- അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സം, കായിക മേള വേദികൾ പ്രഖ്യാപിച്ചു; തൃശൂരും തിരുവനന്തപുരവും വേദിയാകും
- മോഹന്‍ലാലിലൂടെ രണ്ടാമതെത്തി മോളിവുഡ്; ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഏറ്റവും കളക്ഷന്‍ നേടിയ 10 ചിത്രങ്ങള്‍
- ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്റൈൻ യാത്രയയപ്പ് നൽകി.
- 30 വർഷത്തെ കാത്തിരിപ്പ്, ഭാര്യ കൊണ്ടുവന്ന ഭാഗ്യം, പ്രവാസി മലയാളിക്കിത് സ്വപ്ന നേട്ടം
- ബഹ്റൈനില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മയക്കുമരുന്ന് വിരുദ്ധ പരിപാടിയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ പങ്കെടുത്തു
- കേരളത്തിൽ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം; നാളെയും മറ്റന്നാളും പരശുറാം എക്സ്പ്രസ് തിരുവനന്തപുരം വരെ മാത്രം
- യു.എ.ഇ. സന്ദര്‍ശനം കഴിഞ്ഞ് ഹമദ് രാജാവ് തിരിച്ചെത്തി
- ജപ്പാനെന്ന ഭൂകമ്പ കേന്ദ്രവും റിയോ തത്സുകിയുടെ സ്വപ്ന പ്രവചനങ്ങളും
Author: News Desk
മനാമ: അകാലത്തിൽ പൊലിഞ്ഞുപോയ മലയാള സാഹിത്യരത്നം ടി.എ. രാജലക്ഷ്മിയുടെ ഓർമ്മപുതുക്കി കെ.എസ്.സി.എ ബഹ്റൈൻ സാഹിത്യവിഭാഗം അനുസ്മരണദിനം സംഘടിപ്പിച്ചു. ‘ഓർമയിൽ രാജലക്ഷ്മി’ എന്ന ശീർഷകത്തിൽ ജൂൺ 8 നു കെ എസ് സി എ ഹാളിൽ വെച്ച് നടന്ന ചടങ്ങിന് ബഹ്റൈനിലെ പ്രമുഖ സാഹിത്യപ്രവർത്തകർ സാന്നിദ്ധ്യം അറിയിച്ചു .കെ.എസ്.സി.എ പ്രസിഡന്റ് രാജേഷ് നമ്പ്യാർ അധ്യക്ഷനായി. അസിസ്റ്റന്റ് സെക്രട്ടറി സതീഷ് കെ സ്വാഗതം ആശംസിച്ചു. മുഖ്യാതിഥിയായിരുന്ന പ്രശസ്ത പ്രവാസി സാഹിത്യപ്രവർത്തക ശബിനി വാസുദേവ് രാജലക്ഷ്മിയുടെ സാഹിത്യ രചനകളെ കുറിച്ചും, ജീവിതത്തിലെ ആന്തരിക സംഘർഷങ്ങളെ കുറിച്ചും വിശദമായി ഓർമ്മിച്ചു.സാഹിത്യപ്രഭാഷകരായ ഇ.എ. സലിം, ബോണി ജോസഫ്, ഇ വി രാജീവൻ എന്നിവർ രാജലക്ഷ്മിയുടെ കൃതികളുടെയും സാഹിത്യസന്ദേശത്തിന്റെയും പ്രസക്തി വിശദീകരിച്ചു. രാജലക്ഷ്മി രചിച്ച ‘ആത്മഹത്യ’ എന്ന കഥ പാരായണം സാബു പാല അവതരിപ്പിച്ചു, ഗൗരവം നിറഞ്ഞ മുഹൂർത്തങ്ങളായി അതു മാറി. ചടങ്ങിന് നേതൃത്വം നൽകിയതു സാഹിത്യവിഭാഗം കൺവീനർ അജയ് പി. നായർ ആയിരുന്നു. പ്രിയ അരുൺ വേദിനിയന്ത്രണം നിർവഹിച്ചു.…
മനാമ: കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള മലയാളം മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഹ്റൈന്‍ പ്രതിഭ മലയാളം പാഠശാലയിലേക്കുള്ള പുതിയ അധ്യയന വർഷത്തേക്കുള്ള കുട്ടികളുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രതിഭ ഹാളിൽ വച്ച് നടന്ന പ്രവേശനോത്സവം പ്രതിഭ രക്ഷാധികാരി സമിതി അംഗം സി വി നാരായണൻ ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ കേരളീയ സമാജം പാഠശാല പ്രധാനാധ്യാപകൻ ബിജു എം സതീഷ്, പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, രക്ഷാധികാരി സമിതി അംഗം സുബൈർ കണ്ണൂർ , പ്രതിഭ പാഠശാല പ്രധാനാധ്യാപകൻ സുരേന്ദ്രൻ വി കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കേന്ദ്രകമ്മറ്റി അംഗം പ്രദീപ് പതേരി അദ്ധ്യക്ഷത വഹിച്ചു. പാഠശാല കമ്മറ്റി ജോയിൻ്റ് കൺവീനർ സൗമ്യ പ്രദീപൻ സ്വാഗതം ആശംസിച്ചു, പാഠശാല കമ്മറ്റി ജോയിന്റ് കൺവീനർ ജയരാജ് വെള്ളിനേഴി നന്ദി രേഖപ്പെടുത്തി. തുടർന്ന് പാഠശാലയിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. പുതിയ അധ്യയന വർഷത്തേക്കുള്ള ക്‌ളാസുകൾ ഉടനെ…
മനാമ: ലോക മുസ്‌ലിംകൾ ഈദുൽ അദ്‌ഹാ ആഘോഷിക്കുന്ന വേളയിൽ പ്രവാചകൻ ഇബ്‌റാഹീം നബിയുടെ മാതൃക പിൻതുടരാൻ വിശ്വാസികൾ സന്നദ്ധമാവണമെന്ന് പ്രമുഖ ഇസ്‌ലാമിക പ്രബോധകൻ നാസർ മദനി അഭിപ്രായപ്പെട്ടു. ബഹ്‌റൈൻ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ ഷൈഖ ഹെസ്സ ഇസ്‌ലാമിക് സെന്റർ സംഘടിപ്പിച്ച ഈദ് ഗാഹിൽ ഖുതുബ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഇബ്‌റാഹീം നബിയുടെ ജീവിതത്തിൽ ഒട്ടനവധി പരീക്ഷണങ്ങളെ അതിജയിക്കേണ്ടിവന്നു. അല്ലാഹു വിന്റെ നിരന്തരമായ പരീക്ഷണങ്ങളെ സ്ഥൈര്യത്തോടെ നേരിട്ട അദ്ദേഹത്തിന്റെ മാതൃക പിൻപറ്റി ജീവിതവിജയം കൈവരിക്കാൻ ഭൗതികമായ പലതും നാം ബലികഴിക്കേണ്ടിവരികയാണെങ്കിൽ അതിന് തെയ്യാറാവാൻ സാധിക്കുമ്പോഴാണ് ജീവിത വിജയം സാധ്യമാവൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. റഫ ലുലു ഹൈപർ മാർക്കറ്റിന് സമീപത്തെ സ്കൂൾ ഗ്രൗന്റിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ നിരവധി പേർ പങ്കെടുത്തു. സുഹൈൽ മേലടി, അബ്ദുറഹ്‌മാൻ മുല്ലങ്കോത്ത്, അബ്ദുൽ ഷുക്കൂർ, റഹീസ് മുല്ലങ്കോത്ത്, നസീഫ് ടിപി, റിഫ്‌ഷാദ് അബ്ദുറഹ്‌മാൻ, നവാഫ് ടിപി, ഹിഷാം അബ്ദുറഹ്‌മാൻ ഓവി മൊയ്ദീൻ, തുടങ്ങിയവർ ഈദ് ഗാഹിന് നേതൃത്വം നൽകി.
മനാമ: 2024-2025 അധ്യയന വർഷത്തിലെ സിബിഎസ്ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഇന്ത്യൻ സ്‌കൂൾ വാർഷിക അവാർഡ് ദാന ചടങ്ങിൽ ആദരിച്ചു. ഇസ ടൗൺ കാമ്പസിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ സീനിയർ വിഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 230 വിദ്യാർത്ഥികൾക്കായിരുന്നു ആദരം. 9 മുതൽ 12 വരെ ക്ലാസുകൾക്കുള്ള അവാർഡ് ദാന ചടങ്ങിൽ മികച്ച അക്കാദമിക പ്രകടനത്തിന് വിദ്യാർത്ഥികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. കൂടാതെ പ്രിൻസിപ്പലിന്റെ ഓണർ റോളിലും മെറിറ്റ് ലിസ്റ്റിലും ഇടം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. മുഖ്യാതിഥി ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്‌സ് രാജീവ് കുമാർ മിശ്ര ദീപം തെളിയിച്ചു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി.സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹൻ, ഫിനാൻസ് & ഐടി അംഗം ബോണി ജോസഫ്, പ്രൊജക്ട്സ് & മെയിന്റനൻസ് അംഗം മിഥുൻ…
മലപ്പുറം: പി വി അന്‍വര്‍ ഇനി അടഞ്ഞ അധ്യായമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് സാമാന്യ മര്യാദ ലംഘിച്ചുള്ള വാക്കുകളാണ്. യുഡിഎഫുമായി സഹകരിച്ചു പോകാന്‍ തയ്യാറല്ല എന്നതിന്റെ സൂചനയാണ് വ്യക്തമാകുന്നത്. സാമാന്യ മര്യാദകളെല്ലാം ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുമായാണ് അന്‍വര്‍ മുന്നോട്ടു പോകുന്നത്. യുഡിഎഫിലെ മുതിര്‍ന്ന നേതാക്കളുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഉരുത്തിരിഞ്ഞ അഭിപ്രായം എന്ന നിലയിൽ യുഡിഎഫില്‍ സഹകരിപ്പിക്കാമെന്ന് അന്‍വറിനോട് മുന്നണി കണ്‍വീനര്‍ എന്ന നിലയില്‍ താന്‍ തന്നെയാണ് പറഞ്ഞത്. എന്തായാലും അന്‍വര്‍ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം അടഞ്ഞ അധ്യായമായി മാറിക്കഴിഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളുമായി ആലോചിച്ചാണ് ആ അധ്യായം അടച്ചത്. മുസ്ലിം ലീഗിന് അസംതൃപ്തിയുണ്ടെന്ന് വ്യാജ പ്രചാരണമാണ്. ലീഗ് യുഡിഎഫിനൊപ്പമാണ്. ഞങ്ങള്‍ അന്‍വറിന്റെ പിന്നാലെ പോകുന്ന പ്രശ്‌നമില്ല. പി വി അന്‍വര്‍ നോമിനേഷന്‍ കൊടുക്കുന്നെങ്കില്‍ കൊടുക്കട്ടെയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
യുഡിഎഫ് നേതൃത്വം രക്ഷപ്പെടണമെങ്കില്‍ വി ഡി സതീശന് രാജിവെക്കുകയാണ് നല്ലത്; പി വി അന്‍വര്‍
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പുതിയ മുന്നണിയുമായി പി വി അന്‍വര്‍. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടെ കീഴിലാകും നിലമ്പൂരില്‍ മത്സരിക്കുകയെന്ന് പി വി അന്‍വര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് തനിക്കു മുന്നില്‍ യുഡിഎഫിന്റെ വാതിലുകള്‍ അടച്ചതോടെ നിരവധി സംഘടനകളാണ് പിന്തുണ അറിയിച്ച് ബന്ധപ്പെട്ടത്. അവരുടെയെല്ലാം താല്‍പ്പര്യപ്രകാരമാണ് മുന്നണി രൂപീകരണമെന്ന് പി വി അന്‍വര്‍ പറഞ്ഞു. നിലമ്പൂരില്‍ ഞങ്ങള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടെ നേതൃത്വത്തിലാകും. തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതിന്റെയൊരു സാങ്കേതിക പ്രശ്‌നമുണ്ട്. അതിനാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ചിഹ്നത്തിനൊപ്പം സ്വതന്ത്ര ചിഹ്നത്തിനും അപേക്ഷിച്ചിട്ടുണ്ട്. തൃണമൂലിന്റെ ചിഹ്നം തള്ളിയാല്‍, സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുമെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവിന്റെ ജോലി അദ്ദേഹം ചെയ്യാത്തതാണല്ലോ വിഷയം. താന്‍ പറഞ്ഞ പിണറായിസത്തെ എതിര്‍ക്കാന്‍ നേതൃത്വം നല്‍കേണ്ട പ്രതിപക്ഷ നേതാവ്, പിണറായിക്കൊപ്പം ചേര്‍ന്ന് പിണറായിസത്തിനെതിരെ താന്‍ ഉയര്‍ത്തിയ മുദ്രാവാക്യം തകര്‍ക്കാനാണ് ശ്രമിച്ചത്. തനിക്ക് മുന്നില്‍ വാതിലടച്ചതോടെ, ഇത് കേരളത്തിലെ…
തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ട; വിദ്യാര്‍ഥികളെ പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ 10 കോടി രൂപയുടെ വന്‍ കഞ്ചാവ് വേട്ട. ഹൈബ്രിഡ് കഞ്ചാവുമായി മലപ്പുറം സ്വദേശികളായ ഷഹീദ്(23), ഷഹാന(21) എന്നിവരാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായത്. ബെംഗളൂരുവിൽ വിദ്യാർഥികളാണ് ഇരുവരും. ബെംഗളൂരുവിലെ പബ്ബിൽ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നും അടുത്ത സുഹൃത്തുക്കളായതെന്നുമാണ് വിവരം. ഷഹാനയാണ് ഷഹീദിനെ തായ്‌ലാൻഡിൽ കൊണ്ടുപോയത്. തായ്ലന്‍ഡില്‍ നിന്ന് ബാങ്കോക്ക് വഴി സിങ്കപ്പൂര്‍ സ്‌കൂട്ട് എയര്‍വേസില്‍ എത്തിയ യാത്രക്കാരെ പരിശോധിച്ചപ്പോഴായിരുന്നു വിദ്യാർഥികളുടെ ബാഗില്‍നിന്നും കഞ്ചാവ് പിടിച്ചെടുത്തത്. പിടികൂടിയ കഞ്ചാവിന് 10 കോടി രൂപയുടെ വിപണി മൂല്യം വരുമെന്ന് കസ്റ്റംസ് അറിയിച്ചു. സമീപകാലത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.ഇരുവരെയും ഞായറാഴ്ച രാത്രി കോടതിയിൽ ഹാജരാക്കി.
കൊച്ചി: രാജ്യത്ത് എൽപിജി സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വിലയാണ് എണ്ണക്കമ്പനികൾ കുറച്ചത്. 19 കിലോ ഭാരമുള്ള സിലിണ്ടറിന് 24 രൂപയാണ് കുറച്ചത്. പുതുക്കിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ വരും. പുതിയ വില നിലവിൽ വരുന്നതോടെ കൊച്ചിയിൽ വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വില 1729.50 രൂപയാകും. കോഴിക്കോട് 1761.50ഉം തിരുവനന്തപുരത്ത് 1750.50ഉം ആയിരിക്കും പുതിയ വില. പാചക വാതക വിലകള്‍ എല്ലാ മാസവും ഒന്നാം തീയതിയും 15-ാം തീയതിയുമാണ് പരിഷ്‌കരിക്കാറുള്ളത്. അന്താരാഷ്ട്ര എണ്ണവിലയിലെ മാറ്റങ്ങള്‍, നികുതി മാനദണ്ഡങ്ങള്‍, സപ്ലൈ ഡിമാന്‍ഡ് ഘടകങ്ങള്‍ എന്നിവ കണക്കിലെടുത്താണ് എണ്ണ വിപണന കമ്പനികൾ എല്ലാ മാസവും വില പരിഷ്‌കരിക്കാറുള്ളത്. രാജ്യാന്തര എണ്ണ വിലയിലുണ്ടായ ഇടിവാണ് രാജ്യത്ത് എൽപിജി സിലിണ്ടർ വില കുറയാൻ കാരണം. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് മേയിൽ 15 രൂപയും ഏപ്രിലിൽ 43 രൂപയും കുറച്ചിരുന്നു.അതേസമയം, ഒരു വർഷത്തിലേറെയായി രാജ്യത്ത് ഗാർഹികാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വിലയിൽ കാര്യമായ കുറവ് വന്നിട്ടില്ല. ഏപ്രിലിൽ ഗാർഹിക…
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ പാര്‍ട്ടി സുസജ്ജമാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സണ്ണി ജോസഫ്. യുഡിഎഫും സുശക്തമാണ്. തെരഞ്ഞെടുപ്പിന്റെ സാഹചര്യം ഉണ്ടായപ്പോല്‍ തന്നെ കോണ്‍ഗ്രസ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതാണ്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും മണ്ഡലം കമ്മിറ്റികളും സുസജ്ജമാണ്. തെരഞ്ഞെടുപ്പ് യുഡിഎഫ് അനായാസം, മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് ഉടന്‍ തന്നെയുണ്ടാകും. നേതാക്കളെല്ലാം പല സ്ഥലത്താണുള്ളത്. എല്ലാവരുമായും ഉടന്‍ ആശയവിനിമയം നടത്തും. സ്ഥാനാര്‍ത്ഥിത്വത്തില്‍ പാര്‍ട്ടി കേന്ദ്രനേതൃത്വമാണ് അന്തിമമായി അനുമതി നല്‍കേണ്ടത്. അതിന്റെ സാങ്കേതിക കാര്യങ്ങളെല്ലാം തീര്‍ത്താല്‍ എത്രയും പെട്ടെന്ന് തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. സ്ഥാനാര്‍ത്ഥി സംബന്ധിച്ച് ഫൈനലായിട്ടില്ല. അര്‍ഹതയുള്ള നിരവധി പേരുകളുണ്ട്. എല്ലാ പേരുകളും ഗൗരവത്തോടെ പരിഗണിക്കും. ജനങ്ങളുമായി നല്ല ബന്ധമുള്ള, മുന്‍ ജനപ്രതിനിധിയായിരുന്ന വ്യക്തിയാണ് പി വി അന്‍വര്‍. രാഷ്ട്രീയ അനുഭവസമ്പത്തുള്ള നേതാവാണ്. അദ്ദേഹത്തിന് യുഡിഎഫിനെ നല്ലരീതിയില്‍ സഹായിക്കാനാകും. അന്‍വറിന് പ്രധാനപ്പെട്ട റോള്‍ തന്നെയുണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു. സര്‍ക്കാരിനെതിരായ ജനവിരുദ്ധ വികാരം…
മനാമ : മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34-ാം രക്തസാക്ഷിത്വദിനം ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. മനാമ കെ സിറ്റി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും, ട്രെഷറർ ബെൻസി ഗനിയുഡ് നന്ദിയും പറഞ്ഞു. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം അർപ്പിച്ചു കൊണ്ട് പുഷ്പാർച്ചന നടന്നു. ദേശീയ വൈസ് പ്രസിഡന്റ് അനസ് റഹിം മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യൻ വിവര സാങ്കേതിക വിദ്യയെ ലോകത്തിന്റെ മുമ്പിൽ വളരെ മികച്ചതാക്കുന്നതിൽ രാജീവ് ഗാന്ധി സ്വീകരിച്ച നടപടികൾ എന്നും വിലമതിക്കുന്നതാണ്. രാജ്യത്തിന്റെ നന്മക്ക് ദീർഘ വീക്ഷണത്തോടെ ഇദ്ദേഹം നടത്തിയ കാര്യങ്ങളും, ലോകത്തിൻ്റെ മുമ്പിൽ തല ഉയർത്തി നിൽക്കാൻ ഇന്നിന്റെ ഇന്ത്യയെ പ്രാപ്തമാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചിട്ടുണ്ടെന്ന് അനസ് റഹിം അനുസ്മരണ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി. ദേശീയ ജോയിന്റ് സെക്രട്ടറി രാജേഷ് പന്മന, ഐ.വൈ.സി.സി…