- ബഹ്റൈൻ പ്രതിഭ ഗ്രാൻഡ് മാസ്റ്റേഴ്സ് കപ്പ് സീസൺ–1 സെപ്റ്റംബർ 11ന്
- ബഹ്റൈനിൽ മതപ്രഭാഷണങ്ങൾ നടത്താൻ ഔദ്യോഗിക അനുമതി നിർബന്ധം; ലൈസൻസിംഗ് വ്യവസ്ഥകൾ പുതുക്കി
- മോദിയുടെ പരിപാടിവേദിക്കു സമീപം സുരക്ഷാവീഴ്ച; വ്യാജ പി.എം.ഒ ഉദ്യോഗസ്ഥനും തോക്കുധാരിയായ അംഗരക്ഷകനും പിടിയിൽ
- ബഹ്റൈൻ നവകേരളയുടെ ‘നവകേരളോണം 2K26’ സെപ്റ്റംബർ 11ന്
- പിണറായിക്കെതിരെ കേസ് എടുക്കണം; ഡിജിപിക്ക് കത്ത് നല്കി ഇഡി; നിര്‍ണായക നീക്കം
- ബഹ്റൈൻ അന്താരാഷ്ട്ര എയർ ഷോ 2028ലേക്ക് മാറ്റി
- മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി
- അമീബിക് മസ്തിഷ്കജ്വര ചികിത്സയ്ക്കിടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; പ്രാർഥന അഭ്യർഥിച്ച് സരിത എസ്. നായർ
Author: News Desk
എല്ലാം ശുഭമായി അവസാനിച്ചു; ചെന്നിത്തലയ്ക്ക് എന്തോ പോരായ്മ ബാക്കിയുണ്ട് അത് കാലക്രമേണേ തീര്‍ത്തുകൊടുക്കും; കെ സുധാകരന്‍
തിരുവനന്തപുരം: കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിച്ചെന്നും എല്ലാം ശുഭമായി അവസാനിപ്പിച്ചുവെന്നും മുതിര്‍ന്ന നേതാവ് കെ സുധാകരന്‍. ന്യായമായ എല്ലാ പ്രശ്‌നങ്ങളും ഉള്‍ക്കൊണ്ടുകൊണ്ട് പരിഹാരം ഉണ്ടാക്കി. ചെന്നിത്തലയുടെ ആവശ്യങ്ങള്‍ പരിഹരിക്കപ്പെട്ടു എന്നാണ് വിശ്വാസം. ചെറിയൊരു പോരായ്മ ഉണ്ടെന്ന് തോന്നുന്നതായും അത് കാലക്രമേണേ തീര്‍ത്തുകൊടുക്കുമെന്നും കോണ്‍ഗ്രസിന് ഒരു പുതിയ മുഖച്ഛായ വന്നെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെ സുധാകരനെ കാണുന്നത് എപ്പോഴും സംതൃപ്തി ആണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി. മനസിന് വലുപ്പമുള്ള ആളാണ് കെ സുധാകരനെന്നും കേരളത്തിലെ പ്രവര്‍ത്തകരുടെ ആവേശമാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി തര്‍ക്കത്തിനൊടുവില്‍ ആഭ്യന്തര വകുപ്പ് നല്‍കുമെന്ന ഉറപ്പുനല്‍കിയാണ് രമേശ് ചെന്നിത്തലയെ അനുനയിപ്പിച്ചത്. വിഡി സതീശന്‍-രമേശ് ചെന്നിത്തല കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം അറിയിച്ചത്. മന്ത്രിസഭയിലേക്ക് വരണമെങ്കില്‍ ആഭ്യന്തരവകുപ്പ് വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മഞ്ഞുരുക്കം സാധ്യമായത്.
ആലപ്പുഴ: താൻ ഇതുവരെ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും മുൻപും ആവശ്യപ്പെട്ടിട്ടല്ല തന്നെ മന്ത്രിയാക്കിയതെന്നും ജി. സുധാകരൻ പറഞ്ഞു. എന്നാൽ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുകയാണെങ്കിൽ അത് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, യുഡിഎഫിൽ നിന്ന് ആരും തന്നെ ഇക്കാര്യത്തിനായി സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് ആരും തനിക്കെതിരെ വിമർശനം ഉന്നയിച്ചിട്ടില്ലെന്ന് ജി. സുധാകരൻ പറഞ്ഞു. കേരളത്തിലെ പ്രബലമായ ഒരു സമുദായത്തിന്റെ സെക്രട്ടറിയാണ് വെള്ളാപ്പള്ളി. അദ്ദേഹത്തെ സന്ദർശിച്ചതിൽ ഒരു തെറ്റുമില്ല. വെള്ളാപ്പള്ളിയോട് വ്യക്തിപരമായ ശത്രുതയുള്ള ആരെങ്കിലും വല്ലതും പറഞ്ഞിട്ടുണ്ടാകാം എന്നല്ലാതെ ഔദ്യോഗികമായി ആരും വിമർശിച്ചിട്ടില്ല.
ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 7 സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ച ഇമാമിന് ജീവപര്യന്തം തടവ്
ലണ്ടനിൽ പ്രാർത്ഥനയ്‌ക്കെത്തിയ പെൺകുട്ടികളെയും സ്ത്രീകളെയും പീഡിപ്പിച്ച ഇന്ത്യൻ വംശജനായ ഇമാമിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് യുകെ കോടതി. 54-കാരനായ അബ്ദുൾ ഹലീം ഖാനെയാണ് സ്‌നെയർസ്ബ്രൂക്ക് ക്രൗൺ കോടതി ശിക്ഷിച്ചത്. പ്രതിക്ക് പരോൾ ലഭിക്കണമെങ്കിൽ കുറഞ്ഞത് 20 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കണമെന്ന് വിധിയിൽ പറയുന്നു.2004-നും 2015-നും ഇടയിൽ ഏഴ് സ്ത്രീകളെയും പെൺകുട്ടികളെയും പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട 21 കേസുകളിൽ ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തനിക്ക് പ്രത്യേക ആത്മീയ ശക്തിയുണ്ടെന്ന് ഇരകളെ വിശ്വസിപ്പിച്ചാണ് പ്രതി പീഡനം നടത്തിയിരുന്നതെന്ന് മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. പന്ത്രണ്ട് വയസ്സുള്ള പെൺകുട്ടി വരെ പീഡനത്തിനിരയായതായി പോലീസ് കുറ്റപത്രത്തിൽ പറയുന്നു. ലണ്ടനിലെ ടവർ ഹാംലെറ്റ്‌സിലെ ബംഗ്ലാദേശി മുസ്ലിം സമൂഹത്തിലെ സ്ത്രീകളെയും പെൺകുട്ടികളെയുമാണ് പ്രതി ലക്ഷ്യമിട്ടിരുന്നത്. പ്രദേശത്തെ പള്ളിയിലെ ഇമാം എന്ന സ്വാധീനം ഉപയോഗിച്ച് ഇരകളുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷം ആളൊഴിഞ്ഞ സ്ഥലങ്ങളിലും ഇവരുടെ വീടുകളിലും എത്തിച്ചായിരുന്നു പീഡനം. ഇരകളിൽ ജിന്നിന്റെയോ മറ്റ് അമാനുഷിക ശക്തികളുടെയോ ബാധയുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു അതിക്രമം. കേസിൽ ഇരകൾക്ക്…
തിരുവനന്തപുരം: കെസി വേണുഗോപാലിനെ കാണാൻ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഇന്നലെ വൈകിട്ടാണ് കെസി വേണുഗോപാൽ ദില്ലിയിൽ നിന്നും തിരിച്ചെത്തിയത്. വഴുതക്കാട്ടെ രമേശ് ചെന്നിത്തലയുടെ വീട്ടിൽ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് കെസിയെ കാണാൻ വിഡിയെത്തിയത്.
കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയായ കക്കറമുക്ക് സ്വദേശി സോന മരിച്ചു. ഭര്‍ത്താവ് ലാലുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ആശുപത്രിയില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് അപകടം. കാറിന്റെ മുന്‍വശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് ലാലു പെട്ടെന്ന് പുറത്തിറങ്ങി. ഇതിനിടെ കാര്‍ പെട്ടെന്ന് ലോക്കായതിനാല്‍ ഗര്‍ഭിണിയായ സോനയ്ക്ക് പുറത്തിറങ്ങാനായില്ല. തുടര്‍ന്ന് വലിയ സ്‌ഫോടന ശബ്ദത്തോടെ കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഫയര്‍ഫോഴ്‌സ് എത്തി പൂര്‍ണ്ണമായും തീ അണച്ചതിന് ശേഷമാണ് കാറിന്റെ പിന്‍സീറ്റില്‍ നിന്ന് സോനയുടെ മൃതദേഹം കണ്ടെത്തിയത്. അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ലാലുവിനെ സമീപത്തെ വയല്‍ക്കരയിലുള്ള തോട്ടില്‍ വീണുകിടക്കുന്ന നിലയിലാണ് നാട്ടുകാര്‍ കണ്ടെത്തിയത്.
ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. അമരവിള സ്വദേശി ആർ.ജി. ലെനിൻരാജ് സമർപ്പിച്ച പരാതിയിലാണ് നടപടി. ഇക്കാര്യത്തിൽ പോലീസ് ആസ്ഥാനത്ത് നിന്നും നൽകിയ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ഉറപ്പു വരുത്തണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. ലോക്കപ്പുകളിൽ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്നത് മനുഷ്യാവകാശങ്ങളുടെയും മൗലികാവകാശങ്ങളുടെയും ലംഘനമാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. എ.ഡി.ജി.പി (ക്രമസമാധാനം) യിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പ്രതികളുടെ മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും ലംഘിക്കുന്ന പ്രവൃത്തി പോലീസ് സേനാംഗങ്ങളിൽ നിന്നുമുണ്ടാകരുതെന്ന നിർദ്ദേശം പോലീസ് ആസ്ഥാനത്ത് നിന്നും നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറഞ്ഞു. ഇതിനു വിരുദ്ധമായി പ്രവർത്തിച്ചാൽ കർശനമായ അച്ചടക്കനടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞു.
തിരുവനന്തപുരം: സിപിഎം നേതാവും കാവല്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയനെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വാടകവീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. വീടിന്റെ പൂമുഖത്തേക്കിറങ്ങി വന്ന് പിണറായി വിജയനും ഭാര്യ കമലയും മകള്‍ വീണയും ചേര്‍ന്ന് വിഡി സതീശനെ സ്വീകരിച്ചു. https://youtu.be/Dh1Blyef0aQ തുടര്‍ന്ന് സതീശന്റെ കൈപിടിച്ച് പിണറായി വിജയന്‍ മുറിക്കുള്ളിലേക്ക് പോയി. ഓഫീസ് മുറിയിലിരുന്ന് ചായ കുടിച്ചുകൊണ്ട് വിഡി സതീശനും പിണറായി വിജയനും ചര്‍ച്ച നടത്തി. ഭരണപ്രതിപക്ഷ നിരകളിലിരുന്ന് പരസ്പരം ഏറ്റുമുട്ടിയ രണ്ടു നേതാക്കളുടെ ഹൃദ്യമായ സമാഗമത്തിനാണ് വീട് സാക്ഷിയായത്. പിണറായിയുടെ കുടുംബാംഗങ്ങള്‍ക്ക് പുറമെ, മുന്‍എംഎല്‍എ വി കെ പ്രശാന്ത് അടക്കമുള്ളവര്‍ വീട്ടിലുണ്ടായിരുന്നു. കേരളത്തിന്റെ പൊതുവായ കാര്യങ്ങളില്‍ ഒന്നിച്ചു നില്‍ക്കുമെന്ന് വിഡി സതീശനും പിണറായി വിജയനും വ്യക്തമാക്കി. മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ഒന്നും മാറ്റില്ല. വിവാദമായ പദ്ധതികളില്‍ മാത്രം മാറ്റമുണ്ടായേക്കാമെന്നും വിഡി സതീശന്‍ സൂചിപ്പിച്ചു.
സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
മലപ്പുറം: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത എഐസിസി തീരുമാനത്തെ മുസ്ലിം ലീഗ് പൂർണ്ണമായി പിന്തുണയ്ക്കുന്നുവെന്ന് സാദിഖ് അലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. ഹൈക്കമാൻഡ് തീരുമാനം പുറത്തുവന്ന പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങൾക്കൊപ്പം മുസ്ലിം ലീഗും ഈ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും സതീശന്റെ നേതൃത്വത്തിൽ മികച്ച ഭരണം സംസ്ഥാനത്ത് ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് സതീശൻ ഉയർത്തിപ്പിടിച്ച ‘ടീം യുഡിഎഫ്’ എന്ന സങ്കല്പത്തിൽ ഊന്നിയായിരിക്കും പുതിയ സർക്കാർ മുന്നോട്ട് പോവുക. ഇത് ഒരു ടീം യുഡിഎഫ് ഗവൺമെന്റ് ആയിരിക്കും. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ജനാധിപത്യപരമായ നടപടിക്രമങ്ങളാണ് എഐസിസി സ്വീകരിച്ചതെന്നും തങ്ങൾ കൂട്ടിച്ചേർത്തു. തീരുമാനമെടുക്കുന്നതിന് മുൻപ് ഘടകകക്ഷികളുമായി ഒന്നിലധികം തവണ കേന്ദ്ര നേതൃത്വം ചർച്ചകൾ നടത്തി. മല്ലികാർജുൻ ഖാർഗെ ഇന്നും തന്നെ നേരിട്ട് വിളിച്ചിരുന്നുവെന്നും ലീഗ് അധ്യക്ഷൻ വെളിപ്പെടുത്തി.
തിരുവനന്തപുരം: വി ഡി സതീശൻ്റെ മുഖ്യമന്ത്രിസ്ഥാനം കേരളം മുസ്ലീം ലീഗിന്റെ ഭരണത്തിലാകുമെന്നതിന്റെ സൂചനയാണെന്ന് ബിജെപി. മുസ്ലീം ലീഗിന്റെ സമ്മർദത്തെ തുടർന്നാണ് വി ഡി സതീശന് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചത്. കോൺഗ്രസിന്റെ ഹൈക്കമാൻഡ് പാണക്കാട് ഹൗസിലാണെന്നും ബിജെപി അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം…. “അടുത്ത അഞ്ച് വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിലാകുമെന്നതിന്റെ വ്യക്തമായ സൂചനയാണ് വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിലൂടെ കോൺഗ്രസ് നൽകുന്നത്. കോൺഗ്രസ് എംഎൽഎമാരുടെ ഭൂരിപക്ഷ അഭിപ്രായം വി ഡി സതീശന് അനുകൂലമല്ലാതിരുന്നിട്ടും മുസ്ലീം ലീഗിന്റെ സമ്മർദം ഒന്നുമാത്രമാണ് വി ഡി സതീശൻ മുഖ്യമന്ത്രിയാകാൻ കാരണം. തങ്ങളുടെ പുതിയ ഒരു ‘മതജില്ല’ അടക്കമുള്ള ആവശ്യങ്ങൾ നേടിയെടുക്കാൻ ലീഗിന് വേണ്ടത് തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെയാണ്, അത് അവർ നേടിയെടുത്തു. അതെ, കോൺഗ്രസിന്റെ ഹൈക്കമാൻഡ് ഡൽഹിയിലല്ല, അത് പാണക്കാട് ഹൗസിലാണ്”. അതേസമയം സമാന ആരോപണവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി…
ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഡൽഹിയിൽ നടത്തിയത്. എംഎല്‍എമാരുടെ പിന്തുണയ്ക്കപ്പുറം സംസ്ഥാനത്തിന്റെ ജനഹിതം കൂടി കണക്കിലെടുത്താണ് ഹൈക്കമാന്‍ഡ് തീരുമാനം. നേരത്തെ കേരളത്തിലെ മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, വിഡി സതീശന്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരുമായി ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തിയിരുന്നു. ലീഗ് നേതൃത്വത്തെയും തീരുമാനം അറിയിച്ച ശേഷമായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. നൂറിലധികം സീറ്റിലേക്ക് യുഡിഎഫ് എത്തിയത് അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരമാണെന്ന വിലയിരുത്തലും മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ പിന്തുണയും സതീശന് തുണയായി. എറണാകുളത്തുനിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയാണ് സതീശന്‍.
