
കണ്ണൂർ: ഡോ. നമ്രത പമ്പാവാസന്‍ ഐ.എ.ഡി.വി.എൽ കേരളയുടെ ഡോ. സബീന മെമ്മോറിയൽ മികച്ച പി.ജി. തീസിസ് പുരസ്കാരം ലഭിച്ചു. കണ്ണൂരിലെ ഇ.കെ. നായനാർ അക്കാദമിയിൽ നവംബർ 21, 22 തീയതികളിൽ നടന്ന ക്യൂട്ടിക്കോൺ കേരള 2026 സമ്മേളനത്തിലാണ് പുരസ്കാരം സമ്മാനിച്ചത്.

കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഡെർമറ്റോളജിയിൽ ബിരുദാനന്തര ബിരുദം ചെയ്യുന്ന ഡോ. നമ്രത സമ്മേളനത്തിൽ തന്റെ തീസിസ് അവതരിപ്പിച്ചു. ഡെർമറ്റോളജി മേഖലയിലെ അക്കാദമിക മികവിനും ഗവേഷണ പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമായാണ് പുരസ്കാരം. നേട്ടത്തിൽ ഡോ. നമ്രതയെ അഭിനന്ദിക്കുകയും കൂടുതൽ വിജയങ്ങൾ ആശംസിക്കുകയും ചെയ്തു.

ഡോ. നമ്രതയുടെ പിതാവായ പമ്പാവാസൻ നായർ സംരംഭകനും വ്യവസായിയും ജീവകാരുണ്യപ്രവർത്തകനുമാണ്. ബഹ്റൈൻ, സൗദി അറേബ്യ, ഇന്ത്യ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അമാദ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമാണ് അദ്ദേഹം.

