Author: News Desk

മനാമ: ഐസിആർഎഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന വിദ്യാർത്ഥികളുടെ കലാമത്സരമായ ഫാബർ-കാസ്റ്റൽ സ്പെക്ട്രയുടെ 18-ാമത് പതിപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സ്പെക്ട്ര 2026 നവംബർ 13ന് ഇന്ത്യൻ സ്കൂൾ ഈസ ടൗൺ ക്യാമ്പസിൽ നടക്കും. മത്സരത്തിനുള്ള രജിസ്ട്രേഷൻ ഒക്ടോബർ ആദ്യവാരം ആരംഭിച്ച് നവംബർ 5 വരെ തുടരും. ബഹ്റൈനിലെ വിവിധ വിദ്യാഭ്യാസ പാഠ്യപദ്ധതികൾ പിന്തുടരുന്ന സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മുഖേന മത്സരത്തിൽ പങ്കെടുക്കാം. മുതിർന്നവർക്കും ഓൺലൈൻ രജിസ്ട്രേഷനിലൂടെ പങ്കെടുക്കാനുള്ള അവസരമുണ്ടാകും. കുട്ടികളുടെയും യുവജനങ്ങളുടെയും സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും വിവിധ രാജ്യങ്ങളിലെ വിദ്യാർത്ഥികളെ ഒരേ വേദിയിൽ അണിനിരത്തുകയുമാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. 2009ൽ ആരംഭിച്ച സ്പെക്ട്ര തുടർച്ചയായ 18-ാം വർഷമാണ് സംഘടിപ്പിക്കുന്നത്. ഫാബർ-കാസ്റ്റൽ ടൈറ്റിൽ സ്പോൺസറായി തുടരും. മലബാർ ഗോൾഡാണ് ഈ വർഷത്തെ പ്രസന്റർ. സെപ്റ്റംബർ 23ന് നടന്ന സ്കൂൾ കോഓർഡിനേറ്റർമാരുടെ യോഗത്തിൽ ബഹ്റൈനിലെ 35 സ്കൂളുകളിൽ നിന്നായി അമ്പതോളം അധ്യാപകർ പങ്കെടുത്തു. സ്കൂൾ പ്രതിനിധികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സംഘാടകർ…

Read More

മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം  സ്ത്രീകൾക്കായി ‘മനസ്സറിയാം മുന്നേറാം’ എന്ന പേരിൽ ബോധവൽ കരണ ക്ലാസ് സംഘടിപ്പിച്ചു. വെസ്റ്റ് റിഫ ദിശ സെന്ററിൽ നടന്ന പരിപാടിയിൽ ഏരിയ ഓർഗനൈസർ ബുഷ്റ റഹീം അധ്യക്ഷയായിരുന്നു. കുട്ടികളിലെ സംസാര വൈകല്യങ്ങൾ, കോപനിയന്ത്രണം, പെരുമാറ്റ വികസനം, ഡിജിറ്റൽ ഉപകരണങ്ങളോടുള്ള അമിതാസക്തി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. സ്പീച്ച് തെറപ്പിസ്റ്റ് റമീന ഖമറുദ്ദീനും ബിഹേവിയറൽ തെറപ്പിസ്റ്റ് ഹെന ഹാരിസും വിഷയങ്ങൾ അവതരിപ്പിച്ചു.  സദസ്യരുടെ സംശയങ്ങൾക്ക്  മറുപടിയും നൽകി. ‘സ്വയം തിരിച്ചറിയാം’ എന്ന വിഷയത്തിൽ നടന്ന വിനോദ ചോദ്യോത്തര സെഷൻ ഷാനി സക്കീർ നേതൃത്വം നൽകി. ഹനാൻ അബ്ദുറഹ്മാന്റെ പ്രാർഥനയോടെ  ആരംഭിച്ച പരിപാടിയിൽ സോന സക്കരിയ സ്വാഗതവും നസ്നീൻ അൽത്താഫ് നന്ദിയും പറഞ്ഞു. ലുലു അബ്ദുൽ ഹഖ് പരിപാടി ‌നിയന്ത്രിച്ചു. ഫോട്ടോ കേപ്ഷൻ : റിഫ ഏരിയ ഓർഗനൈസർ ബുഷ്ര  റഹീം പരിപാടി യിൽ സംസാരിക്കുന്നു. 

Read More

പഴയന്നൂർ: വീട്ടിൽനിന്ന് ബ്രഡും ജാമും കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരിച്ചു. നീർണമുക്ക് കുന്നത്ത് വീട്ടിൽ വിനോദ് കുമാർ (60) ആണ് മരിച്ചത്. സംഭവത്തിൽ ഭക്ഷ്യവിഷബാധയുണ്ടായോയെന്ന് പരിശോധിച്ചുവരികയാണ്. ശനിയാഴ്ച രാത്രി വിനോദ് കുമാറും മക്കളായ വിദ്യയും വൃന്ദയും വീട്ടിൽ ബ്രഡും ജാമും കഴിച്ചിരുന്നു. പിന്നാലെ മൂവർക്കും ഛർദ്ദിയും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടു. തുടർന്ന് ഇവരെ ആംബുലൻസിൽ ഒറ്റപ്പാലത്തെ വള്ളുവനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിനോദ് കുമാർ ഞായറാഴ്ച പുലർച്ചെ 3.20ഓടെ മരിച്ചു. ഒരു മകൾ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. മറ്റൊരു മകളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മരണകാരണം ഭക്ഷ്യവിഷബാധയാണോ എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ലഭിച്ച ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മരിച്ച വിനോദ് കുമാറിന്റെ ബന്ധുവായ ജിതിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് സ്ഥലത്തെത്തി…

Read More

കോഴിക്കോട്: റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. സ്വകാര്യ വാഹനം ഉപയോഗിക്കുന്നതിൽ നിയമപരമായോ ധാർമ്മികമായോ തെറ്റില്ലെന്നും, തനിക്കെതിരെ പ്രചരിപ്പിച്ച ചില ചിത്രങ്ങൾ എഐ ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ ചിത്രങ്ങളാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തനിക്കെതിരെ ഏകപക്ഷീയമായ പ്രചാരണം നടക്കുകയാണെന്ന് കെ.എം. ഷാജി ആരോപിച്ചു. സിപിഎമ്മിന്റെ സൈബർ വിഭാഗം നടത്തിയ പ്രചാരണം ചില മാധ്യമങ്ങൾ ഏറ്റെടുത്തതായും അദ്ദേഹം പറഞ്ഞു. വിവാദമായ വാഹനം തന്റേതല്ലെന്നും സുഹൃത്തിന്റെ അനുമതിയോടെയാണ് ഉപയോഗിച്ചതെന്നും മന്ത്രി വ്യക്തമാക്കി. അഴീക്കോട് എംഎൽഎയായിരുന്ന കാലത്തും വാഹനം ഉപയോഗിച്ചിട്ടുണ്ടെന്നും, വാഹനം ഉപയോഗിച്ചതിന് പകരമായി ആരിൽനിന്നും ആനുകൂല്യം സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാർ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കരുതെന്ന് നിയമമോ ചട്ടമോ ഇല്ലെന്നും, സർക്കാർ വാഹനങ്ങൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നതാണ് നിലപാടെന്നും കെ.എം. ഷാജി പറഞ്ഞു. എന്നാൽ വ്യക്തിഗത വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദ കാറിന് മുന്നിൽ താൻ നിൽക്കുന്നുവെന്ന രീതിയിൽ…

Read More

മനാമ: സൽമാനിയ കാനുകാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ആസ്ഥാനത്ത് ബഹറിനിൽ ഹ്രസ്വ സന്ദർശനം നടത്തിയ കേരളത്തിൻറെ തൊഴിൽ, മൃഗസംരക്ഷണം, ഡയറി വികസനം, പാലുൽപ്പാദന സഹകരണങ്ങൾ, വനിതാ‑ശിശു വികസനം, വെറ്ററിനറി & ആനിമൽ സയൻസ് വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ സന്ദർശനം നടത്തി. സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ, മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ, വനിതാ വേദി പ്രവർത്തകർ തുടങ്ങിയവർ ചേർന്ന് മന്ത്രിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും BKG ഹോൾഡിംഗ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ.ജി. ബാബുരാജൻ, കുടുംബ സൗഹൃദ വേദി ചെയർമാൻ കൃഷ്ണകുമാർ എന്നിവർ സന്നിഹിതരായിരുന്നു. മന്ത്രി ബിന്ദു കൃഷ്ണയുടെ സന്ദർശനം ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ സാമൂഹിക- സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഏറെ ഊർജം പകരുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. ‎ ‎

Read More

മനാമ: ലാൽ കെയർസ് ബഹ്‌റൈന്റെ ഓണാഘോഷം ‘’ലാൽ ഓണം 2026″ എന്ന പേരിൽ അദ്‌ലിയയിലെ ഓറ ആർട്സ് സെന്ററിൽ സംഘടിപ്പിച്ചു. സോപാനം വാദ്യകലാ സംഘം സ്ഥാപകൻ മേളകലാരത്നം സന്തോഷ് കൈലാസ് മുഖ്യാതിഥിയായി. അദ്ദേഹത്തെ മൊമെന്റോ നൽകിയും പൊന്നാട അണിയിച്ചും ആദരിച്ചു. ലാൽ കെയർസ് പ്രസിഡന്റ് ഷൈജു കമ്പ്രത്ത്, ജനറൽ സെക്രട്ടറി അരുൺ ജി. നെയ്യാർ, ട്രഷറർ അരുൺ തൈക്കാട്ടിൽ, വൈസ് പ്രസിഡന്റ് കിരീടം ഉണ്ണി, ജോയിന്റ് സെക്രട്ടറി ഗോപേഷ് കുമാർ, ഓണാഘോഷ കമ്മിറ്റി കൺവീനർ വിപിൻ രവീന്ദ്രൻ എന്നിവരും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ലാൽ കെയെർസ് ബഹ്‌റൈൻ മെമ്പർമാരും ഓണാഘോഷ പരുപാടിയ്ക്കു നേതൃത്വം നൽകി. സോപാനം വാദ്യകലാ സംഘത്തിലെ കലാകാരന്മാർ അവതരിപ്പിച്ച വാദ്യമേളം ഓണാഘോഷത്തിന് മാറ്റുകൂട്ടി. ലാൽ കെയർസ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Read More

മനാമ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ബിഡികെ ബഹ്‌റൈനും ആർട്ട് ഓഫ് ലിവിംഗ് ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ 80-ലധികം പേർ പങ്കെടുത്ത് രക്തദാനം നടത്തി. ആർട്ട് ഓഫ് ലിവിംഗ് ബഹ്‌റൈൻ ചാപ്റ്റർ ടീച്ചേഴ്‌സ് കോ-ഓർഡിനേറ്റർ അജിത് നമ്പ്യാരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രക്തദാന കോ-ഓർഡിനേറ്റർമാരായ ജയചന്ദ്രനും , ശ്രീജിത്തും ക്യാമ്പിന്റെ ഏകോപനത്തിന് നേതൃത്വം നൽകി. ബിഡികെ ബഹ്‌റൈൻ ചെയർമാൻ കെ. ടി. സലിം, പ്രസിഡന്റ് സുനിൽ മനവലപ്പിൽ, ട്രഷറർ ജിബിൻ ജോയ്, സെക്രട്ടറി രേഷ്മ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിൽ സുരേഷ് പുത്തൻവിളയിൽ, അസീസ് പള്ളം, സെന്തിൽ, ബിജു വി. എസ്., മൊയ്തു തിരുവള്ളൂർ, വിനീത വിജയൻ, സാബു അഗസ്റ്റിൻ എന്നിവരും ക്യാമ്പിന്റെ സംഘാടന പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യം ഉയർത്തിപ്പിടിച്ച ക്യാമ്പിൽ ലഭിച്ച മികച്ച ജനപങ്കാളിത്തം ശ്രദ്ധേയമായി.

Read More

മനാമ: സാധാരണ പ്രവാസികൾക്ക് കാര്യമായ നേട്ടം നൽകാൻ കഴിയാത്ത ലോക കേരളസഭ പിരിച്ചുവിട്ട സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് ബഹ്‌റൈൻ കെഎംസിസി വൈസ് പ്രസിഡന്റ് എ.പി. ഫൈസൽ. പകരം ബഹ്‌റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രവാസി സഭകൾ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2018ൽ ലോക കേരളസഭ ആരംഭിക്കുമ്പോൾ പ്രവാസികളെ ഏകോപിപ്പിച്ച് കേരളത്തിലേക്ക് നിക്ഷേപം ആകർഷിക്കാനും പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടാനുമായിരുന്നു ലക്ഷ്യമിട്ടത്. ഇതിനായി ഏഴ് സ്റ്റാൻഡിങ് കമ്മിറ്റികളും 48 ശുപാർശകളും രൂപീകരിച്ചെങ്കിലും ഭൂരിഭാഗവും നടപ്പായില്ലെന്ന് എ.പി. ഫൈസൽ ആരോപിച്ചു. അഞ്ച് സമ്മേളനങ്ങൾക്കായി 5.24 കോടി രൂപ ചെലവായതല്ലാതെ പ്രവാസികൾക്ക് കാര്യമായ പ്രയോജനം ലഭിച്ചില്ലെന്നും, സഭയ്ക്ക് നിയമപരമായ ഉറപ്പ് നൽകുമെന്ന പ്രഖ്യാപനം അഞ്ച് വർഷമായിട്ടും നടപ്പായില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക കേരളസഭയിലെ അംഗത്വത്തിൽ യഥാർത്ഥ ഗൾഫ് തൊഴിലാളികൾക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെന്നും അംഗങ്ങളെ തെരഞ്ഞെടുത്ത മാനദണ്ഡം വ്യക്തമല്ലെന്നും ഫൈസൽ വിമർശിച്ചു. പെൻഷൻ വർധന, വിമാനക്കൂലി, പുനരധിവാസം, തൊഴിൽ ചൂഷണം തുടങ്ങിയ പ്രവാസികളുടെ പ്രധാന പ്രശ്നങ്ങൾക്കും പരിഹാരം…

Read More

മനാമ: ബഹ്റൈൻ ഇന്ത്യൻ സ്‌കൂളിൽ ചേർന്ന അസാധാരണ പൊതുയോഗത്തിൽ സി.ആർ. (ലൈസൻസ്) എടുക്കുന്നതും ഭരണഘടനാ ഭേദഗതിയും സംബന്ധിച്ച് തർക്കമുണ്ടായതായി ഇൻഡക്സ് ബഹ്റൈൻ ആരോപിച്ചു. അജണ്ടയിലെ മൂന്നാമത്തെ ഇനം ചർച്ച ചെയ്യുന്നതിനിടെ ഇടവേള പ്രഖ്യാപിക്കുകയും, യോഗം പുനരാരംഭിച്ചപ്പോൾ അജണ്ട പൂർത്തിയാക്കി പാസാക്കിയതായി ചെയർമാൻ അറിയിക്കുകയും ചെയ്തെന്നാണ് ആരോപണം. ഇതിനെ രക്ഷിതാക്കൾ ചോദ്യം ചെയ്തതോടെ വിഷയം വീണ്ടും ചർച്ചയ്ക്കെടുത്തതായും ഇൻഡക്സ് ബഹ്റൈൻ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമുള്ള സി.ആർ. നടപടിയെ ആരും എതിർത്തില്ലെങ്കിലും, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ധൃതിപിടിച്ച് തീരുമാനം എടുക്കുന്നതിൽ രക്ഷിതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. സ്‌കൂളിന്റെ സി.ആർ. ഏതെങ്കിലും കമ്മിറ്റി അംഗത്തിന്റെയോ വ്യക്തിയുടെയോ പേരിൽ എടുക്കരുതെന്നും, രക്ഷിതാക്കൾ ഉടമസ്ഥരായ സ്ഥാപനമായി നിലവിലെ ഭരണസമിതി അംഗങ്ങൾ ഗവർണിംഗ് കമ്മിറ്റിയാകുന്ന രീതിയിൽ നടപടി വേണമെന്നും യോഗത്തിൽ ആവശ്യമുയർന്നതായി സംഘടന അറിയിച്ചു. 75 വർഷം പഴക്കമുള്ള സ്‌കൂൾ ഭരണഘടന കാര്യമായ ചർച്ചകളില്ലാതെ പാസാക്കിയതായി ചെയർമാൻ പ്രഖ്യാപിച്ചെന്നും, തുടർന്ന് വാക്കുതർക്കത്തെ തുടർന്ന് യോഗം അവസാനിപ്പിച്ചതായി അറിയിച്ചെന്നും ഇൻഡക്സ് ബഹ്റൈൻ ആരോപിച്ചു.…

Read More

ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിൽ പ്രമേയം കൊണ്ടുവരുന്നതിനുള്ള നീക്കങ്ങൾ ചർച്ച ചെയ്യാൻ ‘ഇന്ത്യ’ മുന്നണി സെപ്റ്റംബർ 30ന് യോഗം ചേരുമെന്ന് റിപ്പോർട്ട്. ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലാണ് യോഗം. പ്രമേയത്തെ പിന്തുണയ്ക്കുന്ന എംപിമാരുടെ ഒപ്പുകൾ ശേഖരിക്കുന്നതും യോഗത്തിൽ പരിഗണിച്ചേക്കും. യോഗത്തിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി തുടങ്ങിയവരുമായി ചർച്ചകൾ നടന്നതായും റിപ്പോർട്ടുണ്ട്. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, തൃണമൂൽ കോൺഗ്രസ് നേതാക്കളായ മമത ബാനർജി, അഭിഷേക് ബാനർജി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ശിവസേന നേതാവ് ഉദ്ധവ് താക്കറെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. ഗ്യാനേഷ് കുമാറിനെതിരെ പ്രമേയം കൊണ്ടുവരാനുള്ള പ്രതിപക്ഷത്തിന്റെ മൂന്നാമത്തെ ശ്രമമാണിതെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെടുക, തുടർ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുക, പഞ്ചാബ്,…

Read More