Author: News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിം​ഗ് സമയം പൂർത്തിയായതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച മുഴുവൻ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യങ്ങളും രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ചുരുങ്ങിയ പ്രചാരണ സമയത്തിനിടയിലും കടുത്ത വേനൽച്ചൂട് അവഗണിച്ച് പ്രവർത്തിച്ച രാഷ്ട്രീയ പ്രവർത്തകരുടെ ആവേശം ശ്രദ്ധേയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതികൂല കാലാവസ്ഥയെ മറികടന്ന് പോളിംഗ് ബൂത്തുകളിലെത്തിയ ജനങ്ങൾ കേരളത്തിന്റെ ഉയർന്ന ജനാധിപത്യ ബോധത്തിന്റെയും നാടിനോടുള്ള പ്രതിബദ്ധതയുടെയും തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംസ്ഥാനത്ത് എവിടെയും അനിഷ്ട സംഭവങ്ങളില്ലാതെ സമാധാനപരമായി വോട്ടെടുപ്പ് പൂർത്തിയാക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി വിലയിരുത്തി. തെരഞ്ഞെടുപ്പ് പ്രക്രിയ വിജയകരമായി നടത്താൻ പ്രവർത്തിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, പോലീസ്-കേന്ദ്രസേനാ അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങി എല്ലാവർക്കും അദ്ദേഹം അഭിനന്ദനം അറിയിച്ചു. ജനാധിപത്യ ബോധത്തിനും ജനപങ്കാളിത്തത്തിനും ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തിയ മുഖ്യമന്ത്രി, “നവകേരളത്തിനായി നമുക്ക് ഒരുമിച്ച് മുന്നേറാം” എന്നും ആഹ്വാനം ചെയ്തു.…

Read More

ദില്ലി: അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലെ പോളിംഗിൽ വർധന. കണക്കുകൾ പ്രകാരം പുതുച്ചേരിയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് (86.92 ശതമാനം). അസമിൽ 84.42 ശതമാനം പോളിങ്ങും കേരളത്തിൽ 75.01 ശതമാനവുമാണ് പോളിങ്. അസമിലെ 126 നിയമസഭാ മണ്ഡലങ്ങളിലായി വൈകുന്നേരം 5 മണിയോടെ 84.42 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. 2021ൽ 82.04 ശതമാനമായിരുന്നു പോളിങ്. അസമിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ തുടർച്ചയായ മൂന്നാം തവണയും അധികാരം തിരിച്ചുപിടിക്കാൻ ശ്രമിക്കുമ്പോൾ, ഒരു ദശാബ്ദത്തിനുശേഷം അധികാരം തിരിച്ചു പിടിക്കാൻ ഒരുങ്ങുകയാണ് കോൺ​ഗ്രസ്.അസമിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് ദൽഗാം മണ്ഡലത്തിലായിരുന്നു (94.57 ശതമാനം). അമ്രിയിലാണ് ഏറ്റവും കുറവ് (70.40 ശതമാനം). ഒറ്റ ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ ആകെ 722 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. 35 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 31,490 പോളിംഗ് സ്റ്റേഷനുകളിലാണ് രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 മണി വരെ വോട്ടെടുപ്പ് നടന്നത്. കേരളത്തിലെ 140 നിയമസഭാ സീറ്റുകളിലേക്കും വോട്ടെടുപ്പ് വൈകുന്നേരം…

Read More

മോസ്കോ: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില വർദ്ധിച്ചത് റഷ്യയ്ക്ക് വൻ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി റോയിട്ടേഴ്സ് റിപ്പോർട്ട്. ഏപ്രിൽ മാസത്തിൽ മാത്രം റഷ്യയുടെ എണ്ണവരുമാനം 9 ബില്യൺ ഡോളർ (ഏകദേശം 900 കോടി ഡോളർ) ആയി ഉയർന്നു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ്. 2024 ഏപ്രിലിൽ ഇത് ഏകദേശം 4.9 ബില്യൺ ഡോളറായിരുന്നു.പശ്ചിമേഷ്യയിലെ യുദ്ധഭീതി കാരണം ആഗോള വിപണിയിൽ എണ്ണവില ബാരലിന് 90 ഡോളറിന് മുകളിൽ എത്തിയത് റഷ്യൻ എണ്ണയ്ക്ക് കൂടുതൽ വില ലഭിക്കാൻ കാരണമായി. പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ വില നിയന്ത്രണങ്ങളും ഉപരോധങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും, റഷ്യൻ എണ്ണയുടെ വില നിശ്ചയിച്ചിട്ടുള്ള പരിധിയേക്കാൾ വളരെ കൂടുതലായാണ് ഇപ്പോൾ വിപണിയിൽ ലഭിക്കുന്നത്. യുക്രെയ്ൻ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ, എണ്ണയിൽ നിന്നുള്ള അധിക വരുമാനം റഷ്യൻ സമ്പദ്‌വ്യവസ്ഥയ്ക്കും സൈനിക ചെലവുകൾക്കും വലിയ നേട്ടമാണ്. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസ്സപ്പെടുമോ എന്ന ആശങ്ക ലോകമെമ്പാടും എണ്ണവില ഉയരാൻ കാരണമായി. റഷ്യൻ…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിങ് സമയം അവസാനിച്ചു. എന്നാൽ, ഇപ്പോഴും ക്യൂവില്‍ നിരവധി ആളുകളാണ് പലയിടത്തുമുള്ളത്. ആറ് മണി വരെ വരിയില്‍ ഉണ്ടായിരുന്നവര്‍ക്കെല്ലാം ടോക്കണ്‍ നല്‍കിയിട്ടുണ്ട്. വൈകിട്ട് അഞ്ച് മണി വരെ കേരളത്തില്‍ 75.01 ശതമാനം പോളിംഗ് രേഖപ്പെടുത്തിയത്. എറണാകുളം ജില്ലയിലാണ് കനത്ത പോളിംഗ്. കാസർകോടും പത്തനംതിട്ടയിലുമാണ് പോളിംഗ് കുറവ്. മേയ് 4നാണ് വോട്ടെണ്ണലും ഫല പ്രഖ്യാപനവും നടക്കുക.883 സ്ഥാനാർത്ഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. സംസ്ഥാനത്ത് ആകെ 2 കോടി 71 ലക്ഷം പേരാണ് വോട്ടര്‍ പട്ടികയിലുള്ളത്. ആയിരത്തോളം പോളിംഗ് ബൂത്തുകളില്‍ ഇപ്പോഴും വോട്ടര്‍മാരുടെ ക്യൂ തുടരുന്നതിനാല്‍ മികച്ച കണക്കിലേക്ക് കേരളത്തിലെ പോളിംഗ് ശതമാനം ഉയരുമെന്നാണ് പ്രതീക്ഷ. 80 ശതമാനത്തിന് മുകളില്‍ പോളിംഗ് കേരളത്തില്‍ ഉറപ്പിക്കാം എന്നാണ് ഇപ്പോള്‍ മനസിലാവുന്ന സൂചന. 1960-ലെ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ…

Read More

തിരുവനന്തപുരം: കേരളം വിധിയെഴുതുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവിധി രേഖപ്പെടുത്താന്‍ ദശജനലക്ഷങ്ങൾ പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയെത്തിയപ്പോൾ പോളിംഗ് ശതമാനത്തിൽ വന്‍ മുന്നേറ്റമാണ് സംസ്ഥാനത്ത് ഉച്ചവരെ ദൃശ്യമായത്. വൈകിട്ട് അഞ്ച് മണി വരെ ലഭിച്ച ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 75.10 ശതമാനം പോളിംഗ് രേഖപ്പെടുത്തിക്കഴിഞ്ഞു. ആകെ വോട്ടർമാരായ 2.71 കോടിയിൽ 2.03 കോടി പേരും ഇതിനോടകം വോട്ട് രേഖപ്പെടുത്തി. 2021-ലെ തെരഞ്ഞെടുപ്പിലെ ആകെ പോളിംഗ് ശതമാനമായ 74.06-നെ ഇന്ന് അഞ്ച് മണിക്ക് മുൻപ് തന്നെ കേരളം മറികടന്നു എന്നത് ശ്രദ്ധേയമാണ്.1960-ലെ റെക്കോർഡ് ചരിത്രം വഴിമാറുമോ കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത് 1960-ലാണ്. അന്ന് 85.72 ശതമാനം പേരായിരുന്നു പോളിംഗ് ശതമാനം. ദശാബ്ദങ്ങൾക്കിപ്പുറം ഇന്ന് വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ ഈ റെക്കോർഡ് തകരുമോ എന്നാണ് ഇപ്പോൾ കേരളം ഉറ്റുനോക്കുന്നത്. 1987-ലാണ് അവസാനമായി കേരളത്തിൽ പോളിംഗ് ശതമാനം 80 കടന്നത് (80.5%). അതിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളിലൊന്നും ഈ സംഖ്യ തൊടാൻ കഴിഞ്ഞിട്ടില്ല. എന്നാൽ,…

Read More

തൃശൂർ: തൃശൂർ മണ്ഡലത്തിലെ കൂർക്കഞ്ചേരിയിൽ കൈക്ക് ശസ്ത്രക്രിയ കഴിഞ്ഞ പെൺകുട്ടിയുടെ വോട്ട് നിഷേധിക്കാൻ നോക്കിയതിൽ പ്രതിഷേധം. അക്ഷര എന്ന പെൺകുട്ടിക്കാണ് പോളിംഗ് ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ അനുമതി നിഷേധിച്ചത്. മിക്സിയിൽ കുരുങ്ങി ചൂണ്ടുവിരലിന് മുറിവേറ്റതിനാൽ ആ വിരലിൽ മഷി പുരട്ടാൻ കഴിയില്ലെന്ന കാരണത്താലാണ് വോട്ട് തടഞ്ഞത്. ഉച്ചയ്ക്ക് ഒരു മണി മുതൽ കാത്തിരുന്നിട്ടും അധികൃതർ വഴങ്ങാത്തതോടെ എൽ ഡി എഫ് നേതാവ് വി എസ് സുനിൽകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ സ്ഥലത്തെത്തി പ്രതിഷേധിച്ചു. സംഭവം വാർത്തയായതോടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇടപെടുകയും വിവരങ്ങൾ തേടുകയും ചെയ്തു. അക്ഷര വോട്ട് ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തിയാൽ ഏത് വിരലിലായാലും മഷി പുരട്ടി വോട്ട് ചെയ്യാൻ അനുവദിക്കാമെന്ന് സി ഇ ഒ വ്യക്തമാക്കിയതോടെ പ്രതിസന്ധി ഒഴിവായി. ഒടുവിൽ വൈകിട്ട് ആറ് മണിയോടെ അക്ഷരയ്ക്ക് വോട്ട് ചെയ്യാൻ അനുമതി നൽകുകയും പെൺകുട്ടി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. പരിക്കേറ്റ വിരലിന് പകരം മറ്റൊരു വിരലിൽ മഷി പുരട്ടാമെന്ന ചട്ടം നിലനിൽക്കെ വോട്ട്…

Read More

കണ്ണൂര്‍: കണ്ണൂരിലെ മയ്യില്‍ മുണ്ടേരിക്കടവ് സതീശന്‍ റോഡിനു സമീപം കിണര്‍ കുഴിക്കുന്നതിനിടെ കയര്‍ പൊട്ടിവീണ് രണ്ടു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.ചേലേരി മുക്ക് സ്വദേശി അബ്ദുല്‍ ഗഫൂര്‍, കണ്ണൂര്‍ അത്താഴക്കുന്ന് സ്വദേശിയും ഇപ്പോള്‍ കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ താമസക്കാരനുമായ രാജേഷ് എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം. കിണര്‍ നിര്‍മാണം നടക്കുന്നതിനിടെ തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന കയര്‍പൊട്ടി താഴേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞയുടന്‍ നാട്ടുകാരും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി ഇരുവരെയും കിണറ്റില്‍നിന്ന് പുറത്തെടുത്ത് കണ്ണൂര്‍ എ.കെ.ജി. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

കൊല്ലം: പുനലൂരിൽ പോളിംഗ് ബൂത്തിന് സമീപം വോട്ട് പിടിക്കാൻ നിന്നെന്നാരോപിച്ച് എൽഡിഎഫ്–യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. വിളക്കുവെട്ടം എൽ.പി സ്കൂൾ ബൂത്തിന് മുന്നിലായിരുന്നു സംഭവം. മർദ്ദനമേറ്റതായി ആരോപിച്ച് യുഡിഎഫിന്റെ വനിതാ കൗൺസിലർ ഷെമി അസീസ് ആശുപത്രിയിൽ ചികിത്സ തേടി. എൽഡിഎഫ് കൗൺസിലറായ സുഭാഷ് ജി നാഥ് മർദ്ദിച്ചെന്നാണ് യുഡിഎഫിന്റെ ആരോപണം. അതേസമയം, ആരോപണം സുഭാഷ് ജി നാഥ് നിഷേധിച്ചു. ബൂത്തിന് മുന്നിൽ പ്രശ്നമുണ്ടാക്കിയത് യുഡിഎഫ് പ്രവർത്തകരാണെന്നും എൽഡിഎഫ് കൗൺസിലർ പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് 8 മണിക്കൂര്‍ പിന്നിടുമ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത് മികച്ച പോളിങ്. ഉച്ചയോടെ പോളിങ് 40 ശതമാനം കടന്നിരുന്നു. ഉച്ച കഴിഞ്ഞ് 3 മണിവരെയുള്ള കണക്ക് പ്രകാരം 53.01 ശതമാനമാണ് പോളിങ്. പോളിംഗിൽ എസ്‌ഐആർ പ്രതിഫലിക്കുന്നുണ്ടെന്നും 90 ശതമാനം പോളിംഗ് പ്രതീക്ഷിക്കുന്നുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻഖേൽക്കർ പറഞ്ഞു. അതേസമയം, വിവിധ സ്ഥലങ്ങളിലും കള്ളവോട്ട് പരാതികളും ഉയ‍ർന്നുണ്ട്. മഞ്ചേശ്വത്തും പാലക്കാട്ടും വടക്കാഞ്ചേരിയിലും ഷൊർണൂരും ഒറ്റപ്പാലത്തും കള്ളവോട്ട് പരാതി ഉയര്‍ന്നു.

Read More

ബെയ്‌റൂത്ത്: ലെബനാനു നേരെ ബുധനാഴ്ച ഇസ്രായേല്‍ നടത്തിയ കനത്ത ആക്രമണത്തില്‍ 254 പേര്‍ കൊല്ലപ്പെട്ടു. 1,100ലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.പശ്ചിമേഷന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ലെബനാനിലെ ഇറാന്‍ അനുകൂല സായുധ സംഘടനയായ ഹിസ്ബുല്ല കഴിഞ്ഞ മാസം മുതല്‍ ഇസ്രായേലിനു നേരെ ആക്രമണം നടത്തിയിരുന്നു. ഇസ്രായേല്‍ പ്രത്യാക്രമണവും നടത്തിയിരുന്നു. ഈ സംഘര്‍ഷമാരംഭിച്ചതിനു ശേഷം ഇസ്രായേല്‍ ഏറ്റവും വലിയ ആക്രമണമാണ് ബുധനാഴ്ച നടത്തിയത്.ലെബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തിനു നേരെ ബുധനാഴ്ച ഇസ്രായേല്‍ തുടര്‍ച്ചയായി ശക്തമായ 5 ആക്രമണങ്ങള്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്.ബെയ്‌റൂത്തിന് പുറമെ ബെക്ക താഴ്‌വര, ദക്ഷിണ ലെബനാന്‍ എന്നിവിടങ്ങളിലും ആക്രമണമുണ്ടായതായി ലെബനാന്‍ സിവില്‍ ഡിഫന്‍സ് സര്‍വീസ് അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ സമാധാനത്തിനായി നടന്ന സര്‍വ്വമത പ്രാര്‍ത്ഥനയില്‍ നൂറുകണക്കിനാളുകള്‍ ഒത്തുചേര്‍ന്നു.അവാലിയിലെ ഔവര്‍ ലേഡി ഓഫ് അറേബ്യ കത്തീഡ്രലില്‍ ബുധനാഴ്ച രാത്രിയാണ് സര്‍വ്വമത പ്രാര്‍ത്ഥന നടന്നത്. അമേരിക്കയും ഇറാനും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയുണ്ടായ സാഹചര്യത്തിലാണിത്. കത്തീഡ്രലുമായി സഹകരിച്ച് ദിസ് ഈസ് ബഹ്‌റൈന്‍ എന്ന കൂട്ടായ്മയാണ് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ പ്രാര്‍ത്ഥനായോഗം സംഘടിപ്പിച്ചത്.

Read More