മലപ്പുറം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ മുസ്ലിം ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് മലപ്പുറം കോട്ടക്കലില്‍ ഫ്ളക്സുകള്‍. നേതാക്കള്‍ വി ഡിയുടെ പിആര്‍ ചതിക്കുഴിയില്‍ വീഴരുത്, മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്നാണ് ഫ്ളക്സില്‍ പറയുന്നത്. ‘നേതാക്കളെ നിങ്ങളോടാണ് ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തിയ സതീശന്, ഇപ്പോള്‍ പി ആര് വര്‍ക്കിലൂടെ നമ്മുടെ പാര്‍ട്ടിയെയും നേതാക്കന്മാരെയും മണ്ടന്മാര് ആക്കുകയാണ്. ഇത് അനുവദിച്ച് കൊടുക്കരുത്’ എന്നാണ് ഫ്ളക്സില്‍ എഴുതിയിരിക്കുന്നത്.’ പച്ചപ്പട മലപ്പുറം എന്ന പേരിലാണ് ബാനര്‍ സ്ഥാപിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ബാനര്‍ സ്ഥലത്തുനിന്നും നീക്കി.


