ്റിലും കേരളസർക്കാരിലും നിർണായക സ്വാധീനമുള്ള അന്താരാഷ്ട്ര സ്വർണ്ണക്കടത്തുകാരെയാണ് മുഖ്യമന്ത്രി സംരക്ഷിച്ചു പോന്നത്. നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിനെ സംബന്ധിച്ച് ബി.ജെ.പി പറഞ്ഞ കാര്യങ്ങൾ എൻഐഎ ശരിവെച്ചിരിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ തൻ്റെ മെൻ്ററായിരുന്നെന്നാണ് സ്വപ്‌ന പറഞ്ഞത്. രാജ്യദ്രോഹികളുടെ മെൻ്ററാകാനാണോ തൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതെന്ന് സുരേന്ദ്രൻ ചോദിച്ചു. കോൺസുലേറ്റിൽ നിന്ന് രാജിവച്ച ശേഷവും സ്വപ്‌ന പ്രതിഫലം പറ്റിയിരുന്നുവെന്നതും പ്രിൻസിപ്പൽ സെക്രട്ടറിയാണ് സ്‌പെയ്‌സ് പാർക്ക് പ്രോജക്ടിൽ ഇവരെ ഉൾപ്പെടുത്തിയതെന്നതും ഗുരുതരമായ വീഴ്ചയാണ്.വിദേശത്ത് ഉൾപ്പടെ സ്വപ്നയ്ക്ക് സ്വാധീനം ഉണ്ടായിരുന്നുവെന്നത് അന്താരാഷ്ട്ര ബന്ധങ്ങളുടെ തെളിവാണ്. മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടാൻ ഇനിയും…

Read More

കൊച്ചി: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ ബിജെപിയുടെ ബന്ധത്തിന്റെ സൂചന നൽകി പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി. ബിജെപി ചാനൽ ജനം ടിവിയുടെ തലവൻ സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിലല്ലെന്ന് വരുത്തി തീർക്കാൻ ഇടപെട്ടതായി സ്വപ്നയുടെ മൊഴി. സ്വർണ്ണം പിടിച്ചതായി വാർത്ത വന്നു തുടങ്ങിയ സമയത്ത്, തന്നെ ഇങ്ങോട്ട് വിളിച്ച ജനം ടിവി കോഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർ ഇതിനു നിർദേശിച്ചതെന്നും സ്വപ്ന കസ്റ്റംസിന് നൽകിയ മൊഴിയിൽ പറയുന്നു. ദേശാഭിമാനിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. സ്വപ്‌ന നൽകിയ മൊഴിയെ സംബന്ധിച്ച റിപ്പോർട്ടിൽ പറയുന്നതിങ്ങനെ: ”സ്വർണം പിടികൂടിയതായി ചാനലുകളിൽ വാർത്ത വരാൻ തുടങ്ങിയപ്പോൾ അനിൽ സ്വപ്നയെ ഫോണിൽ വിളിച്ചു. പിടിച്ചെടുത്തത് നയതന്ത്ര പാഴ്‌സലല്ല, വ്യക്തിപരമായ ബാഗേജാണെന്ന് യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ സ്റ്റേറ്റ്‌മെന്റ് നൽകിയാൽ മതിയെന്ന് ഇയാൾ സ്വപ്‌നയോട് ആവശ്യപ്പെട്ടു. സ്റ്റേറ്റ്‌മെന്റിന്റെ കാര്യം കോൺസുലേറ്റ് ഉദ്യോഗസ്ഥനെ അറിയിച്ചപ്പോൾ, മാധ്യമപ്രവർത്തകനോടുതന്നെ അതു തയ്യാറാക്കാൻ പറയാനായിരുന്നു സ്വപ്‌നയ്ക്ക് ലഭിച്ച നിർദേശം. ഇത് അവർ അനിലിനെ അറിയിച്ചു. അദ്ദേഹം സമ്മതിച്ചു.…

Read More

ഗോവ: കനത്ത മഴയെ തുടര്‍ന്ന് ഗോവയിലെ പെര്‍നേമിലെ തുരങ്കഭിത്തി അഞ്ചമീറ്ററോളം തകര്‍ന്ന് വീണു. ഇതോടെ കൊങ്കണ്‍ റെയില്‍വേ റൂട്ടിലെ നിരവധി ട്രെയിനുകള്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ലോണ്ട വഴി തിരിച്ചു വിടേണ്ടി വന്നതായി അധികൃതര്‍ പറഞ്ഞു.ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും റെയില്‍പാത പുനര്‍നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡ് വക്താവ് ബാബന്‍ ഗട്ടേ പറഞ്ഞു. ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചതായും ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടതല്ലാതെ ഒരു ട്രെയിന്‍ പോലും റദ്ധാക്കിയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.കഴിഞ്ഞ അഞ്ച് ദിവസമായി തുടര്‍ച്ചായി പെയ്യുന്ന മഴയില്‍ ഗോവയിലെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.

Read More

ഒറ്റപ്പാലം: അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ മറക്കാനാകാത്തൊരു സര്‍പ്രൈസാണ് ഉണ്ണിമുകുന്ദന്‍നല്‍കിയിരിക്കുന്നത്. ഹീറോ ഹോണ്ട സിഡി 100ഉം യെസ്ഡി 250 സിസിബൈക്കുമാണ് ഉണ്ണി മുകുന്ദന്‍ പിറന്നാള്‍ ദിനത്തില്‍ അച്ഛന് സമ്മാനിച്ചത്. മുമ്പ് വിറ്റുകളഞ്ഞ ബൈക്കുകളോടുള്ള അച്ഛന്റെ ഇഷ്ടം മനസിലാക്കിയ താരം അതേ പോലുള്ള ബൈക്കുകള്‍ തന്നെ അച്ഛന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.വളരെ കഷ്ടപ്പെട്ടാണ് അതേ മോഡല്‍ സിഡി 100 കണ്ടെത്തിയതെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. സുഹൃത്തുക്കളുടെ സഹായത്തോടെ മലപ്പുറത്ത് നിന്നുമാണ് സിഡി 100 ഒപ്പിച്ചത്. പിന്നീട് മോഡിഫൈ ചെയ്താണ് അച്ഛന് നൽകിയത്. സി ഡി 100 ലഭിച്ചില്ലെങ്കിലോ എന്ന് കരുതി യെസ്ഡി 250 നേരത്തെ വാങ്ങിയിരുന്നു. അങ്ങനെ രണ്ട് ബൈക്കുകളും പിറന്നാള്‍ സമ്മാനമായി അച്ഛന് നല്‍കുകയായിരുന്നു. തലേദിവസം തന്നെ അടുത്തുള്ള വീട്ടില്‍ കൊണ്ടുവെച്ച്‌,രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് നല്‍കിയത്. ബൈക്കുകള്‍ കണ്ടപ്പോള്‍ അച്ഛനുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാകില്ലെന്നും താരം പറയുന്നു. റിപ്പോർട്ട്‌ കൃഷ്ണ പ്രസാദ് എറണാകുളം

Read More

അഹമ്മദാബാദ്: ഗുജറാത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ ഉണ്ടായ തീപിടുത്തത്തില്‍ 8 പേര്‍ മരിച്ചു. അഹമ്മദാബാദ് നവരംഗ് പുരയിലെ കോവിഡ് ചികിത്സാ കേന്ദ്രമായ ശ്രേയ് ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് അപകടത്തില്‍പ്പെട്ടതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല്‍പതോളം രോഗികളെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. അഗ്നിരക്ഷാ സേനയും ദുരന്ത നിവാരണ സേനയും നേതൃത്വം നല്‍കുന്ന രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സംഭവത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാണി അന്വേഷണത്തിന് ഉത്തരവിട്ടു. പ്രധാനമന്ത്രി വിഷയത്തില്‍ അനുശോചനം അറിയിച്ചു റിപ്പോർട്ട്‌ .കൃഷ്ണ പ്രസാദ്

Read More