
മനാമ: ബഹ്റൈനിലെ ഇന്ത്യൻ ക്ലബ് സംഘടിപ്പിക്കുന്ന ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 15 മുതൽ 21 വരെ നടക്കും. ഒരാഴ്ച നീളുന്ന ടൂർണമെന്റിൽ പുരുഷ ഡബിൾസ്, വനിത ഡബിൾസ്, മിക്സ്ഡ് ഡബിൾസ്, മാസ്റ്റേഴ്സ് ഡബിൾസ് ഉൾപ്പെടെ പതിനഞ്ച് മത്സര ഇനങ്ങളാണ് അരങ്ങേറുന്നത്. ബഹ്റൈനിലെയും ജിസിസി രാജ്യങ്ങളിലെയും താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും.

മെയ് 10ന് മുമ്പ് രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാൻ ബഹ്റൈനിലെയും ജിസിസി രാജ്യങ്ങളിലെയും ബാഡ്മിന്റൺ താരങ്ങളെയും സംഘാടകർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് +973 39198193, +973 37733499 ഇനീ നമ്പരുകളിൽ ക്ലബ്ബിന്റെ ബാഡ്മിന്റൺ സെക്രട്ടറി ബിനു പാപ്പച്ചൻ, ടൂർണമെന്റ് ഡയറക്ടർ അനിൽ കൊളിയാടൻ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.


