Author: News Desk

മനാമ: ബഹ്‌റൈനിൽ ജൂലൈ മാസത്തേക്കുള്ള പുതുക്കിയ ഇന്ധനവില ഫ്യുവൽ പ്രൈസിങ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. പുതുക്കിയ നിരക്ക് പ്രകാരം ജയ്യിദ് പെട്രോൾ ലിറ്ററിന് 222 ഫിൽസും, മുമ്താസ് പെട്രോൾ ലിറ്ററിന് 247 ഫിൽസും, സൂപ്പർ പെട്രോൾ ലിറ്ററിന് 362 ഫിൽസുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഡീസലിന് ലിറ്ററിന് 229 ഫിൽസാണ് വില. ആഗോള വിപണിയിലെ മാറ്റങ്ങൾ പരിഗണിച്ചാണ് പുതിയ ഇന്ധനവില നിശ്ചയിച്ചതെന്ന് കമ്മിറ്റി അറിയിച്ചു. അതേസമയം, മത്സ്യത്തൊഴിലാളികൾക്ക് ഡീസൽ സബ്സിഡി തുടർന്നും ലഭ്യമാകുമെന്നും ഫ്യുവൽ പ്രൈസിങ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി വ്യക്തമാക്കി.

Read More

മനാമ: യുകെ, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്ന് പാർസൽ വഴി കഞ്ചാവും നിയന്ത്രിത സിബിഡി ഓയിലും ബഹ്‌റൈനിലേക്ക് കടത്തിയ കേസിൽ മൂന്ന് ഇന്ത്യൻ സ്വദേശികൾക്ക് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി കഠിന തടവും വൻ പിഴയും വിധിച്ചു. കേസിലെ ഒന്നാം പ്രതിയായ 23 വയസ്സുകാരനായ ലേബർ തൊഴിലാളിക്ക് 15 വർഷം തടവും, മറ്റ് രണ്ട് പ്രതികളായ ഹെവി ട്രക്ക് ഡ്രൈവർക്കും ക്ലീനർക്കും 10 വർഷം വീതം തടവുമാണ് കോടതി ശിക്ഷയായി വിധിച്ചത്. മൂന്ന് പ്രതികളും 10,000 ബഹ്‌റൈനി ദിനാർ വീതം പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. പ്രതികൾ കടത്തിക്കൊണ്ടുവന്ന മയക്കുമരുന്ന് സാമഗ്രികൾ കണ്ടുകെട്ടാനും, ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ ബഹ്‌റൈനിൽ നിന്ന് നാടുകടത്താനും ജഡ്ജി ഉത്തരവിട്ടിട്ടുണ്ട്. ഒളിവിലുള്ള ‘ഗുലാം’ എന്ന പേരിൽ അറിയപ്പെടുന്ന ഒരാളുടെ നിർദ്ദേശപ്രകാരമാണ് തങ്ങൾ പ്രവർത്തിച്ചതെന്ന് പ്രതികൾ സമ്മതിച്ചതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. കഴിഞ്ഞ സെപ്റ്റംബറിൽ യുകെയിൽ നിന്ന് എത്തിയ ആദ്യ പാർസൽ…

Read More

മനാമ: സാധാരണക്കാരായ പ്രവാസികൾക്ക് കനത്ത പ്രഹരമാണ് പാസ്പോർട്ട് സേവനങ്ങൾക്കുള്ള ഫീസ് കുത്തനെ വർധിപ്പിച്ച അധികൃതരുടെ നടപടിയെന്ന് ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ ഇറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. സാധാരണക്കാരായ പ്രവാസികളെയും വിദേശയാത്രയ്ക്ക് ഒരുങ്ങുന്ന സാധാരണ പൗരന്മാരെയും ഈ തീരുമാനം കനത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നതാണ്. ​തൊഴിൽ തേടിയും ഉപജീവനത്തിനായും വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് പാസ്പോർട്ട് എന്നത് ഒരു അവിഭാജ്യ രേഖയാണ്. ഇതിന്റെ ഫീസ് വർധിപ്പിക്കുന്നത് പ്രത്യേകിച്ച് പ്രവാസി മലയാളി സമൂഹത്തിന് വലിയൊരു തിരിച്ചടിയാണ്. നിലവിൽ തന്നെ വിമാനക്കൂലി വർധനവും മറ്റ് സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടുന്ന പ്രവാസികൾക്ക് മേൽ അധിക ഭാരം അടിച്ചേൽപ്പിക്കുന്നതാണ് പുതിയ തീരുമാനം. ​അടിയന്തര സാഹചര്യങ്ങളിൽ സാധാരണക്കാർ ആശ്രയിക്കുന്ന തത്കാൽ സേവനങ്ങളുടെ നിരക്കിലുണ്ടായ വർധനവ് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. ഡിജിറ്റൽ സംവിധാനങ്ങൾ വിപുലപ്പെടുത്തി ചെലവ് കുറക്കാൻ ശ്രമിക്കേണ്ടതിന് പകരം, പൗരന്മാരുടെ അവശ്യ സേവനങ്ങളെ സാമ്പത്തിക സ്രോതസ്സായി കാണുന്ന നടപടി തിരുത്തപ്പെടേണ്ടതുണ്ട്. ​സാധാരണക്കാരുടെ പ്രയാസങ്ങൾ കണക്കിലെടുത്ത് വർധിപ്പിച്ച ഫീസ് നിരക്കുകൾ എത്രയും വേഗം…

Read More

മോസ്കോ: യുക്രൈൻ യുദ്ധം തുടരുന്നതിനിടെ റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷമായതിനെ തുടർന്ന് ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി ആരംഭിച്ചതായി റിപ്പോർട്ട്. റഷ്യയിലെ എണ്ണശുദ്ധീകരണ ശാലകൾ ലക്ഷ്യമിട്ട് യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണങ്ങൾ ഉത്പാദനത്തെ ബാധിച്ചതോടെയാണ് ലോകത്തിലെ പ്രമുഖ എണ്ണ ഉത്പാദക രാജ്യങ്ങളിലൊന്നായ റഷ്യക്ക് പുറത്തുനിന്ന് ഇന്ധനം എത്തിക്കേണ്ട സാഹചര്യം ഉണ്ടായത്. റഷ്യയിലെ വിവിധ പ്രദേശങ്ങളിലെ പെട്രോൾ പമ്പുകളിൽ നീണ്ട നിരകൾ രൂപപ്പെട്ടതായും പെട്രോൾ വില റെക്കോർഡ് നിരക്കിലെത്തിയതായും റിപ്പോർട്ടുകളുണ്ട്. പ്രതിസന്ധി നിയന്ത്രിക്കാൻ ചില മേഖലകളിൽ ഇന്ധന റേഷനിംഗ് ഏർപ്പെടുത്തിയതായും വിവരമുണ്ട്. രാജ്യത്തെ പല ടൈം സോണുകളിലും ഇന്ധനക്ഷാമത്തിന്റെ ആഘാതം അനുഭവപ്പെടുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ നിന്ന് കുറഞ്ഞത് 60,000 മെട്രിക് ടൺ പെട്രോൾ രണ്ട് വലിയ ടാങ്കറുകളിലായി റഷ്യയിലേക്ക് അയച്ചതായാണ് വിവരം. അയൽരാജ്യമായ ബെലാറസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നായി പ്രതിമാസം 4 ലക്ഷം ടൺ വരെ പെട്രോൾ ഇറക്കുമതി ചെയ്യാനാണ് റഷ്യയുടെ നീക്കമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എണ്ണശുദ്ധീകരണ ശാലകൾക്ക് നേരെയുണ്ടായ…

Read More

പി.ആർ. സുമേരൻ കൊച്ചി: നടനും നിരവധി കവര്‍ സോങ്ങുകളിലൂടെ ശ്രദ്ധേയനുമായ അക്ഷയ് അജിത്ത് സംവിധാനം ചെയ്ത് നായകനായി എത്തുന്ന ചിത്രം ‘ദില്‍’ ഈ മാസം 6 ന് ബാംഗ്ലൂരില്‍ ചിത്രീകരണം ആരംഭിക്കും. പ്രണയത്തിനും പ്രതികാരത്തിനുമിടയിലെ മനശാസ്ത്രപരമായ പോരാട്ടമാണ് ചിത്രം പറയുന്നത്. മനുഷ്യബന്ധങ്ങളിലെ വിശ്വാസവും അവിശ്വാസവുമൊക്കെ പ്രമേയമായി വരുന്ന ‘ദില്‍’ഒരു ഇമോഷണല്‍ സസ്പെന്‍സ് ത്രില്ലറാണ്. വിശ്വസിച്ച ഒരാളില്‍ നിന്നുള്ള വഞ്ചന മറ്റൊരാളുടെ ജീവിതത്തെ എത്രമാത്രം തീവ്രമായി ബാധിക്കുമെന്ന യാഥാര്‍ത്ഥ്യമാണ് ചിത്രം ചൂണ്ടിക്കാട്ടുന്നതെന്ന് സംവിധായകനും നായകനുമായ അക്ഷയ് അജിത്ത് പറഞ്ഞു. മലയാളത്തിലെ ഒട്ടുമിക്ക ചിത്രങ്ങളിലും നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന അക്ഷയ് അജിത്ത് മലയാളം, തമിഴ് ഗാനങ്ങളുടെ കവര്‍ സോങ്ങുകള്‍ ഒരുക്കി ദക്ഷിണേന്ത്യയില്‍ അറിയപ്പെടുന്ന ഗായകനാണ്. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കു പുറമെ ഒട്ടേറെ നടീനടന്മാരെയും ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുങ്ങുന്നത്. ബാംഗ്ലൂരും കേരളവുമാണ് പ്രധാന ലൊക്കേഷനുകള്‍.ബാനർ – സിനി സൗത്ത് പ്രൊഡക്ഷൻസ്, നിർമ്മാണം – സിനി സൗത്ത് പ്രൊഡക്ഷൻസ്,സംവിധാനം – അക്ഷയ് അജിത്,കഥ – സജി…

Read More

അബുദാബി: യുഎഇയുടെ അഭിമാന പദ്ധതിയായ ഇത്തിഹാദ് റെയിൽ ശൃംഖലയിലെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളിയായ നിഷാദ് മാറുന്നു. ഫുജൈറയിൽ നിന്ന് അബുദാബിയിലേക്കുള്ള ഇത്തിഹാദ് റെയിൽ ട്രെയിനുകൾ സർവീസ് ആരംഭിക്കുമ്പോൾ, ലോകമെമ്പാടുമുള്ള മലയാളികൾക്കും ഇത് അഭിമാന നിമിഷമാകും. കേരള സ്വദേശിയായ നിഷാദ് യുഎഇയുടെ ഫ്ലാഗ്ഷിപ്പ് റെയിൽ പദ്ധതിക്ക് നേതൃത്വം നൽകുന്ന പ്രധാനികളിൽ ഒരാളായിരിക്കും. രാജ്യത്തിന്റെ ഗതാഗത മേഖലയിൽ പുതിയ അധ്യായം തുറക്കുന്ന ഇത്തിഹാദ് റെയിൽ പദ്ധതിയിൽ ഒരു മലയാളി നിർണായക പങ്ക് വഹിക്കുന്നത് പ്രവാസി സമൂഹത്തിനും വലിയ അഭിമാനമായി മാറുകയാണ്. ഫുജൈറ–അബുദാബി റൂട്ടിൽ ട്രെയിനുകൾ ഓടിത്തുടങ്ങുന്നതോടെ യുഎഇയിലെ യാത്രാ സൗകര്യങ്ങളിലും ചരക്കു ഗതാഗത രംഗത്തും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഈ ചരിത്രപരമായ പദ്ധതിയുടെ ഭാഗമാകുന്ന നിഷാദിന്റെ നേട്ടം മലയാളി സമൂഹത്തിന് അഭിമാനകരമായ അംഗീകാരമായി മാറിയിരിക്കുന്നു.

Read More

ഇന്ത്യക്കാരുടെ പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള ഫീസ് ഗണ്യമായി വർധിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ പ്രവാസി സംഘടനകൾ രംഗത്തെത്തി. മുൻ നിരക്കിനെ അപേക്ഷിച്ച് ഏകദേശം 60 ശതമാനം വർധനവാണ് പുതിയ ഫീസിൽ ഉണ്ടായിരിക്കുന്നതെന്നും ഇത് സാധാരണ പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകുമെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി. ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികളിൽ 60 മുതൽ 70 ശതമാനം വരെ പേർ കുറഞ്ഞ വരുമാനത്തിൽ ജോലി ചെയ്യുന്നവരാണ്. ഇവരിൽ ഭൂരിഭാഗം പേരുടെയും പാസ്‌പോർട്ട് പുതുക്കൽ ചെലവ് തൊഴിലുടമകൾ വഹിക്കാറില്ല. പുതിയ ഫീസ് നിലവിൽ വന്നതോടെ കുറഞ്ഞ ശമ്പളക്കാരായ നിരവധി തൊഴിലാളികൾക്ക് ഒരു പാസ്‌പോർട്ട് പുതുക്കാൻ അരമാസത്തെ ശമ്പളത്തിന് തുല്യമായ തുക ചെലവഴിക്കേണ്ട സാഹചര്യമാണുള്ളതെന്ന് സംഘടനകൾ വ്യക്തമാക്കി. ഇന്ത്യയിലേക്ക് പ്രതിവർഷം വൻതോതിൽ വിദേശനാണ്യം അയയ്ക്കുന്ന ഗൾഫ് പ്രവാസികൾക്ക് കേന്ദ്ര സർക്കാർ പ്രത്യേക പരിഗണന നൽകണമെന്നും, കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്കും ഇ.സി.ആർ വിഭാഗത്തിൽപ്പെടുന്നവർക്കും പാസ്‌പോർട്ട് ഫീസിൽ ഇളവ് അനുവദിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. വിവിധ ഗൾഫ് രാജ്യങ്ങളിലെ പ്രവാസി സംഘടനകൾ…

Read More

ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ (കെസിഎ), “കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026” എന്ന പേരിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. കഴിഞ്ഞ വർഷങ്ങളിലെ ശ്രദ്ധേയമായ ഓണാഘോഷങ്ങളുടെ തുടർച്ചയായി, ഇത്തവണയും പുതുമയും വൈവിധ്യവും നിറഞ്ഞ കലാ-സാംസ്കാരിക പരിപാടികളും ഓണവുമായി ബന്ധപ്പെട്ട മത്സരങ്ങളും ഉൾപ്പെടുത്തി ആഘോഷങ്ങൾ ഒരുക്കിയിട്ടുണ്ട്. 2026 ഓഗസ്റ്റ് 21-ന് ആരംഭിക്കുന്ന ആഘോഷങ്ങൾ ഒക്ടോബർ 9-ന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയോടെ സമാപിക്കും. കഴിഞ്ഞ വർഷങ്ങളിലേതുപോലെ ഈ വർഷവും ബി എഫ് സി ആണ് ടൈറ്റിൽ സ്പോൺസർ. 2026 ഓഗസ്റ്റ് 21 വെള്ളിയാഴ്ച നടക്കുന്ന ഉദ്ഘാടനച്ചടങ്ങോടെയാണ് ഓണാഘോഷങ്ങൾക്ക് തുടക്കമാകുന്നത്. വർണാഭമായ ഘോഷയാത്ര, പതാക ഉയർത്തൽ, ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങ് എന്നിവയോടെയാണ് ആഘോഷപരമ്പരയ്ക്ക് തുടക്കം കുറിക്കുന്നത്. ഓണാഘോഷങ്ങളുടെ ഭാഗമായി ഓപ്പൺ ടു ഓൾ വിഭാഗത്തിലും മെമ്പേഴ്സ് ഓൺലി വിഭാഗത്തിലും വിവിധ പരമ്പരാഗത മത്സരങ്ങൾ സംഘടിപ്പിക്കും. പായസം മത്സരം, ഓണപ്പാട്ട് മത്സരം, പരമ്പരാഗത ഓണവസ്ത്രധാരണ മത്സരമായ “തനിമലയാളി” ഓണപ്പുടവ…

Read More

കൊച്ചി: മലപ്പുറം ജില്ലയിൽ വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടികൂടിയ കേസിന് പിന്നിൽ കർണാടക കേന്ദ്രീകരിച്ച് നടന്ന വലിയ ക്രിമിനൽ ഗൂഢാലോചനയാണെന്ന് ദേശീയ അന്വേഷണ ഏജൻസി എൻഐഎ കോടതിയെ അറിയിച്ചു. കേസിലെ പ്രധാന ആസൂത്രകരെന്ന് ആരോപിക്കപ്പെടുന്ന മന്തഗൗണ്ട് ബിരാദാർ, ബാപഗൗണ്ട് ഭീരമായ ചൗധരി എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി തള്ളി. കർണാടക താലിക്കോട്ടെ സ്ഫോടകവസ്തു വിതരണ സ്ഥാപനമായ ‘ചേതൻ എന്റർപ്രൈസസ്’ ഉടമകളാണ് ഇരുവരും. പ്രതികളെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. 2026 ഫെബ്രുവരി 7ന് മലപ്പുറം തിരുരങ്ങാടിയിൽ ഉള്ളി ചാക്കുകൾ കയറ്റിയ ലോറിയിൽ നിന്നാണ് 89,600 ജലാറ്റിൻ സ്റ്റിക്കുകളും 1.05 ലക്ഷം നോൺ-ഇലക്ട്രിക് ഡെറ്റണേറ്ററുകളും പൊലീസ് പിടികൂടിയത്. പിടിച്ചെടുത്ത സ്ഫോടകവസ്തുക്കളുടെ അളവ് കണക്കിലെടുത്ത് കഴിഞ്ഞ ഏപ്രിലിലാണ് എൻഐഎ കേസ് ഏറ്റെടുത്തത്. സ്ഫോടകവസ്തുക്കളുടെ സ്രോതസ്സും സഞ്ചാരപഥവും മറച്ചുവെക്കാൻ പാക്കറ്റുകളിലെ ഔദ്യോഗിക ബാർകോഡ് ലേബലുകൾ പ്രതികൾ നശിപ്പിച്ചതായി എൻഐഎ കോടതിയിൽ വ്യക്തമാക്കി. താലിക്കോട്ടെ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ…

Read More

ഭോപ്പാൽ: കുംഭമേളയിലൂടെ ശ്രദ്ധേയയായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ മധ്യപ്രദേശ് കോടതി തള്ളി. മഹേശ്വറിലെ പ്രത്യേക പോക്സോ കോടതിയാണ് ഹർജി തള്ളിയത്. നിലവിൽ കൊച്ചിയിൽ തുടരുന്ന ഫർമാനും പെൺകുട്ടിയും പൊലീസ് സംരക്ഷണം നീട്ടണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം, മധ്യപ്രദേശ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ വിവരം ഇതുവരെ ഹൈക്കോടതിയെ അറിയിച്ചിട്ടില്ലെന്നാണ് വിവരം. അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നീട്ടണമെന്നും മധ്യപ്രദേശ് കോടതിയെ സമീപിച്ച് ജാമ്യം തേടാൻ സമയം നൽകണമെന്നും ആവശ്യപ്പെട്ട് ഫർമാൻ നേരത്തെ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ജാമ്യത്തിനായി മധ്യപ്രദേശ് കോടതിയെ സമീപിക്കാൻ ഒരു മാസത്തെ സാവകാശം ഹൈക്കോടതി അനുവദിച്ചിരുന്നു. എന്നാൽ മധ്യപ്രദേശ് പ്രത്യേക കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഫർമാൻ വീണ്ടും കേരള ഹൈക്കോടതിയെ സമീപിച്ചത്. ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.

Read More