Author: News Desk

മക്ക: ഹജ്ജ് സീസണിനായുള്ള ഒരുക്കങ്ങളുടെ ഭാഗമായി ബഹ്റൈന്‍ ഹജ്ജ് മിഷന്‍ കമ്മിറ്റികള്‍ ബഹ്റൈന്‍ തീര്‍ത്ഥാടകര്‍ക്കായി നിശ്ചയിച്ചിട്ടുള്ള താമസ സൗകര്യങ്ങളും ക്യാമ്പുകളും പരിശോധിക്കാന്‍ മക്കയിലും മറ്റു പുണ്യസ്ഥലങ്ങളിലും സന്ദര്‍ശനം നടത്തി.പ്രത്യേക സംഘങ്ങള്‍ താമസ സ്ഥലങ്ങളിലെ തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്തു. മൂല്യനിര്‍ണ്ണയ, തുടര്‍നടപടി സമിതി കെട്ടിടങ്ങളും സൗകര്യങ്ങളും പരിശോധിച്ചു. സുരക്ഷാ സമിതി സുരക്ഷാ നടപടികള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ചു.ബഹ്റൈന്‍ ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ആസൂത്രണ സമിതി മുഖേന ക്യാമ്പുകളുടെ ഒരുക്കങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, സ്ഥലം വികസന പദ്ധതികള്‍ എന്നിവ പരിശോധിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിറ്റ കേസില്‍ കമ്പനിക്ക് ലോവര്‍ ക്രിമിനല്‍ കോടതി 1,03,000 ദിനാര്‍ പിഴ വിധിച്ചു.കമ്പനിയിലെ വിദേശികളായ നാലു ജീവനക്കാര്‍ക്ക് തടവുശിക്ഷയും വിധിച്ചു. ശിക്ഷാകാലാവധി പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. കമ്പനിയുടെ ഗോഡൗണ്‍ അധികൃതര്‍ അടച്ചുപൂട്ടിയിട്ടുമുണ്ട്.

Read More

കോഴിക്കോട്: വടകരയില്‍ ബാങ്കിലേക്കെന്നു പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ യുവാവിനെ കാണാതായി.ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെ(25)യാണ് കാണാതായത്. ഏപ്രില്‍ 13നാണ് വിഷ്ണു വീട്ടില്‍നിന്നിറങ്ങിയത്. വിഷ്ണു ലോണ്‍ ആപ്പില്‍നിന്ന് 10,000 രൂപ വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനാല്‍ നിരന്തരം ഭീഷണി കോളുകള്‍ വന്നിരുന്നതായി കുടുംബം പറയുന്നു. ലോണ്‍ ആപ്പ് സംഘം വിഷ്ണുവിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതായും പരാതിയില്‍ പറയുന്നു. വടകര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Read More

വാഷിങ്ടണ്‍: അമേരിക്ക ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിനുള്ള അനുമതി മേയ് 16 വരെ നീട്ടി. ആഗോള വിപണിയിലെ എണ്ണവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. റഷ്യന്‍ ഇറക്കുമതി ഉപരോധത്തില്‍ മാര്‍ച്ച് മുതല്‍ അമേരിക്ക അനുവദിച്ച ഇളവുകള്‍ നീട്ടുകയില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി ബെസ്സന്റ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ അറിയിപ്പുണ്ടായിരിക്കുന്നത്. റഷ്യന്‍ എണ്ണയുടെ പ്രധാന ഉപഭോക്താക്കളിലൊന്നായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം വലിയ ആശ്വാസമാണ് നല്‍കുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ കാരണം എണ്ണവില വര്‍ധിക്കുന്ന സാഹചര്യത്തില്‍, കുറഞ്ഞ നിരക്കില്‍ റഷ്യയില്‍ നിന്ന് എണ്ണ ലഭിക്കുന്നത് തുടരുന്നത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്താകും. ഇതിനകം തന്നെ ഏകദേശം 30 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണയ്ക്കായി ഇന്ത്യ ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More

മനാമ: ബഹ്‌റൈനില്‍ വിദേശികള്‍ക്കായി രണ്ടു പുതിയ ഡ്രൈവിംഗ് നിയമഭേദഗതികള്‍ പാര്‍ലമെന്റിന്റെ പരിഗണനയില്‍. വിദേശികളുടെ റെസിഡന്‍സി പെര്‍മിറ്റ് കാലാവധി അവസാനിക്കുന്നതോടെ ഡ്രൈവിംഗ് ലൈസന്‍സ് കാലാവധിയും അവസാനിക്കുന്നതാണ് ഒരു നിയമഭേദഗതി. മറ്റൊന്ന് ഭരണപരമായ നിയന്ത്രണങ്ങള്‍ വഴി വിദേശ അപേക്ഷകര്‍ക്ക് പ്രത്യേക വ്യവസ്ഥകള്‍ അനുവദിക്കുന്നതാണ്. രണ്ടു നിയമഭേദഗതികളോടും സര്‍ക്കാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള നിയമങ്ങള്‍ തന്നെ മതിയെന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതി നിയമഭേദഗതികളെ അനുകൂലിക്കുകയാണ്.

Read More

മനാമ: ലെബനനും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.അമേരിക്കയുടെ നയതന്ത്ര മദ്ധ്യസ്ഥതയിലൂടെ ഈ ധാരണയിലേക്ക് നയിച്ച പ്രസിഡന്റ് ട്രംപിന്റെ ശ്രമങ്ങള്‍ക്ക് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ നന്ദി അറിയിച്ചു. കൂടാതെ സുസ്ഥിര സമാധാനം കൈവരിക്കുന്നതിനായി നയതന്ത്ര പാത മുന്നോട്ട് കൊണ്ടുപോകാനും സംഘര്‍ഷം നിയന്ത്രിക്കാനും ലെബനന്‍ പ്രസിഡന്റ് ജനറല്‍ ജോസഫ് ഔണ്‍ നടത്തിയ മുന്‍കൈയെ അഭിനന്ദിക്കുകയും ചെയ്തു. ലെബനന്റെ സുരക്ഷ, സ്ഥിരത, ഐക്യം, പരമാധികാരം, പ്രദേശിക സമഗ്രത എന്നിവയെ പിന്തുണയ്ക്കുന്നതിലും ആയുധങ്ങള്‍ രാജ്യത്തിന്റെ പ്രത്യേക അധികാരത്തിന്‍ കീഴിലാണെന്ന് ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളിലും ബഹ്റൈന്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.

Read More

കൊച്ചി: വിവിധ പ്രയാസങ്ങള്‍ അനുഭവിക്കുന്ന സാധാരണ പ്രവാസികളെ ബഹ്റൈനില്‍നിന്ന് നാട്ടിലെത്തിക്കാന്‍ ബി.കെ.എസ്.എഫും ബി.എം.ബി.എഫും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ കുറഞ്ഞ നിരക്കിലുള്ള വിമാന സര്‍വീസ് രണ്ട് ദിവസങ്ങളിലായി കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തി.യാത്രക്കാര്‍ക്ക് സംഘടനകളുടെ ആഭിമുഖ്യത്തില്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ഭാരവാഹികളായ നജീബ് കടലായി, ബഷീര്‍ വാണിയക്കാട്, സിയാദ് ഏഴംകുളം, അശറഫ് മായഞ്ചേരി എന്നിവര്‍ സ്വീകരത്തിന് നേതൃത്വം നല്‍കി.യാത്രക്കാര്‍ക്ക് റോസാപ്പൂവ്, ജ്യൂസ്, ബിസ്‌കറ്റ്, വെള്ളം എന്നിവ വിതരണം ചെയ്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരെ യാത്രയയയ്ക്കുകയും ചെയ്തു.പശ്ചിമേഷ്യയിലെ നിലവിലെ സങ്കീര്‍ണ്ണമായ സാഹചര്യങ്ങള്‍ മൂലം നാട്ടിലേക്ക് അടിയന്തരാവശ്യങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയാതിരുന്ന ബഹ്റൈനിലെ പ്രവാസികള്‍ക്ക് കൈത്താങ്ങായി കച്ചവടക്കാരുടെ കൂട്ടായ്മയായ ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറം (ബി.എം.ബി.എഫ്) എന്ന സംഘടനയും കോവിഡ് കാലത്ത് ബഹ്റൈനിലെ വിവിധ സാമൂഹ്യ സംഘടനാപ്രവര്‍ത്തകര്‍ ഒരുമിച്ചുചേര്‍ന്നു രൂപം നല്‍കിയ ബഹ്റൈന്‍ കേരള സോഷ്യല്‍ ഫോറം (ബി.കെ.എസ്.എഫ്) എന്ന കൂട്ടായ്മയും സംയുക്തമായാണ് സാധാരണക്കാരായ പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ നാട്ടിലേക്ക് പോകാന്‍ ഒമാന്‍ വഴി സൗകര്യമൊരുക്കിയത്.ബഹ്റൈനില്‍നിന്ന് ഒമാന്‍ വഴി…

Read More

റിയാദ്: നിയമാനുസൃതമായ അനുമതിയില്ലാതെ ഹജ്ജ് തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി സൗദി അറേബ്യ.നിയമവിരുദ്ധ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഒരു ലക്ഷം സൗദി റിയാല്‍ പിഴ ചുമത്തുന്നതടക്കമുള്ള ശിക്ഷാനടപടികളുണ്ടാകുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More

മനാമ: ബഹ്റൈനിലെ ഗുദൈബിയയില്‍ ഒരു ബഹ്റൈന്‍ പൗരനില്‍നിന്ന് 4,700 ദിനാര്‍ കവര്‍ച്ച ചെയ്ത കേസില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.പരാതി ലഭിച്ച ഉടന്‍ തന്നെ പോലീസ് അന്വേഷണമാരംഭിച്ചിരുന്നു. വൈകാതെ പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കവര്‍ച്ച ചെയ്ത പണം ഇവരില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.

Read More

മനാമ: ബഹ്റൈനില്‍ അഞ്ചു കിലോഗ്രാമിലധികം മയക്കുമരുന്നുമായി ഒരു അറബ് രാജ്യത്തെ പൗരനെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫൊറന്‍സിക്ക് സയന്‍സിനു കീഴിലുള്ള കണ്‍ട്രോള്‍ ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.43കാരനായ ഇയാളില്‍നിന്ന് വിവിധയിനം മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. ഇതിന് മൊത്തം 36,000 ദിനാറിലധികം വിലവരും.

Read More