
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിലുള്ള തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ സുഗതന് ഒരു ദിവസത്തെ ജാമ്യം അനുവദിച്ചു. സത്യപ്രതിജ്ഞ അസാധുവായ സാഹചര്യത്തിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിനായാണ് ജാമ്യം അനുവദിച്ചത്. ജൂലൈ 13 വൈകിട്ട് അഞ്ച് മണി മുതൽ ജൂലൈ 14 രാത്രി ഒമ്പത് മണി വരെയാണ് സുഗതന് ജാമ്യം ലഭിക്കുക. നെടുമങ്ങാട് കോടതിയാണ് ജാമ്യം അനുവദിച്ചത്. സത്യപ്രതിജ്ഞ നടപടികൾ പൂർത്തിയാക്കുന്നതിനായി മാത്രം നിശ്ചിത സമയത്തേക്കാണ് കോടതി ജാമ്യം നൽകിയിരിക്കുന്നത്.


