വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് തന്റെ ടീമിലെ മാധ്യമ സംഘത്തെ പ്രഖ്യാപിച്ചു. എല്ലാ സ്ഥാനങ്ങളും വനിതകളെ ഏല്‍പ്പിച്ചുകൊണ്ടാണ് ജോ ബൈഡനും വൈസ്പ്രസിഡന്റ് കമലാ ഹാരിസും വൈറ്റ്ഹൗസ് കമ്യൂണിക്കേഷന്‍ ടീമിനെ പ്രഖ്യാപിച്ചത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്കൊപ്പമുണ്ടായിരുന്ന ജെന്‍ സാക്കിയെയാണ് വൈറ്റ്ഹൗസ് പ്രസ്സ് സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിച്ചത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
പ്രസിഡന്റെന്ന നിലയില്‍ ബൈഡന്റെ വൈറ്റ്ഹൗസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായി കേറ്റ് ബെഡിംഗ്ഫീല്ഡാണ് ചുമതലയേല്‍ക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബൈഡനായി ചുക്കാന്‍ പിടിച്ചിരുന്ന ഡെമോക്രാറ്റംഗം കൂടിയാണ്. ഇവര്‍ക്കൊപ്പം ആഷിലീ എന്റീനേ കമലാ ഹാരിസിന്റെ കമ്യൂണിക്കേഷന്‍ ഡയറക്ടറായി പ്രവര്‍ത്തിക്കും. ഇവര്‍ക്കൊപ്പം എലിസബത്ത് അലക്സാണ്ടര്‍, കരീന്‍ ജീന്പീയറി, സിമോണേ സാന്റേഴ്സ്, പിലി തോബര് എന്നിവരാണുള്ളത്.