- ബഹ്‌റൈൻ നവകേരളയുടെ ‘നവകേരളോണം 2K26’ സെപ്റ്റംബർ 11ന്
- പിണറായിക്കെതിരെ കേസ് എടുക്കണം; ഡിജിപിക്ക് കത്ത് നല്‍കി ഇഡി; നിര്‍ണായക നീക്കം
- ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോ 2028ലേക്ക് മാറ്റി
- മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി
- അമീബിക് മസ്തിഷ്കജ്വര ചികിത്സയ്ക്കിടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; പ്രാർഥന അഭ്യർഥിച്ച് സരിത എസ്. നായർ
- ഡൽഹിയിലെന്ന് അന്വേഷണ സമിതിയെ അറിയിച്ചു; രമ്യ ഹരിദാസ് പാലക്കാട്ട് കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്
- മിനിമം യാത്രാനിരക്ക് 15 രൂപയാക്കണം; സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ
- യു.എസ്. പ്രതിനിധികൾ റഷ്യയിൽ; കീവിലേക്കുള്ള വ്യോമാക്രമണം മൂന്നുദിവസത്തേക്ക് നിർത്താൻ പുടിന്റെ ഉത്തരവ്
Author: News Desk
മനാമ: തുര്‍ക്കിയിലെ കഹ്‌റമന്‍മാരാസിലെ ഒരു സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ കുട്ടികളുള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ബഹ്‌റൈന്‍ അനുശോചിച്ചു.തുര്‍ക്കിയിലെ സര്‍ക്കാരിനെയും ജനങ്ങളെയും ഇരകളുടെ കുടുംബങ്ങളെയും ബഹ്‌റൈന്‍ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നതായും ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.
മനാമ: ബഹ്റൈനില്‍ തടവിലിരിക്കെ ഒരാള്‍ മരിക്കാനിടയായ കേസില്‍ അന്വേഷണങ്ങള്‍ അവസാനിപ്പിച്ചതായും കസ്റ്റഡിയിലുള്ള പ്രതിയെ മരണത്തില്‍ കലാശിച്ച ആക്രമണക്കുറ്റത്തിന് ക്രിമിനല്‍ വിചാരണയ്ക്ക് അയച്ചതായും പ്രത്യേക അന്വേഷണ യൂണിറ്റ് (എസ്.ഐ.യു) അറിയിച്ചു.മാര്‍ച്ച് 27ന് സമൂഹമാധ്യമത്തില്‍ പ്രചരിച്ച റിപ്പോര്‍ട്ടുകളിലൂടെയും അതേ ദിവസം തന്നെ ദേശീയ ഇന്റലിജന്‍സ് ഏജന്‍സിയുടെ ഇന്‍സ്‌പെക്ടര്‍ ജനറലില്‍നിന്ന് ലഭിച്ച അറിയിപ്പിലൂടെയും തടവുകാരന്റെ മരണം എസ്.ഐ.യു. അറിഞ്ഞിരുന്നു. മരിച്ചയാളെ ഏജന്‍സി കസ്റ്റഡിയിലെടുത്തിരുന്നെന്നും അയാളെ ഉദ്യോഗസ്ഥരിലൊരാള്‍ ആക്രമിച്ചെന്നും അതിന്റെ ഫലമായി ഒന്നിലധികം പരിക്കുകളേറ്റിട്ടുണ്ടെന്നും കണ്ടെത്തിയിയിരുന്നു. പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തടവുകാന്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.എസ്.ഐ.യു. ഉടന്‍ തന്നെ അന്വേഷണമേറ്റെടുത്തു. പരിക്കുകളുടെ സ്വഭാവവും മരണകാരണവും നിര്‍ണ്ണയിക്കാന്‍ ഫോറന്‍സിക് ഫിസിഷ്യനെ നിയോഗിച്ചു. മരിച്ചയാളെ അറസ്റ്റ് ചെയ്ത സമയം മുതല്‍ അദ്ദേഹവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടിക്രമങ്ങളും കണ്ടെത്തി. നിയമപരമായി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് പ്രകാരമാണ് അദ്ദേഹത്തെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്തതെന്നും വ്യക്തമായി.ബന്ധപ്പെട്ട മെഡിക്കല്‍ രേഖകള്‍, ദൃശ്യങ്ങള്‍ എന്നിവ എസ്.ഐ.യു. പരിശോധിച്ചു. സംഭവസ്ഥലവും പരിശോധിച്ചു. പോലീസിന്റെ അന്വേഷണം ശക്തമാക്കാന്‍ ഉത്തരവിട്ടു. കൂടാതെ മരിച്ചയാളുടെ…
മനാമ: കോഴിക്കോട് തിരുവണ്ണൂർ കോട്ടൻ മില്ലിന് സമീപമുള്ള ശ്രീ ശാസ്താ നിലയത്തിൽഅരിമ്പറമ്പ് ചേലനാട് ഗോപിനാഥൻ നായർ നിര്യാതനായി. 86 വയസ് ആയിരുന്നു. ഭാര്യ സി.പി രാധ. മക്കൾ: അനിൽകുമാർ, പ്രദീപ് കുമാർ(ആർ.പി ഗ്രൂപ്പ് ഓഫ് കമ്പനീസ്, ബഹ്‌റൈൻ), സിന്ധു.
കുരുക്ഷേത്ര എൻഐടിയിൽ വീണ്ടും ആത്മഹത്യ; ക്യാംപസിൽ വിദ്യാർഥി പ്രതിഷേധം…മെയ് 4 വരെ അവധി പ്രഖാപിച്ചു
ചണ്ഡീഗഡ്: ഹരിയാനയിലെ കുരുക്ഷേത്ര എൻഐടിയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാർഥിനി ദീക്ഷ ദുബെ ആത്മഹത്യ ചെയ്തു. ഹോസ്റ്റൽ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഫോൺ വിളിച്ചിട്ട് ദീക്ഷ എടുക്കാത്തതിനെത്തുടർന്ന് മറ്റു വിദ്യാർഥികൾ മുറിയുടെ വാതിലിൽ ഏറെ നേരം തട്ടിവിളിച്ചു. പ്രതികരണമൊന്നും ലഭിക്കാതെ വന്നതോടെ അധികാരികളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എൻഐടിയിൽ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്. ദീക്ഷയുടെ മരണത്തിനു പിന്നാലെ ക്യാംപസിൽ വൻ വിദ്യാർഥി പ്രതിഷേധം നടന്നു. എന്‍ഐടി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണമാണ് വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയത്. പെണ്‍കുട്ടിയുടെ മുറി തുറന്നത് നാലു മണിക്കൂറിനു ശേഷമാണെന്നും മരണം സ്ഥിരീകരിച്ചത് ഡോക്ടര്‍ ജനലിലൂടെ നോക്കിയാണെന്നും ആരോപണമുണ്ട്. മൃതദേഹം കോളജിലെ ആംബുലന്‍സില്‍ കയറ്റിയില്ലെന്നും മൃതദേഹം താഴെയിറക്കിയത് സുഹൃത്തുക്കളാണെന്നും പറയുന്നു. അധികൃതര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. ഏപ്രിൽ 17 മുതൽ മെയ് 4 വരെ കോളേജ് അവധി പ്രഖാപിച്ചു.
ആലപ്പുഴ: ബഹ്‌റൈൻ പ്രവാസികളുടെ അമ്മ തങ്കമ്മ നിര്യാതയായി. ആലപ്പുഴ ചിങ്ങോലി ജയഭവനത്തിൽ (പുഴക്കരയിൽ) പരേതനായ സുന്ദരരാജന്റെ സഹധർമിണി തങ്കമ്മ (85 വയസ്സ്) നിര്യാതയായി. സംസ്‌കാരം നാളെ (17/04/2026) ഉച്ചയ്ക്ക് ശേഷo 3 മണിക്കു വീട്ടുവളപ്പിൽ നടത്തും. മക്കൾ: ജയശ്രീ (മദ്രാസ്), ജയലാൽ (ബഹ്‌റൈൻ), ജയകുമാർ (ബഹ്‌റൈൻ).
ദില്ലി: വനിതാ സംവരണ ബില്ലിനോട് അനുബന്ധിച്ചുള്ള മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് ലോക്സഭയിലെ ചര്‍ച്ചക്കിടെ കേന്ദ്രത്തിനും ബിജെപിക്കുമെതിരെ പ്രിയങ്ക ഗാന്ധി എംപി. സ്വാതന്ത്ര്യത്തിന് തൊട്ടു പിന്നാലെ സ്ത്രീകൾക്ക് വോട്ടുറപ്പാക്കിയത് കോൺഗ്രസാണെന്നും തദ്ദേശഭരണ സ്ഥാപനങ്ങളിൽ സംവരണം നടപ്പാക്കിയത് കോൺഗ്രസാണെന്നും സംവരണത്തെ എതിർക്കുന്ന നിലപാടാണ് ബിജെപി അന്ന് സ്വീകരിച്ചതെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. സ്ത്രീകളുടെ ചാംപ്യനാകാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും 2023ലെ നയം ഇപ്പോള്‍ ബിജെപിയാണ് മാറ്റിയതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
അടുത്ത ആഴ്ച അവസാനിക്കുന്ന വെടിനിര്‍ത്തല്‍ കരാര്‍ നീട്ടുകയോ സമാധാന ചര്‍ച്ചകള്‍ വിജയിക്കുകയോ ചെയ്തില്ലെങ്കില്‍, ഇറാന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുന്ന ‘സാമ്പത്തിക യുദ്ധം’ ആരംഭിക്കുമെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അതിര്‍ത്തികളില്‍ ബോംബുകള്‍ വര്‍ഷിക്കുന്നതിന് പകരം ഇറാന്റെ സാമ്പത്തിക സ്രോതസ്സുകള്‍ പൂര്‍ണ്ണമായും കൊട്ടിയടച്ച് രാജ്യത്തെ ശ്വാസം മുട്ടിക്കാനാണ് ട്രംപിന്റെ നീക്കം. ഇറാനു മേല്‍ ഏര്‍പ്പെടുത്താന്‍ പോകുന്ന സാമ്പത്തിക ഉപരോധങ്ങള്‍ ഒരു ബോംബാക്രമണത്തിന് തുല്യമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കും ഇറാന്റെ പണം സൂക്ഷിക്കുന്ന വിദേശ ബാങ്കുകള്‍ക്കുമെതിരെ ‘സെക്കന്‍ഡറി ഉപരോധം’ ഏര്‍പ്പെടുത്താനാണ് തീരുമാനം. അതായത്, ഇറാനുമായി വ്യാപാരത്തിലേര്‍പ്പെടുന്ന രാജ്യങ്ങളെയും സ്ഥാപനങ്ങളെയും അമേരിക്കയുടെ സാമ്പത്തിക ശൃംഖലയില്‍ നിന്ന് പുറത്താക്കും. ഇതുസംബന്ധിച്ച് ചൈന, ഹോങ്കോങ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് , ഒമാന്‍ എന്നിവിടങ്ങളിലെ ബാങ്കുകള്‍ക്ക് ട്രഷറി വകുപ്പ് കത്തയച്ചു കഴിഞ്ഞു. ഇറാന്റെ നിയമവിരുദ്ധമായ പണമിടപാടുകള്‍ക്ക് കൂട്ടുനില്‍ക്കരുതെന്നാണ് കടുത്ത മുന്നറിയിപ്പ്.
ന്യൂഡല്‍ഹി: ഇന്ത്യയുടെ വികസനയാത്രയില്‍ സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരമാണ് വനിത സംവരണ ഭേഗതി ബില്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഭാരതമാകാന്‍ അതുകൂടി വേണമെന്നും സുപ്രധാനമാറ്റത്തിന്റെ സമയമാണിതെന്നും മോദി പറഞ്ഞു. വനിതാ സംവരണ ഭേദഗതി ബില്ലില്‍ ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. https://twitter.com/ANI/status/2044717001294426624?s=20 രാഷ്ട്രീയവും ദിശയും മാറ്റി മറയ്ക്കുന്ന ബില്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മോദി പറഞ്ഞു. വികസിത ഭാരതം എന്നത് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമല്ല, നയരൂപീകരണത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കുന്നതാണെന്ന് മോദി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വനിതാ സംവരണത്തെ എതിര്‍ത്തവരോട് രാജ്യത്തെ സ്ത്രീകള്‍ ഒരിക്കലും ക്ഷമിക്കില്ല. വനിതാ സംവരണ വിഷയത്തിന് രാഷ്ട്രീയ നിറം നല്‍കേണ്ടതില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്ക് സംവരണം നല്‍കാനുള്ള ഈ സുപ്രധാന അവസരം എംപിമാരായ നാം ആരും പാഴാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പഞ്ചായത്തുകളില്‍ വനിത സംവരണം നല്‍കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ലായിരുന്നു. സ്വന്തം സ്ഥാനം നഷ്ടപ്പെടുമോയെന്ന ഭയമാണ് എല്ലാവര്‍ക്കും. താന്‍ ഏറ്റവും പിന്നാക്ക വിഭാഗത്തില്‍ നിന്നാണ് വരുന്നതെങ്കിലും…
മനാമ: സിറോ മലബാർ സൊസൈറ്റിയുടെ സിൽവർ ജൂബിലിയുടെ ഭാഗമായി ഫെബ്രുവരി 14 ന് വമ്പിച്ച വിജയകരമായി ബഹറിനിൽ നടത്തപ്പെട്ട രജതാരവം -പ്രോഗ്രാമിന്റെ കേരളത്തിലെ തുടർച്ച ഏപ്രിൽ – 15ന് തൃശൂർ വെച്ച് നടത്തപ്പെട്ടു. കഴിഞ്ഞ വർഷങ്ങളിലായി ബഹ്‌റൈൻ വിട്ട് നാട്ടിലേക്ക് തിരിച്ചു പോയ സിംസ് ഭരണസമിതി അംഗങ്ങളെ രജതാരവം – തുടർ പരിപാടിയിൽ ആദരിച്ചു. സിംസ് പ്രസിഡന്റ് പി ടി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സിംസ് മുൻ പ്രസിഡന്റ് മാരായ പി പി ചാക്കുണ്ണി, റാഫി സി ആന്റണി, ബെന്നി വർഗീസ് തുടങ്ങി സിംസിന്റെ മുൻകാല പ്രവർത്തകരും ഭരണസമിതി അംഗങ്ങളുമായിരുന്ന വർഗീസ് ടി.ഐ, ജോഷി കാക്കശ്ശേരി, ബാബു എം. എസ്, ജോബ് സി ആന്റണി, ബെർലിൻ മൈക്കിൾ, ജോയ് മടത്തുംപടി, മത്തായി ചക്കുങ്കൽ, അമൽ ജോ ആന്റണി, ലോഫി ചൊവ്വല്ലൂർ , ജെയിൻ ബെന്നി, ജോയ്സൺ കെ.ഡി തുടങ്ങിയവർ സംബന്ധിച്ചു. ബഹറിനിൽ നിന്നും സിംസ് ജനറൽ സെക്രട്ടറി നെൽസൺ വർഗീസ്,…
മനാമ: പശ്ചിമേഷ്യ പ്രതിസന്ധി കാലത്ത് യാത്ര ദുരിതം കാരണം ബുദ്ദിമുട്ട് നേരിട്ട ബഹ്‌റൈൻ പ്രവാസികളെ 220 ബഹ്‌റൈൻ ദിനാറിന് ചാർട്ടേർഡ് വിമാന യാത്ര ഒരുക്കി ശ്രെദ്ധയമാകുകയാണ് ബഹ്‌റൈൻ കേരള സോഷ്യൽ ഫോറവും(BKSF), ബഹ്‌റൈൻ മലയാളീ ബിസിനസ് ഫോറവും(BMBF). ബഹ്‌റൈനിൽ നിന്ന് ആദ്യമായി ഏറ്റവും കുറഞ്ഞ നിരക്കിൽ വിമാനയാത്രയും, ഭക്ഷണത്തിനും കൂടി ഈടാക്കി നടത്തിയ ഈ യാത്ര ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള യഥാർത്ഥ ഉദാഹരണമായി മാറി. മനാമയിലെ ഗോൾഡൻ തുളിപ്പ് ഹോട്ടൽ അങ്കണത്തിൽ തുടക്കം കുറിച്ച ബസ്സിലെ യാത്രക്കാർക്കായി രാത്രി ഭക്ഷണത്തോടൊപ്പം, കുടി വെള്ളവും, മെഡിസിനും ഒരുക്കിയിരുന്നു. ബഹ്‌റൈനിലെ വിവിധ കൂട്ടായ്മയിലെയും സാമൂഹ്യസേവന രംഗത്തെയും പൊതുരംഗത്തേയും ഒട്ടനവധി പേർ പേർ യാത്രയപ്പിൽ എത്തിചേർന്നു.
