Author: News Desk

മനാമ: ഫോർമുല വൺ ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്സ് 2020 ഫൈനൽ ഇന്ന് വൈകുന്നേരം 5.10 ന് ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കും. 17 റൗണ്ടുകളുള്ള ഈ വർഷത്തെ ഫോർമുല വൺ ലോക ചാമ്പ്യൻഷിപ്പിന്റെ 15-ാം റൗണ്ടാണ് ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്സ്. ഫോർമുല വൺ ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്സ് 2020, ഫോർമുല വൺ റോളക്സ് സഖീർ ഗ്രാൻഡ് പ്രിക്സ് 2020 എന്നിങ്ങനെ ഇരട്ട-തലക്കെട്ടിലാണ് ഇത്തവണ മത്സരങ്ങൾ നടക്കുന്നത്. രാജ്യത്ത് ഇത് ആദ്യമായാണ് രണ്ടു ശീർഷകത്തിൽ മത്സരങ്ങൾ നടക്കുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇരട്ട-തലക്കെട്ടിന്റെ ആദ്യ മത്സരമാണ് ഇപ്പോൾ നടക്കുന്നത്. രണ്ടാം മത്സരമായ ഫോർമുല വൺ റോളക്സ് സഖീർ ഗ്രാൻഡ് പ്രിക്സ് 2020 ഡിസംബർ 4 മുതൽ 6 വരെ നടക്കും. ഈ സീസണിലെ ഏറ്റവും ഉയർന്ന ലാപ് എണ്ണമായ 87 ലാപ്‌സ് സഖീർ ഗ്രാൻഡ് പ്രിക്സിൽ അവതരിപ്പിക്കും.

Read More

മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (നവംബർ 29) ഞായറാഴ്ച രാവിലെയും വൈകുന്നേരവും ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ ഹിദ്ദ് ഹെൽത്ത് സെന്റർ ബുദയ്യ കോസ്റ്റൽ ക്ലിനിക് വൈകുന്നേരം 4 മുതൽ രാത്രി 8 വരെ മറീന മാൾ അൽ ഹറാം സെന്റർ, സൽമാനിയ ദാന മാൾ അൽ അൻവർ ഡിസ്കൗണ്ട് സെന്റർ മൊബൈൽ യൂണിറ്റുകൾ വൈകുന്നേരം 5.30 മുതൽ രാത്രി 8 വരെ ഈസ ടൗൺ ട്രഡീഷണൽ മാർക്കറ്റ് ആലി വാക്‌വേ ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.

Read More

മനാമ: ബഹ്‌റൈനിൽ നവംബർ 28 ന് നടത്തിയ 8,121 കോവിഡ് -19 ടെസ്റ്റുകളിൽ 130 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 53 പേർ പ്രവാസി തൊഴിലാളികളാണ്. 64 പുതിയ കേസുകൾ സമ്പർക്കം മൂലവും 13 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 86,645 ആയി. കോവിഡിൽ -19 ൽ നിന്ന് 132 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 84785 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.85 ശതമാനമാണ്. For Appointment Click: https://www.kimshealth.org/bahrain/muharraq/ ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 341 ആണ്. മരണനിരക്ക് 0.39 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1519 പേരാണ്. ഇവരിൽ 14 പേർ ഗുരുതരാവസ്ഥയിലാണ്. 1505 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 1.75 ശതമാനം പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹ്‌റൈനിൽ ഇതുവരെ…

Read More

ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി STARVISIONNEWS E-PAPER LINK  ഈ ലിങ്കിൽ  ക്ലിക്ക് ചെയ്യുക. ഇനിമുതൽ വാർത്തകൾക്കായി “സ്റ്റാർവിഷൻന്യൂസ് മലയാളം ഇ-പേപ്പർ” STARVISION NEWS MALAYALAM E-PAPER (28-11-2020) https://online.pubhtml5.com/lfro/bppl/

Read More

മലപ്പുറം: താനൂര്‍ സ്വദേശികളായ അഫ്സര്‍, മുഹമ്മദ് അസ്ഹര്‍, റിസ്വാന്‍, മുഹമ്മദ് അദ്നാന്‍, അസറുദ്ദീന്‍ അടങ്ങിയ ബൈക്ക് മോഷണ സംഘത്തെ പോലീസ് പിടികൂടി. തീരദേശ മേഖലകളില്‍ നിന്ന് പെട്രോള്‍ ഊറ്റുന്നവരുമായി ഇവര്‍ക്ക് ബന്ധമുള്ളതായാണ് സൂചന. കൂടുതല്‍ വാഹന മോഷണ കേസുകളുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് സിഐ പി. പ്രമോദ് പറഞ്ഞു. ഇവരിൽ നിന്നും രണ്ട് ബൈക്കുകള്‍ കണ്ടെടുത്തു.

Read More

തിരുവനന്തപുരം: പേപ്പാറയിൽ മമീനാങ്കൽ സ്വദേശി മാധവനെ കയ്യും കാലും കെട്ടി കൊന്ന് വീട്ടിനുള്ളിൽ കുഴിച്ചിട്ടു. സുഹൃത്തും, വീട്ടുടമയുമായ താജുദീൻ ഒളിവിലാണ്. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനാൽ രാവിലെ തൊഴിലുറപ്പ് ജോലിക്കെത്തിയവരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിനുള്ളില്‍ മുറിയുടെ ഒരു ഭാഗത്ത് കൈയ്യും കാലും കെട്ടികുഴിച്ചിട്ട നിലയിലാരുന്നു മൃതദേഹം. വീട്ടുടമ താജുദീൻ കാട്ടിലേയ്ക്ക് കടന്നതായാണ് സൂചന. മുൻപ് ചാരയം വാറ്റിയതിൽ പലതവണ താജുദീൻ അറസ്റ്റിലായിട്ടുണ്ട്. കൊല്ലപ്പെട്ട മാധവനും ക്രിമിനൽ കേസ് പ്രതിയാണ്. കഴിഞ്ഞയാഴ്ച സ്ത്രീയെ മർദിച്ച കേസിൽ പ്രതിയായ മാധവൻ താജുദീന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞതായാണ് സൂചന. മൂന്ന് ദിവസം മുൻപ് രാത്രി വീട്ടിൽ നിന്ന് ശബ്ദങ്ങൾ കേട്ടതായ് നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്.

Read More

മനാമ: ഫോർമുല 1 ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്സ് 2020 ന്റെ യോഗ്യത മത്സരത്തിൽ ലോക ചാമ്പ്യൻ മെഴ്‌സിഡസ് ബെൻസിന്റെ ലൂയിസ് ഹാമിൽട്ടൺ ഒന്നാമതെത്തി. മെഴ്‌സിഡസ് ബെൻസിന്റെ തന്നെ വാൽട്ടേരി ബോട്ടാസ് രണ്ടാം സ്‌ഥാനത്തും റെഡ് ബുള്ളിന്റെ മാക്സ് വെർ‌സ്റ്റാപ്പൻ മൂന്നാം സ്‌ഥാനത്തും ഫിനിഷ് ചെയ്തു. റെഡ്ബുള്ളിന്റെ തന്നെ അലക്സാണ്ടർ ആൽബോൺ നാലാം സ്‌ഥാനത്തും റേസിംഗ് പോയിന്റിന്റെ സെർജിയോ പെരസ് അഞ്ചാം സ്‌ഥാനത്തുമെത്തി. For Appointment Click: https://www.kimshealth.org/bahrain/muharraq/ ഇന്ന് നടന്ന മൂന്നാം പരിശീലന സെഷനിൽ റെഡ് ബുള്ളിന്റെ മാക്സ് വെർ‌സ്റ്റാപ്പൻ ഒന്നാമതെത്തി. മെഴ്‌സിഡസ് ബെൻസിന്റെ താരങ്ങളായ ലൂയിസ് ഹാമിൽട്ടൺ രണ്ടാമതും വാൽട്ടേരി ബോട്ടാസ് മൂന്നാമതും ഫിനിഷ് ചെയ്തു. മൂന്നാം പരിശീലനം സെഷൻ ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് നടന്നത്. തുടർന്ന് 5 മണിക്കാണ് യോഗ്യത മത്സരം നടന്നത്. ഫോർമുല വൺ ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്സ് 2020 ഫൈനൽ നാളെ വൈകുന്നേരം 5.10 ന് ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ…

Read More

ലക്‌നൗ : ഉത്തർപ്രദേശിൽ പ്രമുഖ ചൈനീസ് മൊബൈൽ നിർമ്മാതാക്കളായ ഒപ്പൊയുടെ സംഭരണ ശാലയിൽ തീ പിടുത്തം. നോയിഡയിലെ സംഭരണശാലയിലാണ് തീ പിടുത്തം ഉണ്ടായത്. വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം. അഗ്നിശമന സേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ നിയന്ത്രണ വിധേയമായതായി അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Read More

ന്യൂഡൽഹി : കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. കേന്ദ്ര സര്‍ക്കാരിനോടാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അനുമതി തേടിയത്. രണ്ടാഴ്ചക്കകം രാജ്യത്തിനകത്ത് വിതരണം ചെയ്യാന്‍ നടപടി പൂര്‍ത്തിയാക്കും. സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തിയതിനു പിന്നാലെയാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാല ഇക്കാര്യം അറിയിച്ചത്. വാക്‌സിന്‍ നിര്‍മാണത്തിനായി വലിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വാക്‌സിന്‍ ഉത്പാദനത്തെ സംബന്ധിച്ച വിവരങ്ങള്‍ ഡ്രഗ് കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള തയാറെടുപ്പിലാണെന്നും അദര്‍ പൂനവാല പറഞ്ഞു.

Read More

ലക്‌നൗ: നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനെതിരേ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിന്‍സില്‍ ഗവര്‍ണർ ആനന്ദിബെന്‍ പട്ടേല്‍ ഒപ്പുവെച്ചു. മുഖ്യമന്തി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചത്. നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയാല്‍ ഒന്നുമുതല്‍ അഞ്ചുവര്‍ഷം വരെ തടവും 15,000രൂപ പിഴയും ശിക്ഷയായി ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍, സ്ത്രീകള്‍, പട്ടികജാതി, പട്ടിക വര്‍ഗത്തില്‍പ്പെട്ടവര്‍ എന്നിവവരെ മതപരിവര്‍ത്തനം നടത്തിയാല്‍ മൂന്നു മുതല്‍ പത്തുവര്‍ഷം വരെ തടവും 25,000രൂപ പിഴയും ലഭിക്കും. മറ്റൊരു മതത്തിലേക്ക് മാറിയശേഷം വിവാഹം കഴിക്കണമെങ്കില്‍ ജില്ലാ മജിസ്ട്രേട്ടില്‍ നിന്ന് രണ്ടു മാസം മുമ്പ് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും നിര്‍ബന്ധിത മതപരിവര്‍ത്തത്തിന് ഇരയായ ആള്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കാനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്.

Read More