
കോഴിക്കോട്: കോഴിക്കോട് മുക്കം നഗരസഭയിൽ പെന്ഷന് ആവശ്യത്തിന് എത്തിയ സ്ത്രീ റവന്യൂ ഇന്‍സ്പെക്ടര്‍ ധന്യ ജയറാമിനെ കടിച്ച് പരിക്കേല്‍പ്പിച്ചു. വിധവാ പെന്‍ഷനുമായി ബന്ധപ്പെട്ടാണ് സ്ത്രീ ഓഫീസില്‍ എത്തിയത്. പുനര്‍ വിവാഹിതയല്ലെന്ന രേഖ സമര്‍പ്പിക്കാന്‍ ഇവരോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥര്‍ ഭക്ഷണം കഴിക്കാന്‍ പോയതാണെന്ന് ജീവനക്കാരി പറഞ്ഞതാണ് സ്ത്രീയെ പ്രകോപ്പിച്ചത്. ജീവനക്കാരിയെ അസഭ്യം പറയുകയും പിന്നീട് മുടിയില്‍പ്പിടിച്ച് വലിച്ച് കടിക്കുകയുമായിരുന്നു. ഇതിനിടെ ഓഫീസിലെ ഫയലുകള്‍ ഇവര്‍ വലിച്ചെറിയുകയും പിടിച്ചുമാറ്റാന്‍ ശ്രമിച്ച രണ്ട് വനിതാ സ്റ്റാഫുകളെ ആക്രമിക്കുകയും ചെയ്തു. രണ്ട് സ്റ്റാഫുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സ്ത്രീക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് സൂചന.


