
കൊല്ലം: കൊല്ലം പത്തനാപുരത്ത് 19-കാരിയായ യുവതിക്ക് നേരെ അയൽവാസികൾ നടത്തിയ ക്രൂര മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അയൽവാസികളായ അച്ഛൻ, അമ്മ, മകൻ എന്നിവർ ചേർന്ന് വീട്ടിൽ കയറി യുവതിയെ ആക്രമിച്ചതായാണ് പരാതി.
ഹന്ന എന്ന യുവതിയെ കൈയിൽ പിടിച്ച് വീടിന് പുറത്തേക്ക് വലിച്ചിഴച്ച് നിലത്തിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അയൽവാസികൾ തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ സുനിൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ മകൻ മിഥുൻ ഒളിവിലാണെന്നും ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഒളിവിലുള്ള പ്രതിയെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്.


