- ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അന്വേഷിക്കാനെത്തിയ ആർപിഎഫ് എഎസ്ഐക്ക് മർദ്ദനം
- നേപ്പാൾ മിന്നൽപ്രളയം: മരണം 165 കടന്നു; നൂറുകണക്കിന് പേരെ കാണാതായി, 133 ഇന്ത്യക്കാരും പട്ടികയിൽ
- റാപ് സമ്മർ ക്യാമ്പ് സന്ദർശിച്ച് പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസൻ
- കോഴിഫാമിൽ വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾ മരിച്ചു
- ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് സിറിയയെ നീക്കിയ യു.എസ് തീരുമാനത്തെ സ്വാഗതം ചെയ്ത് ബഹ്റൈൻ
- ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം പകരുന്ന ഓണം; മലയാളികൾക്ക് ആശംസകളുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും
- തിരുവോണാശംസകൾ | നന്മയും സമൃദ്ധിയും നിറയട്ടെ
- റോജി ജോണിന് നിയാർക്ക് ബഹ്റൈൻ യാത്രയയപ്പ് നൽകി
Author: News Desk
പൗരത്വ നിർണയം നീതിപൂർവമാകണം; അസമിലെ 27 പേരെ വിദേശികളെന്ന് പ്രഖ്യാപിച്ച ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി
ന്യൂഡൽഹി: പൗരത്വം നിർണയിക്കുന്ന നടപടികൾ പൂർണമായും നീതിപൂർവവും സുതാര്യവുമായിരിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നിയമപരമായ നടപടിക്രമങ്ങൾ കൃത്യമായി പാലിച്ച ശേഷമേ ഒരാളുടെ പൗരത്വത്തെക്കുറിച്ച് അന്തിമ തീരുമാനത്തിലെത്താവൂ എന്നും കോടതി നിർദേശിച്ചു. അസമിൽ 27 പേരെ വിദേശികളായി പ്രഖ്യാപിച്ച ഫോറിനേഴ്സ് ട്രൈബ്യൂണൽ ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്. ആവശ്യമായ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന കാരണത്താൽ ഇവർ ഇന്ത്യൻ പൗരന്മാരല്ലെന്ന് ട്രൈബ്യൂണൽ കണ്ടെത്തിയിരുന്നു. ഗുവാഹത്തി ഹൈക്കോടതിയും ഈ തീരുമാനം ശരിവെച്ചിരുന്നു. ഇതിനെതിരെ സമർപ്പിച്ച അപ്പീൽ പരിഗണിച്ച സുപ്രീംകോടതി, ട്രൈബ്യൂണൽ ഉത്തരവും ഹൈക്കോടതി വിധിയും റദ്ദാക്കി. ഹർജിക്കാരുടെ കേസുകൾ വീണ്ടും പരിശോധിച്ച് നിയമാനുസൃതമായി പുതിയ തീരുമാനം എടുക്കാൻ ഫോറിനേഴ്സ് ട്രൈബ്യൂണലിന് നിർദേശം നൽകി. ഒരു വ്യക്തിയുടെ പൗരത്വം പരിശോധിക്കാനും നിർണയിക്കാനും സർക്കാരിന് അധികാരമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ അതിനായി സ്വീകരിക്കുന്ന നടപടികൾ ന്യായസംഗതവും ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതുമായിരിക്കണമെന്നും ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. പൗരത്വം ഭരണഘടനാപരമായും നിയമപരമായും അതീവ പ്രാധാന്യമുള്ള വിഷയമാണെന്നും അതിനാൽ…
ബഹ്റൈനിലെ സീറോ മലബാർ സൊസൈറ്റിയുടെ സമ്മർ ക്യാമ്പ് ‘കളിമുറ്റം’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു
മനാമ: സീറോ മലബാർ സൊസൈറ്റി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന അവധിക്കാല സമ്മർ ക്യാമ്പ് ‘കളിമുറ്റം’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ലുബിന നദീർ ഉദ്ഘാടനം നിർവഹിച്ചു. സിംസ് ഗുഡ്‌വിൻ ഹാളിൽ നടന്ന ചടങ്ങിൽ സിംസ് പ്രസിഡന്റ് പി.ടി. ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതം ആശംസിച്ചു. ക്യാമ്പിന്റെ ജനറൽ കൺവീനർമാരായ ഷെൻസി മാർട്ടിൻ, ലിജി ജോസ്, ജിൻസി ലിയോൺസ് എന്നിവർ കുട്ടികൾക്കായി ഒരുക്കിയ വിവിധ പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ഉദ്ഘാടന വേദിക്ക് മാറ്റുകൂട്ടി. ജിയാന ജെയ്സണും ലിവ്യാ ജെയ്സണും പരിപാടികൾ അവതരിപ്പിച്ചു. കഴിഞ്ഞ 15 വർഷത്തിലേറെയായി അവധിക്കാലത്ത് സിംസ് കുട്ടികൾക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചുവരികയാണ്. ചിത്രരചന, പെയിന്റിംഗ്, ക്രാഫ്റ്റ്, യോഗ, പ്രസംഗപരിശീലനം, ഗെയിംസ്, മാജിക് ഷോ, കരാട്ടെ–കുങ്ഫു, സംഗീതം, നൃത്തം തുടങ്ങിയ നിരവധി പരിപാടികളാണ് ഇത്തവണ ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. മേരി രഞ്ജിത്, ജെനിറ്റ് ഷിനോയ്, ഷീജ ജെയ്സൺ, ബിജി അജീഷ്, മേബിൾ…
ബെംഗളൂരു: 2022-ൽ ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികളെ കൂടി ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 23 ആയി. ദക്ഷിണ കന്നഡയിലെ ബെൽത്തങ്ങാടി താലൂക്കിലെ പടനാടി ഗ്രാമം സ്വദേശി നൗഷാദ് (32), കുടക് ജില്ലയിലെ സോമവാർപേട്ട് സ്വദേശി അബ്ദുൾ നാസിർ (41) എന്നിവരാണ് പിടിയിലായത്. കേസിലെ മുഖ്യപ്രതിയായ അബ്ദുൾ നാസിറിനെ കൊച്ചിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കൊച്ചിയിലെയും ബെംഗളൂരുവിലെയും എൻഐഎ ഉദ്യോഗസ്ഥർ നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെയാണ് പിടികൂടിയത്. നൗഷാദിനെ തമിഴ്നാട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശ് പൊലീസിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലും തമിഴ്നാട്ടിലും ഒരേസമയം നടത്തിയ പരിശോധനകളിലാണ് ഇരുവരും പിടിയിലായത്. പ്രതികൾക്കെതിരെ ബെംഗളൂരുവിലെ പ്രത്യേക എൻഐഎ കോടതി നേരത്തെ അറസ്റ്റ് വാറന്റും ലുക്ക് ഔട്ട് സർക്കുലറും പുറപ്പെടുവിച്ചിരുന്നു. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് നാല് ലക്ഷം രൂപ വീതം പ്രതിഫലവും…
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമര കോടതിയിൽ വെല്ലുവിളിപരമായ പ്രതികരണം നടത്തി. “എന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ. ഒരു ചെകിടത്ത് അടിച്ചാൽ മറ്റേ ചെകിട് കാണിച്ച് കൊടുക്കാൻ ഞാൻ ഗാന്ധിജിയല്ല” എന്നായിരുന്നു പ്രതിയുടെ പ്രതികരണം. പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ശിക്ഷ വിധിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് ചെന്താമര പ്രകോപനപരമായി സംസാരിച്ചത്. തനിക്കു തടസ്സം നിൽക്കുന്നവർ ആരായാലും അതേ രീതിയിൽ നേരിടുമെന്നും പ്രതി പറഞ്ഞു. പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന സൈക്കോളജിസ്റ്റിന്റെ റിപ്പോർട്ട് നിലവിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിലെ ശിക്ഷാവിധി പ്രസ്താവിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു. നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ചെന്താമര കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. തിരുത്തംപാടം ബോയൻ ഉന്നതിയിലെ ചെന്താമരയാണ് കേസിലെ പ്രതി. സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊടുവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. മുൻപ് സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിലും ചെന്താമരയ്ക്ക് ഇതേ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.…
മനാമ: ബഹ്‌റൈൻ സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിൽ മെയ് 30 വരെയുള്ള കണക്കനുസരിച്ച് 343 സിവിൽ അസോസിയേഷനുകൾ രജിസ്റ്റർ ചെയ്തതായി മന്ത്രാലയ അണ്ടർസെക്രട്ടറി സിയാദ് ആദിൽ ദർവിഷ് അറിയിച്ചു. സന്നദ്ധ സംഘടനാ മേഖലയെ നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമനിർമാണം പ്രാരംഭ പഠനഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത സംഘടനകളിൽ 91 ചാരിറ്റബിൾ അസോസിയേഷനുകൾ, 40 പ്രൊഫഷണൽ ബോഡികൾ, 22 ക്ലബ്ബുകൾ, ഭിന്നശേഷിക്കാർക്കായുള്ള 12 സംഘടനകൾ, 10 സഹകരണ സംഘങ്ങൾ, കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ലക്ഷ്യമിട്ടുള്ള മൂന്ന് അസോസിയേഷനുകൾ എന്നിവ ഉൾപ്പെടുന്നു. പുതിയ നിയമവുമായി ബന്ധപ്പെട്ട പ്രാഥമിക പഠനങ്ങൾ പുരോഗമിക്കുകയാണെങ്കിലും, നിയമം പ്രാബല്യത്തിൽ വരുന്നതുവരെ നിലവിലുള്ള നിയമപരമായ ചട്ടക്കൂട് തുടരുമെന്ന് ദർവിഷ് പറഞ്ഞു. സമീപവർഷങ്ങളിൽ അസോസിയേഷൻ നിയമത്തിൽ നിരവധി ഭേദഗതികൾ കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള അസോസിയേഷനുകൾ, ക്ലബ്ബുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്കായി പുതിയ മാർഗ്ഗനിർദ്ദേശ മാനുവലും തയ്യാറാക്കിവരികയാണ്. തുടക്കത്തിൽ നാല് അധ്യായങ്ങളായി ആസൂത്രണം ചെയ്ത മാനുവൽ പിന്നീട് 18 അധ്യായങ്ങളായി…
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ ആക്രമിക്കപ്പെട്ട വാണിജ്യ കപ്പലിൽ 11 ഇന്ത്യൻ പൗരന്മാർ ഉണ്ടായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇവരിൽ പത്ത് പേരെ രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ കാണാതായിട്ടുണ്ട്. കാണാതായ ഇന്ത്യക്കാരനെ കണ്ടെത്തുന്നതിനായി തിരച്ചിൽ തുടരുകയാണെന്ന് ഒമാൻ അധികൃതർ അറിയിച്ചു. ഒമാൻ തീരത്തിന് സമീപം ആക്രമിക്കപ്പെട്ട ജിഎഫ്എക്സ് ഗാലക്സി എന്ന വാണിജ്യ കപ്പലിലായിരുന്നു ഇന്ത്യൻ പൗരന്മാർ ഉണ്ടായിരുന്നത്. രക്ഷപ്പെടുത്തിയവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം, ഇറാൻ–അമേരിക്ക സമാധാന ധാരണ അട്ടിമറിക്കാൻ അന്താരാഷ്ട്ര തലത്തിൽ ശ്രമങ്ങൾ നടക്കുന്നതായി ഇറാൻ ആരോപിച്ചു. ഹോർമുസിൽ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണം ധാരണ തകർക്കാൻ ലക്ഷ്യമിട്ട തീവ്ര വിഭാഗങ്ങളുടേതാണെന്ന് ഇറാൻ സമ്മതിച്ചതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയ്ക്കിടെ യാതൊരു പ്രകോപനവുമില്ലാതെ കപ്പലുകൾ ആക്രമിക്കപ്പെട്ടത് മധ്യസ്ഥ രാജ്യങ്ങൾക്കിടയിലും ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇറാനിലെ തന്നെ ചില ഗ്രൂപ്പുകൾ സമാധാന ധാരണ തകർക്കാനായി ആക്രമണം നടത്തിയതാകാമെന്ന് അമേരിക്കൻ വൃത്തങ്ങളെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. സംഭവത്തിന്…
ദോഹ: ഖത്തറിന്റെ മുൻ ഭരണാധികാരിയായിരുന്ന ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി (74) അന്തരിച്ചു. ഖത്തർ ഔദ്യോഗിക മാധ്യമങ്ങളാണ് മരണവിവരം പുറത്തുവിട്ടത്. രാജ്യത്തെ ആധുനിക സാമ്പത്തിക, രാഷ്ട്രീയ ശക്തിയായി ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവായിരുന്നു അദ്ദേഹം. 1995 മുതൽ 2013 വരെ 18 വർഷം ഖത്തർ അമീറായി സേവനമനുഷ്ഠിച്ച ശൈഖ് ഹമദ്, 2013-ൽ ഭരണം മകനും നിലവിലെ അമീറുമായ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്ക് കൈമാറി. അറബ് ലോകത്ത് അപൂർവമായി കണ്ട സമാധാനപരമായ അധികാര കൈമാറ്റമായിരുന്നു അത്. ശൈഖ് ഹമദിന്റെ ഭരണകാലത്ത് ഖത്തർ ആഗോള നയതന്ത്രം, മാധ്യമം, വിദ്യാഭ്യാസം, വ്യോമയാനം, അടിസ്ഥാനസൗകര്യ വികസനം, അന്താരാഷ്ട്ര നിക്ഷേപം തുടങ്ങിയ മേഖലകളിൽ വലിയ മുന്നേറ്റം നടത്തി. അൽ ജസീറ മാധ്യമശൃംഖലയുടെ രൂപീകരണവും ഖത്തർ എയർവേയ്‌സിന്റെ ആഗോള വളർച്ചയും രാജ്യത്തിന്റെ അന്താരാഷ്ട്ര സ്വാധീനം ശക്തമാക്കി. 2006 ഏഷ്യൻ ഗെയിംസ്, 2012ലെ ഐക്യരാഷ്ട്രസഭ കാലാവസ്ഥാ വ്യതിയാന സമ്മേളനം എന്നിവയ്ക്ക് ഖത്തർ ആതിഥേയത്വം വഹിച്ചതും 2022 ഫിഫ…
കൽപ്പറ്റ: വയനാട് കള്ളാടിയിൽ തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അവസാനത്തെയാളുടെയും മൃതദേഹം കണ്ടെത്തി. ഹിമാചൽ പ്രദേശ് സ്വദേശി വിക്രം റാണയുടെ മൃതദേഹമാണ് ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെത്തിയത്. മീനാക്ഷി പാലത്തിൽ നിന്ന് ഏകദേശം 150 മീറ്റർ താഴെ, പുഴയോട് ചേർന്ന ഏലത്തോട്ടത്തിലെ കുളത്തിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ഫയർഫോഴ്‌സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ജൂലൈ എട്ടിന് രാവിലെ 11.30 ഓടെയാണ് കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖലയോട് ചേർന്ന് മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിലുണ്ടായത്. തുരങ്കപാത പദ്ധതിയുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ, സുരക്ഷാ ജീവനക്കാർ, മേൽനോട്ട ചുമതലയുള്ളവർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് സമീപപ്രദേശങ്ങളിൽ താമസിച്ചിരുന്നവരെ ചുളിക്ക സർക്കാർ എൽ.പി. സ്കൂളിൽ സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്കുള്ള പ്രധാന പാതയിലാണ് അപകടമുണ്ടായത്. അവസാനമായി കാണാതായിരുന്ന വ്യക്തിയുടെയും മൃതദേഹം കണ്ടെത്തിയതോടെ തെരച്ചിൽ നടപടികൾ നിർണായക ഘട്ടത്തിലെത്തി.
ബഹ്റൈനിൽ ഗാർഹിക തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി നിർത്തലാക്കാൻ നിർദേശം; പാർലമെന്റിന്റെ പരിഗണനയിൽ
മനാമ: ബഹ്റൈനിലെ ഗാർഹിക തൊഴിലാളികൾക്ക് നിലവിൽ ലഭിക്കുന്ന സേവനാവസാന ഗ്രാറ്റുവിറ്റി ആനുകൂല്യം പൂർണമായും നിർത്തലാക്കണമെന്ന നിർദേശം പാർലമെന്റിന്റെ പരിഗണനയിൽ. ബഹ്റൈനി തൊഴിലുടമകളുടെയും സ്വദേശി കുടുംബങ്ങളുടെയും സാമ്പത്തിക ബാധ്യത കുറയ്ക്കുകയാണ് നിർദേശത്തിന്റെ ലക്ഷ്യമെന്ന് എംപിമാർ വ്യക്തമാക്കി. നിലവിലെ നിയമപ്രകാരം, ഗാർഹിക തൊഴിലാളികൾക്ക് സേവനത്തിന്റെ ആദ്യ മൂന്ന് വർഷങ്ങളിൽ ഓരോ വർഷത്തിനും അര മാസത്തെ ശമ്പളവും, തുടർന്നുള്ള ഓരോ വർഷത്തിനും ഒരു മാസത്തെ മുഴുവൻ ശമ്പളവും ഗ്രാറ്റുവിറ്റിയായി നൽകണം. വീട്ടുജോലിക്കാർ, ഡ്രൈവർമാർ, പാചകക്കാർ, തോട്ടം തൊഴിലാളികൾ, സുരക്ഷാ ജീവനക്കാർ, നാനിമാർ എന്നിവരുൾപ്പെടെയുള്ള ഗാർഹിക ജീവനക്കാരെയാണ് നിർദേശം നേരിട്ട് ബാധിക്കുക. ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ചെലവ് കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായി വർധിച്ചതായി നിർദേശത്തെ പിന്തുണയ്ക്കുന്ന എംപിമാർ ചൂണ്ടിക്കാട്ടി. നേരത്തെ 100 ബഹ്റൈൻ ദീനാറിൽ താഴെയായിരുന്ന പ്രതിമാസ ശമ്പളം നിലവിൽ 120 മുതൽ 180 ദീനാർ വരെയായി ഉയർന്നിട്ടുണ്ട്. ഇതിനു പുറമെ വിസ, റിക്രൂട്ട്മെന്റ് തുടങ്ങിയ നടപടികൾക്കായി 2,000 ബഹ്റൈൻ ദീനാറിലധികം ചെലവാകുന്നതായും അവർ പറഞ്ഞു. വർധിച്ചുവരുന്ന…
ഐസിആർഎഫ് തേർസ്റ്റ് ക്വെഞ്ചേഴ്‌സ് 2026 ന്റെ നാലാമത്തെ ആഴ്ചയിലെ പരിപാടി 2026 ജൂലൈ 11 ശനിയാഴ്ച റിഫയിലെ ഒരു വർക്ക്‌സൈറ്റിൽ നടന്നു
ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ – ഐസിആർഎഫ് ബഹ്‌റൈൻ വാർഷിക വേനൽക്കാല അവബോധ പരിപാടി – തേർസ്റ്റ് ക്വെഞ്ചേഴ്‌സ് 2026 തുടരുന്നു. കൊടും വേനൽ മാസങ്ങളിൽ സുരക്ഷിതമായ ജോലി അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ സംരംഭവുമായി യോജിച്ച്, ഐസിആർഎഫ് ബഹ്‌റൈൻ റിഫയിലെ ഒരു വർക്ക്‌സൈറ്റിൽ വെള്ളം, ജ്യൂസ്, ലബാൻ, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം എന്നിവ വിതരണം ചെയ്തു. ഈ വർഷം ഈ പരിപാടിക്ക് തൊഴിൽ മന്ത്രാലയം, എൽഎംആർഎ, ഐഒഎം എന്നിവയുടെ പിന്തുണയുണ്ട്. ഏകദേശം 460 തൊഴിലാളികൾ ഇന്നത്തെ പരിപാടിയിൽ പങ്കെടുത്തു. ഐസിആർഎഫ് ചെയർമാൻ അഡ്വ. വി കെ തോമസ്, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, ഉപദേഷ്ടാക്കളായ ഡോ. ബാബു രാമചന്ദ്രൻ, അരുൾദാസ് തോമസ്, വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ജോയിന്റ് സെക്രട്ടറി സുരേഷ് ബാബു, ട്രഷറർ ഉദയ് ഷാൻഭാഗ്, തേർസ്റ്റ് ക്വെഞ്ചേഴ്‌സ് കോർഡിനേറ്റർ ചെമ്പൻ ജലാൽ, മറ്റ് ഐസിആർഎഫ് മെമ്പർമാർ, എംജെസി പ്രോജക്ട് മാനേജർ അമിത് മാത്രെ, എച്ച്എസ്ഇ ഓഫീസർ രാജേഷ്…
