- ബഹ്റൈനിൽ 343 സിവിൽ അസോസിയേഷനുകൾ രജിസ്റ്റർ ചെയ്തു; പുതിയ നിയമം പ്രാരംഭ പഠനഘട്ടത്തിൽ
- ഹോർമുസിൽ ആക്രമിക്കപ്പെട്ട കപ്പലിൽ 11 ഇന്ത്യക്കാർ; ഒരാളെ കാണാതായി, തിരച്ചിൽ തുടരുന്നു
- ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു
- വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: കാണാതായ അവസാനത്തെയാളുടെയും മൃതദേഹം കണ്ടെത്തി
- ബഹ്റൈനിൽ ഗാർഹിക തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി നിർത്തലാക്കാൻ നിർദേശം; പാർലമെന്റിന്റെ പരിഗണനയിൽ
- ഐസിആർഎഫ് തേർസ്റ്റ് ക്വെഞ്ചേഴ്സ് 2026 ന്റെ നാലാമത്തെ ആഴ്ചയിലെ പരിപാടി 2026 ജൂലൈ 11 ശനിയാഴ്ച റിഫയിലെ ഒരു വർക്ക്സൈറ്റിൽ നടന്നു
- ‘എന്നെ വധിക്കാൻ ശ്രമിച്ചാൽ ഇറാനിലേക്ക് 1000 മിസൈലുകൾ പായും’; ട്രംപിന്റെ ഭീഷണിക്ക് തിരിച്ചടിയുമായി ഇറാൻ
- നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
Author: News Desk
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനെ പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുത്തു. 35 വർഷങ്ങൾക്ക് ശേഷമാണ് കേരള നിയമസഭയിൽ ഒരു വനിത ഡെപ്യൂട്ടി സ്പീക്കർ ആകുന്നത്. സിപിഐ നേതാവായിരുന്ന ഭാർഗവി തങ്കപ്പൻ 1987 മുതൽ 1991 കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായിരുന്നതിനു ശേഷം ഇതാദ്യമായാണ് വനിത ഡെപ്യൂട്ടി സ്പീക്കർ ആകുന്നത്. കേരള നിയമസഭയുടെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കറാണ് ഷാനിമോൾ. മുമ്പ് സിപിഐ നേതാവ് കെ ഒ ആയിഷ ബീവി, കോൺഗ്രസ് നേതാവ് നഫീസത്ത് ബീവി എന്നിവരും ഡെപ്യൂട്ടി സ്പീക്കർമാർ ആയിരുന്നു. ഷാനിമോൾ ഉസ്മാന് 99 വോട്ടുകൾ ലഭിച്ചപ്പോൾ എതിർസ്ഥാനാർഥി സിപിഐ യിലെ മുഹമ്മദ് മുഹസിന് 34 വോട്ടുകളാണ് ലഭിച്ചത്. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വോട്ട് രേഖപ്പെടുത്തിയില്ല. 35 എൽഡിഎഫ് അംഗങ്ങളിൽ സിപിഎം എം എൽ എ സി.കെ ഹരീന്ദ്രനും യുഡിഎഫ് എംഎൽഎമാരായ ആബിദ് ഹുസൈൻ തങ്ങൾ, സന്ദീപ് വാര്യർ എന്നിവരും സഭയിൽ ഹാജരായില്ല. എൻഡിഎയുടെ മൂന്ന് എംഎൽഎമാർ…
മുഹറഖ് മലയാളി സമാജം എട്ടാം വാർഷികാഘോഷം: ആരോഗ്യ ക്ലാസും പ്രിവിലേജ് കാർഡ് പ്രകാശനവും സംഘടിപ്പിച്ചു
മനാമ: മുഹറഖ് മലയാളി സമാജത്തിന്റെ എട്ടാം വാർഷിക ആഘോഷങ്ങളുടെ തുടർച്ചയായി സൗജന്യ ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു. സംഘടനയുടെ ആരോഗ്യ സംരക്ഷണ പദ്ദതിയായ എം എം എസ് കെയർ ഭാഗമായി ആണ് ക്ലാസ് സംഘടിപ്പിച്ചത്, മുഹറഖ് കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. ദീർഘകാല രോഗങ്ങൾക്കുള്ള ഹോമിയോപ്പതി ചികിത്സാ രീതികളെയും അതിന്റെ ഫലപ്രാപ്തിയെയും കുറിച്ച് നടന്ന വിശദമായ ക്ലാസിന് പ്രശസ്ത ഹോമിയോപ്പതി കൺസൾട്ടന്റ് ഡോ. അനീന മറിയം വർഗീസ് നേതൃത്വം നൽകി. നിത്യജീവിതത്തിൽ നേരിടുന്ന വിവിധ ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനെക്കുറിച്ചും പങ്കെടുത്തവരുടെ സംശയങ്ങൾക്കുള്ള മറുപടിയും ക്ലാസിൽ വിശദീകരിച്ചു. ചടങ്ങിന്റെ ഭാഗമായി മുഹറഖ് മലയാളി സമാജം അംഗങ്ങൾക്കായി കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ ഒരുക്കുന്ന പ്രത്യേക പ്രിവിലേജ് കാർഡ് പ്രകാശനവും നടന്നു. മുഹറഖ് സമാജം രക്ഷാധികാരി മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ പ്രസ്തുത കാർഡിന്റെ ഔദ്യോഗിക പ്രകാശനം കിംസ് മെഡിക്കൽ സെന്റർ അഡ്മിനിസ്റ്റേറ്റർ ജ്യോതി ശ്രീജിത്തിന് നൽകി നിർവ്വഹിച്ചു. മുഹറഖ്…
തിരുവനന്തപുരം: അട്ടക്കുളങ്ങരയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അട്ടക്കുളങ്ങര ഗവ.സ്‌കൂളിന്റെ ഓഫിസ് കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. എസ്എസ്‌കെഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നത്. വൈകീട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. അധ്യാപകരും കുട്ടികളും മടങ്ങിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി റിപ്പോര്‍ട്ട് തേടി. ഓടിട്ട സ്‌കൂളിന്റെ മേല്‍ക്കൂരയെ താങ്ങിനിര്‍ത്തിയ തടി ദ്രവിച്ചതോടെ കെട്ടിടം നിലംപൊത്തുകയായിരുന്നു. ഓടും താഴെയുള്ള സീലിങ്ങും ഉള്‍പ്പെടെ പൊളിഞ്ഞ് താഴേക്കുവീണു. അധ്യാപകരും കുട്ടികളും ജോലികഴിഞ്ഞ് മടങ്ങിയതിനാല്‍ ആരും അപകടത്തില്‍പ്പെട്ടില്ല. എസ്.എസ്.കെ.യുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണിത്. ഡിസ്ട്രിക്ട് പ്രോഗ്രാം ഓഫീസറുടേയും തൊട്ടടുത്തുള്ളതുമായ മുറികളാണ് തകര്‍ന്നുവീണത്. കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുമുണ്ടായിരുന്നില്ല. ‘തകര്‍ന്നത് സ്‌കൂള്‍ കെട്ടിടമല്ല. എസ്എസ്‌കെ ജില്ലാഘടകത്തിന്റെ ഓഫിസാണ് പ്രവര്‍ത്തിക്കുന്നത്. ഓഫിസ് കെട്ടിടം നേരത്തെ പുതുക്കി പണിതിരുന്നു. എന്നാല്‍ ഹെറിറ്റേജ് കെട്ടിടമായതിനാല്‍ മേല്‍ക്കൂര പുതുക്കി പണിയാന്‍ അനുമതി കിട്ടിയിരുന്നില്ല. എന്നിരുന്നാലും സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഡിഡിഇയോട് ആവശ്യപ്പെട്ടിട്ടുണ്ട്’- വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
മനാമ: ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ (WMF) ബഹ്റൈൻ നാഷണൽ കൗൺസിലിൻ്റെ 2026-27 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും പ്രൗഡഗംഭീരമായി നടത്തി. മനാമയിലെ അൽമൻസിൽ ഇന്റർനാഷണൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ ഔദ്യോഗിക പ്രതിനിധികളും സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും പ്രവാസി മലയാളി കുടുംബങ്ങളും പങ്കെടുത്തു. പ്രശസ്ത കൊറിയോഗ്രാഫർ ശ്രീനേഷിന്റെ ശിക്ഷണത്തിൽ കുരുന്നുകൾ അവതരിപ്പിച്ച മനോഹരമായ സ്വാഗത നൃത്തത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് ആഗോളതലത്തിൽ WMF നടത്തുന്ന ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളെ ദൃശ്യവൽക്കരിച്ചുകൊണ്ടുള്ള വീഡിയോ പ്രദർശിപ്പിച്ചു. WMF ബഹ്റൈൻ നാഷണൽ കൗൺസിൽ പ്രസിഡണ്ട് മിനി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ജോബി ജോസ് സ്വാഗതം ആശംസിച്ചു. ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം ഇൻവെസ്റ്റ്മെന്റ് ഡെവലപ്മെന്റ് മേധാവി ഈസാം ഈസ അൽഖയ്യാത് ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ പാർലമെന്റ് അംഗം ഡോ. മാസൂമ എച്ച്.എ റഹീം വിശിഷ്ടാതിഥിയായി. ബഹ്റൈനിൽ നിന്നും WMF മിഡിൽ ഈസ്റ്റ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരും ചടങ്ങിലെ മുഖ്യാതിഥികളുമായ അലിൻ ജോഷി…
സൽമാനിയ: ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ ഈദ് സംഗമവും, അംഗങ്ങളുടെ മക്കളിൽ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ നിന്ന് വിജയിച്ചവർക്കുള്ള അനുമോദന ചടങ്ങും നടന്നു. ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സ്മരണപുതുക്കുന്ന ബലി പെരുന്നാളിന്റെ സന്ദേശം കൈമാറിക്കൊണ്ട് നടന്ന പരിപാടിയിൽ സാമൂഹ്യ പ്രവർത്തകരായ ഫസൽ ബഹ്‌റൈൻ, അഷ്‌റഫ് കാക്കണ്ടി, ഫൈസൽ ഇസ്മായിൽ, മാധ്യമ പ്രവർത്തകനായ നൂർ മുഹമ്മദ് എന്നിവർ സംസാരിച്ചു. ഭാവിയുടെ കവാടം തുറക്കുന്നവർ എങ്ങനെയായിരിക്കണം തങ്ങളുടെ മുന്നോട്ടുള്ള വഴിയും ഏതൊക്കെ കോഴ്സായിരിക്കണം തിരഞ്ഞെടുക്കേണ്ടതെന്നതിന്റെയൊക്കെ മാർഗ്ഗനിർദേശങ്ങൾ കുട്ടികൾക്ക് ആശംസാപ്രാസംഗികർ നൽകി. വിജയികൾക്കുള്ള മൊമെന്റോ എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഷാദ് കണ്ടിക്കൽ, മഷൂദ് മെച്ചറ, ഫുആദ്ടി എം, റംഷി, നസീർ പി കെ എന്നിവർ നൽകി. ഫൈസൂഖ് ചാക്കാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ റയീസ് എം ഇ സ്വാഗതവും റഫ്‌സി നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികൾ വനിത വിംഗ് അഡ്മിൻമാരായ ഷാഹിനയും ഫർസാനയും നിയന്ത്രിച്ചു.
കണ്ണൂര്‍: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച ഇരുപത്തിരണ്ടുകാരന്‍ നാല് പേര്‍ക്ക് പുതുജീവനേകി യാത്രയായി. കണ്ണൂര്‍ സ്വദേശിയായ അര്‍ജുന്‍ ആണ് തന്റെ ഹൃദയവും കരളും രണ്ട് വൃക്കകളും ദാനം ചെയ്ത് നാല് പേരുടെ ജീവിതത്തിന് പുതിയ പ്രതീക്ഷ നല്‍കിയത്. ഗുരുതരമായ പരിക്കുകളോടെയാണ് അര്‍ജുനെ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജീവന്‍ രക്ഷിക്കുന്നതിനായി ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും മെയ് 31-ന് വൈകുന്നേരത്തോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് മകന്റെ വിയോഗത്തിന്റെ തീരാദുഃഖത്തിനിടയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ എടുത്ത ധീരമായ തീരുമാനമാണ് അവയവങ്ങള്‍ കാത്തുകഴിയുന്ന രോഗികള്‍ക്ക് തുണയായത്. സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന ഏജന്‍സിയായ കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (കെ-സോട്ടോ) വഴിയാണ് അവയവ കൈമാറ്റ പ്രക്രിയകള്‍ ഏകോപിപ്പിച്ചത്. ആസ്റ്റര്‍ സര്‍ജന്മാരുടെ നേതൃത്വത്തില്‍ വിജയകരമായി അവയവങ്ങള്‍ മണിക്കൂറുകള്‍ നീണ്ടുനിന്ന സങ്കീര്‍ണ്ണമായ ശാസ്ത്രക്രിയയിലൂടെ അവയവദാനത്തിനായി എടുത്തത്. ആസ്റ്റർ ഹോസ്പിറ്റലിൽ നിന്നും മറ്റു ആശുപത്രിയിൽ നിന്നുമുള്ള വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള…
സ്വന്തം ഇഷ്ടപ്രകാരമുള്ള ലൈംഗികത്തൊഴില്‍ നിയമവിരുദ്ധമല്ല, റെയ്ഡില്‍ പിടിക്കുന്നവരെ കസ്റ്റഡിയിലെടുക്കരുത്; സ്വന്തം ഇഷ്ടപ്രകാരം
ന്യൂഡല്‍ഹി: സ്വമേധയാ ഉള്ള ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്ന മുതിര്‍ന്ന വ്യക്തികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് അധികാരമില്ലെന്ന് സുപ്രീംകോടതി. ഈ തൊഴില്‍ സ്വയം ചെയ്യുന്നത് നിയമവിരുദ്ധമല്ല. വേശ്യാലയം നടത്തുന്നത് നിയമവിരുദ്ധമാണെങ്കിലും, റെയ്ഡുകള്‍ക്കിടയില്‍ കണ്ടെത്തുന്ന ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്ന മുതിര്‍ന്ന വ്യക്തികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് അധികാരം ഇല്ല. റെയ്ഡില്‍ പിടിക്കുന്ന ലൈംഗികത്തൊഴിലാളികളെ ഇരകളാക്കാനോ കസ്റ്റഡിയിലെടുക്കാനോ പാടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം ചൂണ്ടിക്കാട്ടി. ലൈംഗികത്തൊഴിലാളികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് അധികാരികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനിടയിലാണ് സ്വന്തം ഇഷ്ടപ്രകാരം ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്ന മുതിര്‍ന്നവരെ ഉപദ്രവിക്കുന്നതില്‍ നിന്ന് പൊലീസ് വിട്ടുനില്‍ക്കണമെന്ന് ജസ്സ്റ്റിസ് ജെ ബി പാര്‍ദിവാല, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.
മനാമ: അൽ ഫുർഖാൻ സെൻ്റെർ ഈദ് സോഷ്യൽ മീറ്റ് സംഘടിപ്പിച്ചു. അദ്‌ലിയയിലെ അൽഫുർഖാൻ സെൻ്റെർ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സാമൂഹിമ സാംസ്കാരിക മേഖലയിലെ പ്രമുഖരായ ചെമ്പൻ ജലാൽ, എബ്രഹാം ജോൺ, ജമാൽ നദ്‌വി (ഫ്രണ്ട്‌സ്), സൽമാൻ ഫാരിസ് (OICC Bahrain) എന്നിവർ പങ്കെടുത്തു. പ്രസിഡൻ്റ് സൈഫുള്ള ഖാസിം അദ്ധ്യക്ഷത വഹിച്ചു. ഇബ്രാഹീം നബി തൻ്റെ ജീവിതത്തിലൂടെ നമുക്ക് പകർന്ന് തന്ന സഹനത്തിൻ്റെയും ആത്‌മസമർപ്പണത്തിൻ്റെയും മാതൃക വിശ്വാസികൾ പിന്തുടരണമെന്ന് സെഫുള്ള ഖാസിം തൻ്റെ അദ്ധ്യക്ഷ ഭാഷണത്തിൽ ഓർമിപ്പിച്ചു. അബ്‌ദുൾ ലത്തീഫ് അഹമദ് ഈദ് സന്ദേശം നൽകി. മനുഷ്യരാശിക്ക് നൻമ ചെയ്യുന്ന തിൻമ വിരോദിക്കുന്ന മാതൃകകളാവാൻ അദ്ദേഹം ഉപദേശിച്ചു. അൽഫുർഖാൻ സെൻ്റെർ ജനറൽ സെക്രട്ടറി മനാഫ് കബീർ സ്വാഗതവും ദഅവാ സെക്രട്ടറി ഹിഷാം കുഞ്ഞഹമ്മദ് നന്ദിയും പറഞ്ഞു. പ്രോഗ്രാം കൺവീനർ അബ്‌ദുൾ സലാം, സുഹൈൽ മേലടി, മുബാറക് വി കെ, മാഹിൻ കൊയിലാണ്ടി, ഫാറൂക്ക് മാട്ടൂൽ, കെപി യൂസുഫ്, അബ്ദുള്ള പുതിയങ്ങാടി എന്നിവർ പരിപാടി…
കൊച്ചി: മാസപ്പടി കേസിലെ എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് (ഇ ഡി) അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സിഎംആർഎല്ലിന് തിരിച്ചടി. ഇ ഡി അന്വേഷണത്തിന് തൽക്കാലം അടിയന്തര സ്റ്റേ ഇല്ല എന്ന് ഹൈക്കോടതി. ഇതോടെ കേസിന്റെ വാദം പൂർത്തിയാകുന്നതുവരെ ഇ ഡിക്ക് അന്വേഷണവുമായി മുന്നോട്ടുപോകാം. അഡീഷണൽ സോളിസിറ്റർ ജനറൽ സുന്ദരേശ്വരനാണ് ഇ ഡിക്ക് വേണ്ടി ഹാജരായത്. സുപ്രീം കോടതി മുതിർന്ന അഭിഭാഷകനായ സിദ്ധാർത്ഥ് ലൂത്രയാണ് സിഎംആർഎല്ലിന് വേണ്ടി ഹാജരായത്. രണ്ട് വർഷത്തോളം പഴക്കമുള്ള കേസായതിനാൽ വാദം അധികം നീട്ടിക്കൊണ്ടുപോകേണ്ട എന്നാണ് കോടതി ഡിവിഷൻ ബെഞ്ച് അറിയിച്ചിരിക്കുന്നത്. കോടതി വിധിക്ക് പിന്നാലെ മകൾ വീണാ വിജയനെതിരായ നടപടികൾ ഇ ഡി കടുപ്പിച്ചേക്കും.
മനാമ: തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വേനൽക്കാല ഉച്ചസമയ തൊഴിൽ നിയന്ത്രണം ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെ പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. നിയന്ത്രണ കാലയളവിൽ ദിവസവും ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 4 മണിവരെ നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ജോലി ചെയ്യുന്നത് പൂർണമായും നിരോധിച്ചിരിക്കുകയാണ്. അതിശക്തമായ ചൂടും ഉയർന്ന ഈർപ്പനിലയും അനുഭവപ്പെടുന്ന വേനൽ മാസങ്ങളിൽ തൊഴിലാളികളെ ഹീറ്റ് സ്ട്രെസ്, സൂര്യാഘാതം, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നതിനും ജോലിസ്ഥല അപകടങ്ങൾ കുറയ്ക്കുന്നതിനുമാണ് നടപടി. പരാതികൾക്കും വിവരങ്ങൾക്കുമായി 17873921 എന്ന ഹെൽപ്‌ലൈൻ നമ്പർ മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 7 മണി മുതൽ വൈകിട്ട് 4 മണിവരെ സേവനം ലഭ്യമാകും. ഉച്ചസമയ തൊഴിൽ നിയന്ത്രണ കാലയളവിൽ ഇതേ നമ്പറിലേക്ക് വാട്‌സ്ആപ്പ് മുഖേനയും നിയമലംഘനങ്ങളെക്കുറിച്ചുള്ള പരാതികൾ നൽകാവുന്നതാണ്. നിയമം ലംഘിക്കുന്നവർക്കെതിരെ മൂന്ന് മാസം വരെ തടവോ, 500 മുതൽ 1,000 ബഹ്റൈൻ ദിനാർ വരെ പിഴയോ, അല്ലെങ്കിൽ ഇതിൽ…
