- കോഴിഫാമിൽ വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾ മരിച്ചു
- റാപ് സമ്മർ ക്യാമ്പ് സന്ദർശിച്ച് പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസൻ
- ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് സിറിയയെ നീക്കിയ യു.എസ് തീരുമാനത്തെ സ്വാഗതം ചെയ്ത് ബഹ്റൈൻ
- ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം പകരുന്ന ഓണം; മലയാളികൾക്ക് ആശംസകളുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും
- തിരുവോണാശംസകൾ | നന്മയും സമൃദ്ധിയും നിറയട്ടെ
- റോജി ജോണിന് നിയാർക്ക് ബഹ്റൈൻ യാത്രയയപ്പ് നൽകി
- ബി.എഫ്.സി–സിംസ് ഓണം മഹോത്സവത്തിന് തുടക്കം; ലോഗോ പ്രകാശനവും ആഘോഷ കവാടം ഉദ്ഘാടനവും നടന്നു
- പ്രതിരോധ മേഖലയിൽ സ്വകാര്യ പങ്കാളിത്തം ശക്തമാക്കുന്നു; മിസൈൽ സാങ്കേതികവിദ്യ കൈമാറുമെന്ന് രാജ്നാഥ് സിങ്
Author: News Desk
മനാമ: ഉയർന്ന താപനില മത്സ്യബന്ധനത്തെ സാരമായി ബാധിച്ചതോടെ ബഹ്‌റൈനിലെ പ്രാദേശിക വിപണികളിൽ മത്സ്യവില വലിയ തോതിൽ വർധിക്കുന്നു. കടുത്ത ചൂടിനെത്തുടർന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് കുറച്ചതാണ് വിപണിയിലെ മത്സ്യലഭ്യത ഇടിയാൻ കാരണമായത്. ലഭ്യത കുറഞ്ഞതോടെ പ്രാദേശികമായി ഏറെ ആവശ്യക്കാരുള്ള ബഹ്‌റൈനി സാഫി മത്സ്യത്തിന്റെ വില കിലോഗ്രാമിന് ഏകദേശം ഏഴ് ദിനാറിലെത്തി. മറ്റു മത്സ്യയിനങ്ങളുടെ വിലയിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും ചൂട് തുടരുകയും മത്സ്യബന്ധന മേഖലയിലെ മാന്ദ്യം നിലനിൽക്കുകയും ചെയ്താൽ വിപണിയിലെ മത്സ്യലഭ്യത വീണ്ടും കുറയാനും വില ഇനിയും ഉയരാനും സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.
‘ദീപ ലേഖയുടെ മരണം മനോവിഷമം മൂലം; സ്ഥലംമാറ്റത്തിൽ മാനുഷിക പരിഗണനയില്ല’: വിമർശനവുമായി എം.വി. ഗോവിന്ദൻ
കാസർകോട്: ചൊക്ലി ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണവുമായി ബന്ധപ്പെട്ട് സ്ഥലംമാറ്റ നടപടികളെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സ്ഥലംമാറ്റത്തെ തുടർന്നുണ്ടായ മാനസിക വിഷമമാണ് ദീപ ലേഖയുടെ മരണത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. ജീവനക്കാരെ സ്ഥലം മാറ്റുമ്പോൾ മാനുഷിക പരിഗണന നൽകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. രാവിലെ പത്തുമണിയോടെ പഞ്ചായത്ത് ഓഫീസിൽവെച്ചാണ് ദീപ ലേഖ കുഴഞ്ഞുവീണത്. ചൊക്ലിയിൽനിന്ന് പിണറായിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് ദീപ ലേഖ കടുത്ത മനോവിഷമത്തിലായിരുന്നുവെന്നാണ് സഹപ്രവർത്തകർ പറയുന്നത്. അമ്പത്തൊന്നുകാരിയായ ദീപ ലേഖ കഴിഞ്ഞ ഫെബ്രുവരിയിലാണ് ചൊക്ലി പഞ്ചായത്തിൽ ജോലിയിൽ പ്രവേശിച്ചത്. വാഹനാപകടത്തെത്തുടർന്ന് കഴിഞ്ഞ നാലുമാസമായി ചികിത്സയിലായിരുന്നു. എൻജിഒ യൂണിയൻ അംഗമായ ദീപയെ രണ്ടാഴ്ച മുമ്പ് ചൊക്ലിയിൽനിന്ന് മട്ടന്നൂർ നഗരസഭയിലേക്ക് സ്ഥലം മാറ്റി ഉത്തരവിറക്കിയിരുന്നു. അപകടത്തെത്തുടർന്നുള്ള ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി അവർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കത്ത് നൽകി. ഇതിനുപിന്നാലെയാണ് ചൊക്ലിയിൽനിന്ന് 16 കിലോമീറ്റർ അകലെയുള്ള പിണറായിയിലേക്ക് മാറ്റിക്കൊണ്ട് പുതിയ ഉത്തരവ് പുറത്തിറങ്ങിയത്.…
അബുദാബി: ഇന്ത്യൻ വിനോദസഞ്ചാരികളെ ആകർഷിക്കാൻ പുതിയ അവധിക്കാല പദ്ധതിയുമായി അബുദാബി സാംസ്കാരിക–വിനോദസഞ്ചാര വകുപ്പ് (ഡിസിടി അബുദാബി). തിരഞ്ഞെടുത്ത ട്രാവൽ പങ്കാളികൾ വഴി അബുദാബിയിലേക്കുള്ള ഹോളിഡേ പാക്കേജ് ബുക്ക് ചെയ്യുന്ന യോഗ്യരായ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് യുഎഇ എൻട്രി വിസ സൗജന്യമായി നൽകുന്നതാണ് പദ്ധതി. ഓഗസ്റ്റ് 1 മുതൽ ഒക്ടോബർ 31 വരെയാണ് ഓഫർ ലഭ്യമാകുക. പൈലറ്റ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ 20,000 വിസകൾക്കാണ് ആനുകൂല്യം അനുവദിക്കുന്നത്. ഇന്ത്യയിൽനിന്ന് യാത്ര പുറപ്പെടുന്ന ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്കാണ് പദ്ധതിയിൽ പങ്കെടുക്കാൻ കഴിയുക. ഓഫർ ലഭിക്കുന്നതിനായി അബുദാബിയിലെ ഹോട്ടലിൽ തുടർച്ചയായി കുറഞ്ഞത് മൂന്ന് രാത്രികളുടെ താമസം ബുക്ക് ചെയ്തിരിക്കണം. ഇന്ത്യയിൽനിന്നുള്ള റിട്ടേൺ വിമാന ടിക്കറ്റും നിർബന്ധമാണ്. പദ്ധതിയുടെ ഭാഗമായ അംഗീകൃത ട്രാവൽ ഏജൻസികളിലൂടെയോ ഓൺലൈൻ ട്രാവൽ ഏജൻസികളിലൂടെയോ ഹോളിഡേ പാക്കേജ് ബുക്ക് ചെയ്യണം. വ്യക്തിഗതമായി വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് ആനുകൂല്യം ലഭിക്കില്ല. അംഗീകൃത ട്രാവൽ പങ്കാളികൾ വഴി ബുക്ക് ചെയ്യുന്ന പാക്കേജുകൾക്കു മാത്രമാണ് സൗജന്യ വിസ പദ്ധതി ബാധകമാകുന്നത്.…
സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ; ഡിജിറ്റൽ ആരോഗ്യ സംവിധാനങ്ങൾ വിലയിരുത്തി
മനാമ: സർക്കാർ ആശുപത്രികളിലെ വിവിധ മെഡിക്കൽ വിഭാഗങ്ങളുടെയും സൗകര്യങ്ങളുടെയും പ്രവർത്തനങ്ങളും നടപ്പാക്കിവരുന്ന വികസന, ഡിജിറ്റൽ പരിവർത്തന പദ്ധതികളും വിലയിരുത്തുന്നതിനായി സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ് സന്ദർശിച്ചു. ഗവൺമെന്റ് ഹോസ്പിറ്റൽസ് സി.ഇ.ഒ ഡോ. മറിയം അത്ബി അൽ ജലഹ്മ അദ്ദേഹത്തെ സ്വീകരിച്ചു. ആരോഗ്യ സേവനങ്ങളുടെ ഏകീകരണം ശക്തിപ്പെടുത്തുന്നതിനും പ്രവർത്തനക്ഷമതയും സേവന നിലവാരവും ഉയർത്തുന്നതിനുമായി ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളിലും ഡിജിറ്റൽ പരിവർത്തനത്തിലും തുടർച്ചയായ നിക്ഷേപം അനിവാര്യമാണെന്ന് ചെയർമാൻ വ്യക്തമാക്കി. രോഗികളുടെ പരിചരണത്തിൽ മികച്ച സേവനം നൽകുന്ന സർക്കാർ ആശുപത്രികളിലെ മെഡിക്കൽ, നഴ്സിംഗ്, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരുടെ പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിലെ പ്രവർത്തനങ്ങൾ, സേവന വിതരണത്തിലെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുമായി സ്വീകരിച്ചുവരുന്ന നടപടികൾ എന്നിവയെക്കുറിച്ചും ചെയർമാൻ വിശദീകരണം തേടി. സർക്കാർ ആശുപത്രികളിലെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പുതിയ ഇലക്ട്രോണിക് മെഡിക്കൽ…
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 27-ാം പ്രതിയായ എസ്എഫ്ഐ നേതാവ് ആദർശ് ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന ഒരു പ്രതി കൂടി പിടിയിൽ. കേസിലെ 27-ാം പ്രതിയും എസ്എഫ്ഐ ചാല ഏരിയ കമ്മിറ്റി അംഗവുമായ ആദർശ് ബി.എസിനെയാണ് ചെന്നൈ വിമാനത്താവളത്തിൽ വെച്ച് പിടികൂടിയത്. കേസിൽ പ്രതിയായതിനെത്തുടർന്ന് യുഎഇയിലേക്ക് കടന്ന ആദർശിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഓഗസ്റ്റ് 10ന് രാവിലെ ചെന്നൈ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് ഇയാൾ പിടിയിലായത്. വീണ വിജയനുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെയും അവരുടെ വാഹനത്തെയും ആക്രമിച്ചെന്നാണ് കേസ്. ആദർശും പാളയം സന്തോഷും ആക്രമണത്തിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. എന്നാൽ സംഭവത്തിനുശേഷം ഇരുവരും വിദേശത്തേക്ക് കടന്നതിനാൽ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് ആദർശ് ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയായ പാളയം സന്തോഷിനായുള്ള അന്വേഷണം തുടരുകയാണ്.
‘ശുദ്ധമായ പെട്രോൾ അച്ഛന്റെ വീട്ടിൽനിന്ന് കൊണ്ടുവരുമോ?’; വിമർശകർക്കെതിരെ ബിജെപി എംപിയുടെ വിവാദ പരാമർശം
ഭോപ്പാൽ: കേന്ദ്ര സർക്കാരിന്റെ ഇ20 പെട്രോൾ നയത്തെ വിമർശിക്കുന്നവർക്കെതിരെ വിവാദ പരാമർശവുമായി ബിജെപി എംപി ജനാർദ്ദൻ മിശ്ര. “ശുദ്ധമായ പെട്രോൾ നിങ്ങളുടെ അച്ഛന്റെ വീട്ടിൽനിന്ന് കൊണ്ടുവരുമോ?” എന്നായിരുന്നു എഥനോൾ കലർത്തിയ പെട്രോളിനെ എതിർക്കുന്നവരോടുള്ള എംപിയുടെ ചോദ്യം. റെവയിൽനിന്ന് ഭോപ്പാലിലേക്കും കൊൽക്കത്തയിലേക്കുമുള്ള പുതിയ വിമാന സർവീസുകളുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മധ്യപ്രദേശിലെ റെവ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജനാർദ്ദൻ മിശ്ര. https://twitter.com/ians_india/status/2086427789201477765?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2086427789201477765%7Ctwgr%5Ef75b302d36627775a257f476599fc09667e24d08%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fnews%2Findia%2Fbjp-mp-janardan-mishra-e20-petrol-controversial-remark-rewa ഇന്ത്യയ്ക്ക് ആവശ്യമായ അസംസ്കൃത എണ്ണയുടെ 20 ശതമാനം മാത്രമാണ് രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്നതെന്നും ശേഷിക്കുന്ന 80 ശതമാനം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്കിലെ സംഘർഷവും ഹൂതികളുടെ ഉപരോധവും കാരണം ക്രൂഡ് ഓയിൽ ഇന്ത്യയിലെത്തിക്കാൻ കപ്പലുകൾക്ക് 18,000 കിലോമീറ്ററോളം അധികദൂരം സഞ്ചരിക്കേണ്ടിവരുന്നതായും എംപി ചൂണ്ടിക്കാട്ടി. രാജ്യത്ത് ശുദ്ധമായ പെട്രോൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് ചിലർ വാശിപിടിക്കുകയാണെന്ന് മിശ്ര വിമർശിച്ചു. പെട്രോൾ ലഭ്യമല്ലാത്ത സാഹചര്യം ഉണ്ടായാൽ വിമർശകർ അത് എവിടെനിന്ന് കൊണ്ടുവരുമെന്നും അദ്ദേഹം ചോദിച്ചു. ബ്രസീലിൽ എഥനോൾ ഉപയോഗിച്ച് വാഹനങ്ങൾ ഓടിക്കുന്നുണ്ടെന്നും അതുമൂലം…
പ്രവാസലോകത്തെ ഏറ്റവും വലിയ വാദ്യകലാ കൂട്ടായ്മയായ ബഹ്റിൻ സോപാനം വാദ്യകലാസംഘം സംഘടിപ്പിക്കുന്ന രണ്ടാമത് സോപാന സംഗീത പരിക്രമത്തിന് ഇന്ന് ആഗസ്ത് 8ന് കൊല്ലൂരിൽ തുടക്കം കുറിച്ചു. ഒരാഴ്ച നീണ്ടു നിൽക്കുന്ന യാത്ര കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് കേരളത്തിലെ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ 24 ക്ഷേത്രങ്ങളിൽ സോപാനസംഗീതം അവതരിപ്പിച്ച് ആഗസ്ത് 14ന് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സമാപിക്കും. കേരളത്തിൻ്റെ തനത് സംഗീതമായ സോപാന സംഗീതത്തിൻ്റെ പഠനവും പ്രചാരണവുമാണ് യാത്രയുടെ ലക്ഷ്യം. സോപാനം ഗുരു മേളകലാരത്നം സന്തോഷ് കൈലാസിന്റെ ശിക്ഷണത്തിൽ സോപാനസംഗീതവും വാദ്യകലകളും അഭ്യസിച്ച സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടങ്ങുന്ന ബഹ്റിൻ പ്രവാസികളായ 30 അംഗ ഗായക സംഘമാണ് യാത്രയുടെ ഭാഗമാകുന്നത്. സോപാനസംഗീത യാത്രക്ക് സോപാനരത്നം അമ്പലപുഴ വിജയകുമാർ, സോപാനം ഗുരു സന്തോഷ് കൈലാസ് എന്നിവർ നേതൃത്വം നൽകും. 24 ക്ഷേത്രസങ്കേതങ്ങളിലായി നടക്കുന്ന സോപാന സംഗീത യാത്രയുടെ ഭാഗമായി സോപാന സംഗീത ശാഖയ്ക്ക് സമഗ്ര…
കണ്ണൂർ: വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നടപടികൾ പൂർത്തിയാക്കിയശേഷം ഇയാളെ തലശ്ശേരി ജയിലിലേക്ക് മാറ്റും. ഒളിവിലായിരുന്ന അർജുൻ ആയങ്കിയെ ഞായറാഴ്ച പുലർച്ചെ കണ്ണൂരിൽനിന്നാണ് പൊലീസ് പിടികൂടിയത്. പുലർച്ചെ രണ്ടരയോടെ ഡിഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രക്ഷപ്പെടാൻ ശ്രമിച്ച അർജുനെ പിന്തുടർന്ന് പിടികൂടിയെന്നാണ് പൊലീസ് അറിയിച്ചത്. കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ അപ്പാർട്ട്‌മെന്റിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. വാറന്റില്ലാതെ അർജുനെ അറസ്റ്റ് ചെയ്യാനാവില്ലെന്ന് അഭിഭാഷക ദമ്പതികൾ നിലപാടെടുത്തിരുന്നു. ഇതിനിടെ അപ്പാർട്ട്‌മെന്റിൽനിന്ന് പുറത്തിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച അർജുനെ പൊലീസ് പിടികൂടുകയായിരുന്നു.
അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ നീക്കം; സംസ്ഥാനത്താകെ 23 കേസുകളിൽ പ്രതിയെന്ന് പൊലീസ്
കണ്ണൂർ: കണ്ണൂർ താളിക്കാവിലെ അഭിഭാഷകയുടെ അപ്പാർട്ട്‌മെന്റിൽനിന്ന് അറസ്റ്റിലായ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് നീക്കം ആരംഭിച്ചു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 23 കേസുകളിൽ ഇയാൾ പ്രതിയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. വളപട്ടണം പൊലീസ് സ്റ്റേഷനിൽ മാത്രം 12 കേസുകൾ നിലവിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വധശ്രമം, ആയുധം ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമുള്ള കേസുകൾ അർജുനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. 2014 മുതൽ ഇയാൾ തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് കണ്ണൂർ ജില്ലാ കലക്ടർ പി. വിഷ്ണുരാജിന് ഉടൻ കൈമാറാനാണ് നീക്കം. റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും കാപ്പ ചുമത്തുന്നതിൽ അന്തിമ തീരുമാനമെടുക്കുക. ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് താളിക്കാവിലെ അഭിഭാഷക ഡെലീറ്റ ടൈറ്റസിന്റെ ഫ്ലാറ്റിൽനിന്ന് അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കീഴടങ്ങുന്നതിനായി നിയമോപദേശം തേടിയാണ് അർജുൻ എത്തിയതെന്നും പ്രതിയെ ഒളിപ്പിച്ചിട്ടില്ലെന്നും ഡെലീറ്റ മാധ്യമങ്ങളോട് പറഞ്ഞു. ഞായറാഴ്ച രാവിലെ കീഴടങ്ങാനായിരുന്നു തീരുമാനമെന്നും എന്നാൽ അതിനുമുമ്പ് പൊലീസ്…
സ്ത്രീ സംവരണ സീറ്റിൽ നിന്ന് മാറാൻ ആവശ്യപ്പെട്ടു; കൊച്ചിയിൽ കെഎസ്ആർടിസി കണ്ടക്ടറെ ആക്രമിച്ച് യാത്രക്കാരൻ
കൊച്ചി: സ്ത്രീകൾക്കായി സംവരണം ചെയ്ത സീറ്റിൽ നിന്ന് മാറാൻ ആവശ്യപ്പെട്ട കെഎസ്ആർടിസി കണ്ടക്ടറെ യാത്രക്കാരൻ ആക്രമിച്ചു. ആക്രമണത്തിൽ കണ്ടക്ടറുടെ മൂക്കിന്റെ അസ്ഥി തകർന്നു. ഇടുക്കി ചെറുതോണി സ്വദേശി ഷിബിനാണ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു. ബസിലെ സ്ത്രീ സംവരണ സീറ്റിലിരുന്ന ഷിബിനോട് കണ്ടക്ടർ മറ്റൊരു സീറ്റിലേക്ക് മാറാൻ ആവശ്യപ്പെട്ടു. തുടർന്ന് ബസിൽ നിന്നിറങ്ങിയ ഇയാൾ വാഹനത്തിന് മുന്നിൽ തടസ്സമായി നിന്നു. അവിടെനിന്നും മാറാൻ ആവശ്യപ്പെട്ടതോടെയാണ് കണ്ടക്ടറെ ആക്രമിച്ചതെന്നാണ് പരാതി. ആലപ്പുഴ സ്വദേശി ബി.ആർ. രമേശാണ് ആക്രമണത്തിനിരയായത്. അദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഷിബിനെ പിടികൂടി.
