- ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം; വിദ്യാരംഭം ഒക്ടോബർ 21ന്
- പ്രതിഷേധക്കാരെ അനധികൃതമായി തടഞ്ഞുവെക്കരുത്; നിരോധനാജ്ഞ നീക്കാനും സുപ്രീംകോടതി നിർദേശം
- സ്റ്റാർലിങ്ക് വിവാദം: മസ്കിന്റെ രാഷ്ട്രീയ ഇടപെടലുകളെ ചോദ്യം ചെയ്ത് എസ്. ഗുരുമൂർത്തി
- മൂവായിരത്തോളം പേർക്ക് ഓണസദ്യ; ഇന്ത്യൻ ക്ലബ്ബിന്റെ ‘ആവണി 2026’ ആഘോഷങ്ങൾക്ക് സമാപനം
- നഴ്സിംഗ് സമൂഹത്തിന് സിംസിന്റെ ആദരം; വർക്ക് ഓഫ് മേഴ്സി പുരസ്കാരദാനം ഒക്ടോബർ 17ന്
- 6ജി മുന്നൊരുക്കങ്ങളുമായി ജിയോ; ഗിഗാ മിമോ റേഡിയോ അവതരിപ്പിച്ചു
- ഡോക്ടറുടെ സംശയം അന്വേഷണത്തിന് വഴിതുറന്നു; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ
- ഡൽഹിയിലെ പ്രതിഷേധ നിയന്ത്രണങ്ങൾ സുപ്രീംകോടതിക്ക് മുന്നിൽ; അവധിദിനത്തിൽ പ്രത്യേക വാദംകേൾക്കൽ
Author: News Desk
ന്യൂഡൽഹി: ബഹ്‌റൈൻ രാജ്യത്തേക്കുള്ള നിയുക്ത ഇന്ത്യൻ അംബാസഡർ ഡോ. പ്രദീപ് സിങ് രാജ്പുരോഹിത് രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ ബഹ്‌റൈനിലെ നയതന്ത്ര ദൗത്യം ഏറ്റെടുക്കുന്നതിനുള്ള ഔദ്യോഗിക അധികാരപത്രം അദ്ദേഹം രാഷ്ട്രപതിയിൽ നിന്ന് സ്വീകരിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡറായി ചുമതലയേൽക്കുന്നതിന് മുന്നോടിയായുള്ള ഔദ്യോഗിക നടപടികളുടെ ഭാഗമായിരുന്നു കൂടിക്കാഴ്ച.
ജനങ്ങളുടെ സുഖ – ദുഃഖങ്ങളിൽ ചേർന്ന് നിന്നാൽ, ജനങ്ങളും കൂടെ നിൽക്കും – ജ്യോതി കുമാർ ചാമക്കാല എം എൽ എ
മനാമ : ജനങ്ങളുടെ സുഖ- ദുഃഖങ്ങളിൽ അവരോടൊപ്പം ചേർന്ന് നിന്നാൽ അവരും നമ്മളെ ചേർത്ത് പിടിക്കും എന്നതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് റിസൾട്ടിൽ നിന്ന് മനസ്സിലായത് എന്ന് പത്തനാപുരം എം എൽ എ ജ്യോതികുമാർ ചാമക്കാല ഒഐസിസി ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണ സമ്മേളത്തിൽ അഭിപ്രായപെട്ടു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി നേതൃത്വം വിജയ സാധ്യത കൂടിയ മറ്റ് പല സീറ്റിലും തന്നെ പരിഗണിച്ചിരുന്നു. പക്ഷെ കഴിഞ്ഞ അഞ്ചു വർഷം പത്തനാപുരം കാരോട് ചേർന്ന് നിന്നപ്പോൾ അവർ തന്റെ കൂടെ നിൽക്കും എന്ന ആത്മവിശ്വാസം തനിക്ക് ഉണ്ടായിരുന്നു. പരാജയത്തിൽ നിന്ന് വിജയത്തിലേക്ക് കുറുക്കുവഴികൾ ഒന്നും ഇല്ല. കഠിനാദ്വാനവും, ആത്മവിശ്വാസവും ആണ് തന്നെ മുന്നോട്ട് നയിച്ചത്. തിരഞ്ഞെടുപ്പിന് മുൻപ് നടന്ന സർവെകൾ എല്ലാം തന്റെ പരാജയം ആണ് പ്രവചിച്ചത്, എക്സിറ്റ് പോളുകളും അങ്ങനെ തന്നെ ആണ് വിധി എഴുതിയത്. പക്ഷെ തനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു പത്തനാപുരത്ത് വിജയിക്കാം എന്നും ജ്യോതി…
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വിറ്റ്‌സർലൻഡ് പ്രസിഡന്റ് ഗയ് പാർമെലിനും തമ്മിൽ നടന്ന ചർച്ചകൾക്ക് പിന്നാലെ ഇന്ത്യയും സ്വിറ്റ്‌സർലൻഡും അഞ്ച് കരാറുകളിൽ ഒപ്പുവെച്ചു. വ്യാപാരം, നിക്ഷേപം, പ്രതിരോധം, അണുവൈദ്യുതി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് ചർച്ചകളിലെ പ്രധാന വിഷയം. കുടിയേറ്റ-യാത്രാ പങ്കാളിത്തം, യുവ പ്രൊഫഷണലുകൾക്കായുള്ള എക്സ്ചേഞ്ച് പദ്ധതി, ഗതാഗത സാങ്കേതികവിദ്യ, മൊബിലിറ്റി സംവിധാനങ്ങൾ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലെ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ധാരണകളും ഇതിൽ ഉൾപ്പെടുന്നു. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് പാർമെലിൻ ഇന്ത്യയിലെത്തിയത്. ഫെബ്രുവരിയിൽ നടന്ന എഐ ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷമുള്ള ഈ വർഷത്തെ അദ്ദേഹത്തിന്റെ രണ്ടാമത്തെ ഇന്ത്യാ സന്ദർശനമാണിത്. അതേസമയം, ഇന്ത്യയിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക സന്ദർശനവുമാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധം വിപുലീകരിക്കുന്നതിനൊപ്പം നിക്ഷേപത്തിനും സാങ്കേതിക സഹകരണത്തിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച നടത്തി.
മനാമ: പ്രവാസി വെൽഫെയർ ബഹറൈൻ സംഘടിപ്പിച്ച ‘പ്രവാസോണം 26’ വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. ഔറ ആർട്സ് സെൻ്ററിൽ നടന്ന ആഘോഷത്തിൽ പ്രവാസി സാമൂഹിക പ്രമുഖരും സംഘടനാംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു. പ്രവാസോണം ’26 ആഘോഷ പരിപാടികൾ സാമൂഹിക പ്രവർത്തകൻ റഹീം വാവാക്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ പ്രസിഡൻ്റ് മജീദ് തണൽ അധ്യക്ഷത വഹിച്ചു. പ്രവാസ ജീവിതത്തിലെ തിരക്കുകൾക്കിടയിലും മാതൃനാടിന്റെ സാംസ്കാരിക പൈതൃകവും ഒരുമയും കാത്തുസൂക്ഷിക്കാൻ ഇത്തരം കൂട്ടായ്മകൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി വെൽഫെയർ സെക്രട്ടറി ഇർഷാദ് കോട്ടയം പ്രവാസി വെൽഫെയർ നടത്തുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾ വിശദീകരിച്ചു സംസാരിച്ചു. പ്രവാസോണം 26 ജനറൽ കൺവീനർ അക്ബർ ഷാ സ്വാഗതവും ബദറുദ്ദീൻ പൂവാർ നന്ദിയും പറഞ്ഞു. ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, ബിനു കുന്നന്താനം, ലത്തീഫ് ആയഞ്ചേരി, അസീൽ അബ്ദുൽ റഹ്മാൻ, ഫസലുൽ ഹഖ്, അബ്ദുൽ ഖാദർ മറാസിൽ, ഹുസൈൻ വയനാട്, ജമാൽ ഇരിങ്ങൽ, സിറാജ് പള്ളിക്കര, ഇർഷാദ് അബ്ദുൽ റഹീം, സഈദ് റമദാൻ,…
പാലക്കാട്: ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കപ്പെട്ട ഇഎൻ സുരേഷ് ബാബുവിനെതിരെ കടുത്ത അച്ചടക്ക നടപടിയിലേക്ക് സിപിഎം. യുവ അഭിഭാഷക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാർട്ടി നടപടി ശക്തമാക്കുന്നതെന്നാണ് റിപ്പോർട്ട്. സുരേഷ് ബാബുവിനെതിരെ യുവതി ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പാർട്ടി നേതൃത്വത്തിന് കൈമാറിയതായാണ് വിവരം. തെരഞ്ഞെടുപ്പ് സമയത്ത് സംഘടനാപരമായ ആവശ്യവുമായി പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയപ്പോഴാണ് സുരേഷ് ബാബു മോശമായി പെരുമാറിയതെന്നാണ് യുവതിയുടെ പരാതി. തുടർന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിക്കും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും യുവതി പരാതി നൽകിയിരുന്നു. സുരേഷ് ബാബുവിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ പൊലീസിൽ പരാതി നൽകുമെന്നും യുവതി അറിയിച്ചതായാണ് റിപ്പോർട്ട്. ഇതിനു പിന്നാലെയാണ് സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതെന്നാണ് വിവരം. വിശാല സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിനിടെ സംസ്ഥാന നേതൃത്വം സുരേഷ് ബാബുവിനെ വിളിച്ചുവരുത്തി പരാതി വായിച്ചുകേൾപ്പിക്കുകയും സ്വയം സ്ഥാനമൊഴിയാൻ ആവശ്യപ്പെടുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിയാമെന്ന് സുരേഷ്…
തിരുവനന്തപുരം: ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വാട്സാപ്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കണിയാപുരം പള്ളിപ്പുറം സ്വദേശി മുഹമ്മദ് സഹീർ (26) ആണ് അറസ്റ്റിലായത്. അമ്പൂരി സ്വദേശിയായ നഴ്‌സിങ് വിദ്യാർഥിനിയാണ് പരാതിക്കാരി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും മേയിലാണ് വിവാഹിതരായത്. വിവാഹശേഷം മുട്ടടയിൽ വാടകവീട്ടിൽ താമസിച്ചുവരുന്നതിനിടെ മുഹമ്മദ് സഹീർ യുവതിയെ നിരന്തരം മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. പണത്തിനായി ക്രൂരമായി മർദിച്ചതായും യുവതിയെ കെട്ടിയിട്ട് ഉപദ്രവിച്ചതായും പരാതിയിൽ പറയുന്നു. പീഡനം തുടർന്നതോടെ യുവതി വീട്ടിൽനിന്ന് രക്ഷപ്പെട്ട് കോളജ് ഹോസ്റ്റലിൽ അഭയം തേടി. ഇതിന് പിന്നാലെയാണ് യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ വിവിധ വാട്സാപ് ഗ്രൂപ്പുകളിലും ഇൻസ്റ്റഗ്രാം, ടെലിഗ്രാം അക്കൗണ്ടുകളിലും പ്രചരിപ്പിച്ചതെന്നാണ് പരാതി. അധ്യാപകരുടെ സഹായത്തോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് മുഹമ്മദ് സഹീറിനെ അറസ്റ്റ് ചെയ്തു.
മനാമ: ഇന്ത്യൻ ക്ലബ് അംഗങ്ങൾക്കായി സംഘടിപ്പിച്ച 2026-ലെ പത്താമത് പ്രതിമാസ ബാഡ്മിന്റൺ ടൂർണമെന്റ് വിജയകരമായി സമാപിച്ചു. സെപ്റ്റംബർ 27 മുതൽ ഒക്ടോബർ മൂന്ന് വരെ ഒരാഴ്ച നീണ്ടുനിന്ന ഡബിൾസ് മത്സരങ്ങളിൽ ക്ലബ്ബിലെ മികച്ച താരങ്ങൾ പങ്കെടുത്തു. കായികമികവും മികച്ച ടീം വർക്കും സ്പോർട്സ്മാൻഷിപ്പും പ്രകടമായ മത്സരങ്ങൾ കാണികൾക്ക് ആവേശകരമായ അനുഭവമായി. വിജയലക്ഷ്യത്തോടെയുള്ള താരങ്ങളുടെ പ്രകടനവും മത്സരവീര്യവും ടൂർണമെന്റിനെ ശ്രദ്ധേയമാക്കി. ടൂർണമെന്റിലെ ചാമ്പ്യന്മാർക്കും റണ്ണേഴ്സ് അപ്പുകൾക്കും പങ്കെടുത്ത മുഴുവൻ താരങ്ങൾക്കും ഇന്ത്യൻ ക്ലബ് അഭിനന്ദനം അറിയിച്ചു. മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിന് പിന്തുണ നൽകിയ ഔദ്യോഗിക സ്പോൺസർമാർക്ക് ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി. പ്രാദേശിക ബാഡ്മിന്റൺ പ്രവർത്തനങ്ങൾക്ക് സ്പോൺസർമാർ നൽകുന്ന പിന്തുണ വിലപ്പെട്ടതാണെന്ന് ഭാരവാഹികൾ പറഞ്ഞു. ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിന് പിന്നിൽ പ്രവർത്തിച്ച സന്നദ്ധപ്രവർത്തകരെയും സംഘാടകരെയും കോർഡിനേറ്റർമാരെയും ക്ലബ് പ്രത്യേകം അഭിനന്ദിച്ചു. പത്താമത് ടൂർണമെന്റിന്റെ വിജയത്തെ അടിസ്ഥാനമാക്കി കായികരംഗത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും അംഗങ്ങൾക്കിടയിലെ സൗഹൃദവും കൂട്ടായ്മയും വളർത്തുകയും ചെയ്യുന്ന കൂടുതൽ മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന്…
തിരുവനന്തപുരം: മാലിന്യസംസ്കരണത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനും സംസ്കരണത്തിനായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനുമായി വൻകിട പദ്ധതിയുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. പ്രതിദിനം 500 ടൺ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള കേന്ദ്രീകൃത ‘വേസ്റ്റ് ടു എനർജി’ പ്ലാന്റും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 റിഫ്യൂസ് ഡിറൈവ്ഡ് ഫ്യുവൽ (ആർ.ഡി.എഫ്) പ്ലാന്റുകളും സ്ഥാപിക്കാനാണ് പദ്ധതി. പുനരുപയോഗിക്കാൻ കഴിയാത്ത മാലിന്യങ്ങളെ പ്രാദേശിക കേന്ദ്രങ്ങളിൽ ആർ.ഡി.എഫാക്കി മാറ്റിയശേഷം കേന്ദ്രീകൃത പ്ലാന്റിൽ ഇന്ധനമായി ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. നിലവിൽ ക്ലീൻ കേരള കമ്പനി മുഖേന പ്രതിവർഷം അയ്യായിരത്തോളം ടൺ അഴുകാത്ത മാലിന്യം സംസ്കരണത്തിനായി അയൽസംസ്ഥാനങ്ങളിലെ സിമന്റ് ഫാക്ടറികളിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഇതിന് വേണ്ടിവരുന്ന ചെലവ് നിയന്ത്രിക്കാനും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സാഹചര്യം അവസാനിപ്പിക്കാനുമാണ് പുതിയ നീക്കം. വേസ്റ്റ് ടു എനർജി പ്ലാന്റിനായി കൊച്ചിയിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പദ്ധതിയുടെ സാങ്കേതികവും സാമ്പത്തികവുമായ സാധ്യതകൾ പരിശോധിച്ച് ടെൻഡർ രേഖകൾ തയ്യാറാക്കാൻ ശുചിത്വ മിഷൻ കൺസൾട്ടന്റിനെ ചുമതലപ്പെടുത്തി. ഉയർന്ന സാങ്കേതികവിദ്യ ആവശ്യമായതിനാൽ പൊതു-സ്വകാര്യ പങ്കാളിത്ത…
മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ 68-ാമത് കത്തീഡ്രൽ പെരുന്നാളിനും വാർഷിക കൺവെൻഷനും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഇന്ന് തുടക്കമായി. രാവിലെ വിശുദ്ധ കുർബാനക്കു ശേഷം ഇടവക വികാരി ഫാ. തോമസ്കുട്ടി പി ൻ സഹവികാരി ഫാ. റിജോ ചാക്കോ, ഫാ. തോംസൺ റോബി, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഇടവക ജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ പെരുന്നാൾ കോടിയേറ്റ് നടത്തി. പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയിൽ നിലകൊള്ളുന്ന സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ 68-ാമത് പെരുന്നാൾ ഒക്ടോബർ 2 മുതൽ 9 വരെ വിവിധ ആത്മീയ ശുശ്രൂഷകളോടും പ്രാർത്ഥനകളോടും കൂടി ആചരിക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യ കാർമികത്വം വഹിക്കും.പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന വാർഷിക കൺവെൻഷനിൽ ഫാ. ഡോ. തോംസൺ റോബി ഒക്ടോബർ 4,5,6 ദിവസങ്ങളിൽ വചനശുശ്രൂഷ നിർവഹിക്കും. പരിശുദ്ധ കാതോലിക്ക ബാവ തിരുമേനിയുടെ കാർമ്മികത്വത്തിൽ2026…
ഗ്യാനേഷിനെതിരെ അന്വേഷണം വേണം; ആത്മഹത്യാ പ്രേരണയുണ്ടായിരുന്നോയെന്നും പരിശോധിക്കണം: എം.കെ. മുനീർ
കോഴിക്കോട്: കെ.എസ്.ടി.പി പദ്ധതിയുമായി ബന്ധപ്പെട്ട് ഗ്യാനേഷിനെതിരെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം നടത്തണമെന്നാണ് തന്റെ നിലപാടെന്ന് മുസ്‌ലിം ലീഗ് നേതാവ് എം.കെ. മുനീർ. പദ്ധതിയുമായി ബന്ധപ്പെട്ട എൻജിനീയറുടെ ആത്മഹത്യയിൽ പ്രേരണയുണ്ടായിരുന്നോയെന്ന കാര്യവും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു. സി.പി.എം നേതാവ് തോമസ് ഐസക്കിന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മുനീർ. താൻ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലാവധിയുടെ അവസാനഘട്ടത്തിലാണ് ഗ്യാനേഷ് ചുമതലയേറ്റതെന്ന് മുനീർ പറഞ്ഞു. കെ.എസ്.ടി.പി കേസിൽ വിജിലൻസ് കോടതി തന്നെ കുറ്റവിമുക്തനാക്കിയതാണ്. ആവശ്യമെങ്കിൽ വീണ്ടും അന്വേഷണം നടത്തുന്നതിൽ എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷ സർക്കാർ അധികാരത്തിലെത്തി ആറുമാസത്തിനുശേഷമാണ് എൻജിനീയർ ആത്മഹത്യ ചെയ്തത്. 2006 നവംബറിൽ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചിരുന്നുവെന്നും ഇതുസംബന്ധിച്ച് അന്നത്തെ സർക്കാർ അന്വേഷണം നടത്താതിരുന്നത് എന്തുകൊണ്ടാണെന്നും മുനീർ ചോദിച്ചു. കെ.എസ്.ടി.പി പദ്ധതി മികച്ച രീതിയിൽ നടപ്പാക്കിയതാണെന്നും തോമസ് ഐസക്കിന്റെ ആരോപണം രാഷ്ട്രീയപ്രേരിതമായിരുന്നുവെന്നും മുനീർ പറഞ്ഞു. ആത്മഹത്യയുമായി ബന്ധപ്പെട്ട് തന്റെ കൈവശം പ്രത്യേക വിവരങ്ങളില്ല. ബില്ലുകൾ നൽകാതിരുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്നത്തെ സർക്കാരാണ് വിശദീകരണം നൽകേണ്ടത്. മന്ത്രിയെന്ന നിലയിൽ…
