
മനാമ: ബഹ്റൈനിലെ സിറോ മലബാർ സൊസൈറ്റി അന്തർദേശീയ തൊഴിലാളി ദിനം അൽബ ലേബർ ക്യാമ്പിൽ വിവിധ പരിപാടികളോടെ തൊഴിലാളികളോടോത്ത് ആഘോഷിച്ചു.

ക്യാമ്പിലെ എല്ലാ തൊഴിലാളികൾക്കും ഫുഡ് കിറ്റുകൾ വിതരണം ചെയ്തു. മാനസിക ഉല്ലാസത്തിനായി വിവിധങ്ങളായ കലാ കായിക മത്സരങ്ങളും ഉണ്ടായിരുന്നു. സമ്മാനക്കുപ്പണുകൾ, ഫുഡ് കിറ്റ് തുടങ്ങി വിവിധങ്ങളായ നിറപ്പാകിട്ടാർന്ന കലാ കായിക മത്സരങ്ങളും മെയ് ദിനത്തിനത്തിന് മാറ്റു കൂട്ടി.

പരിപാടികൾക്കുശേഷം ഉച്ചഭക്ഷണവും സംഘടിപ്പിച്ചിരുന്നു. സിംസ് ആക്ടിങ് പ്രസിഡന്റ് ജിമ്മി ജോസഫ് തൊഴിലാളി ദിന സന്ദേശം നൽകി. സിംസ് ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് പരിപാടികൾ നിയന്ത്രിച്ചു.

സിംസ് ബോർഡ് അംഗങ്ങളായ ജേക്കബ് വാഴപ്പിള്ളി, ജെയ്സൺ മഞ്ഞളി, ജോബി ജോസഫ്, സിബു ജോർജ്, ഷാജി സെബാസ്റ്റ്യൻ, സോബിൻ സി ജോസ്, ജസ്റ്റിൻ ഡേവിസ് എന്നിവർ വിവിധങ്ങളായ പരിപാടികൾക്ക് നേതൃത്വം നൽകി.


