Author: News Desk

മനാമ:  കൊല്ലം പ്രവാസി അസോസിയേഷൻ (കെപിഎ) മഹാത്മാഗാന്ധിയുടെ 157-ാം ജന്മദിനം സമാധാനദിനമായി ആചരിച്ചു. കെപിഎ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരവും വിവിധ കലാപരിപാടികളും നടന്നു. ഗാന്ധി ജയന്തി ആഘോഷ പരിപാടികള്‍   മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ബഹ്റൈൻ പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ  ഉദ്ഘാടനം ചെയ്തു. കലുഷിതമായ ലോകത്ത് ഗാന്ധിയന്‍ ചിന്തകള്‍ സമാധാനത്തിന്‍റെ വാഹകരാണെന്ന് ഉത്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.   ഗാന്ധിജിയുടെ സമാധാനത്തിന്റെയും അഹിംസയുടെയും സന്ദേശങ്ങൾ പുതുതലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ചിത്രരചനാ മത്സരത്തിന് ശേഷം കെപിഎ സിംഫണി, ചിൽഡ്രൻസ് വിംഗ്, സ്പീക്കേഴ്സ് ഫോറം എന്നിവയുടെ നേതൃത്വത്തിൽ  വിവിധ കലാപരിപാടികൾ അരങ്ങേറി. കെപിഎ വർക്കിംഗ് പ്രസിഡന്റ് രാജ് കൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിനു  ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും  ഓർഗനൈസിംഗ് സെക്രട്ടറി അനൂപ് തങ്കച്ചൻ നന്ദിയും രേഖപ്പെടുത്തി. അസിസ്റ്റന്റ് ട്രഷറർ സിദ്ദീഖ് ഷാൻ, സെക്രട്ടറി വി . എം . പ്രമോദ് എന്നിവർ ആശംസകൾ…

Read More

ന്യൂഡൽഹി: അതിർത്തിയിലെ നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ താക്കീത് നൽകി. ഫിറോസ്പൂരിലെ അന്താരാഷ്ട്ര അതിർത്തിയിൽ രണ്ട് പാകിസ്ഥാൻ പൗരന്മാരെ ഇന്ത്യൻ സേന പ്രകോപനമില്ലാതെ വെടിവെച്ച് കൊലപ്പെടുത്തിയെന്ന പാകിസ്ഥാന്റെ ആരോപണം ഇന്ത്യ തള്ളി. മുന്നറിയിപ്പുകൾ ആവർത്തിച്ച് നൽകിയിട്ടും മൂന്ന് പേർ ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മയക്കുമരുന്ന് കടത്തുന്നതിനായുള്ള ശ്രമമാണ് നടന്നതെന്നും ഇന്ത്യ അറിയിച്ചു. മുന്നറിയിപ്പുകൾ തുടർച്ചയായി അവഗണിച്ചതിനെത്തുടർന്നാണ് അതിർത്തിരക്ഷാസേനയ്ക്ക് നടപടി സ്വീകരിക്കേണ്ടിവന്നതെന്ന് ഇന്ത്യ വ്യക്തമാക്കി. നുഴഞ്ഞുകയറ്റവും മയക്കുമരുന്ന് കടത്തും തടയുന്നതിന് പാകിസ്ഥാൻ കർശന നടപടി സ്വീകരിക്കണമെന്നും നയതന്ത്ര പ്രതിനിധിയോട് ആവശ്യപ്പെട്ടു.

Read More

മനാമ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ബഹ്‌റൈൻ ലാൽ കെയേഴ്‌സ്, മോഹൻലാൽ ഫാൻസ്‌ യൂണിറ്റ് ബഹ്‌റൈന്റെ നേതൃത്വത്തിൽ ശുചീകരണ ക്യാമ്പ് സംഘടിപ്പിച്ചു. ഒക്ടോബർ രണ്ടിന് വെള്ളിയാഴ്ച അസ്രി ബീച്ച് പരിസരത്ത് വൈകീട്ട് നാല് മുതൽ ആറ് വരെയായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. ലാൽ കെയർസ് പ്രസിഡന്റ് ഷൈജു കമ്പ്രത്ത്, ജനറൽ സെക്രട്ടറി അരുൺ ജി. നെയ്യാർ, ട്രഷറർ അരുൺ തൈക്കാട്ടിൽ, വൈസ് പ്രസിഡന്റ് കിരീടം ഉണ്ണി, ജോയിന്റ് സെക്രട്ടറി ഗോപേഷ് കുമാർ, അഖിൽ, വിപിൻ രവീന്ദ്രൻ, ബവിത് , ലാലു കൈലാസ്, പ്രവീൺ എന്നിവർ നേതൃത്വം നൽകി. ഗാന്ധിജിയുടെ ശുചിത്വ സന്ദേശം സമൂഹത്തിൽ പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായാണ് ശുചീകരണ ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.

Read More

ദുബൈ: ഫ്ലൈദുബായ് വിമാനത്തിൽ ആക്രമണത്തിനിരയായി ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആശുപത്രിയിലെത്തി സന്ദർശിച്ചു. അക്രമിയെ കീഴ്പ്പെടുത്താനും യാത്രക്കാരുടെ ജീവൻ രക്ഷിക്കാനും സ്മിത്ത് പ്രകടിപ്പിച്ച അസാമാന്യ ധൈര്യത്തെയും ഉത്തരവാദിത്തബോധത്തെയും ശൈഖ് ഹംദാൻ അഭിനന്ദിച്ചു. യു.എ.ഇയിലെ ഭരണാധികാരികളെല്ലാം അദ്ദേഹത്തിന്റെ ധീരതയെ വിലമതിക്കുന്നതായി ശൈഖ് ഹംദാൻ അറിയിച്ചു. ‘താങ്കൾ നമ്മുടെ രാജ്യത്തിന്റെ ഭാഗമാണെന്നതിൽ അഭിമാനമുണ്ട്. രാജ്യത്തിന്റെ ധീരചരിത്രത്തിന്റെ ഭാഗമാണ് താങ്കൾ. സമാധാനത്തിനും മനുഷ്യരെ ചേർത്തുനിർത്തുന്നതിനുമാണ് യു.എ.ഇ നിലകൊള്ളുന്നത്. രാജ്യത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച സ്മിത്ത് മച്ചാറിന്റെ ധീരതയും ഉത്തരവാദിത്തബോധവും അഭിനന്ദനാർഹമാണ്,’ ശൈഖ് ഹംദാൻ സമൂഹമാധ്യമത്തിൽ കുറിച്ചു. വിമാനത്തിലെ ആക്രമണത്തിനുശേഷം സൗദി അറേബ്യയിലെ തബൂക്കിലുള്ള ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്മിത്ത് മച്ചാറിനെ തുടർചികിത്സയ്ക്കായാണ് ദുബൈയിലെത്തിച്ചത്. യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമാണ് ശൈഖ് ഹംദാൻ.

Read More

മനാമ : ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ ന്യൂ സിഞ്ച് മൈതാനിയിൽ ആരംഭിച്ച ആറാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരത്തിന് വർണാഭമായ തുടക്കം. ബഹ്‌റിനിലെ സാമൂഹിക പ്രവർത്തകനും ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം രക്ഷധികാരിയും ആയ ബഷീർ അമ്പലായി ഫെഡറേഷൻ കപ്പ് ടൂർണമെന്റ് ഔപചാരികമായി ഉത്ഘാടനം ചെയ്തു. ബി. കെ. എൻ. ബി. എഫ് പ്രസിഡന്റ് റിന്റോമോൻ തോമസ് അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ രക്ഷധികാരി സാജൻ തോമസ്, സെക്രട്ടറി നിഖിൽ തോമസ്, ട്രഷറർ ബോബി പാറമ്പുഴ, എക്‌സിക്കൂട്ടീവ് കമ്മറ്റി അംഗങ്ങളായ ശ്രീരാജ്, റോബിൻ എബ്രഹാം, സന്തോഷ്‌ പുതുപ്പള്ളി ബി. കെ. എൻ. ബി. എഫ് അംഗം ബിജു കൂരോപ്പട, ബിനു എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.വാശിയേറിയ ആദ്യമത്സരത്തിൽ നെല്ലിക്കൽ ടീമിനെ ഒരെണ്ണത്തിന് പരാജയപ്പെടുത്തി പള്ളം ടീം ജേതാക്കൾ ആയി. രണ്ടാം മത്സരത്തിൽ മുട്ടമ്പലം ടീം തലപ്പാടി ടീമിനെ നേരിട്ടെങ്കിലും രണ്ട് വരകൾ കഴിഞ്ഞപ്പോൾ വെളിച്ചക്കുറവ് മൂലം…

Read More

ആലുവ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച രണ്ട് പോക്സോ കേസുകളിൽ 67-കാരന് ആകെ 10 വർഷം തടവും 30,000 രൂപ പിഴയും വിധിച്ച് ആലുവ അതിവേഗ പോക്സോ കോടതി. ആലുവ കുഞ്ചാട്ടുകര കൈപ്പിള്ളി വീട്ടിൽ ബീരാൻ കുട്ടിയെയാണ് കോടതി ശിക്ഷിച്ചത്. രണ്ട് കേസുകളിലും അഞ്ചുവർഷം വീതമാണ് തടവുശിക്ഷ. 2024 ഏപ്രിൽ, മേയ് മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയെത്തുടർന്ന് എടത്തല പൊലീസ് രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു. അന്വേഷണത്തിൽ തെളിവുകൾ ശേഖരിച്ച പൊലീസ് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. വിചാരണ പൂർത്തിയാക്കിയ ശേഷമാണ് ആലുവ അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി.ജി. യമുന ഹാജരായി.

Read More

കൊല്ലം: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഓർമദിന ഫ്ലക്‌സ് കീറിയ സംഭവത്തിൽ ക്ഷമാപണവുമായി അക്ബർ ഷാ. താൻ പ്രതിഷേധ പ്രകടനത്തിൽ നുഴഞ്ഞുകയറിയതല്ലെന്നും മുൻ എസ്എഫ്‌ഐ പ്രവർത്തകനും നിലവിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനുമാണെന്നും സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിഡിയോയിൽ ഇയാൾ അവകാശപ്പെട്ടു. മൂന്നുവർഷമായി ഗൾഫിലായിരുന്ന താൻ അവധിക്ക് നാട്ടിലെത്തിയതാണെന്നും കൊല്ലത്ത് പ്രകടനം കണ്ടപ്പോൾ അതിനൊപ്പം ചേരുകയായിരുന്നെന്നും അക്ബർ ഷാ പറഞ്ഞു. കോൺഗ്രസിന്റെ ഫ്ലക്‌സാണെന്ന് തെറ്റിദ്ധരിച്ചാണ് കീറിയതെന്നും സംഭവിച്ച തെറ്റിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യൂത്ത് കോൺഗ്രസുമായുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനിടെയാണ് ചിന്നക്കടയിൽ സ്ഥാപിച്ചിരുന്ന കോടിയേരിയുടെ ഫ്ലക്‌സ് തകർത്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അതേസമയം, പ്രകടനത്തിലേക്ക് അപ്രതീക്ഷിതമായി ഓടിക്കയറിയയാളാണ് ഫ്ലക്‌സ് തകർത്തതെന്നും ഇയാൾ എസ്എഫ്‌ഐ പ്രവർത്തകനല്ലെന്നുമാണ് സംഘടനയുടെ വിശദീകരണം.

Read More

ആലപ്പുഴ: എസ്എൻഡിപി യോഗം ആർഎസ്എസിന് വിധേയപ്പെട്ടിട്ടില്ലെന്നും ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല സംഘടനയെന്നും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിണറായി വിജയന്റെ പരാമർശങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് സിപിഎമ്മിനെതിരെയും വെള്ളാപ്പള്ളി രൂക്ഷവിമർശനം ഉന്നയിച്ചത്. ശബരിമല വിഷയമുണ്ടായപ്പോൾ തന്നെ തലയിൽ ചുമന്നുനടന്നവർക്ക് ഇപ്പോൾ താൻ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പിണറായി വിജയന്റെ കഴിവുകൊണ്ടാണ് തുടർച്ചയായി രണ്ടു തവണ ഭരണം ലഭിച്ചത്. അന്ന് അദ്ദേഹത്തെ വാഴ്ത്തിപ്പാടിയവർ തോൽവിക്കുശേഷം ചവിട്ടിത്താഴ്ത്തിയെന്നും വെള്ളാപ്പള്ളി വിമർശിച്ചു. കോൺഗ്രസിലെ നിലവിലെ അഭിപ്രായഭിന്നതകളെ ‘അണ്ണനും തമ്പിയും തമ്മിലുള്ള സൗന്ദര്യപ്പിണക്കം’ എന്നാണ് വെള്ളാപ്പള്ളി വിശേഷിപ്പിച്ചത്. കോൺഗ്രസിൽ അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും സ്വാഭാവികമാണ്. പ്രശ്നങ്ങൾ ഹൈക്കമാൻഡ് പരിഹരിക്കുമെന്നും ഇതിൽ അഭിപ്രായം പറഞ്ഞ് അപഹാസ്യനാകാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന് ഇപ്പോൾ മാർക്കിടാനാവില്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി, മുഖ്യമന്ത്രി വി.ഡി. സതീശൻ ശൈലി മാറ്റണമെന്നും ആവശ്യപ്പെട്ടു. പിണറായിയുടെ ശൈലി മാറണമെന്ന് ആവശ്യപ്പെട്ടവർ അതേ സ്ഥാനത്തെത്തിയപ്പോൾ ‘എടാ, വാടാ’ വിളികൾ നടത്തുകയാണെന്ന് അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രി പദവിയിലാണെന്ന കാര്യം സതീശൻ പലപ്പോഴും മറന്നുപോകുന്നുവെന്നും വെള്ളാപ്പള്ളി…

Read More

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ (ഐ.എൽ.എ) സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളെ പ്രശംസിച്ച് സാമൂഹിക വികസന മന്ത്രി ഉസാമ ബിൻ സാലിഹ് അൽ അലവി. അസോസിയേഷൻ പ്രതിനിധി സംഘം മന്ത്രിയുമായി നടത്തിയ സൗഹൃദ കൂടിക്കാഴ്ചയിലാണ് സംഘടനയുടെ സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചത്. ഐ.എൽ.എയുടെ നിലവിലുള്ള ജീവകാരുണ്യ പദ്ധതികളും വരാനിരിക്കുന്ന പ്രധാന പരിപാടികളും പ്രതിനിധി സംഘം മന്ത്രിയോട് വിശദീകരിച്ചു. സംഘടനയുടെ 70-ാം വാർഷികത്തോടനുബന്ധിച്ചുള്ള പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. ഭിന്നശേഷിയുള്ള കുട്ടികളുടെ പരിചരണത്തിനായി പ്രവർത്തിക്കുന്ന ‘സ്നേഹ റീക്രിയേഷൻ സെന്ററിന്റെ’ പ്രവർത്തനങ്ങളും പ്രത്യേക കമ്മ്യൂണിറ്റി സേവനങ്ങളും ഭാരവാഹികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. അസോസിയേഷൻ നടപ്പിലാക്കുന്ന വിവിധ സാമൂഹിക ക്ഷേമ പദ്ധതികളും മന്ത്രി വിലയിരുത്തി. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ബഹ്‌റൈനിലെ സാമൂഹിക ക്ഷേമ രംഗത്ത് ഐ.എൽ.എ നൽകിവരുന്ന നിസ്വാർത്ഥ സേവനങ്ങളെയും സംഭാവനകളെയും മന്ത്രി പ്രശംസിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമായുള്ള സംഭാഷണത്തിൽ സംഘടനയുടെ സേവന മാതൃകയെ അഭിനന്ദിച്ച അദ്ദേഹം, ഇത്തരം സാമൂഹിക കൂട്ടായ്മകൾക്ക് മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുള്ള പൂർണ പിന്തുണയും…

Read More

മനാമ: ബഹ്‌റൈനിൽ ദീർഘകാലമായി നിലനിൽക്കുന്ന ജീവകാരുണ്യ സഹായ സംസ്കാരം കൂടുതൽ സുതാര്യവും സുരക്ഷിതവുമാക്കുന്നതിന്റെ ഭാഗമായി പുതിയ ബോധവൽക്കരണ സന്ദേശവുമായി അധികൃതർ. അർഹരായവരിലേക്ക് തന്നെ സഹായങ്ങൾ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനായി അംഗീകൃതവും ലൈസൻസുള്ളതുമായ ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രം സംഭാവനകൾ നൽകണമെന്ന് ദാതാക്കളോട് അധികൃതർ അഭ്യർത്ഥിച്ചു. സഹായം അഭ്യർത്ഥിക്കുന്ന സംഘടനകളെയും വ്യക്തികളെയും കൃത്യമായി പരിശോധിക്കണമെന്നും തങ്ങൾ നൽകുന്ന പണം എങ്ങനെ ശേഖരിക്കുന്നു, വിതരണം ചെയ്യുന്നു, ഉപയോഗിക്കുന്നു തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. തങ്ങളുടെ സംഭാവനകൾ ആരിലേക്കാണ് എത്തുന്നതെന്നും ഫണ്ടുകൾ എങ്ങനെയാണ് കൈകാര്യം ചെയ്യപ്പെടുന്നതെന്നും അറിയാൻ ദാതാക്കൾ ശ്രദ്ധിക്കണമെന്നും ബോധവൽക്കരണ സന്ദേശത്തിൽ വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയ, വാട്സ്ആപ്പ് ഉൾപ്പെടെയുള്ള മെസേജിങ് പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി പ്രചരിക്കുന്ന ഫണ്ട് ശേഖരണ അഭ്യർത്ഥനകളുടെ ആധികാരികതയും അനുമതിയും പരിശോധിക്കണം. ആവശ്യമായ ഔദ്യോഗിക അനുമതിയോ ലൈസൻസോ ഇല്ലാതെ ഫണ്ട് ശേഖരിക്കുന്നത് നിയമനടപടികൾക്ക് കാരണമാകാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ബഹ്‌റൈനിലെ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിനല്ല, മറിച്ച്…

Read More