- മോദിയുടെ പരിപാടിവേദിക്കു സമീപം സുരക്ഷാവീഴ്ച; വ്യാജ പി.എം.ഒ ഉദ്യോഗസ്ഥനും തോക്കുധാരിയായ അംഗരക്ഷകനും പിടിയിൽ
- ബഹ്റൈൻ നവകേരളയുടെ ‘നവകേരളോണം 2K26’ സെപ്റ്റംബർ 11ന്
- പിണറായിക്കെതിരെ കേസ് എടുക്കണം; ഡിജിപിക്ക് കത്ത് നല്കി ഇഡി; നിര്‍ണായക നീക്കം
- ബഹ്റൈൻ അന്താരാഷ്ട്ര എയർ ഷോ 2028ലേക്ക് മാറ്റി
- മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി
- അമീബിക് മസ്തിഷ്കജ്വര ചികിത്സയ്ക്കിടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; പ്രാർഥന അഭ്യർഥിച്ച് സരിത എസ്. നായർ
- ഡൽഹിയിലെന്ന് അന്വേഷണ സമിതിയെ അറിയിച്ചു; രമ്യ ഹരിദാസ് പാലക്കാട്ട് കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്
- മിനിമം യാത്രാനിരക്ക് 15 രൂപയാക്കണം; സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ
Author: News Desk
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ ഒന്നര മണിക്കൂറിലേക്ക് അടുത്തപ്പോള്‍ ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നില്‍പ്പോയി. സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും കോട്ടയായ കണ്ണൂരിലെ ധര്‍മ്മടത്ത് ആദ്യ രണ്ടു റൗണ്ടിലും മുന്നിലായിരുന്ന പിണറായി വിജയന്‍ മൂന്നാം റൗണ്ടിലാണ് പൊടുന്നനെ പിന്നില്‍പ്പോയത്.യുഡിഎഫിന്റെ വി പി അബ്ദുള്‍ റഷീദാണ് മുഖ്യമന്ത്രി പിണറായി വിജയനെ പിന്നിലാക്കിയത്. ചെമ്പിലോട് പഞ്ചായത്തിലെ വോട്ടെണ്ണുമ്പോഴാണ് പിണറായി വിജയന്‍ പിന്നിലേക്ക് പോയത്. 733 വോട്ടിന്റെ ലീഡാണ് അബ്ദുള്‍ റഷീദ് നേടിയത്. കഴിഞ്ഞ തവണ പിണറായി വിജയന്‍ 3500 ലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. ആദ്യ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ ബഹുഭൂരിപക്ഷം മന്ത്രിമാരും പിന്നിലാണ്.മന്ത്രിമാരായ വി എന്‍ വാസവന്‍, വീണ ജോര്‍ജ്, എംബി രാജേഷ്, കെ ബി ഗണേഷ് കുമാര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ചിഞ്ചു റാണി, റോഷി അഗസ്റ്റിന്‍, ആര്‍ ബിന്ദു, വി ശിവന്‍കുട്ടി, പി പ്രസാദ്, തുടങ്ങിയവരെല്ലാം പിന്നിലാണ്. യുഡിഎഫിന്റെ പ്രമുഖ നേതാക്കളെല്ലാം ആദ്യ ഒരുമണിക്കൂര്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ മുന്നിലാണ്. വോട്ടെണ്ണല്‍…
മനാമ: “മനുഷ്യരെ സേവിക്കുന്നത് ദൈവത്തെ സേവിക്കുന്നതിനു തുല്യം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച്, ഈ വർഷത്തെ മേയ് ഡേ ദിനത്തിൽ നവ് ഭാരത് ഒരു ആഘോഷമായി മാത്രം നിർത്തിയില്ല — മറിച്ച് സേവനത്തിന്റെ മഹത്തായ മാതൃകയായി മാറി. ബഹ്റൈനിലെ വിവിധ ഇടങ്ങളിൽ സേവന പ്രവർത്തനം വിജയകരമായി സംഘടിപ്പിച്ചു. അൽ ഹിലാൽ ഹോസ്പിറ്റലുമായി ചേർന്ന്, അൽ ഘനാ കോൺട്രാക്ടിംഗ് WLL, ബഹ്റൈൻ ഫസ്റ്റ് റന്റൽ എന്നിവിടങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തൊഴിലാളികൾക്ക് സൗജന്യ ആരോഗ്യ പരിശോധന, സൗജന്യ മരുന്നുകളും, മെഡിക്കൽ നിർദേശങ്ങളും നൂറുകണക്കിന് തൊഴിലാളികൾക്ക് പോഷകാഹാര വിതരണം, തൊഴിലാളികൾക്ക് ഭക്ഷണ വസ്തുക്കൾ എന്നിവ വിതരണത്തെ ചെയ്തു. ഇതിനൊപ്പം ഗൾഫ് സിറ്റി ക്ലീനിംഗ് കമ്പനിയിൽ ജോലി ചെയ്യുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തൊഴിലാളികൾക്ക് ആവശ്യമായ റേഷൻ സാധനങ്ങൾ വിതരണം ചെയ്തു. ഈ മഹത്തായ പ്രവർത്തനം സാധ്യമായത് പങ്കാളികളുടെയും സഹായികളുടെയും നിർസ്വാർത്ഥ പിന്തുണ കൊണ്ടാണെന്ന് സംഘാടകർ പറഞ്ഞു. ശ്യാം അൽ ഘാന കോൺട്രാക്റ്റിംഗ് ഡബ്ല്യുഎൽഎൽ, ഷാഹിദ്…
വില്ല്യാപ്പള്ളി മുസ്ലിം ജമാഅത് ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് ഷരീഫ് വില്ല്യാപ്പള്ളിക്ക് യാത്രയപ്പ് നൽകി
മനാമ: ബഹ്‌റൈനിൽ 40 വർഷത്തെ ദീർഘകാല പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലെക്ക് മടങ്ങുന്ന വില്ല്യാപ്പള്ളി മുസ്ലിം ജമാഅത് പ്രസിഡന്റും കെഎംസിസി മുൻ സംസ്ഥാന സെക്രെട്ടറിയും ബഹ്‌റൈനിലെ സജീവ സാമൂഹിക പ്രവർത്തകനുമായ ശരീഫ് വില്ല്യാപ്പള്ളിക്ക് വില്ല്യാപ്പള്ളി മുസ്ലിം ജമാഅത് ബഹ്‌റൈൻ ചാപ്റ്റർ പ്രൌഡമായ യാത്രയപ്പ് നൽകി. മനാമ കെഎംസിസി ഹാളിൽ നടന്ന യാത്രയപ്പ് സംഗമത്തിൽ നിരവധി പേർ പങ്കെടുത്തു. എ പി ഫൈസൽ അധ്യക്ഷത വഹിച്ചു, ബഹ്‌റൈൻ കെഎംസിസി സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി അഷ്‌റഫ് കാട്ടിൽ പീടിക ഉത്ഘാടനം ചെയ്തു. നിരവധി പൊതുപ്രവർത്തങ്ങൾ നടത്തി ഏവർക്കും മാതൃകയാണ് ശരീഫ് വില്ല്യാപ്പള്ളി എന്ന് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി സാമൂഹിക ജീവ കാരുണ്യ മേഖലകളിൽ അദ്ദേഹം നൽകിയ നൽകിയ സംഭാവനകൾ ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. വി എം ജെ യുടെ മുഖ്യ രക്ഷധികാരി ഇബ്രാഹിം മൊമെന്റോ നൽകി ആദരിച്ചു. കെഎംസിസി സംസ്ഥാന ഭാരവാഹികളായ ഷാഫി പറക്കട്ടെ, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടീതായ, കെഎംസിസി…
കൊല്ലം: വോട്ടെണ്ണല്‍ ദിനത്തില്‍ മുൻകരുതൽ നിർദേശം കണക്കിലെടുത്ത് കണ്ണൂർ,കോഴിക്കോട്, കാസർകോട്, കൊല്ലം എന്നിവിടങ്ങളിൽ പടക്കങ്ങൾ വിൽക്കാനോ, ഉപയോഗിക്കാനോ പാടില്ലെന്ന് കലക്ടര്‍മാർ അറിയിച്ചു.ക്രമസമാധാന നില ഉറപ്പാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ക്രമസമാധാന നില ഉറപ്പാക്കുന്നതിനും അനാവശ്യമായി ആളുകള്‍ തടിച്ചുകൂടുന്നതും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിരോധനാജ്ഞ നടപ്പിലാക്കുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിരുന്നു. വോട്ടെണ്ണല്‍ ദിനത്തിലെ വിജയാഘോഷങ്ങള്‍ക്ക് തടസമുണ്ടാകില്ലെങ്കിലും ആഘോഷങ്ങള്‍ അതിരുവിട്ടാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മനാമ: ബഹ്റൈനിലെ ഗുദൈബിയയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി കെട്ടിടത്തിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. തീ നിയന്ത്രണവിധേയമാക്കി.ഇന്ന് രാവിലെയാണ് സംഭവം. വിവരമറിഞ്ഞ ഉടൻ തന്നെ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തിയിരുന്നു. കെട്ടിടത്തിൽനിന്ന് ഒഴിപ്പിച്ചവരിൽ ഗുരുതരമായ ശ്വാസംമുട്ടൽ അനുഭവപ്പെട്ട ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇതു സംബന്ധിച്ച് അന്വേഷണം നടക്കുന്നതായി അധികൃതർ അറിയിച്ചു.
മനാമ : ലോക തൊഴിലാളി ദിനമായ മെയ് ഒന്നിനോടനുബന്ധിച്ച് ബഹ്റൈൻ പ്രതിഭ വിവിധ പരിപാടികളോടെ വിപുലമായ മെയ്‌ദിനാഘോഷം സംഘടിപ്പിച്ചു. സാമൂഹിക-സേവന പ്രവർത്തനങ്ങൾക്കും സാംസ്‌കാരിക പരിപാടികൾക്കും ഒരുപോലെ പ്രാധാന്യം നൽകി ദിനാഘോഷം ശ്രദ്ധേയമായി. മെയ് ദിനാഘോഷങ്ങളുടെ ഭാഗമായി മുഹറഖ് മേഖലയുടെ നേതൃത്വത്തിൽ പ്രതിഭ ഹെൽപ്പ് ലൈനിന്റെ സഹകരണത്തോടെ കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 100-ൽ അധികം പേർ പങ്കെടുത്ത ക്യാമ്പിൽ 87 പേർ രക്തദാനം നൽകി. ഡോ. ബാബു രാമചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രതിഭ ജനറൽ സെക്രട്ടറി സുലേഷ് വി.കെ., രക്ഷാധികാരി സമിതി അംഗം ലിവിൻ കുമാർ എന്നിവർ സംസാരിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സുബൈർ കണ്ണൂർ, പി. ശ്രീജിത്ത്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മിജോഷ്, അനിൽ കെ.പി., ഹെൽപ് ലൈൻ കൺവീനർ ഷിബു ചെറുതുരുത്തി എന്നിവർ ക്യാമ്പ് സന്ദർശിച്ചു. മേഖല പ്രസിഡന്റ് സജീവൻ മാക്കണ്ടി, ആക്ടിങ് സെക്രട്ടറി സന്തു പടന്നപ്പുറം എന്നിവരോടൊപ്പം അശോകൻ, ബിനു കരുണാകരൻ,…
മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 15 നോട്ടിക്കൽ മൈൽ അകലെയുള്ള വടക്കൻ നാവിക മേഖലയിൽ (ഹെയർ ഷ്ടായ) 10,000 അടി സുരക്ഷാ ഉയരത്തിൽ മെയ് 5ന് പുലർച്ചെ 3 മുതൽ 7 വരെ വെടിവെപ്പ് പരിശീലനം നടത്തുമെന്ന് ബഹ്‌റൈൻ പ്രതിരോധ സേന (ബി.ഡി.എഫ്) ജനറൽ കമാൻഡ് അറിയിച്ചു. ജനങ്ങൾ സുരക്ഷ കണക്കിലെടുത്ത് ഈ സമയത്ത് ഈ പ്രദേശത്തേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് ബി.ഡി.എഫ്. അഭ്യർത്ഥിച്ചു.
സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കും – മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇതുവരെയുള്ള പോളിങ് 79.70 ശതമാനമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍. ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആകെ 58,984 സര്‍വീസ് വോട്ടുകളാണുളളത്. ഒന്നാം തീയതി വരെ 20,028 എണ്ണം തിരികെ വന്നുവെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ അന്തിമ പോളിങ് ശതമാനം വരാത്തത് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനിടെയാണ് മെയ് 1 വരെയുള്ള ആകെ പോളിങ് ശതമാനത്തിന്റെ കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെ തിരികെ വന്നിരിക്കുന്ന പോസ്റ്റല്‍ വോട്ടിന്റെ കണക്ക് ചേര്‍ത്തതാണിത്. അന്തിമ പോളിങ് ശതമാനം പിന്നീട് പ്രഖ്യാപിക്കും. രാവിലെ എട്ടിന് പോസ്റ്റൽ വോട്ടുകളും 8.30 ഓടെ ഇവിഎമ്മും (ഇലക്ട്രോണിക് വോട്ടിങ് മെഷീൻ) എണ്ണി തുടങ്ങും. കൃത്യമായ കാര്യങ്ങൾ മനസിലാക്കി കൊടുത്തിട്ട് മാത്രമേ അടുത്ത റൗണ്ടിലേക്ക് പോവേണ്ടതുള്ളൂ എന്ന് നിർദ്ദേശം കൊടുത്തിട്ടുണ്ട്. 140 റിട്ടേണിങ് ഓഫീസർമാരും 1340 അഡീഷണൽ റിട്ടേണിങ് ഓഫീസർമാരും 4208 സൂക്ഷ്മനിരീക്ഷകരും 4208 കൗണ്ടിങ് സൂപ്പർവൈസർമാരും…
മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ മെയ് 1 ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് ചാപ്പോ കമ്പനിയുടെ ലേബർ ക്യാമ്പിൽ വച്ച് ലേബർ ഡേ സെലിബ്രേഷൻ സമുചിതമായി ആഘോഷിച്ചു. ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ കോറെപ്പിസ്ക്കോപ്പ വട്ടവേലിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഐ. സി. ആർ. എഫ്. ചെയർമാൻ അഡ്വ. വി. കെ. തോമസ് മുഖ്യ പ്രഭാഷണം നടത്തി. ചാപ്പോ കമ്പനിയുടെ പ്രധിനിധി ബിനു മണ്ണിൽ, ഇടവക സെക്രട്ടറി ബെന്നി. പി. മാത്യു, ട്രഷറർ ലിജോ. കെ. അലക്സ് എന്നിവര് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. യൂത്ത് അസോസിയേഷൻ സെക്രട്ടറി ജെബി. പി കുര്യക്കോസ് സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ സച്ചിൻ തോമസ് കൃതജ്ഞതയും രേഖപ്പെടുത്തി. ജ്വാല മ്യൂസിക് അവതരിപ്പിച്ച ഗാനമേളയും, തുടർന്ന് സ്നേഹവിരുന്നും നടത്തപ്പെട്ടു.
തിരുവനന്തപുരം: കൃഷിവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍ പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും അച്ചടക്ക നടപടി. സര്‍ക്കാരിനെതിരെ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിനാണ് എന്‍ പ്രശാന്തിനെതിരെ വീണ്ടും നടപടി എടുത്തത്. ഇത് എട്ടാമത്തെ പ്രാവശ്യമാണ് പ്രശാന്തിനെതിരെ നടപടി എടുക്കുന്നത്. ചീഫ് സെക്രട്ടറിയാണ് എന്‍ പ്രശാന്തിന് നോട്ടീസ് നല്‍കിയത്. സര്‍ക്കാരിനെതിരെ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിന് നിലവില്‍ സസ്‌പെന്‍ഷനിലാണ് അദ്ദേഹം. റിവ്യൂകമ്മിറ്റി ചേരാനിരിക്കെയാണ് 8-ാമത്തെ തവണ നടപടി ആരംഭിച്ചത്.
