മംഗളൂരു: കർണാടക കുടഗ് തലക്കാവേരിയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ഏഴ് പേരിൽ കാസർകോഡ് സ്വദേശിയും. തലക്കാവേരി ക്ഷേത്രത്തിലെ പ്രധാന പൂജാരിയും കുടുംബാംഗങ്ങളും കൂടാതെ ജോലിക്കെത്തിയ പവൻഭട്ടിനെയാണ് കാണാതായത്. രാത്രി വൈകിയും ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
മടിക്കേരി താലൂക്കിലെ ഭാഗമണ്ഡലയിലാണ് ഏറെ പ്രസിദ്ദമായ തലക്കാവേരി ക്ഷേത്രം. കാവേരി നദിയുടെ ഉദ്ഭവ സ്ഥാനമാണിത്. ബ്രഹ്മഗിരി മലനിരകകളിലെ ക്ഷേത്രത്തിന് 200 മീറ്റർ മാറിയാണ് മണ്ണിടിച്ചിലുണ്ടായത്. പൂജാരിമാരും ജീവനക്കാരും ഉൾപ്പടെ 7 പേരെയാണ് കാണാതായത്. ഇവർ താമസിച്ചിരുന്ന രണ്ട് വീടുകളുംമണ്ണിനടിയിലായിപ്രധാന പൂജാരിയായ ടി.എസ്. നാരായണാചാര്യയെയും കുടുംബത്തെയും കൂടാതെ ക്ഷേത്രത്തിൽ ജോലിയെടുത്തിരുന്ന കാസർകോഡ് സ്വദേശിയായ പവൻ ഭട്ടും കാണാതയവരിൽ ഉൾപ്പെടുന്നു. രാത്രി വൈകിയും ഇവർക്കായി തിരച്ചിൽ തുടരുകയാണ്.ബന്ധപ്പെട്ട അധികൃതർ അറിയിച്ചു
റിപ്പോർട്ട്: കൃഷ്ണ പ്രസാദ്