- സ്പെയിൻ–ഫ്രാൻസ് ലോകകപ്പ് സെമി കാണാൻ സുചിത്രയ്ക്കൊപ്പം മോഹൻലാൽ ഡാളസ് സ്റ്റേഡിയത്തിൽ
- ജഡ്ജിയുടെ കസേരയിൽ വിത്തുകൾ വിതറി ‘ദുർമന്ത്രവാദം’; കോടതിയിൽ 65കാരി അറസ്റ്റിൽ
- കൃത്യനിഷ്ഠയിൽ ലോകത്ത് നാലാം സ്ഥാനത്ത് എയർ ഇന്ത്യ; ആദ്യ അഞ്ച് വിമാനക്കമ്പനികളിൽ ഇടം നേടി
- ഒ.ഐ.സി.സി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘പ്രിയദർശിനി കുടുംബസംഗമം’ സംഘടിപ്പിച്ചു
- കേരളത്തെ ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്
- “ബഹ്റൈൻ പ്രതിഭ അന്താരാഷ്ട്ര നാടക പുരസ്കാരം 2026”: നാടകരചനകൾ ക്ഷണിക്കുന്നു
- പൾസർ സുനി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി
- ബഹ്റൈനിൽ 18 പ്രതികൾക്കെതിരായ ഭീകരവാദക്കേസ് ഹൈ ക്രിമിനൽ കോടതി പരിഗണിച്ചു
Author: News Desk
കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ സിനിമാ സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ജാമ്യമനുവദിച്ചത്.യുവനടി നേരിട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിന് നല്‍കിയ പരാതിയിലാണ് മാര്‍ച്ച് 31ന് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. എറണാകുളം വനിതാ സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തശേഷം മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.ഫോര്‍ട്ട് കൊച്ചിയിലെ സിനിമാ സെറ്റില്‍ ലൈംഗികാതിക്രമം നേരിട്ടെന്നാരോപിച്ചാണ് യുവനടി കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികച്ചുവയോടെ സംസാരിക്കല്‍, തടഞ്ഞുവെക്കല്‍, ലൈംഗികാവശ്യമുന്നയിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എറണാകുളം വനിതാ പോലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തത്. തൊടുപുഴയില്‍നിന്നാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.ഗുരുതര കുറ്റകൃത്യമാണ് നടന്നതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ സിനിമയിലെ റോളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തനിക്കെതിരെ ഉയര്‍ന്ന പരാതിക്ക് കാരണമെന്നാണ് രഞ്ജിത്ത് വാദിച്ചത്. നടിയുടെ അഭിനയം പ്രതീക്ഷയ്‌ക്കൊത്ത് ഉയരത്തതിനാല്‍ ചില സീനുകള്‍ വെട്ടിക്കുറച്ചിരുന്നെന്നും ഇക്കാര്യം ഷൂട്ടിംഗ് സെറ്റില്‍ പ്രചരിച്ചതിന്റെ പ്രതികാരമായാണ് തനിക്കെതിരെ പരാതി…
മനാമ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി ബഹ്റൈന്‍ സന്ദര്‍ശിച്ചു.സന്ദര്‍ശന വേളയില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുമായും അദ്ദേഹം കൂടിക്കാഴ്ചകള്‍ നടത്തി. ഉഭയകക്ഷി ബന്ധങ്ങളുടെ ശക്തിയും ആഴവും പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും അവര്‍ ചര്‍ച്ച ചെയ്തു.സമീപകാല സംഭവവികാസങ്ങളും പ്രാദേശികമായും അന്തര്‍ദേശീയമായും സുരക്ഷയിലും സ്ഥിരതയിലും ചെലുത്തുന്ന സ്വാധീനവും പൊതുതാല്‍പ്പര്യമുള്ള മറ്റ് വിഷയങ്ങളും അവര്‍ അവലോകനം ചെയ്തു.സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കിരീടാവകാശി യാത്രയയപ്പ് നല്‍കി. നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തെ യാത്രയയയ്ക്കാനെത്തി.
മനാമ: ബഹ്‌റൈനില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വ്യാജ കാലാവധി സ്റ്റിക്കര്‍ പതിച്ച് വില്‍പ്പന നടത്തിയ കേസില്‍ ഏഷ്യക്കാരനായ കടയുടമയ്ക്ക് രണ്ടാം ലോവര്‍ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവും 10,000 ദിനാര്‍ പിഴയും വിധിച്ചു.ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ഭക്ഷ്യസുരക്ഷാ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കൂടെ അറസ്റ്റിലായ വേറെ അഞ്ചു പ്രതികള്‍ക്ക് കോടതി മൂന്നു മാസം മുതല്‍ മൂന്നു വര്‍ഷം വരെ തടവുശിക്ഷ വിധിച്ചു. ഇതില്‍ രണ്ടു പേരെ നാടുകടത്താനും ഉത്തരവിട്ടു.
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡുകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി മുഹറഖിലെ ഏറ്റവും പ്രധാനപ്പെട്ട വഴിയടയാളങ്ങളിലൊന്നായ ഫാല്‍ക്കണ്‍ സ്മാരകം നീക്കംചെയ്യാന്‍ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയം മുഹറഖ് മുനിസിപ്പല്‍ കൗണ്‍സിലിന്റെ അനുമതി തേടി.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പ് എഞ്ചിനീയറിംഗ് ഡിസൈനുകള്‍ പഠിക്കാനും അഭിപ്രായങ്ങള്‍ അറിയിക്കാനും മന്ത്രാലയം മുനിസിപ്പല്‍ കൗണ്‍സിലിന് അയച്ച കത്തില്‍ അംഗങ്ങളോട് ആവശ്യപ്പെട്ടു.ഗതാഗതക്കുരുക്ക് ലഘൂകരിക്കുക, ഗതാഗതം മെച്ചപ്പെടുത്തുക, വിമാനത്താവളത്തിലേക്കും അനുബന്ധ ഇടങ്ങളിലേക്കുമുള്ള ഗതാഗതം എളുപ്പമാക്കുക എന്നിവയാണ് റോഡ് വികസന പദ്ധതിയുടെ ലക്ഷ്യങ്ങള്‍.
മനാമ: ബഹ്‌റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്‌റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 194 മിസൈലുകളും 515 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി തകര്‍ത്തതായി ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങള്‍ ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഗതാഗത- ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ വിമാനത്താവളം സന്ദര്‍ശിച്ച് അവിടുത്തെ തയ്യാറെടുപ്പുകളും ആദ്യ ഗള്‍ഫ് എയര്‍ വിമാനത്തിന്റെ പുറപ്പെടലും അവലോകനം ചെയ്തു.ഷെഡ്യൂള്‍ ചെയ്ത സമയപരിധിക്കനുസരിച്ച് വ്യോമഗതാഗതം പുനഃസ്ഥാപിക്കാനുള്ള സംയോജിത പ്രവര്‍ത്തന സംവിധാനവും മന്ത്രി അവലോകനം ചെയ്തു. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെയും സുരക്ഷാ, സേവന സ്ഥാപനങ്ങളുടെയും പങ്കിനെ അദ്ദേഹം പ്രശംസിച്ചു. വരവിനും പോക്കിനും സുരക്ഷിതവും കാര്യക്ഷമവുമായ പ്രവര്‍ത്തന അന്തരീക്ഷം ഉറപ്പാക്കുന്നതിനും നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനും ഉദ്യോഗസ്ഥര്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തലസ്ഥാനത്ത് ഏറ്റവും കനത്ത പോളിംഗ് നടന്നത് നേമത്തും കാട്ടാക്കടയിലും, 80% കടന്ന കുതിപ്പ്; കുറവ് ആറ്റിങ്ങലിൽ, ജില്ലയിലാകെ പോളിംഗ് ശതമാനം 76.98
കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ആവേശത്തോടെ വോട്ട് ചെയ്ത് തിരുവനന്തപുരം ജില്ല. അടുത്ത 5 വർഷം ആര് ഭരിക്കണമെന്ന് തിരുമാനിക്കാനായി ജില്ലയിലെ പോളിംഗ് കേന്ദ്രങ്ങളിലെല്ലാം കനത്ത വോട്ടെടുപ്പായിരുന്നു നടന്നതെന്നാണ് ഇതുവരെയുള്ള കണക്ക് വ്യക്തമാകുന്നത്. 8 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഔദ്യോഗിക കണക്ക് പ്രകാരം ജില്ലയിലെ ശരാശരി പോളിംഗ് 76.98 ശതമാനമാണ്. നേമം, കാട്ടാക്കട മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ ബൂത്തിലെത്തിയത്. കാട്ടാക്കടയിൽ 80.72 ശതമാനവും നേമത്ത് 80.62 ശതമാനവുമാണ് പോളിംഗ് രേഖപ്പെടുത്തിയത്. ഇത്തവണ 80 ശതമാനം കടന്ന ജില്ലയിലെ മണ്ഡലങ്ങളും ഇവയാണ്. ത്രികോണ പോരാട്ടം നടക്കുന്ന വട്ടിയൂർക്കാവ് (76.9%), കഴക്കൂട്ടം (78.67%) മണ്ഡലങ്ങളിലും ശക്തമായ പോളിംഗ് ദൃശ്യമായി.ജില്ലയിൽ ഏറ്റവും കുറവ് ആറ്റിങ്ങലിൽ ജില്ലയിലെ മറ്റ് മണ്ഡലങ്ങളായ അരുവിക്കര (78.99%), നെടുമങ്ങാട് (78.2%), പാറശ്ശാല (77.59%), വാമനപുരം (77.46%), നെയ്യാറ്റിൻകര (77.52%) എന്നിവിടങ്ങളിലും ഉയർന്ന പോളിംഗ് നിലയാണ് കാണിക്കുന്നത്. കോവളത്ത് 75.38 ശതമാനവും തിരുവനന്തപുരം സെൻട്രലിൽ 74.66 ശതമാനവുമാണ് വോട്ടെടുപ്പ് നടന്നത്. ചിറയിൻകീഴ്…
മുന്നണികളില്‍ ആശങ്ക വിതച്ച് കനത്ത പോളിംഗ്, 80% കടന്നേക്കും; ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ വലിയ വര്‍ധന
പ്രത്യേക ലേഖകന്‍ കോഴിക്കോട്: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണികളില്‍ ആശങ്ക വിതച്ച് പോളിംഗ് കുതിപ്പ്. പോളിംഗ് അവസാനിക്കുന്ന സമയത്തുള്ള കണക്കനുസരിച്ച് 78.22 ശതമാനമാണ് പോളിംഗ്.അന്തിമ കണക്ക് വരുന്നതോടെ ശതമാനം ഉയരുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ പറുന്നത്. 80% കടക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. സംസ്ഥാനത്തെ പ്രബലമായ രണ്ടു മുന്നണികളിലും ആശങ്ക സൃഷ്ടിക്കുന്നതാണ് ഈ കണക്ക്. മെയ് 4നാണ് വോട്ടെണ്ണല്‍.ഇ.എം.എസ്. നമ്പൂതിരിപ്പാട് നേതൃത്വം നല്‍കിയ ആദ്യ കേരള സര്‍ക്കാരിനെ പുറത്താക്കിയ ശേഷം 1960ല്‍ നടന്ന തെരഞ്ഞെടുപ്പിലായിരുന്നു സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ്- 85.72%. അന്ന് 108 സീറ്റില്‍ മത്സരിച്ച അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി 29 സീറ്റും 80 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 63 സീറ്റും നേടി.പിന്നീട് 1987ലും പോളിംഗ് 80% കടന്നു- 80.54%. ഈ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്- 78, യു.ഡി.എഫ്- 60 എന്നിങ്ങനെയായിരുന്നു സീറ്റുനില. കൂടാതെ മുന്നണിയില്ലാതെ മത്സരിച്ച സി.എം.പി. നേതാവ് എം.വി. രാഘവനും ഒരു സ്വതന്ത്രനും വിജയിച്ചു. വോട്ടിംഗ് ശതമാനത്തിന്റെ…
വോട്ടെടുപ്പിനിടെ കണ്ണൂരിൽ പലയിടത്തും സംഘർഷം, ടികെ ഗോവിന്ദനെ കൂക്കിവിളിച്ച് സിപിഎം; കണ്ണൂരിലാകെ 9 ഇടങ്ങളിൽ കയ്യാങ്കളിയും അക്രമവും
കണ്ണൂർ: നിയമസഭാ വോട്ടെടുപ്പിനിടെ കണ്ണൂർ ജില്ലയിലെ വിവിധയിടങ്ങളിൽ എൽ ഡി എഫ് – യു ഡി എഫ് – എൻ ഡി എ പ്രവർത്തകർ തമ്മിൽ വ്യാപകമായ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തു. ജില്ലയിൽ ഒമ്പതോളം സ്ഥലങ്ങളിലുണ്ടായ അക്രമങ്ങളിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും പാർട്ടി ഓഫീസുകൾക്കും നേരെ ആക്രമണമുണ്ടാകുകയും ചെയ്തു. മലപ്പട്ടത്ത് വോട്ട് ചെയ്യാനെത്തിയ ടി കെ ഗോവിന്ദനെ സി പി എം പ്രവർത്തകർ കൂക്കിവിളിച്ചത് നേരിയ സംഘർഷത്തിന് കാരണമായി. ധർമ്മടം, മട്ടന്നൂർ, തലശ്ശേരി, പയ്യന്നൂർ എന്നിവിടങ്ങളിൽ കോൺഗ്രസ്, ബി ജെ പി ബൂത്ത് ഏജന്റുമാർക്ക് നേരെ മർദ്ദനമേറ്റതായി പരാതിയുണ്ട്. മട്ടന്നൂരിൽ കള്ളവോട്ട് ആരോപിച്ചും വോട്ടെടുപ്പിന് ശേഷം ബി ജെ പി ഏജന്റിന് നേരെ കല്ലെറിഞ്ഞും സംഘർഷമുണ്ടായി. ഇതിനുപുറമെ കോൺഗ്രസിന്‍റെ പൊറോറയിലെ പ്രിയദർശിനി ക്ലബ് ഓഫീസിന് നേരെയും ആക്രമണമുണ്ടായി. പരിക്കേറ്റ പ്രവർത്തകരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും പൊലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.കണ്ണൂരിലെ സംഘർഷങ്ങൾ 1 മലപ്പട്ടത്ത് വോട്ട് ചെയ്യാൻ എത്തിയ ടി…
സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് റാഷിദ് സിപി; 102 സീറ്റ് വരെ നേടും; ‘ന്യൂനപക്ഷം ഇടതുപക്ഷത്തെ പരിപൂർണമായി കൈവിട്ടു’
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ യുഡിഎഫ് തരംഗമെന്ന് പ്രവചിച്ച് റാഷിദ് സിപി. മുൻകാല തെരഞ്ഞെടുപ്പുകളിൽ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധ നേടിയ ഇദ്ദേഹം യു ഡി എഫ് 91 മുതൽ 102 സീറ്റ് വരെ നേടുമെന്ന് പ്രവചിക്കുന്നു. എൽഡിഎഫ് 38 മുതൽ 48 സീറ്റിലേക്ക് ഒതുങ്ങുമെന്നും അദ്ദേഹം പറയുന്നു. എൻഡിഎ ഒന്ന് മുതൽ മൂന്ന് സീറ്റ് വരെ നേടുമെന്നും പ്രവചിക്കുന്നു.2001-നു ശേഷം, ഇടതുപക്ഷത്തേക്ക് അടുത്ത ന്യൂനപക്ഷ വോട്ടിന്റെ പരിപ്പൂർണ്ണമായ റിവേഴ്‌സ് സ്വീപ് ഇത്തവണ നടന്നതായി അദ്ദേഹം പറയുന്നു. സ്വജനപക്ഷ പാതം കൂടുതൽ പ്രകടമായി. അത്, ഇടത് അടിസ്ഥാന – അനുഭാവ വോട്ടർമാരെ ഒരേ പോലെ നിരാശപ്പെടുത്തി. രാഷ്ട്രീയ നിലപാടിലെ തുടർച്ചയായ അസ്ഥിരത ഇടത് രാഷ്ട്രീയ ബോധ്യമുള്ള മനുഷ്യരെ ആകെ നിരാശപ്പെടുത്തി. മുഖ്യമന്ത്രിയുടെ വ്യക്തിഗത ഗ്രാഫിൽ സമാനതകൾ ഇല്ലാത്ത കുറവ് സംഭവിച്ചുവെന്നും അദ്ദേഹം പറയുന്നു. ഇടതുപക്ഷത്തിന് തിരിച്ചടി കിട്ടാനുള്ള കാരണമായാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്.
