കണ്ണൂര്‍: കണ്ണൂരിലെ മയ്യില്‍ മുണ്ടേരിക്കടവ് സതീശന് റോഡിനു സമീപം കിണര്‍ കുഴിക്കുന്നതിനിടെ കയര്‍ പൊട്ടിവീണ് രണ്ടു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.
ചേലേരി മുക്ക് സ്വദേശി അബ്ദുല്‍ ഗഫൂര്‍, കണ്ണൂര്‍ അത്താഴക്കുന്ന് സ്വദേശിയും ഇപ്പോള്‍ കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ താമസക്കാരനുമായ രാജേഷ് എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം. കിണര്‍ നിര്‍മാണം നടക്കുന്നതിനിടെ തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന കയര്‍പൊട്ടി താഴേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞയുടന്‍ നാട്ടുകാരും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി ഇരുവരെയും കിണറ്റില്‍നിന്ന് പുറത്തെടുത്ത് കണ്ണൂര്‍ എ.കെ.ജി. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Trending
- ബഹ്റൈൻ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്
- നടുറോഡിൽ യുവാവിനെ മർദിച്ച കേസ്; കൊരട്ടി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
- കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ കുടുംബസംഗമം സംഘടിപ്പിച്ചു
- 35,000 കോടിയുടെ വമ്പൻ പ്ലാന്റ്; മാരുതി സുസുക്കിയുടെ പുതിയ യുഗത്തിന് തുടക്കം
- വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പാക് ഉപപ്രധാനമന്ത്രിയുടെ കൊച്ചുമകനെതിരെ എഫ്.ഐ.ആർ
- കാഫിർ സ്ക്രീൻഷോട്ട് കേസ്; ജാമ്യത്തിൽ പുറത്തിറങ്ങിയ ജിതിൻ ഭാസ്കറിന് സ്വീകരണം
- ചരിത്രം കുറിച്ച് ഈജിപ്ത്; പെനാൽറ്റി ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയെ വീഴ്ത്തി പ്രീക്വാർട്ടറിൽ
- ബി.ക്യു.എ അവലോകനത്തിൽ ഇന്ത്യൻ സ്കൂളിന് ‘ഗുഡ്’ റേറ്റിംഗ്

