മലപ്പുറം: വെട്ടത്തൂരിൽ കോഴിഫാമിൽ ജോലിചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾ മരിച്ചു. വെട്ടത്തൂർ എഴുതല സ്വദേശി പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസിൽ (30), സാഹിർ (36) എന്നിവരാണ് മരിച്ചത്. കീഴാറ്റൂർ നിരന്നപറമ്പിൽ പ്രവർത്തിക്കുന്ന കോഴിഫാമിൽ ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഫാമിലേക്ക് കോഴിത്തീറ്റ ഇറക്കുന്നതിനിടെ ഇരുവർക്കും അപ്രതീക്ഷിതമായി വൈദ്യുതാഘാതമേൽക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
Trending
- ‘ഇങ്ങനെയൊരാളെ കേട്ടിട്ടു പോലുമില്ല’; നവി പിള്ളയ്ക്ക് നൊബേൽ നൽകിയതിനെതിരെ രൂക്ഷവിമർശനവുമായി ട്രംപ്
- വീട്ടുജോലിക്കാരായ സ്ത്രീകൾക്ക് ആരോഗ്യപരിചരണവും സ്തനാർബുദ ബോധവൽക്കരണവുമായി ഐ.സി.ആർ.എഫ്.
- ജന്തർ മന്തർ പ്രതിഷേധത്തിന്റെ സാമ്പത്തിക സ്രോതസ് ചോദ്യം ചെയ്ത് വിഎച്ച്പി; സുരക്ഷാസേനയ്ക്ക് പിന്തുണ നൽകണമെന്ന് ആഹ്വാനം
- കൊറിയർ വഴി ലഹരിക്കടത്ത്: 1.8 കിലോ എംഡിഎംഎ പിടികൂടി; നാലുപേർ അറസ്റ്റിൽ
- 2026-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്ക്ക്
- എല്ലാ തീരുമാനങ്ങളും മുതിർന്ന നേതാക്കളുടെ അനുമതിയോടെ; അടൂർ പ്രകാശിന്റെ പരാതി തള്ളി വി.ഡി. സതീശൻ
- മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് അഭിമാന നിമിഷം : പരിശുദ്ധ കാതോലിക്ക ബാവാ തിരുമേനിക്ക് ബഹ്റൈൻ രാജ്യത്തിന്റെ ആദരവായി ഗോൾഡൻ റെസിഡൻസി ലഭിച്ചു
- സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പ്: രണ്ടുകോടിയിലേറെ രൂപയുടെ നിക്ഷേപങ്ങൾ മരവിപ്പിച്ച് ഇഡി; 38 വസ്തുവകകളുടെ രേഖകൾ പിടിച്ചെടുത്തു

