- ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗത്തിൻറെ സൗഹൃദ സംഗമം
- ജിയോ ഐപിഒയ്ക്ക് 2,000 കോടി ഡോളറിലധികം ബിഡുകൾ; ആഗോള നിക്ഷേപകർ രംഗത്ത്
- ഇന്റർ സ്കൂൾ ഹോക്കിയിൽ ഇന്ത്യൻ സ്കൂളിന് നേട്ടം; പെൺകുട്ടികളുടെ ടീമിന് മൂന്നാം സ്ഥാനം
- ‘പ്രതിപക്ഷം ഒറ്റക്കെട്ട്; അടുത്ത സമരം സർപ്രൈസ്’: രാഹുൽ ഗാന്ധി
- ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ നവരാത്രി ആഘോഷങ്ങൾ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗം മിഥുൻ മോഹൻ ഉദ്ഘാടനം ചെയ്തു
- പ്രധാനമന്ത്രിക്കെതിരായ പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസ് വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു
- ഡോ. രാജു നാരായണസ്വാമി ഐഎഎസ്, KCA – BFC ഇന്ത്യൻ ടാലന്റ്സ്കാൻ 2026 ഉദ്ഘാടനം ചെയ്തു
- ബഹ്റൈനിൽ വാഹനം ഇടിച്ചുകയറ്റി ഇന്ത്യൻ യുവാവിനെ കൊലപ്പെടുത്തി; 40കാരൻ അറസ്റ്റിൽ
Author: News Desk
യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്
മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘ദൃശ്യം 3’-ന്റെ യുകെയിലെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. യുകെയിലെ പ്രമുഖ ചലച്ചിത്ര വിതരണ കമ്പനിയായ RFT ഫിലിംസ്, സിനിമ റിലീസ് ചെയ്യുന്നതിന് നാല് ആഴ്ച മുമ്പ് തന്നെ ടിക്കറ്റ് ബുക്കിംഗ് സൗകര്യം ലഭ്യമാക്കിക്കൊണ്ട് വിപണിയിൽ ചരിത്രം കുറിച്ചത്. യുകെയിലെ പ്രശസ്തമായ തിയേറ്റർ ശൃംഖലകളായ Cineworld, Odeon, Vue Cinemas എന്നിവിടങ്ങളിൽ ഇതിനോടകം തന്നെ ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. ഒരു മലയാള ചിത്രത്തിന്റെ റിലീസിന് ഇത്രയും ദിവസങ്ങൾക്ക് മുമ്പ് ബുക്കിംഗ് ഓപ്പൺ ചെയ്യുന്നത് ഇതാദ്യമായാണ്. 2026 മെയ് 21-ന് ചിത്രം തിയേറ്ററുകളിൽ എത്തും. യുകെയിലെ മോളിവുഡ് മാർക്കറ്റ് ലീഡേഴ്സായ RFT ഫിലിംസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. RFT ഫിലിംസ് സി.ഇ.ഒ റൊണാൾഡ് തൊണ്ടിക്കലാണ് ഈ വമ്പൻ റിലീസിന് നേതൃത്വം നൽകുന്നത്. നിരവധി മലയാളം ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ യുകെയിലെയും മറ്റ് അന്താരാഷ്ട്ര വിപണികളിലെയും പ്രേക്ഷകരിലേക്ക് എത്തിച്ച RFT…
മനാമ : ആത്മീയ ഉന്നമനത്തിലൂടെ ഹൃദയ വിശുദ്ധിനേടാൻ വേണ്ടി സമസ്ത ബഹ്റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു. “സാദുൽ മുത്തഖീൻ” എന്ന ശീർഷകത്തിൽ ദുൽഖഅദ് 15 മുതൽ സഫർ15 വരെയാണ് കാമ്പയിൻ സംഘടിപിക്കുന്നത്. വിവിധ സെഷനുകളിൽ വ്യത്യസ്ത ദിവസങ്ങളിലായി നടത്തപ്പെടുന്ന കാമ്പയിനിൽ നാട്ടിൽ നിന്നും പ്രമുഖ പണ്ഡിതന്മാർ സംബന്ധിക്കുന്നതായിരിക്കും. സമസ്ത ബഹ്റൈൻ്റെ വിവിധ ഏരിയകൾ കേന്ദ്രീകരിച്ച് വിജ്ഞാന ബോധവത്കരണ ക്ലാസുകളും , ആത്മീയ മജ്ലിസുകൾ, ആദർശ സമ്മേളനങ്ങൾ , മെഡിക്കൽ ക്യാമ്പുകൾ, ഫാമിലി കൗൺസിലിംഗ്, കരിയർ ഗൈഡൻസ് എന്നിവ വഴി ആത്മീയ ഭൗതിക ഉന്നമനം ലക്ഷ്യം വെച്ച് കൊണ്ടാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. കാമ്പയിൻ ഉദ്ഘാടനത്തിൻ്റെ ഭാഗമായി എല്ലാ ഏരിയകളിലും പോസ്റ്റർ പ്രകാശന കർമ്മം നിർവ്വഹിക്കപെട്ടു.
ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ 11 മണിക്ക് നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞ നടത്താൻ തീരുമാനിച്ചിരുന്നത്. ഗവർണർ ഇതു വരെ ഔദ്യോഗികമായി അറിയിപ്പ് നൽകിയിട്ടില്ല. വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ. ഇപ്പോൾ 116 പേരുടെ മാത്രമേ പിന്തുണക്കത്ത് കിട്ടിയിട്ടുള്ളൂ. ഭൂരിപക്ഷം ഉറപ്പിക്കണമെന്നും അതില്ലാതെ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്നും ഗവർണർ അറിയിച്ചു. ഗവർണർക്ക് ബോധ്യപ്പെട്ടില്ലെന്ന് ലോക്ഭവൻ. വിജയെ ക്ഷണിക്കാവുന്ന സാഹചര്യം ആയിട്ടില്ല എന്നും ലോക്ഭവൻ. എന്നാൽ പ്രശ്നപരിഹാരത്തിനു തീവ്രശ്രമം നടക്കുകയാണ്. വിസികെ, ലീഗ് കത്ത് ലോക്ഭവനിൽ എത്തിയിട്ടില്ലെന്നും സൂചന ലഭിച്ചു. വിസികെ വിലപേശുകയാണോ എന്നാണ് സംശയം. വിസികെയുടെ നിലപാടിൽ അവ്യക്തതയുണ്ട്. അതേസമയം പിന്തുണകത്ത് നൽകാനാകില്ലെന്ന് അറിയിച്ച് ലീഗും രംഗത്തെത്തി. വിസികെയുടെയും, ലീഗിന്റെയും നിലപാടിൽ തുടരുന്ന അവ്യക്തതയാണ് ഇപ്പോൾ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ ആകാൻ കാരണമെന്നാണ് ലഭിക്കുന്ന വിവരം. സർക്കാരിനായി രണ്ടാമതൊരു അവകാശവാദവുമായി തമിഴ്നാട്ടിൽ വീണ്ടും സസ്പെൻസ്. ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യവുമായി ടിടിവി ദിനകരൻ ലോക്ഭവനിൽ എത്തി. കത്തിൽ ദിനകാരെന്റെയും, പാർട്ടിയുടെ ഏക എംഎൽഎയുടെയും…
പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്ത് ആര് എന്ന ചര്ച്ച തകൃതിയായി നടക്കുന്നതിനിടെ കെ.പി.സി.സി. അദ്ധ്യക്ഷന് സണ്ണി ജോസഫിന്റെ പിന്തുണ കെ.സി. വേണുഗോപാലിന്. കോണ്ഗ്രസിന്റെ കേന്ദ്ര നിരീക്ഷകര് മുഖ്യമന്ത്രി കാര്യത്തില് എംഎല്എ മാരില് നിന്നും അഭിപ്രായം ശേഖരിച്ചതിലാണ് സണ്ണി ജോസഫ് കെ.സി.യെ പിന്തുണച്ചിരിക്കുന്നത്. മെയ് ഏഴിന് നടത്തിയ അഭിപ്രായ സ്വീകരണത്തിന്റെ പട്ടികയുടെ ഫോട്ടോ ന്യൂ ഇന്ത്യന് എക്സ്പ്രസ് പുറത്തുവിട്ടതോടെയാണ് അതീവ രഹസ്യമായി നടത്തിയ കൂടിക്കാഴ്ചയുടെ ഒരു ഭാഗം പരസ്യമായത്. ദേശീയ നിരീക്ഷകര് എംഎല്എ മാരുടെ അഭിപ്രായം രേഖപ്പെടുത്തി മടങ്ങുമ്പോള് പകര്ത്തിയ പട്ടികയുടെ ഫോട്ടോഗ്രാഫാണ് വിവരം പുറത്തുവിട്ടത്. കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലെ എംഎല്എ മാരുടെ അഭിപ്രായമാണ് ഇതിലുള്ളത്. ഇതില് സന്ദീപ് വാര്യരും മോഹനനും സജീവ് ജോസഫും ടി.സിദ്ദിഖും അടക്കമുള്ളവരാണ് കെ.സി.യുടെ പേര് രേഖപ്പെടുത്തിയത്. രമേശ് ചെന്നിത്തലയുടെ അടുപ്പക്കാരൻ എന്ന് കരുത്തപ്പെട്ട സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ കെസി യെയും രമേശിനെയും പിന്തുണച്ചു. അതിൽ ആദ്യ പേര് കെസിയുടേതാണ്. ‘യഥാർത്ഥ പേപ്പർ അതല്ല’; പുറത്തു വന്ന…
മനാമ: നിയമസഭാ തിരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിന് ശേഷം കോൺഗ്രസിൽ ഉടലെടുത്ത മുഖ്യമന്ത്രി തർക്കത്തിൽ പ്രവാസി കോൺഗ്രസ് പ്രവർത്തകർ നിരാശയിലാണ്. കേരളത്തിലെ സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരുടെ ഭൂരിപക്ഷവും വി.ഡി. സതീശനൊപ്പമാണ്. ഗൾഫ് രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ബഹ്റൈനിലെ വിവിധ യുഡിഎഫ് സംഘടനാ നേതാക്കൾ വി.ഡി. സതീശന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തിറങ്ങി. സോഷ്യൽ മീഡിയയിലൂടെ മാത്രം പ്രതികരിച്ചിരുന്ന പ്രവാസികൾ ഇത്തവണ നേരിട്ട് പ്രതിഷേധവുമായി ഇറങ്ങുന്നത് ആദ്യമായാണ്. ഇന്ത്യൻ ഡിലൈറ്റിൽ ചേർന്ന യോഗത്തിൽ അനസ് റഹീം, ബ്ലസ്സൻ മാത്യു, ധനേഷ് മുരളി,ജലീൽ മല്ലപ്പള്ളി, ബേസിൽ നെല്ലിമറ്റം, അബ്രഹാം സാമൂവൽ, ഫാസിൽ വട്ടോളി, അലൻ ഐസക്, പ്രൊഫ: ഷെമിലി പി ജോൺ, മുബീന മൻഷീർ, ലത്തീഫ് കോളിക്കൽ, ഷബീർ മുക്കൻ, ഷംഷാദ് കാക്കൂർ, നവാസ് കുണ്ടറ തുടങ്ങിയവർ നേതൃത്വം നൽകി.
വിദ്യാഭ്യാസ വകുപ്പ് കോണ്ഗ്രസുമായി വെച്ചുമാറുന്ന പ്രശ്നമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി
മലപ്പുറം: വിദ്യാഭ്യാസ വകുപ്പ് കോണ്ഗ്രസുമായി വെച്ചുമാറുന്ന പ്രശ്നമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. വിദ്യാഭ്യാസ വകുപ്പ് കോണ്ഗ്രസ് ഏറ്റെടുത്ത്, പകരം മറ്റൊരു പ്രധാന വകുപ്പ് ലീഗിന് നല്കുന്ന കാര്യം കോണ്ഗ്രസ് ആലോചിക്കുന്നതായി അഭ്യൂഹങ്ങള് നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഷാജി ലീഗിന്റെ നിലപാട് വ്യക്തമാക്കിയത്. വിദ്യാഭ്യാസ വകുപ്പിന്റെ കാര്യത്തില് ലീഗ് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. യുഡിഎഫ് സര്ക്കാരില് ലീഗിന്റെ പ്രതിനിധിയായി മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാവാണ് കെഎം ഷാജി. വിദ്യാഭ്യാസ വകുപ്പ് ലീഗിന് നല്കുന്നത്, ആ വകുപ്പില് ‘വര്ഗീയ താല്പര്യങ്ങള്’ ശക്തിപ്പെടുത്തുമെന്നും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള് ഉണ്ടാക്കുമെന്നും ബിജെപി നേതാവും, കഴക്കൂട്ടത്തു നിന്നും തെരഞ്ഞെടുക്കപ്പെട്ട എംഎല്എയുമായ വി. മുരളീധരന് ആരോപിച്ചിരുന്നു. മുരളീധരന്റെ ഇത്തരം പരാമര്ശങ്ങള് യുഡിഎഫിനുള്ളില് ലീഗിന്റെ നിലപാട് കൂടുതല് ശക്തമാക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് കെഎം ഷാജി പ്രതികരിച്ചു. വിദ്യാഭ്യാസ വകുപ്പ് കോണ്ഗ്രസിന് വിട്ടുകൊടുക്കേണ്ടതില്ല എന്ന് പാര്ട്ടി നേരത്തെ തന്നെ തീരുമാനിച്ചതാണ്. വിദ്യാഭ്യാസ വകുപ്പ് പോലെ രാഷ്ട്രീയമായി ഏറെ ചര്ച്ച ചെയ്യപ്പെടുന്ന…
മനാമ: ബഹ്റൈനിലെ ഇന്ത്യൻ ക്ലബ് സംഘടിപ്പിക്കുന്ന ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 15 മുതൽ 21 വരെ നടക്കും. ഒരാഴ്ച നീളുന്ന ടൂർണമെന്റിൽ പുരുഷ ഡബിൾസ്, വനിത ഡബിൾസ്, മിക്സ്ഡ് ഡബിൾസ്, മാസ്റ്റേഴ്സ് ഡബിൾസ് ഉൾപ്പെടെ പതിനഞ്ച് മത്സര ഇനങ്ങളാണ് അരങ്ങേറുന്നത്. ബഹ്റൈനിലെയും ജിസിസി രാജ്യങ്ങളിലെയും താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. മെയ് 10ന് മുമ്പ് രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാൻ ബഹ്റൈനിലെയും ജിസിസി രാജ്യങ്ങളിലെയും ബാഡ്മിന്റൺ താരങ്ങളെയും സംഘാടകർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് +973 39198193, +973 37733499 ഇനീ നമ്പരുകളിൽ ക്ലബ്ബിന്റെ ബാഡ്മിന്റൺ സെക്രട്ടറി ബിനു പാപ്പച്ചൻ, ടൂർണമെന്റ് ഡയറക്ടർ അനിൽ കൊളിയാടൻ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ ജയിലിലെ രഹസ്യങ്ങൾ പുറത്തുവിട്ട സഹതടവുകാരി സുനിതയുടെ മരണത്തിൽ ദുരൂഹത
കേരളത്തെ നടുക്കിയ ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ ലഭിച്ചിരുന്ന അവിഹിത സൗകര്യങ്ങൾ പുറംലോകത്ത് അറിയിച്ച എംഎസ് സുനിതയുടെ മരണത്തിൽ ദുരൂഹത. ബെംഗളൂരുവിലെ തെരുവുനായ ഷെൽട്ടറിൽ വെച്ച് ക്രൂരമായ മർദ്ദനമേറ്റ് കൊല്ലപ്പെട്ട സുനിത, വെറുമൊരു കൊലപാതക ഇരയല്ല, മറിച്ച് അധികാരകേന്ദ്രങ്ങളെ വിറപ്പിച്ച സത്യങ്ങൾ വിളിച്ചുപറഞ്ഞതിന് വേട്ടയാടപ്പെട്ട ഒരു സ്ത്രീ കൂടിയാണ്. ജയിലിൽ ഷെറിനൊപ്പം കഴിഞ്ഞിരുന്ന കാലത്തെ അനുഭവങ്ങളാണ് സുനിത ഒരു വർഷം മുമ്പ് വെളിപ്പെടുത്തിയത്. ഷെറിന് ജയിൽ ഉദ്യോഗസ്ഥരുമായി ഉണ്ടായിരുന്ന അവിഹിത ബന്ധങ്ങൾ, രാത്രികാലങ്ങളിൽ സെല്ലിന് പുറത്തുകൊണ്ടുപോയിരുന്ന ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ, മൊബൈൽ ഫോണിന്റെയും സൗന്ദര്യവർദ്ധക വസ്തുക്കളുടെയും യഥേഷ്ടമുള്ള ഉപയോഗം എന്നിവ അക്കമിട്ടു നിരത്തി സുനിത ഒരു അഭിമുഖത്തിൽ തുറന്നടിച്ചു. ഷെറിന് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ വിവരാവകാശ രേഖകൾ സഹിതം സുനിത പോരാടിയിരുന്നു. വെളിപ്പെടുത്തലുകൾക്ക് പിന്നാലെ തനിക്കെതിരെ പൊലീസ് പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുന്നുവെന്ന് സുനിത ആരോപിച്ചിരുന്നു. ലഹരിമരുന്ന് കേസിലും ഗുണ്ടാ ബന്ധം ആരോപിച്ചും…
കൊച്ചി: നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന പശ്ചാത്തലത്തില് ബെന്നി ബെഹന്നാന് കെപിസിസിയുടെ പുതിയ അധ്യക്ഷനാകും. ഇത് സംബന്ധിച്ച എഐസിസി തീരുമാനം ഉടന് ഉണ്ടാകുമെന്നാണ് വിവരം. ബെന്നി ബെഹന്നാന് ഉള്പ്പെടെയുള്ള എ ഗ്രൂപ്പിലെ പ്രമുഖ നേതാക്കള് മുഖ്യമന്ത്രിയാകാന് പിന്തുണയ്ക്കുന്നത് കെ സി വേണുഗോപാലിനെയാണ്. കെ സുധാകരന് എം പി, ബെന്നി ബഹന്നാന് എംഎല്എ, കൊടിക്കുന്നില് സുരേഷ്, എം കെ രാഘവന് തുടങ്ങിയ നേതാക്കളുടെ പിന്തുണ കെ സി വേണുഗോപാലിനാണ്. എന്നാല് ഹൈബി ഈഡന് ഉള്പ്പെടെയുള്ള എംഎല്എമാരുടെ പിന്തുണ വി ഡി സതീശനാണ്. മുസ്ലീം ലീഗ് ഉള്പ്പെടെയുള്ള ഘടകക്ഷികളുടെ പിന്തുണയും വി ഡി സതീശനുണ്ട്. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്, ഹൈക്കമാന്ഡ് നിയോഗിച്ച എഐസിസി നിരീക്ഷകരുടെ സാന്നിധ്യത്തില് കോണ്ഗ്രസിന്റെ നിര്ണായക മുഖ്യമന്ത്രി ചര്ച്ചകള് നടക്കുകയാണ്.
സംഭവിച്ചത് ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണം; ഒന്നിച്ച് നിന്നാൽ തിരിച്ച് വരാമെന്ന് പിണറായിവിജയൻ
തിരുവനന്തപുരം: ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണമാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയ കാരണമെന്ന് ഇടതുമുന്നണി വിലയിരുത്തി. ജനങ്ങളിലേക്ക് മുന്നണി സംവിധാനം ഇറങ്ങിച്ചെല്ലണമെന്നും പരാജയത്തിന് പലവിധ കാരണങ്ങൾ ഉണ്ടെന്നും യോഗത്തിൽ ചർച്ചയായി. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച ജൂണിൽ നടക്കും. അതേസമയം, വ്യക്തിപരമായ അധിക്ഷേപങ്ങൾ കാര്യമാക്കുന്നില്ലെന്ന് മുന്നണിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതായാണ് വിവരം. ഒന്നിച്ച് നിന്നാൽ തിരിച്ച് വരാമെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ അതിശക്തമായി മുന്നണി തിരിച്ച് വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായിയുടെ ശൈലി ഉൾപ്പെടെ തോൽവിക്ക് കാരണമായെന്ന ആക്ഷേപങ്ങൾക്കിടെയാണ് മുന്നണിയോഗത്തിൽ ചർച്ച ഉയർന്നത്. ബ്രാഞ്ച് തലം മുതൽ പരാജയ കാരണം പഠിക്കാനും ഇതിനായി ജൂൺ 15 വരെയാണ് സിപിഎം സമയം കണക്കാക്കുന്നതും. എല്ലാ പാർട്ടികളും സമാനമായ വിലയിരുത്തൽ നടത്തണം. ജൂൺ പതിനഞ്ചിന് ശേഷം മുഴുവൻ സമയ എൽഡിഎഫ് ചേർന്ന് ചർച്ച നടത്താനും യോഗത്തിൽ തീരുമാനമായി.
