
മനാമ: പശ്ചിമേഷ്യ പ്രതിസന്ധി കാലത്ത് യാത്ര ദുരിതം കാരണം ബുദ്ദിമുട്ട് നേരിട്ട ബഹ്റൈൻ പ്രവാസികളെ 220 ബഹ്റൈൻ ദിനാറിന് ചാർട്ടേർഡ് വിമാന യാത്ര ഒരുക്കി ശ്രെദ്ധയമാകുകയാണ് ബഹ്റൈൻ കേരള സോഷ്യൽ ഫോറവും(BKSF), ബഹ്റൈൻ മലയാളീ ബിസിനസ് ഫോറവും(BMBF).

ബഹ്റൈനിൽ നിന്ന് ആദ്യമായി ഏറ്റവും കുറഞ്ഞ നിരക്കിൽ വിമാനയാത്രയും, ഭക്ഷണത്തിനും കൂടി ഈടാക്കി നടത്തിയ ഈ യാത്ര ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള യഥാർത്ഥ ഉദാഹരണമായി മാറി.

മനാമയിലെ ഗോൾഡൻ തുളിപ്പ് ഹോട്ടൽ അങ്കണത്തിൽ തുടക്കം കുറിച്ച ബസ്സിലെ യാത്രക്കാർക്കായി രാത്രി ഭക്ഷണത്തോടൊപ്പം, കുടി വെള്ളവും, മെഡിസിനും ഒരുക്കിയിരുന്നു.

ബഹ്റൈനിലെ വിവിധ കൂട്ടായ്മയിലെയും സാമൂഹ്യസേവന രംഗത്തെയും പൊതുരംഗത്തേയും ഒട്ടനവധി പേർ പേർ യാത്രയപ്പിൽ എത്തിചേർന്നു.


