Author: News Desk

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ഇന്ത്യയുടെ 80 മത് സ്വാതന്ത്ര്യ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. രാവിലെ 8.00 മണിക്ക് ചെയർമാൻ സനീഷ് കൂറുമുള്ളിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി തുടർന്ന് ദേശഭക്തിഗാനവും, മധുര വിതരണവും ഉണ്ടായിരുന്നു. വൈസ് ചെയർമാൻ സതീഷ് കുമാർ പ്രതിജ്ഞ ചൊല്ലി കൊടുത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയുണ്ടായി. സൊസൈറ്റി ജനറൽ സെക്രട്ടറി ബിനു രാജ് രാജൻ ആശംസ അറിയിച്ചു. മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും, ലേഡീസ് വിങ് പ്രവർത്തകരും, നിരവധി കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ‎ ‎

Read More

മനാമ: ഇന്ത്യൻ ക്ലബ് ബഹ്‌റൈന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാവിലെ 6.30ന് ക്ലബ് അങ്കണത്തിൽ ലളിതവും പ്രൗഢവുമായ ചടങ്ങുകളോടെയായിരുന്നു ആഘോഷം. ഇന്ത്യൻ ക്ലബ് അംഗങ്ങൾ, സമ്മർ ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾ, രക്ഷിതാക്കൾ എന്നിവരുൾപ്പെടെ നൂറിലധികം പേർ ചടങ്ങിൽ പങ്കെടുത്തു. ദേശീയപതാക ഉയർത്തിയതിനു പിന്നാലെ എല്ലാവരും ചേർന്ന് ദേശീയഗാനം ആലപിച്ചു. ക്ലബ് ജനറൽ സെക്രട്ടറി അനിൽ കുമാർ ആർ. ചടങ്ങിൽ പങ്കെടുത്തവരെ സ്വാഗതം ചെയ്തു. തുടർന്ന് പ്രസിഡന്റ് ജോസഫ് ജോയ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. രാജ്യസ്നേഹവും ഐക്യബോധവും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്ന ആഘോഷത്തിന് ശേഷം പങ്കെടുത്തവർക്കായി പ്രഭാതഭക്ഷണവും ഒരുക്കിയിരുന്നു.

Read More

മനാമ: ഭാരതത്തിന്റെ 80-ആം സ്വാതന്ത്ര്യ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ച് ബഹ്റൈൻ എ.കെ.സി. സി. ദേശീയ പതാക ഉയർത്തി ബഹ്റൈൻ പ്രസിഡണ്ടും ഗ്ലോബൽ സെക്രട്ടറിയുമായ ചാൾസ് ആലുക്ക പരിപാടികൾ ഉദ്ഘാടനം ചെയ്തു. ആയിരങ്ങളുടെ ജീവത്യാഗത്തിലൂടെയാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്…. അടിമത്ത വ്യാപാരികൾ ആയിരുന്ന സാമ്രാജ്യത്വത്തെ കപ്പൽ കയറ്റുക അത്ര ലളിതമായ കാര്യമായിരുന്നില്ല. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യത്തിന്റെ വിലയറിഞ്ഞ് ജീവിക്കാനും, സ്വാതന്ത്ര്യം നിലനിർത്താനും നമുക്ക് കഴിയണമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് ചാൾസ് ആലുക്ക പറഞ്ഞു. ഭരതമണ്ണിൽ ഒരാൾ മറ്റൊരാളെ ഭ്രഷ്ട് കൽപ്പിക്കാത്ത, ജാതിവ്യവസ്ഥ അപമാനമാണെന്ന് കരുതുന്ന ശാസ്ത്രബോധമുള്ള യുവതലമുറയുടെ വളർച്ച 80 കളിലെത്തിയ ഭാരതത്തിന്റെ വലിയ നേട്ടമാണെന്ന് വൈസ് പ്രസിഡണ്ട് പോളി വിതത്തിൽ പറഞ്ഞു. പോളി വിതയത്തിൽ അധ്യക്ഷനായിരുന്നു. ജോജി കുര്യൻ സ്വാഗതവും ജെസ്സി ജെൻസൺ നന്ദിയും പറഞ്ഞു.

Read More

ന്യൂഡൽഹി: ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പങ്കെടുത്തില്ല. തുടർച്ചയായ രണ്ടാം വർഷമാണ് ഇരുവരും ചെങ്കോട്ടയിലെ ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷത്തിൽനിന്ന് വിട്ടുനിൽക്കുന്നത്. കഴിഞ്ഞ വർഷത്തെ ചടങ്ങിൽ രാഹുൽ ഗാന്ധിക്ക് പ്രോട്ടോകോളിന് വിരുദ്ധമായി അവസാന നിരകളിലൊന്നിൽ ഇരിപ്പിടം നൽകിയെന്ന ആരോപണം വലിയ വിവാദമായിരുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവിനോട് അനാദരവ് കാട്ടിയെന്നായിരുന്നു കോൺഗ്രസിന്റെ വിമർശനം. ഔദ്യോഗിക ചടങ്ങുകളിൽ പ്രതിപക്ഷ നേതാവിന് മുൻനിരയിലാണ് ഇരിപ്പിടം നൽകേണ്ടതെന്നും പാർട്ടി ചൂണ്ടിക്കാട്ടിയിരുന്നു. ഒളിംപിക്‌സ് താരങ്ങളെ ചടങ്ങിൽ ഉൾപ്പെടുത്തുന്നതിനായാണ് ഇരിപ്പിട ക്രമീകരണങ്ങളിൽ മാറ്റം വരുത്തിയതെന്നായിരുന്നു പ്രതിരോധ മന്ത്രാലയം നൽകിയ വിശദീകരണം. ഒളിംപിക്‌സ് മെഡൽ ജേതാക്കളായ മനു ഭാക്കർ, സരബ്‌ജ്യോത് സിങ് തുടങ്ങിയവർക്ക് മുൻനിരയിൽ ഇരിപ്പിടം അനുവദിച്ചിരുന്നു. ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്, മലയാളി താരം പി.ആർ. ശ്രീജേഷ് എന്നിവർക്കും രാഹുൽ ഗാന്ധിക്ക് മുന്നിലായിരുന്നു ഇരിപ്പിടം നൽകിയിരുന്നത്. ഈ ക്രമീകരണം രാഷ്ട്രീയ വിവാദത്തിനും പ്രോട്ടോകോൾ സംബന്ധിച്ച ചർച്ചകൾക്കും വഴിവെച്ചിരുന്നു.

Read More

മനാമ: 2026ൽ മലേഷ്യയിൽ നടക്കുന്ന ഫോർമുല 1 ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടും സെപാങ് ഇന്റർനാഷണൽ സർക്യൂട്ടും സംയുക്തമായാണ് പ്രഖ്യാപനം നടത്തിയത്. ഒക്ടോബർ രണ്ടുമുതൽ നാലുവരെ സെപാങ് ഇന്റർനാഷണൽ സർക്യൂട്ടിലാണ് ചരിത്രപ്രധാനമായ റേസ് വാരാന്ത്യം അരങ്ങേറുക. ബഹ്‌റൈൻ ഗ്രാൻഡ് പ്രിയുടെ ആവേശം മലേഷ്യയിലേക്ക് എത്തിക്കുന്ന പ്രത്യേക മത്സരമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മലേഷ്യൻ പൗരന്മാരല്ലാത്ത അന്താരാഷ്ട്ര ആരാധകർക്ക് Bahraingp.com വഴി ടിക്കറ്റുകൾ വാങ്ങാം. മൂന്നുദിവസത്തേക്കുള്ള ജനറൽ അഡ്മിഷൻ ടിക്കറ്റിന് ഒരാൾക്ക് 219 യുഎസ് ഡോളർ മുതലാണ് നിരക്ക്. ഗ്രാൻഡ്‌സ്റ്റാൻഡ് ടിക്കറ്റുകൾ 350 ഡോളറിലും മെയിൻ ഗ്രാൻഡ്‌സ്റ്റാൻഡ് ടിക്കറ്റുകൾ 566 ഡോളറിലും ആരംഭിക്കും. നികുതി ഉൾപ്പെടെയുള്ള നിരക്കുകളാണിത്. മലേഷ്യൻ തിരിച്ചറിയൽ കാർഡായ മൈകാഡ് ഉള്ളവർക്ക് പ്രത്യേക നിരക്കുകൾ ലഭിക്കും. മൂന്നുദിവസത്തേക്കുള്ള ജനറൽ അഡ്മിഷൻ ടിക്കറ്റിന് 200 മലേഷ്യൻ റിങ്കിറ്റും ഗ്രാൻഡ്‌സ്റ്റാൻഡ് സീറ്റുകൾക്ക് 1,291.40 റിങ്കിറ്റും മുതലാണ് നിരക്ക്. മൈകാഡ് ഉടമകളുടെ യോഗ്യത ഉറപ്പാക്കുന്നതിനായി പരിശോധനാ…

Read More

ന്യൂഡൽഹി: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചതും ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രത്യേകതയായി. ധീരരായ സ്വാതന്ത്ര്യസമര സേനാനികൾക്ക് ആദരമർപ്പിച്ചാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗം ആരംഭിച്ചത്. രാജ്യത്തെ ഓരോ മനസ്സിലും വന്ദേമാതരം മുഴങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പ്രതീക്ഷകളോടെയാണ് രാജ്യം മുന്നേറുന്നതെന്നും നിശ്ചയിച്ച ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനുള്ള യാത്ര വിജയത്തിലെത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാകുമെന്നും വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിലേക്ക് ഇനിയും ഏറെ ദൂരം മുന്നേറാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐക്യത്തോടെയുള്ള പ്രവർത്തനത്തിലൂടെ വലിയ നേട്ടങ്ങൾ കൈവരിക്കാനാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ 12 വർഷമായി രാജ്യം ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദുർബലമായ സമ്പദ്‌വ്യവസ്ഥയിൽനിന്ന് ലോകശക്തിയായി ഇന്ത്യ വളർന്നു. സാങ്കേതികവിദ്യയിലും ഡിജിറ്റൽ മേഖലയിലും വിപ്ലവകരമായ മാറ്റങ്ങളുണ്ടായെന്നും ദാരിദ്ര്യനിർമാർജന പ്രവർത്തനങ്ങൾ മികച്ച ഫലം കാണുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. കാലഹരണപ്പെട്ട നിയമങ്ങൾ ഒഴിവാക്കി നിയമവ്യവസ്ഥ കൂടുതൽ ശക്തവും സുതാര്യവുമാക്കി.…

Read More

മനാമ: ആവശ്യമായ അനുമതികളും ലൈസൻസുകളും നേടാതെ പ്രവർത്തിച്ചിരുന്ന നോർത്തേൺ ഗവർണറേറ്റിലെ റെസ്റ്റോറന്റ് വ്യവസായ–വാണിജ്യ മന്ത്രാലയം അടച്ചുപൂട്ടി. സ്ഥാപനത്തിനെതിരെ നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്. മന്ത്രാലയത്തിലെ ഇൻസ്പെക്ഷൻ ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ ഭക്ഷണവും പാനീയങ്ങളും വിൽക്കുന്നതിനുള്ള നിയമപരമായ ലൈസൻസ് സ്ഥാപനത്തിനില്ലെന്ന് കണ്ടെത്തി. ഇതേ കേന്ദ്രം ഉപയോഗിച്ച് അനുമതിയില്ലാതെ ഓൺലൈൻ വിൽപ്പന നടത്തിയിരുന്നതായും അധികൃതർ വ്യക്തമാക്കി. റെസ്റ്റോറന്റിന്റെ ബോർഡിൽ പ്രദർശിപ്പിച്ചിരുന്ന വാണിജ്യ രജിസ്ട്രേഷൻ (സി.ആർ.) നമ്പറും വ്യാജമാണെന്ന് പരിശോധനയിൽ കണ്ടെത്തി. ‘സിജിലാത്’ പ്ലാറ്റ്‌ഫോമിൽ ഈ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. ആവശ്യമായ യോഗ്യതകളും ഔദ്യോഗിക മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഉടമ സ്ഥാപനം നടത്തിയിരുന്നതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഭക്ഷണപാനീയ വിതരണ മേഖല ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ അംഗീകൃത ലൈസൻസുകളും അനുമതികളും നിർബന്ധമാണെന്ന് അധികൃതർ ഓർമിപ്പിച്ചു. ബിസിനസ് ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ എല്ലാ അനുമതികളും നേടിയിട്ടുണ്ടെന്ന് സ്ഥാപന ഉടമകൾ ഉറപ്പാക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ബഹ്‌റൈനിൽ റെസ്റ്റോറന്റ് ആരംഭിക്കുന്നതിന് സിജിലാത് സംവിധാനത്തിലൂടെയുള്ള വാണിജ്യ രജിസ്ട്രേഷൻ, മുനിസിപ്പാലിറ്റിയുടെ…

Read More

മനാമ: വ്യാജ ഇ-മെയിൽ ഉപയോഗിച്ച് സ്ഥാപനത്തെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ നാല് ഏഷ്യൻ പ്രവാസികൾക്ക് ലോവർ ക്രിമിനൽ കോടതി മൂന്നുവർഷം തടവും 5,000 ബഹ്‌റൈൻ ദീനാർ പിഴയും വിധിച്ചു. ശിക്ഷ പൂർത്തിയാക്കിയശേഷം പ്രതികളെ നാടുകടത്താനും കുറ്റകൃത്യത്തിന് ഉപയോഗിച്ച വസ്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. മറ്റൊരു കമ്പനിയുടെ ഇ-മെയിൽ വിലാസത്തോട് സാമ്യമുള്ള വ്യാജ വിലാസം നിർമിച്ചായിരുന്നു തട്ടിപ്പ്. യഥാർഥ ഇ-മെയിൽ വിലാസത്തിന്റെ ഡൊമെയ്ൻ നാമത്തിൽ ഒരു അക്ഷരം അധികമായി ചേർത്ത പ്രതികൾ ജീവനക്കാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങളിൽ മാറ്റം വരുത്തിയതായി അറിയിച്ച് വ്യാജ സന്ദേശം അയച്ചതിനെ തുടർന്ന് കമ്പനി പ്രതികൾ നൽകിയ അക്കൗണ്ടിലേക്ക് പണം കൈമാറി. ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കി പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണത്തിന്റെ ഒരു ഭാഗം തിരിച്ചുപിടിക്കാൻ അധികൃതർക്ക് കഴിഞ്ഞു. ബാങ്ക് അക്കൗണ്ട് വിവരങ്ങളിലോ പണമടയ്ക്കുന്ന രീതികളിലോ മാറ്റം…

Read More

മനാമ: വെസ്റ്റ് റിഫ ഹാളിൽ നടന്ന പയ്യോളിക്കൂട്ടം ബഹ്റൈന്റെ പ്രഥമ ഒത്തുചേരലിൽ അഡ്ഹോക് കമ്മറ്റിക്ക് രൂപം നൽകി. ജാബിർ വൈദ്യരകത്തിനെ ചെയർമാനായും മൊയ്തീൻ കെ.ടിയെ കൺവീനറായും തെരഞ്ഞെടുത്തു. നൂറുദ്ദീൻ കിഴൂർ, മോഹൻദാസ് മൂടാടി, ഷഫീഖ് എ.കെ. എന്നിവരെ വൈസ് ചെയർമാൻമാരായും അബ്ദുൽ നാസർ മഠത്തിൽ, സുനീർ പയ്യോളി, ഷാജി ഇടത്തോളി എന്നിവരെ ജോയിന്റ് കൺവീനർമാരായും തെരഞ്ഞെടുത്തു. മുസ്തഫ ദിവാൻ, സതീശൻ പി.വി. കോട്ടക്കൽ, ജിതേഷ് ശ്രീരാഗ്, ജമാൽ നദ്‌വി, സജിത്ത് അമ്പാടി, സുഹൈൽ മേലടി, റഹൂഫ് പയ്യോളി, ഗഫൂർ കളത്തിൽ, സയിദ് പി.എം. പയ്യോളി, അബ്ദുൽ റഹിമാൻ പി.വി., മൊയ്തീൻ ഒ.വി., ഹരീഷ് തുറയൂർ, മഹ്ബൂബ് പാഷ, റൗഫ് എസ്.എം. കോട്ടക്കൽ, സോമൻ എ.കെ., റാഫി പൊന്നാരി, റംഷാദ് ബാവ തുറയൂർ, സജിത്ത് ഇരിങ്ങൽ, രാജീവൻ തുറയൂർ, സന്തോഷ് കുമാർ ഇരിങ്ങൽ, റസാഖ് കെ.വി., സജീഷ് എം.ടി., നാസിൽ നിസാർ, അദീബ് പി.ടി. എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു. പയ്യോളിക്കൂട്ടം ബഹ്റൈനിൽ…

Read More

ശബരിമല: ചിങ്ങമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട ഓഗസ്റ്റ് 16ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകരും. മലയാള പുതുവർഷ ദിനമായ ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) പുലർച്ചെ അഞ്ചുമുതൽ ഭക്തർക്ക് ദർശനം അനുവദിക്കും. ഉഷഃപൂജയ്ക്കുശേഷം മേൽശാന്തിയെ പൂജാകാര്യങ്ങളിൽ സഹായിക്കുന്ന ‘ഉൾക്കഴകം’ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും നടക്കും. ചിങ്ങം ഒന്നുമുതൽ എല്ലാ ദിവസവും വൈകിട്ട് ദീപാരാധനയ്ക്കുശേഷം പതിനെട്ടാം പടിയിൽ വിശേഷാൽ പടിപൂജ നടക്കും. അഞ്ചുദിവസത്തെ ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ഓഗസ്റ്റ് 21ന് രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ക്കും. തിരുവോണ പൂജകൾക്കായി ഓഗസ്റ്റ് 24ന് വൈകിട്ട് ക്ഷേത്രനട വീണ്ടും തുറക്കും. ചിങ്ങമാസ പൂജകൾക്കെത്തുന്ന ഭക്തർ ശബരിമലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വെർച്വൽ ക്യൂ സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

Read More