- ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അന്വേഷിക്കാനെത്തിയ ആർപിഎഫ് എഎസ്ഐക്ക് മർദ്ദനം
- നേപ്പാൾ മിന്നൽപ്രളയം: മരണം 165 കടന്നു; നൂറുകണക്കിന് പേരെ കാണാതായി, 133 ഇന്ത്യക്കാരും പട്ടികയിൽ
- റാപ് സമ്മർ ക്യാമ്പ് സന്ദർശിച്ച് പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസൻ
- കോഴിഫാമിൽ വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾ മരിച്ചു
- ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് സിറിയയെ നീക്കിയ യു.എസ് തീരുമാനത്തെ സ്വാഗതം ചെയ്ത് ബഹ്റൈൻ
- ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം പകരുന്ന ഓണം; മലയാളികൾക്ക് ആശംസകളുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും
- തിരുവോണാശംസകൾ | നന്മയും സമൃദ്ധിയും നിറയട്ടെ
- റോജി ജോണിന് നിയാർക്ക് ബഹ്റൈൻ യാത്രയയപ്പ് നൽകി
Author: News Desk
‘എന്നെ വധിക്കാൻ ശ്രമിച്ചാൽ ഇറാനിലേക്ക് 1000 മിസൈലുകൾ പായും’; ട്രംപിന്റെ ഭീഷണിക്ക് തിരിച്ചടിയുമായി ഇറാൻ
വാഷിങ്ടൺ: ഇടവേളയ്ക്ക് ശേഷം യുഎസ്–ഇറാൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ പരസ്പര ഭീഷണികളുമായി ഇരുരാജ്യങ്ങളും രംഗത്ത്. തന്നെ വധിക്കാൻ ഇറാൻ ശ്രമിച്ചാൽ ശക്തമായ സൈനിക തിരിച്ചടി നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാന്റെ ഭാഗത്തുനിന്ന് വധശ്രമമുണ്ടായാൽ പ്രയോഗിക്കാൻ 1000 മിസൈലുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും ആവശ്യമായാൽ കൂടുതൽ മിസൈലുകൾ വിന്യസിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇറാനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചത്. ഇറാന്റെ വധഭീഷണി നേരിടുന്നവരുടെ പട്ടികയിൽ താൻ ഏറെക്കാലമായി മുൻനിരയിലാണെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഉടൻ വധശ്രമമുണ്ടാകുമെന്ന തരത്തിലുള്ള രഹസ്യാന്വേഷണ വിവരം നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനെ ആണവായുധം വികസിപ്പിക്കാൻ അനുവദിക്കില്ലെന്നും ട്രംപ് ആവർത്തിച്ചു. അതേസമയം, ഇറാനെതിരായ ഉപരോധ നടപടികൾ ശക്തമാക്കാനും അമേരിക്ക നീക്കം തുടങ്ങി. ഇറാനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്ന വ്യക്തികൾക്കും വിവിധ എക്സ്ചേഞ്ച് കമ്പനികൾക്കുമെതിരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിൽ…
കണ്ണൂർ: മട്ടന്നൂരിന് സമീപം കൂടാളി കുംഭത്ത് നിയന്ത്രണംവിട്ട കാർ വഴിയരികിലെ മരത്തിലിടിച്ച് നാലുപേർ മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗളൂരുവിൽ നിന്ന് വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 11.30ഓടെയായിരുന്നു അപകടം. അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്. കണ്ണൂർ അലവിൽ സ്വദേശി ഷാനും നാല് ബംഗളൂരു സ്വദേശികളുമാണ് കാറിൽ സഞ്ചരിച്ചിരുന്നതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഒരാൾ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റവരെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണംവിട്ട കാർ റോഡരികിലെ വലിയ തണൽമരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിനുള്ളിൽ കുടുങ്ങിയവരെ ഏറെ ശ്രമിച്ചാണ് പുറത്തെടുത്തത്. അപകടശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. തുടർന്ന് മട്ടന്നൂർ പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
മനാമ: ബഹ്‌റൈനിലെ പ്രമുഖ ഡോക്ടറും സാമൂഹിക പ്രവർത്തകനുമായിരുന്ന ഡോ. പി. വി. ചെറിയാന്റെ അനുസ്മരണാർത്ഥം വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ അനുശോചന-പ്രാർത്ഥനാ യോഗം സംഘടിപ്പിച്ചു. കേരള കത്തോലിക്ക അസോസിയേഷൻ (KCA), കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിൽ (KCEC), കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ–എൻ.എസ്.എസ്. ബഹ്‌റൈൻ (KSCA), ഗുരുദേവ സോഷ്യൽ സൊസൈറ്റി (GSS), വേൾഡ് മലയാളി കൗൺസിൽ (WMC), സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറം (SGF) എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു യോഗം. കേരള കത്തോലിക്ക അസോസിയേഷന്റെ വി.കെ.എൽ. ഹാളിൽ നടന്ന അനുശോചന യോഗത്തിൽ ബഹ്‌റൈനിലെ വിവിധ സാമൂഹിക, സാംസ്കാരിക, മത സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. ഡോ. പി. വി. ചെറിയാന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയ യോഗം അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു. മികവുറ്റ ഡോക്ടറായും കരുണയും മനുഷ്യസ്നേഹവും നിറഞ്ഞ വ്യക്തിത്വമായും ഡോ. ചെറിയാൻ ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന്റെ ആദരവും സ്നേഹവും നേടിയിരുന്നുവെന്ന് യോഗം അനുസ്മരിച്ചു. ചികിത്സാരംഗത്തെ സേവനത്തോടൊപ്പം സമൂഹത്തോടുള്ള പ്രതിബദ്ധതയും സഹജീവികളോടുള്ള കരുതലും അദ്ദേഹത്തെ…
പത്തനാപുരത്ത് 19-കാരിക്ക് നേരെ ക്രൂര മർദനം; യുവതിയെ വലിച്ചിഴച്ച് ആക്രമിച്ച സംഭവം, ഒരാൾ അറസ്റ്റിൽ
കൊല്ലം: കൊല്ലം പത്തനാപുരത്ത് 19-കാരിയായ യുവതിക്ക് നേരെ അയൽവാസികൾ നടത്തിയ ക്രൂര മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അയൽവാസികളായ അച്ഛൻ, അമ്മ, മകൻ എന്നിവർ ചേർന്ന് വീട്ടിൽ കയറി യുവതിയെ ആക്രമിച്ചതായാണ് പരാതി. ഹന്ന എന്ന യുവതിയെ കൈയിൽ പിടിച്ച് വീടിന് പുറത്തേക്ക് വലിച്ചിഴച്ച് നിലത്തിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അയൽവാസികൾ തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ സുനിൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ മകൻ മിഥുൻ ഒളിവിലാണെന്നും ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഒളിവിലുള്ള പ്രതിയെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്.
‘കോടതിയോട് ഏറ്റുമുട്ടരുത്; ഒരു സർക്കാരിനും രക്ഷിക്കാനാകില്ല’: കെ ബിജു ഐഎഎസിന്റെ മാപ്പപേക്ഷ ഹൈക്കോടതി മടക്കി
കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്ക് അനുമതി നൽകിയ കോടതി ഉത്തരവിനെതിരെ കോടതിയെ പഴിചാരിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ ഹൈക്കോടതി കടുത്ത വിമർശനം. കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി നേരിട്ട് ഹാജരായ മുൻ കശുവണ്ടി വികസന വകുപ്പ് സെക്രട്ടറിയും നിലവിലെ ഉദ്യോഗസ്ഥനുമായ കെ ബിജു ഐഎഎസ് സമർപ്പിച്ച നിരുപാധിക മാപ്പപേക്ഷ ശരിയായ രീതിയിലല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അത് മടക്കി. ജസ്റ്റിസ് എ. ബദറുദീൻ, ആവശ്യമായ തിരുത്തലുകളോടെ പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ കെ ബിജുവിന് നിർദേശം നൽകി. വാദത്തിനിടെ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം ഓർമ്മിപ്പിച്ച കോടതി, “കോടതിയോട് ഏറ്റുമുട്ടാൻ നിൽക്കരുത്. അങ്ങനെ നിന്നാൽ ഒരു സർക്കാരിനും നിങ്ങളെ രക്ഷിക്കാനാകില്ല. ഉദ്യോഗസ്ഥർക്ക് വ്യക്തിപരമായ സ്വാതന്ത്ര്യം ഉണ്ടായിരിക്കാം. എന്നാൽ സർക്കാരിന്റെ വെറുമൊരു ആയുധമാകരുത്. നിങ്ങൾ ജനങ്ങളെ സേവിക്കാനാണ്, സർക്കാരിന് വേണ്ടി മാത്രം പ്രവർത്തിക്കാനല്ല” എന്ന് വ്യക്തമാക്കി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎഎസിനെതിരെയും കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. നെപ്പോളിയൻ ബോണപ്പാർട്ടിന്റെ “ധീരന്…
കൊച്ചി: കുംഭമേളയിലൂടെ ശ്രദ്ധേയയായ പെൺകുട്ടിക്കും ഭർത്താവ് ഫർമാനും അനുവദിച്ചിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി പിൻവലിച്ചു. ഇരുവരെയും കണ്ടെത്താനോ ബന്ധപ്പെടാനോ സാധിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. പെൺകുട്ടിയും ഭർത്താവും പൊലീസിന് നൽകിയ മേൽവിലാസത്തിൽ ഇരുവരെയും കണ്ടെത്താനായില്ല. നൽകിയ ഫോൺ നമ്പറുകളിലും ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഇത്തരത്തിൽ ബന്ധപ്പെടാതിരിക്കുന്നത് പെൺകുട്ടിയുടെ പതിവ് രീതിയാണെന്നും സർക്കാർ അറിയിച്ചു. പെൺകുട്ടി വീണ്ടും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാൽ മാത്രം ആവശ്യമായ സുരക്ഷ നൽകുന്നതിനെക്കുറിച്ച് പരിഗണിച്ചാൽ മതിയെന്ന് ഹൈക്കോടതി പൊലീസിന് നിർദേശം നൽകി. അതേസമയം, ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ മധ്യപ്രദേശിലെ മഹേശ്വർ പ്രത്യേക പോക്സോ കോടതി നേരത്തെ തള്ളിയിരുന്നു. നിലവിൽ കൊച്ചിയിൽ കഴിയുന്ന ഫർമാനും പെൺകുട്ടിയും പൊലീസ് സംരക്ഷണം നീട്ടണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.
രാമക്ഷേത്ര സംഭാവനത്തട്ടിപ്പ്: മോഷണപ്പണം ഓഹരി വിപണിയിൽ നിക്ഷേപിച്ചു; 30 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവനത്തട്ടിപ്പ് കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. മോഷ്ടിച്ച പണം മറച്ചുവെക്കാനും അതിലൂടെ ലാഭം നേടാനുമായി പ്രതികൾ ഓഹരി വിപണിയിലും മറ്റ് സാമ്പത്തിക മേഖലകളിലും നിക്ഷേപം നടത്തിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതികളുടെയും അവരുടെ ബന്ധുക്കളുടെയും പേരിലുള്ള 30 ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചിട്ടുണ്ട്. സംഭാവനകൾ എണ്ണുന്നതിനിടെ ആരുടെയും ശ്രദ്ധയിൽപ്പെടാത്തവിധം ചെറിയ തുകകളായി പണം മാറ്റിയ ശേഷമാണ് പ്രതികൾ വിവിധ നിക്ഷേപങ്ങൾ നടത്തിയതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. മോഷ്ടിച്ച പണം ഉടൻ ചെലവഴിക്കാതെ ഓഹരി വിപണിയിൽ നിക്ഷേപിക്കുകയും പലിശയ്ക്ക് നൽകുകയും ചെയ്തതായും അന്വേഷണത്തിൽ വ്യക്തമായി. തട്ടിപ്പ് മറച്ചുവെക്കുന്നതിനായി വ്യാജ സംഭാവന രസീതുകളും ഉപയോഗിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ. പണത്തിന്റെ ഉറവിടം കണ്ടെത്താതിരിക്കാൻ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക മാറ്റി പിന്നീട് സ്വന്തം അക്കൗണ്ടുകളിലേക്ക് തിരിച്ചെത്തിച്ച രീതിയും അന്വേഷണത്തിൽ പുറത്തുവന്നു. കേസിലെ പ്രതികളായ അനുകൽപ് മിശ്ര, അവിനാഷ് ശുക്ല, ലവ്കുഷ് മിശ്ര, കരുണേഷ് പാണ്ഡെ എന്നിവരുടെ വീടുകളിൽ പൊലീസ് വീണ്ടും…
ഇൻസ്റ്റഗ്രാം പരിചയം ചതിയായി; യുവാവിൻറെ സ്വകാര്യ ഭാഗങ്ങളില് കടിച്ചു പരിക്കേൽപ്പിച്ച് സ്വർണമാലയും മൊബൈലും തട്ടിയെടുത്ത യുവതി പിടിയിൽ
തൃശൂർ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനെ നേരിൽ കാണാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി സ്വർണമാലയും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. തൃശൂർ പാവറട്ടി വെങ്കിടങ്ങ് പണ്ടാറമേട് എടക്കാട് വീട്ടിൽ ഹമിഷദാസ് (25) നെയാണ് പീച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ജൂൺ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചേലക്കര സ്വദേശിയായ യുവാവുമായി ഇൻസ്റ്റഗ്രാം വഴിയാണ് ഹമിഷദാസ് പരിചയപ്പെട്ടത്. തുടർന്ന് പീച്ചി ഡാമിൽ വച്ച് നേരിൽ കാണാമെന്ന് പറഞ്ഞ് യുവാവിനെ വിളിച്ചുവരുത്തുകയായിരുന്നു. ഡാമിന്റെ പാർക്കിങ് ഏരിയയിൽ വെച്ച് യുവാവിന്റെ കഴുത്തിലുണ്ടായിരുന്ന നാലു പവന്റെ സ്വർണമാല യുവതി ഊരി ധരിച്ചതായി പരാതിയിൽ പറയുന്നു. യുവാവ് എതിർത്തപ്പോൾ ബഹളംവച്ച് നാട്ടുകാരെ കൂട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തുടർന്ന് യുവാവിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും കൈക്കലാക്കി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിനിടെ യുവാവിന് പരിക്കേറ്റതായും പരാതിയിൽ പരാമർശമുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതി എറണാകുളം കടവന്ത്രയിലുണ്ടെന്ന് പൊലീസ്…
ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ OVBS സമാപനവും സൺഡേ സ്കൂൾ ഗോൾഡൻ ജൂബിലി ഉദ്ഘാടനവും നടത്തി
മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ OVBS സമാപനം, സൺഡേ സ്കൂൾ ഗോൾഡൻ ജൂബിലി ഉദ്ഘാടനം, സമ്മർ ക്യാമ്പ് ആരംഭം എന്നിവ നടത്തി. കുട്ടികളുടെ ആത്മീയ പരിശീലനത്തിന്റെയും മൂല്യാധിഷ്ഠിത പഠനത്തിന്റെയും സമാപനമായി നടന്ന ചടങ്ങിൽ സൺഡേ സ്കൂളിന്റെ 50 വർഷത്തെ സേവനവും അനുസ്മരിച്ചു. സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് വർഗീസ് സ്വാഗതം പറഞ്ഞു. ഇടവക വികാരി റവ. ഫാ. തോമസ്‌കുട്ടി പി. എൻ., OVBS ഡയറക്ടർ റവ. ഫാ. ക്രിസ് സെബി, ട്രസ്റ്റി കെ. പി. ജോൺ, സെക്രട്ടറി എബി കുരുവിള, സ്റ്റാഫ് സെക്രട്ടറി ഷിജു എന്നിവർ ആശംസകൾ അറിയിച്ചു. സൺഡേ സ്കൂൾ അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് നന്ദി രേഖപ്പെടുത്തി. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ എച്ച്.ഇ. വിനോദ് കെ. ജേക്കബ് ചടങ്ങിൽ പങ്കെടുത്തു. കത്തീഡ്രൽ നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന് യാത്രയയപ്പും ഉപഹാരവും നൽകി. കത്തീഡ്രൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, സൺഡേ സ്കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ, വിശ്വാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിലുള്ള തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ സുഗതന് ഒരു ദിവസത്തെ ജാമ്യം അനുവദിച്ചു. സത്യപ്രതിജ്ഞ അസാധുവായ സാഹചര്യത്തിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിനായാണ് ജാമ്യം അനുവദിച്ചത്. ജൂലൈ 13 വൈകിട്ട് അഞ്ച് മണി മുതൽ ജൂലൈ 14 രാത്രി ഒമ്പത് മണി വരെയാണ് സുഗതന് ജാമ്യം ലഭിക്കുക. നെടുമങ്ങാട് കോടതിയാണ് ജാമ്യം അനുവദിച്ചത്. സത്യപ്രതിജ്ഞ നടപടികൾ പൂർത്തിയാക്കുന്നതിനായി മാത്രം നിശ്ചിത സമയത്തേക്കാണ് കോടതി ജാമ്യം നൽകിയിരിക്കുന്നത്.
