- ‘ജീവിത വിജയത്തിന് ഖുർആൻ’; ബഹ്‌റൈനിൽ കാമ്പയിനുമായി ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ
- ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം; വിദ്യാരംഭം ഒക്ടോബർ 21ന്
- പ്രതിഷേധക്കാരെ അനധികൃതമായി തടഞ്ഞുവെക്കരുത്; നിരോധനാജ്ഞ നീക്കാനും സുപ്രീംകോടതി നിർദേശം
- സ്റ്റാർലിങ്ക് വിവാദം: മസ്കിന്റെ രാഷ്ട്രീയ ഇടപെടലുകളെ ചോദ്യം ചെയ്ത് എസ്. ഗുരുമൂർത്തി
- മൂവായിരത്തോളം പേർക്ക് ഓണസദ്യ; ഇന്ത്യൻ ക്ലബ്ബിന്റെ ‘ആവണി 2026’ ആഘോഷങ്ങൾക്ക് സമാപനം
- നഴ്സിംഗ് സമൂഹത്തിന് സിംസിന്റെ ആദരം; വർക്ക് ഓഫ് മേഴ്സി പുരസ്കാരദാനം ഒക്ടോബർ 17ന്
- 6ജി മുന്നൊരുക്കങ്ങളുമായി ജിയോ; ഗിഗാ മിമോ റേഡിയോ അവതരിപ്പിച്ചു
- ഡോക്ടറുടെ സംശയം അന്വേഷണത്തിന് വഴിതുറന്നു; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ
Author: News Desk
യുഡിഎഫ് നിയമിക്കുന്ന വഖഫ് ബോർഡ് വന്നാൽ മുനമ്പം പ്രശ്നം 10 മിനിറ്റിനുള്ളിൽ പരിഹരിക്കുമെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തി നിയമിക്കുന്ന വഖഫ് ബോർഡ് നിലവിൽ വന്നാൽ മുനമ്പം ഭൂമി പ്രശ്നം 10 മിനിറ്റിനുള്ളിൽ പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിലവിലെ വഖഫ് ബോർഡ് എൽഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ നിയമനമാണെന്നും മുനമ്പം പ്രശ്നം പരിഹരിക്കുന്നതിന് ബോർഡ് എതിരുനിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതിനാൽ ഭാവിയിൽ വഖഫ് ബോർഡിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും സതീശൻ പറഞ്ഞു. വിഷയം നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ പ്രതികരിക്കാനാകില്ലെന്നും കോടതി വിധിക്കുശേഷം വഖഫ് ബോർഡിൽ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
മനാമ: സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ 19കാരനായ ഏഷ്യൻ യുവാവിനെ ബഹ്‌റൈൻ പൊലീസ് അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ സൈബർ ക്രൈം വിഭാഗമാണ് പ്രതിയെ പിടികൂടിയത്. വാണിജ്യ സ്ഥാപനത്തിനുള്ളിൽ യുവാവ് പൊതുമര്യാദയ്ക്ക് നിരക്കാത്തവിധം പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് നടപടി. പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും രാജ്യത്തെ നിയമങ്ങളും വ്യവസ്ഥകളും കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. പൊതുമര്യാദയ്ക്ക് നിരക്കാത്തതോ നിയമവിരുദ്ധമായതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുകയോ പങ്കുവയ്ക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും മുന്നറിയിപ്പ് നൽകി. പൊതുക്രമവും സാമൂഹിക മൂല്യങ്ങളും സംരക്ഷിക്കുന്നതിനായി ഇത്തരം നിയമലംഘനങ്ങൾക്കെതിരെ നിരീക്ഷണവും നിയമനടപടികളും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
മനാമ: ബഹ്‌റൈനിൽ അനധികൃത ടാക്സി സർവീസുകൾക്കെതിരായ പരിശോധന ശക്തമാക്കി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. ഗതാഗത–ടെലികമ്യൂണിക്കേഷൻ മന്ത്രാലയവുമായി സഹകരിച്ചാണ് പരിശോധനകളും നിയമനടപടികളും പുരോഗമിക്കുന്നത്. അനുമതിയില്ലാതെ ടാക്സി സർവീസ് നടത്തുന്നവരെ കണ്ടെത്തുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന കർശനമായി തുടരുമെന്ന് അധികൃതർ അറിയിച്ചു. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കും. അംഗീകൃത ലൈസൻസില്ലാതെ യാത്രക്കാരെ വാഹനത്തിൽ കയറ്റുകയും അതിന് പ്രതിഫലം വാങ്ങുകയും ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി. യാത്രക്കാരെ കയറ്റി ടാക്സി സർവീസ് നടത്തുന്നവർ അംഗീകൃത ലൈസൻസ് നേടുകയും അധികൃതർ നിർദേശിച്ചിട്ടുള്ള എല്ലാ വ്യവസ്ഥകളും പൂർണമായി പാലിക്കുകയും വേണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഓർമിപ്പിച്ചു.
ബെംഗളൂരു: യുവാവിന്റെ ഭീഷണിയും മാനസിക പീഡനവും സഹിക്കാനാകാതെ 22കാരി തടാകത്തിൽ ചാടി ജീവനൊടുക്കിയതായി പരാതി. അരോഡി സ്വദേശിനി വാണിശ്രീയാണ് മരിച്ചത്. ബെംഗളൂരുവിലെ അഗര തടാകത്തിൽനിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ ജ്വല്ലറിയി സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു വാണിശ്രീ. അഭിഷേക് എന്ന യുവാവ് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായി യുവതി എഴുതിവെച്ച കുറിപ്പിൽ ആരോപിച്ചിരുന്നതായി പൊലീസ് അറിയിച്ചു. ഓഗസ്റ്റ് 22ന് രാവിലെ വാണിശ്രീയുടെ മുറിയിൽ താമസിച്ചിരുന്ന സഹപ്രവർത്തകയാണ് കുറിപ്പിനെക്കുറിച്ച് സഹോദരി പൂജയെ അറിയിച്ചത്. തുടർന്ന് സഹോദരിയും പി.ജി. ഉടമയും ചേർന്ന് നടത്തിയ തിരച്ചിലിൽ യുവതിയെ കണ്ടെത്താനാകാതിരുന്നതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസും ബന്ധുക്കളും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് അഗര തടാകത്തിൽനിന്ന് മൃതദേഹം കണ്ടെത്തിയത്. വാണിശ്രീയുടെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഭിഷേകിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. അഭിഷേക് വാണിശ്രീയെ നിരന്തരം ശല്യപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായാണ് പരാതിയിലെ ആരോപണം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
കണ്ണൂർ: കീച്ചേരിക്കുന്നിൽ സ്വകാര്യ ബസ് മറിഞ്ഞ് 35ഓളം പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. റോഡ് മുറിച്ചുകടക്കുകയായിരുന്നയാളെ രക്ഷിക്കാൻ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് പ്രയോഗിച്ചതിനെത്തുടർന്നാണ് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞതെന്നാണ് പ്രാഥമിക വിവരം. അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാരാണ് ബസിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രികളിലേക്ക് മാറ്റിയത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്: വിവിധ രാജ്യക്കാരായ പ്രതികൾ അറസ്റ്റിൽ; 39,000 ദിനാർ പിടിച്ചെടുത്തു
മനാമ: ഓൺലൈൻ വഴി സാമ്പത്തിക തട്ടിപ്പ് നടത്തിയ വിവിധ ആഫ്രിക്കൻ, ഏഷ്യൻ രാജ്യക്കാരായ പ്രതികളെ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം പിടികൂടി. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തട്ടിപ്പിലൂടെ സമ്പാദിച്ച ഏകദേശം 39,000 ബഹ്‌റൈൻ ദിനാർ അധികൃതർ പിടിച്ചെടുത്തു. രാജ്യത്തിന് പുറത്തുള്ള തട്ടിപ്പ് സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. പ്രതികൾക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംശയാസ്പദമായ അക്കൗണ്ടുകളുമായും വ്യക്തികളുമായും ഇടപെടുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ വഴിയുള്ള സാമ്പത്തിക ഇടപാടുകളിൽ വ്യക്തിവിവരങ്ങളോ മറ്റ് പ്രധാന വിവരങ്ങളോ പങ്കുവെക്കുന്നതിന് മുമ്പ് അക്കൗണ്ടിന്റെയും വ്യക്തിയുടെയും ആധികാരികത ഉറപ്പാക്കണമെന്നും നിർദേശിച്ചു. ഓൺലൈൻ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ MyGov ആപ്പ് വഴിയോ 992 എന്ന ഹോട്ട്‌ലൈൻ നമ്പറിലൂടെയോ ഉടൻ അധികൃതരെ വിവരം അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു.
മനാമ: ബഹ്‌റൈനിലെ മലയാളി കൂട്ടായ്മയായ “ആശ്രയം ബഹ്‌റൈൻ” പ്രഥമ ജനറൽ ബോഡി യോഗവും പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും സൽമാനിയ കലവറ ഓഡിറ്റോറിയത്തിൽ വെച്ച് വിജയകരമായി നടന്നു. സംഘടനയുടെ പ്രഥമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഷ്‌റഫ് കൊറ്റാടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം രക്ഷാധികാരി സയ്യിദ് ഹനീഫ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്ത് സ്നേഹവും കാരുണ്യവും പങ്കുവെച്ച് ഒരൊറ്റ കുടുംബമായി മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയും, സംഘടനയുടെ ലക്ഷ്യങ്ങളും മുന്നോട്ടുള്ള ഭാവി പ്രവർത്തനങ്ങളും വിശദീകരിച്ച് അനീഷ് ആലപ്പുഴ സംസാരിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ: രക്ഷാധികാരികൾ: സയ്യിദ് ഹനീഫ, നൗഷാദ് കണ്ണൂർ പ്രസിഡന്റ്: അഷ്‌റഫ് കൊറ്റാടത്ത്സെക്രട്ടറി: രാജേഷ് മാവേലിക്കര ട്രഷറർ: അജ്മൽ കായംകുളം വൈസ് പ്രസിഡന്റുമാർ: ഷാജി സെബാസ്റ്റ്യൻ, അലീന ജോയിന്റ് സെക്രട്ടറിമാർ: സുജേഷ് എണ്ണയ്ക്കാട്, ആതിര പ്രശാന്ത്മെമ്പർഷിപ്പ് കോഡിനേറ്റർ: ജോബി മോൻ ചാരിറ്റി & നോർക്ക കോഓർഡിനേറ്റർ: അനീഷ് ആലപ്പുഴഎക്സിക്യൂട്ടീവ് അംഗങ്ങൾ: ഹൈദ്രോസ്, ഷിഹാബുദീൻ, മുസ്തഫ, അബ്ദുള്ള,…
അനുമതിയില്ലാതെ സർക്കാർ സ്‌കൂളിൽ പ്രവേശിച്ചെന്ന് പരാതി; അഭിജീത് ദീപ്കെയ്ക്കും സിജെപി പ്രവർത്തകർക്കുമെതിരെ കേസ്
മുംബൈ: മഹാരാഷ്ട്രയിൽ അനുമതിയില്ലാതെ സർക്കാർ സ്‌കൂളിൽ പ്രവേശിച്ചെന്ന പരാതിയിൽ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെയ്ക്കെതിരെ പൊലീസ് കേസെടുത്തു. അജിങ്ക്യ ഷിൻഡെ ഉൾപ്പെടെയുള്ള മറ്റ് സിജെപി പ്രവർത്തകരെയും പ്രതിചേർത്തിട്ടുണ്ട്. ലാത്തൂരിലെ ഔസ പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഔസയ്ക്ക് സമീപമുള്ള ജലവാലിയിലെ ജില്ലാ പരിഷത്ത് ഉറുദു സ്‌കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ച് ഔദ്യോഗിക പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. സ്‌കൂളിലെ അധ്യാപിക സയ്യിദ് ഷംഷാദ് ബാനോ ഖൈറത്താലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ‘സ്‌കൂൾ ഠീക് കരോ’ ക്യാമ്പയിന്റെ ഭാഗമായാണ് ദീപ്‌കെയും പ്രവർത്തകരും സ്‌കൂളിലെത്തിയത്. അനുമതിയില്ലാതെ സ്‌കൂളിൽ പ്രവേശിച്ച സംഘം വിദ്യാർഥികൾക്കൊപ്പം ഇരിക്കുകയും അവരുമായി സംസാരിക്കുകയും ചെയ്തതായി പരാതിയിൽ ആരോപിക്കുന്നു. ഇവരുടെ സന്ദർശനം ക്ലാസുകൾ തടസ്സപ്പെടാനും സ്‌കൂളിന്റെ ഔദ്യോഗിക പ്രവർത്തനങ്ങൾ മുടങ്ങാനും കാരണമായെന്നും പരാതിയിൽ പറയുന്നു. സ്‌കൂൾ സന്ദർശനത്തിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതായും മറ്റൊരു സ്‌കൂളിലെ വിദ്യാർഥിയെ ഇവിടെ എത്തിച്ച് ക്ലാസിൽ ഇരുത്തിയതായും പരാതിയിലുണ്ട്. അധ്യാപകരെ…
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഒരുദിവസം നടന്ന വിവാഹങ്ങളുടെ എണ്ണത്തിൽ പുതിയ റെക്കോർഡ്. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച പുലർച്ചെ 4.10 മുതൽ ഉച്ചയ്ക്ക് 12.45 വരെയുള്ള സമയത്ത് 416 വിവാഹങ്ങളാണ് ക്ഷേത്രസന്നിധിയിൽ നടന്നത്. 2024 സെപ്റ്റംബർ എട്ടിന് നടന്ന 334 വിവാഹങ്ങളുടെ റെക്കോർഡാണ് ഇതോടെ മറികടന്നത്. സ്പോട്ട് ബുക്കിങ് ഉൾപ്പെടെ ആകെ 442 വിവാഹങ്ങളാണ് ഞായറാഴ്ച രജിസ്റ്റർ ചെയ്തിരുന്നത്. ഉഷപൂജയ്ക്കായി രാവിലെ 5.47 മുതൽ 6.12 വരെയും പന്തീരടി പൂജയ്ക്കായി ക്ഷേത്രനട അടച്ച സമയത്തുമൊഴികെ വിവാഹച്ചടങ്ങുകൾ തുടർച്ചയായി നടന്നു. ഉച്ചപൂജയ്ക്കുശേഷം ക്ഷേത്രനട തുറന്ന് 12.45 വരെയാണ് ചടങ്ങുകൾ തുടർന്നത്. കിഴക്കേ നടയിലെ ഒന്നാം നമ്പർ മണ്ഡപത്തിൽ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഭദ്രദീപം തെളിച്ചതോടെയാണ് വിവാഹങ്ങൾക്ക് തുടക്കമായത്. മംഗളവാദ്യങ്ങളുടെ അകമ്പടിയിൽ കണ്ണൂർ തലശ്ശേരി സ്വദേശി ആർണവ് മോഹൻകുമാർ പഴയങ്ങാടി സ്വദേശിനി വിദ്യ ആനന്ദ് രാജിന് താലി ചാർത്തി. പിന്നാലെ മറ്റ് അഞ്ച് മണ്ഡപങ്ങളിലും വിവാഹച്ചടങ്ങുകൾ ആരംഭിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്,…
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ലേഡീസ് വിങ് സംഘടിപ്പിക്കുന്ന ‘ലയം പൊന്നോണം 2026’ന്റെ ഭാഗമായി അൽ ഹിലോ ട്രേഡിങ്ങുമായി സഹകരിച്ച് വർണാഭമായ അത്തപ്പൂക്കള മത്സരം നടത്തി. സൊസൈറ്റി അങ്കണത്തിൽ നടന്ന മത്സരത്തിൽ വിപിൻ വിജയൻ നേതൃത്വം നൽകിയ ടീം ഒന്നാം സ്ഥാനവും വിജിത്ത് രാജിന്റെ ടീം രണ്ടാം സ്ഥാനവും പ്രസന്നകുമാറിന്റെ ടീം മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് അൽ ഹിലോ ട്രേഡിങ് കമ്പനി ഏർപ്പെടുത്തിയ ക്യാഷ് പ്രൈസുകൾ കമ്പനി മാനേജിങ് ഡയറക്ടർ എ.കെ. ബാബു സമ്മാനിച്ചു. കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ സതീഷ് കുമാർ, കൾച്ചറൽ സെക്രട്ടറി വിദ്യ രാജേഷ് എന്നിവർ ആശംസകൾ നേർന്നു. ലേഡീസ് വിങ് സെക്രട്ടറി സിന്ധു റോയി സ്വാഗതവും ട്രഷറർ ആശ കുമാർ നന്ദിയും രേഖപ്പെടുത്തി. അത്തപ്പൂക്കള മത്സരത്തിന്റെ ജനറൽ കൺവീനർ അൻഷി ഷിജു അവതാരകയായി പരിപാടികൾ നിയന്ത്രിച്ചു. ഓണാഘോഷങ്ങളുടെ…
