- ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അന്വേഷിക്കാനെത്തിയ ആർപിഎഫ് എഎസ്ഐക്ക് മർദ്ദനം
- നേപ്പാൾ മിന്നൽപ്രളയം: മരണം 165 കടന്നു; നൂറുകണക്കിന് പേരെ കാണാതായി, 133 ഇന്ത്യക്കാരും പട്ടികയിൽ
- റാപ് സമ്മർ ക്യാമ്പ് സന്ദർശിച്ച് പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസൻ
- കോഴിഫാമിൽ വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾ മരിച്ചു
- ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് സിറിയയെ നീക്കിയ യു.എസ് തീരുമാനത്തെ സ്വാഗതം ചെയ്ത് ബഹ്റൈൻ
- ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം പകരുന്ന ഓണം; മലയാളികൾക്ക് ആശംസകളുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും
- തിരുവോണാശംസകൾ | നന്മയും സമൃദ്ധിയും നിറയട്ടെ
- റോജി ജോണിന് നിയാർക്ക് ബഹ്റൈൻ യാത്രയയപ്പ് നൽകി
Author: News Desk
ഡോ. പി. വി. ചെറിയാന്റെ നിര്യാണം: മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി
മനാമ: സാമൂഹിക, സാംസ്കാരിക, ആരോഗ്യ രംഗങ്ങളിൽ ദീർഘകാലം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച പ്രശസ്തനായ ഡോ. പി. വി. ചെറിയാന്റെ നിര്യാണത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ നിർവാഹക സമിതി അഗാധമായ അനുശോചനം രേഖപ്പെടുത്തി. ജനകീയനായ ഒരു ഡോക്ടർ എന്നതിലുപരി, മലയാളി സമൂഹത്തിന് എന്നും മാതൃകയാക്കാവുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം പ്രവാസി സമൂഹത്തിന്, പ്രത്യേകിച്ച് മലയാളി പ്രവാസികൾക്ക് നികത്താനാവാത്ത തീരാനഷ്ടമാണെന്ന് എം ജെ പി എ വിലയിരുത്തി. അന്തരിച്ച ഡോക്ടറുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ അസോസിയേഷൻ പങ്കുചേരുന്നു. അസോസിയേഷൻ മുഖ്യ രക്ഷാധികാരി നാസർ മഞ്ചേരി, പ്രസിഡന്റ് ചെമ്പൻ ജലാൽ, ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ, ദിലീപ് പനീയങ്കര തുടങ്ങിയവർ അനുശോചനം അറിയിച്ചു.
കള്ളാടി ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ദമ്പതികൾ; “ഇത് ഞങ്ങളുടെ രണ്ടാം ജന്മം”
കൽപ്പറ്റ: വയനാട് കള്ളാടി ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ഞെട്ടലിലാണ് തമിഴ്നാട് സ്വദേശികളായ ബൽരാജും ഭാര്യ കൂടമ്മാളും. “മക്കളെ ഇട്ടേച്ച് ഞങ്ങൾ പോയെന്നാണ് കരുതിയത്. ഇത് ഞങ്ങളുടെ രണ്ടാം ജന്മമാണ്,” എന്നാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ ഇരുവരും പ്രതികരിച്ചത്. മീനാക്ഷി എസ്റ്റേറ്റിലെ ഏലം തൊഴിലാളികളായ ഇരുവരും ബാങ്ക് ആവശ്യത്തിനായി മേപ്പാടിയിലെത്തിയതായിരുന്നു. ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോഴാണ് മീനാക്ഷി പാലത്തിന് സമീപം കുന്നിടിഞ്ഞ് മണ്ണ് ഒലിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ചെറിയ ശബ്ദം കേട്ടതോടെ അപകടം മനസ്സിലായ ബൽരാജ് ഭാര്യയുടെ കൈപിടിച്ച് ഓടുകയായിരുന്നു. “ഞാനും ഭാര്യയും മേപ്പാടി ടൗണിൽ വന്നതാണ്. ബസ് സ്റ്റോപ്പിൽ ഇരുന്ന് മുകളിലേക്ക് നോക്കിയപ്പോഴാണ് കുന്ന് ഇടിഞ്ഞുവരുന്നത് കണ്ടത്. ഉടൻ ഭാര്യയുടെ കൈപിടിച്ച് ഓടി. അതിനിടെ മണ്ണ് ശക്തമായി ഒലിച്ചുവന്നു. ലോറി ഒലിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ലോറിക്കടിയിൽപ്പെടാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്,” ബൽരാജ് പറഞ്ഞു. അപകടത്തിൽ കൂടമ്മാളിന് നേരിയ പരിക്കേറ്റിട്ടുണ്ട്. ദീർഘകാലമായി വയനാട്ടിൽ താമസിക്കുന്ന ഇരുവരും ആവശ്യങ്ങൾക്കായാണ് സാധാരണയായി മേപ്പാടിയിലേക്ക് വരാറുള്ളത്. ഇന്ന് ബാങ്കിൽ പോകേണ്ട…
മനാമ: കഴിഞ്ഞ ദിവസം നിര്യാതനായ ബഹ്റൈൻ മുൻ പ്രവാസിയും ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന തൃശൂർ ചേർപ്പ് സ്വദേശി അബ്ദുൽ അസീസിനെ അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളും സഹ പ്രവർത്തകരും അനുസ്മരിച്ചു. ഫ്രൻഡ്സ് അസോസിയേഷൻ ദിശ സെൻ്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ ആക്ടിംഗ് പ്രസിഡൻ്റ് സഈദ് റമദാൻ നദ്വി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി മുഹമ്മദ് മുഹിയുദ്ദീൻ, വൈസ് പ്രസിഡൻ്റ് ജമാൽ നദ്വി, റിഫ ഏരിയ പ്രസിഡൻ്റ് പി. പി അബ്ദുശ്ശരീഫ്, മനാമ ഏരിയ പ്രസിഡൻ്റ് എ എം ഷാനവാസ്, യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി സിറാജ് കിഴുപ്പിള്ളിക്കര, പ്രവാസി വെൽഫയർ പ്രസിഡൻ്റ് അബ്ദുൽ മജീദ് തണൽ, ഇ കെ സലീം എടത്തല, അഹ്മദ് യാസീൻ, മഹ്മൂദ് മായൻ, ഉബൈസ് തൊടുപുഴ, അബ്ദുൽ ഹഖ്, യൂനുസ് രാജ്, പി.എം അഷ്റഫ്, ഫസലു റഹ്മാൻ മൂച്ചിക്കൽ, ബഷീർ കാവിൽ തുടങ്ങിയവർ അദ്ദേഹത്തെ അനുസ്മരിക്കുകയും മാതൃകാപരമായ ജീവിതത്തെ കുറിച്ച് എടുത്തു പറയുകയും പരലോക മോക്ഷത്തിനായി പ്രാർഥിക്കുകയും…
ബഹ്റൈനിലെ പ്രവാസി മലയാളികളുടെ ഹൃദയങ്ങള്‍ കീഴടക്കിയ ജനകീയ ഡോക്റ്ററായി ഏറെക്കാലം സേവനമനുഷ്ടിച്ച ഡോ.പി.വി ചെറിയാന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന് അഗാധമായ ദുഃഖം രേഖപ്പെടുത്തി. ബഹ്റൈനിലെ സര്‍ക്കാര്‍ മെഡിക്കല്‍കോളേജിലെ സേവനവും, ബഹ്റൈന്‍ ഭരണാധികാരികളുമായിട്ടുള്ള അദ്ധേഹത്തിന്റെ ശക്തമായ ബന്ധവും സാമൂഹിക സേവനത്തിനായി ഉപയോഗിച്ച വ്യക്തിത്വം. ബഹ്റൈനിലെ ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന്, ഇന്ത്യന്‍ ക്ലബ് ഭരണാധികാരി തുടങ്ങി നിരവധി സംഘടനകളെയും പ്രസ്ഥാനങ്ങളെയും മുന്നില്‍ നിന്ന് നയിച്ച ഡോക്റ്റര്‍ ഏറ്റവും ഒടുവില്‍ ബഹ്റൈന്‍ ക്യാന്‍സര്‍ സെന്റര്‍ എന്ന സംഘടനക്കു രൂപം നല്കി നിരവധിയായ ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം നല്കി. കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ ആരംഭകാലം മുതൽ സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ഡോക്റ്റര്‍. അസോസിയേഷൻ സംഘടിപ്പിച്ച വിവിധ സാമൂഹിക, സാംസ്കാരിക പരിപാടികളിലും മെഡിക്കൽ ക്യാമ്പുകളിലും അദ്ദേഹത്തിന്റെ നിറസാന്നിധ്യം സംഘടനയ്ക്ക് വലിയ പ്രചോദനമായിരുന്നു. സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങളുടെ മികവ് വർധിപ്പിക്കുന്നതിനുമായി നിരവധി നിർദേശങ്ങളും ഉപദേശങ്ങളും അദ്ദേഹം നൽകിയിരുന്നു. അദ്ദേഹത്തിന്റെ സേവന മനോഭാവവും സംഘടനയോടുള്ള ആത്മാർത്ഥമായ പിന്തുണയും എന്നും…
മനാമ: ബഹ്റൈനിലെ ആരോഗ്യ-ജീവകാരുണ്യ രംഗങ്ങളിൽ നാല് പതിറ്റാണ്ടിലേറെയായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിരുന്ന പ്രമുഖ ഫിസിഷ്യൻ ഡോ. പി.വി. ചെറിയാന്റെ നിര്യാണം ബഹ്റൈൻ പ്രവാസി സമൂഹത്തിന് തീരാനഷ്ടമാണെന്ന് ബഹ്റൈൻ പ്രതിഭ അനുശോചന സന്ദേശത്തിൽ അറിയിച്ചു. 1979 മുതൽ ബഹ്റൈനിൽ സേവനമനുഷ്ഠിച്ച ഡോ. ചെറിയാൻ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ആക്സിഡന്റ് ആൻഡ് എമർജൻസി വിഭാഗത്തിലൂടെ ഔദ്യോഗിക ജീവിതം ആരംഭിച്ച് ആരോഗ്യരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകി. ബഹ്റൈനിലെ മുൻ പ്രധാനമന്ത്രിയുടെ മെഡിക്കൽ സംഘത്തിലെ അംഗമായും വിവിധ ദേശീയ-അന്തർദേശീയ പരിപാടികളുടെ മെഡിക്കൽ കോർഡിനേറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. ചികിത്സാരംഗത്തിന് പുറമെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. ഇന്ത്യൻ സ്കൂൾ ബഹ്റൈൻ ചെയർമാൻ, ബഹ്റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ് തുടങ്ങി വിവിധ സംഘടനകളിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രവാസി സമൂഹത്തിന് വിലമതിക്കാനാകാത്ത സംഭാവനകളാണ്. ബഹ്റൈൻ പ്രതിഭയുമായി ഡോ. ചെറിയാന് ദീർഘകാല ആത്മബന്ധമുണ്ടായിരുന്നുവെന്ന് അനുശോചന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. പ്രതിഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹെയർ ഡൊണേഷൻ ക്യാമ്പുകൾ, രക്തദാന…
കൽപ്പറ്റ: വയനാട് തുരങ്കപാത നിർമാണ മേഖലയിൽ ഉണ്ടായ കൂറ്റൻ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു. കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. മണ്ണിടിച്ചിലിൽ ഒരു പള്ളിയും ഒരു വീടും പൂർണമായി തകർന്നു. നിർമാണ തൊഴിലാളികളുമായി എത്തിയ ബസ് മണ്ണിടിച്ചിലിൽ ഒലിച്ചുപോയതായും സമീപത്തെ ബസ് സ്റ്റോപ്പും പാലത്തിന്റെ ഭാഗങ്ങളും മണ്ണിനടിയിലായതായും റിപ്പോർട്ടുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരിക്കുകയാണ്. യന്ത്രങ്ങൾ സ്ഥലത്തെത്തിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ടോയെന്ന സംശയത്തിലാണ് അധികൃതരും നാട്ടുകാരും. അപകടത്തിൽ പരിക്കേറ്റ ആറുപേരെ മേപ്പാടിയിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഹിര സുരേഷ്, ദിലീപ്, സൂരജ്, സഞ്ജയ് താപുർ, രജനീഷ്, തന്മയ് ഘോഷ് എന്നിവരാണ് ചികിത്സയിൽ ഉള്ളത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. തുരങ്കപാത നിർമാണത്തിനായി അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് ഒലിച്ചിറങ്ങിയതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്ന് ടി. സിദ്ദിഖ് ആരോപിച്ചു. നിർമാണ കമ്പനിക്ക് വീഴ്ചയുണ്ടെന്നും അപകട മുന്നറിയിപ്പ്…
മനാമ: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവസാന ഫിഫ ലോകകപ്പ് യാത്ര ഹൃദയഭേദകമായി അവസാനിച്ചു. റൗണ്ട് ഓഫ് 16 മത്സരത്തിൽ പോർച്ചുഗൽ സ്പെയിനോട് അവസാന നിമിഷം 1-0 ന് തോറ്റതോടെയാണ് ഫുട്ബോൾ ലോകത്തെ ഇതിഹാസ താരത്തിന്റെ ലോകകപ്പ് സ്വപ്നം അവസാനിച്ചത്. 41-ാം വയസ്സിൽ കളത്തിലിറങ്ങിയ റൊണാൾഡോ, ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആറു ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടം കൈവരിച്ചെങ്കിലും, സ്പെയിനിനെതിരായ നിർണായക മത്സരത്തിൽ പോർച്ചുഗലിന് വിജയത്തിലേക്ക് എത്താനായില്ല. സ്റ്റോപ്പേജ് ടൈമിൽ മികേൽ മെറിനോ നേടിയ ഗോൾ സ്പെയിനിന് ക്വാർട്ടർ ഫൈനൽ പ്രവേശനം ഉറപ്പിച്ചു. പരാജയത്തിനു പിന്നാലെ കണ്ണീരോടെ മൈതാനം വിട്ട റൊണാൾഡോയുടെ ചിത്രം ഫുട്ബോൾ ആരാധകർക്ക് വികാരഭരിത നിമിഷമായി. ലോക ഫുട്ബോളിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായ റൊണാൾഡോയുടെ ലോകകപ്പ് യാത്ര ഇതോടെ അവസാനിക്കുമ്പോൾ, അദ്ദേഹത്തിന്റെ നേട്ടങ്ങളും പോരാട്ടങ്ങളും ഫുട്ബോൾ ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടും.
മനാമ: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറെ സ്വീകരിച്ചു. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും കൂടിക്കാഴ്ചയിൽ സന്നിഹിതനായിരുന്നു. ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ദീർഘകാല പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും വിവിധ മേഖലകളിലെ സഹകരണ സാധ്യതകളും കൂടിക്കാഴ്ചയിൽ ചർച്ചയായി. സഹകരണം, പരസ്പര ബഹുമാനം, ധാരണ എന്നിവയുടെ ശക്തമായ അടിത്തറയിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ബഹ്റൈൻ–ഇന്ത്യ തന്ത്രപ്രധാന ബന്ധങ്ങൾ തുടർച്ചയായി ശക്തിപ്പെട്ടുവരുകയാണെന്ന് രാജാവ് വ്യക്തമാക്കി. ഇറാനിയൻ ആക്രമണത്തിന് പിന്നാലെ ബഹ്റൈനോട് ഇന്ത്യ പ്രകടിപ്പിച്ച ഐക്യദാർഢ്യത്തിനും, സുരക്ഷയും സ്ഥിരതയും ആഗോള സമാധാനവും നിലനിർത്തുന്നതിനായി അന്താരാഷ്ട്ര സമൂഹത്തിൽ ഇന്ത്യ നടത്തുന്ന ശ്രമങ്ങൾക്കും രാജാവ് നന്ദി അറിയിച്ചു. ഇരുരാജ്യങ്ങൾക്കും പൊതുവായ താൽപര്യമുള്ള പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളും മേഖലയിലെ പുതിയ സംഭവവികാസങ്ങളും സുരക്ഷ, സ്ഥിരത, സമാധാനം എന്നിവ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. ബഹ്റൈൻ–ഇന്ത്യ അടുത്ത ബന്ധം കൂടുതൽ മുന്നോട്ടുകൊണ്ടുപോകുന്നതിൽ രാജാവ് വഹിക്കുന്ന…
കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ നിന്ന് നടിമാരായ രേവതിയും പത്മപ്രിയയും രാജിവച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇരുവരും രാജിവെച്ച വിവരം അറിയിച്ചത്. സംഘടനയിൽ തുടരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലല്ല രാജിയെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി വിവിധ ആവശ്യങ്ങൾക്കായി പോരാടിയെങ്കിലും സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മൗനവും അകൽച്ചയുമാണ് മറുപടിയായി ലഭിച്ചതെന്ന് കുറിപ്പിൽ പറയുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ രാജികൾ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമങ്ങളായിരുന്നുവെന്നും വിമർശനം ഉന്നയിച്ചിട്ടുണ്ട്. പൊതു ശ്രദ്ധ മാറിയതോടെ പഴയ രീതികളും അധികാര ക്രമങ്ങളും സംഘടനയിൽ തിരിച്ചുവന്നുവെന്നാണ് ആരോപണം. സംഘടനയിൽ നിന്ന് പിന്മാറുന്നത് ഒരു പിന്മാറ്റമല്ല, മറിച്ച് ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമാണെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. ഒരു സംഘടനയുടെ നിലനിൽപ്പിന് ആധാരം വ്യക്തികൾ അല്ല, വിശ്വാസ്യതയാണെന്നും രേവതി വ്യക്തമാക്കി. ‘അമ്മ’യിൽ തർക്കങ്ങളും വിവാദങ്ങളും രൂക്ഷമായി തുടരുന്നതിനിടെയാണ് രേവതിയുടെയും പത്മപ്രിയയുടെയും രാജി.
പാലക്കാട്: കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി സർവീസുകൾ മൂലം സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം വിശദമായി പഠിക്കാൻ സർക്കാർ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. പാലക്കാട് മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. പ്രിയദർശിനി സർവീസുകളുടെ ആഘാതത്തിന് പുറമെ, വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ ഉൾപ്പെടെ സ്വകാര്യ ബസ് ഉടമകൾ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളും കമ്മിറ്റി പരിശോധിക്കും. കൺസെഷൻ നിരക്ക് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വിദ്യാർത്ഥി സംഘടനകളുമായി സർക്കാർ ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. വയനാട് ജില്ലയിൽ സ്വകാര്യ ബസുകൾ സ്വന്തം നിലയ്ക്ക് വിദ്യാർത്ഥികളിൽ നിന്നും യാത്രക്കാരിൽ നിന്നും പണം പിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. നിയമം കൈയിലെടുക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ പത്ത് വർഷമായി സ്വകാര്യ ബസ് ഉടമകൾ ഉന്നയിച്ച ന്യായമായ ആവശ്യങ്ങൾ പരിഹരിക്കാൻ മുൻ എൽ.ഡി.എഫ്…
