
മനാമ: ബഹ്റൈനിൽ നവംബർ മാസത്തേക്കുള്ള ഇന്ധനവിലകൾക്ക് ഇന്ധന വിലനിർണയ-നിരീക്ഷണ സമിതി അംഗീകാരം നൽകി. ആഗോള വിപണിയിലെ മാറ്റങ്ങൾ പരിഗണിച്ചാണ് വില നിശ്ചയിച്ചതെന്ന് സമിതി അറിയിച്ചു. പുതുക്കിയ നിരക്കുകൾ നവംബർ 2 മുതൽ പ്രാബല്യത്തിൽ വരും.
ലിറ്ററിന് ജയ്യിദ് 91 പെട്രോളിന് 0.235 ബഹ്റൈൻ ദിനാറും മുംതാസ് 95 പെട്രോളിന് 0.277 ദിനാറുമാണ് വില. സൂപ്പർ 98 പെട്രോളിന് 0.410 ദിനാറും ഡീസലിന് 0.260 ദിനാറുമാണ് പുതുക്കിയ നിരക്ക്.
ബഹ്റൈൻ മത്സ്യത്തൊഴിലാളികൾക്കുള്ള ഡീസൽ സബ്സിഡി തുടരുമെന്നും സമിതി അറിയിച്ചു. ആഗോള വിപണിയിലെ മാറ്റങ്ങൾ നിരീക്ഷിച്ച് സാമ്പത്തിക സാഹചര്യങ്ങൾക്കനുസരിച്ച് വിലകൾ സന്തുലിതമായി നിലനിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സമിതി വ്യക്തമാക്കി.


