Author: News Desk

തിരുവനന്തപുരം: സോളാർ കേസിൽ ഇനിയും സത്യങ്ങൾ പുറത്തുവരാനുണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സമയമാകുമ്പോൾ എല്ലാം പുറത്തുവരും. പൂർണമായും കുറ്റക്കാരനല്ലെന്ന് പുറത്ത് വരണമെങ്കിലും ഇനിയും ചില കാര്യങ്ങൾ മറനീക്കി വരേണ്ടതുണ്ടെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു. ഒരാളെ കുറ്റപ്പെടുത്തുന്ന കാര്യത്തിൽ താൻ പിന്നിലാണ്. വേട്ടയാടപ്പെടുന്ന അവസരത്തിലും നാളെ ഇതെല്ലാം പുറത്തുവരുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. ആ ഒരു വിശ്വാസത്തിലാണ് നിന്നത്. തനിക്കറിയാവുന്ന ചില കാര്യങ്ങളുണ്ട്. എറണാകുളം ഗസ്റ്റ് ഹൗസിൽ വച്ച് ബിജു രാധാകൃഷ്ണൻ തന്നോട് പറഞ്ഞ കാര്യങ്ങൾ. ആരേയും കുറ്റപ്പെടുത്താനോ വിഷമപ്പെടുത്താനോ ആഗ്രഹിക്കുന്നില്ലെന്നതിനാൽ അക്കാര്യങ്ങൾ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളാർ കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വേണ്ടെന്ന കോൺഗ്രസ് നേതാക്കളുടെ നിലപാടിൽ വ്യത്യാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ പൈസപോയതല്ലാതെ അന്വേഷണം കൊണ്ട് വേറെ ഗുണം ഉണ്ടാകില്ല. ഒരു അന്വേഷണത്തിൽ നിന്ന് അത് മനസിലായെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Read More

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഇടിയുന്നു. ഇന്ന് പവന് 240 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 35,760 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 30 രൂപ കുറഞ്ഞ് 4470ൽ എത്തി.രണ്ടു ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന് സ്വർണവില കുറഞ്ഞത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവില കുറഞ്ഞു വരികയാണ്. നവംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്.

Read More

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവിനെ ഉന്നമിട്ട് സിപിഐഎമ്മിലെ ഒരു വിഭാഗം. കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയിഡിന് പിന്നില്‍ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയാണെന്നാണ് ആരോപണം. രമണ്‍ ശ്രീവാസ്തവ സ്വകാര്യ ചിട്ടിക്കമ്പനിയുടെ സുരക്ഷാ ഉപദേഷ്ടാവാണ്. തോമസ് ഐസക്കും ആനത്തലവട്ടം ആനന്ദനും ലക്ഷ്യമിട്ടത് ശ്രീവാസ്തവയെയെന്നും സൂചനയുണ്ട്. അതേസമയം, വിജിലന്‍സ് റെയ്ഡില്‍ അതൃപ്തിയുമായി സിപിഐയും രംഗത്ത് എത്തിയിരുന്നു. കെഎസ്എഫ്ഇ ബ്രാഞ്ചുകളില്‍ നടത്തിയ പരിശോധന അനാവശ്യമായിരുന്നുവെന്നാണ് സിപിഐഎം നിലപാട്. റെയ്ഡിന് പിന്നില്‍ രമണ്‍ ശ്രീവാസ്തവയാണെന്ന ആരോപണമാണുള്ളത്. മുഖ്യമന്ത്രി അറിയാതെ, വിജിലന്‍സ് ഡയറക്ടര്‍ അവധിയിലായിരിക്കുമ്പോള്‍ റെയിഡ് നടന്നത് അസ്വാഭാവികമാണെന്നാണ് സിപിഐഎം നിലപാട്. നിലവില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നില്‍ രമണ്‍ ശ്രീവാസ്തവയാണെന്നാണ് സിപിഐഎം നേതാക്കളുടെ വിലയിരുത്തല്‍.

Read More

കോഴിക്കോട്: വടകരയിലെ ഊരാളുങ്കല്‍ ലേബർ സൊസൈറ്റി ആസ്ഥാനത്ത് എന്‍ഫോഴ്സ്മെന്‍റ് പരിശോധന. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനുമായി സൈസൈറ്റിക്കുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്നതിന്‍റെ ഭാഗമായായിരുന്നു പരിശോധന. സി.എം.രവീന്ദ്രന് കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലെ പന്ത്രണ്ട് സ്ഥാപനങ്ങളില്‍ ഓഹരിയുണ്ടെന്ന് കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഊരാളുങ്കൽ ആസ്ഥാനത്തും പരിശോധന നടത്തിയത്. ഇന്ന് രാവിലെ ഒമ്പതു മുതല്‍ 11.45 വരെയായിരുന്നു പരിശോധന. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി യൂണിറ്റില്‍നിന്നുള്ള ഒരു ഉദ്യോഗസ്ഥനാണ് പരിശോധനയ്ക്കെത്തിയത്. ഇദ്ദേഹത്തിനൊപ്പം കോഴിക്കോട് യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥനും ഇവിടേക്ക് എത്തി. കാർ വളരെ ദൂരെ പാർക്ക് ചെയ്‌ത ശേഷമാണ് ഇ.ഡി സംഘം സൊസൈറ്റിയിലെത്തിയത്. ഊരാളുങ്കലിന്റെ ഇടപാടുകളില്‍ സി.എം രവീന്ദ്രന് ബന്ധമുണ്ടോയോന്നാണ് ഇ.ഡി പരിശോധിക്കുന്നതെന്നാണ് വിവരം. അതേസമയം ചില ചോദ്യങ്ങൾ ചോദിച്ച ശേഷം എൻഫോഴ്‌സ്‌മെന്റ് മടങ്ങിയെന്നാണ് സൊസൈറ്റിയിലെ ഉദ്യോഗസ്ഥർ പറയുന്നത്. റെയ്‌ഡ് നടന്നില്ലെന്നും അവർ വ്യക്തമാക്കുന്നു.

Read More

വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ ടീമിലെ  മാധ്യമ സംഘത്തെ പ്രഖ്യാപിച്ചു. എല്ലാ സ്ഥാനങ്ങളും വനിതകളെ ഏല്‍പ്പിച്ചുകൊണ്ടാണ് ജോ ബൈഡനും വൈസ്പ്രസിഡന്റ് കമലാ ഹാരിസും വൈറ്റ്ഹൗസ് കമ്യൂണിക്കേഷന്‍ ടീമിനെ പ്രഖ്യാപിച്ചത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്‌ക്കൊപ്പമുണ്ടായിരുന്ന ജെന്‍ സാക്കിയെയാണ് വൈറ്റ്ഹൗസ് പ്രസ്സ് സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിച്ചത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക പ്രസിഡന്റെന്ന നിലയില്‍ ബൈഡന്റെ വൈറ്റ്ഹൗസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായി കേറ്റ് ബെഡിംഗ്ഫീല്‍ഡാണ് ചുമതലയേല്‍ക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബൈഡനായി ചുക്കാന്‍ പിടിച്ചിരുന്ന ഡെമോക്രാറ്റംഗം കൂടിയാണ്. ഇവര്‍ക്കൊപ്പം ആഷിലീ എന്റീനേ കമലാ ഹാരിസിന്റെ കമ്യൂണിക്കേഷന്‍ ഡയറക്ടറായി പ്രവര്‍ത്തിക്കും. ഇവര്‍ക്കൊപ്പം  എലിസബത്ത് അലക്‌സാണ്ടര്‍, കരീന്‍ ജീന്‍പീയറി, സിമോണേ സാന്റേഴ്‌സ്, പിലി തോബര്‍ എന്നിവരാണുള്ളത്.

Read More

തിരുവനന്തപുരം; സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ എം ശിവശങ്കർ ഉപയോിച്ചിരുന്ന രണ്ടാമത്തെ ഫോൺ കണ്ടെത്തി. കേസന്വേഷണം തുടങ്ങി അഞ്ചു മാസം പിന്നിട്ടശേഷമാണ് ശിവശങ്കർ ഉപയോഗിച്ചിരുന്ന രണ്ടാമത്തെ ഫോൺ കണ്ടെത്തിയത്. ഒരു ഫോൺ മാത്രമാണ് ഉപയോഗിച്ചിരുന്നതെന്നാണ് ശിവശങ്കർ നൽകിയ മൊഴി. എന്നാൽ മറ്റു ഫോണുകളിൽനിന്ന് ശിവശങ്കർ വിളിക്കുകയും സന്ദേശം അയയ്ക്കുകയും ചെയ്തിരുന്നതായി സ്വപ്ന ഇഡിയ്ക്ക മൊഴി നൽകിയിരുന്നു. മൂന്നാമതൊരു ഫോൺ കൂടിയുണ്ടെന്നും സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് ഈ ഫോണും കണ്ടെടുക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട്. പുതിയ ഫോൺ കണ്ടെടുത്തതോടെ കസ്റ്റംസും ഇഡിയും ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും. ഫോണിലെ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യൽ. സ്വപ്ന സുരേഷ് ഉപയോഗിച്ചിരുന്ന ഫോണിലേക്കു വന്ന വാട്സാപ്പ് ചാറ്റുകളുടെയും വോയ്സ് കോളുകളുടെയും ഉറവിടം അന്വേഷിച്ചതോടെയാണ് ശിവശങ്കറിന്‍റെ രണ്ടാമത്തെ ഫോൺ കണ്ടെടുത്തത്. ഒരു ഫോൺ മാത്രമാണ് ഉപയോഗിച്ചിരുന്നതെന്നാണ് ശിവശങ്കർ ആദ്യം മുതൽ നൽകിയിരുന്ന മൊഴി. എന്നാൽ സ്വപ്ന സുരേഷ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള…

Read More

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 2311.30 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ഒരു കോടി 15 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് കണ്ടെടുത്തത്.ദുബായിൽ നിന്നും കോഴിക്കോടെത്തിയ മലപ്പുറം സ്വദേശി സലാം എന്ന യാത്രക്കാരനിൽ നിന്ന് 1568.2 ഗ്രാം സ്വർണവും വിമാനത്തിന്റെ ശുചിമുറിയിൽ ഒളിപ്പിച്ച് വച്ച രീതിയിൽ കണ്ട 1262.20 ഗ്രാം സ്വർണ മിശ്രിതവുമാണ് പിടികൂടിയത്. [embedyt] https://www.youtube.com/watch?v=KSwuqcnzdvc[/embedyt]

Read More

മനാമ: ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ ഫോർമുല 1 ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ വിജയകരമായി ആതിഥേയത്വം വഹിക്കുന്നതിൽ ഉൾപ്പെട്ട എല്ലാവരെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പ്രശംസിച്ചു. മൽസരത്തിലെ വിജയികളെ അദ്ദേഹം അഭിനന്ദിക്കുകയും മികച്ച പ്രകടനത്തിന് പങ്കെടുത്ത ടീമുകൾക്ക് നന്ദി അറിയിക്കുകയും ചെയ്തു. For Appointment Click: https://www.kimshealth.org/bahrain/muharraq/ കോവിഡ് പ്രതിരോധത്തിൽ മുൻ‌നിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ‌, അവരുടെ കുടുംബങ്ങൾ‌ എന്നിവരുടെ സാന്നിധ്യം കൊണ്ടാണ് ഈ വർഷത്തെ മൽ‌സരം പ്രത്യേകിച്ചും സവിശേഷമായതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

Read More

മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (നവംബർ 30) തിങ്കളാഴ്ച രാവിലെയും വൈകുന്നേരവും ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ ഷെയ്ഖ് സൽമാൻ ഹെൽത്ത് സെന്റർ ഈസ ടൗൺ ഹെൽത്ത് സെന്റർ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ കൺട്രി മാൾ / അബു സായിബ ലുലു ഹൈപ്പർമാർക്കറ്റ് / ഹിദ്ദ് എൻമാ കോംപ്ലക്സ് / ഈസ്റ്റ് റിഫ തദാമുൻ ക്ലബ് / ഹമല മൊബൈൽ യൂണിറ്റുകൾ  സിത്ര വാക്‌വേ സഹേൽ അൽ ജസീറ സ്ട്രീറ്റ് / സല്ലാക്ക് ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.

Read More

മനാമ: ബഹ്‌റൈനിൽ നവംബർ 29 ന് നടത്തിയ 9,845 കോവിഡ് -19 ടെസ്റ്റുകളിൽ 142 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 59 പേർ പ്രവാസി തൊഴിലാളികളാണ്. 78 പുതിയ കേസുകൾ സമ്പർക്കം മൂലവും 5 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 86,787 ആയി. കോവിഡിൽ -19 ൽ നിന്ന് 192 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 84,977 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.91 ശതമാനമാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 341 ആണ്. മരണനിരക്ക് 0.39 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1469 പേരാണ്. ഇവരിൽ 15 പേർ ഗുരുതരാവസ്ഥയിലാണ്. 1454 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 1.69 ശതമാനം പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്.…

Read More