Author: News Desk

ഇസ്ലാമാബാദ് : 13  രാജ്യങ്ങളിലെ പൗരന്മാർക്ക് പുതിയ വിസ നൽകുന്നത് യു എ ഇ നിർത്തിവെച്ചതോടെ 3000 ഓളം പാകിസ്താനികൾക്ക് തൊഴിൽ വിസ നഷ്ടപ്പെട്ടു. പാക് മാദ്ധ്യമങ്ങൾ തന്നെയാണ് നിരോധനം പ്രാബല്യത്തിൽ വന്നതിനുശേഷം മാത്രം 3000 തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടതായി പറയുന്നുത്. സാമ്പത്തിക ബുദ്ധിമുട്ടിൽ നട്ടം തിരിയുന്ന പാകിസ്താന് ഇത് വലിയ തിരിച്ചടിയാകും . വിസ നിരോധനം തുടക്കത്തിൽ ടൂറിസ്റ്റ് വിസകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഇത് തൊഴിൽ വിസകളിലേക്കും വ്യാപിപ്പിച്ചു. ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് എൻട്രി പെർമിറ്റ് ആപ്ലിക്കേഷനുകൾ (രാജ്യത്തിന് പുറത്തുള്ള വ്യക്തികൾക്കായി) പുറത്തിറക്കിയ ഏറ്റവും പുതിയ സർക്കുലർ അനുസരിച്ച്, പുതിയ തൊഴിൽ വിസയ്ക്കും പുതിയ വിസിറ്റ് വിസയ്ക്കുമുള്ള അപേക്ഷകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവയ്ക്കുകയാണ് . 2019 ലെ കണക്കനുസരിച്ച് ഏകദേശം 2.11 ലക്ഷം പാകിസ്താനികൾ യുഎഇയിൽ ജോലി ചെയ്യുകയും വർഷത്തിൽ 4 ബില്യൺ ഡോളർ പാകിസ്താനിലേയ്ക്ക് അയയ്ക്കുകയും ചെയ്യുന്നു. പാകിസ്താനോടൊപ്പം മറ്റ് 12 രാജ്യങ്ങൾക്കും പുതിയ വിസ നൽകുന്നതിന്…

Read More

മുംബൈ: ലോകപ്രശസ്ത മനുഷ്യാവകാശ പ്രവർത്തകൻ ബാബാ ആംതേയുടെ കൊച്ചുമകളും സാമൂഹ്യപ്രവർത്തകയുമായ ഡോ. ശീതൾ ആംതെ കരജ്ഗിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. കുഷ്ഠരോഗം മൂലം കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി സ്ഥാപിക്കപ്പെട്ട മഹാരോഗി സേവാസമിതിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ബോർഡ് അംഗവുമായിരുന്നു ശീതള്‍. ചന്ദ്രപൂർ ജില്ലയിലെ വരോറയിലെ സ്വവസതിയായ ആനന്ദ്‌വനിലാണ് അവരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. https://twitter.com/AmteSheetal/status/1333202971794915328?s=20 ബാബാ ആംതേയുടെ മകൻ വികാസ് ആംതെയുടെ മകളാണ് ഡോ. ശീതൾ. കഴിഞ്ഞ ആഴ്ച മഹാരോഗി സേവാ സമിതിയിലെ ക്രമക്കേടുകളെക്കുറിച്ച് ആരോപണമുന്നയിച്ചുകൊണ്ട് ശീതൾ ഫേസ്ബുക്കിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നു. എന്നാൽ രണ്ടുമണിക്കൂറുകൾക്കം അത് പിൻവലിച്ചു. ഇന്ന് രാവിലെ ‘വാര്‍ ആന്‍ഡ‍് പീസ്’ എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 1949ലാണ് ബാബാ ആംതെ മഹാരോഗി സേവാസമിതി സ്ഥാപിച്ചത്.

Read More

തിരുവനന്തപുരം : കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിജിലന്‍സ് ഡയറക്ടറുടെ അനുമതിയോടെയാണ്40 ശാഖകളില്‍ പരിശോധന നടത്തിയത്. അതിൽ അസ്വാഭാവികതയില്ല. വിജിലന്‍സിന് അവരുടേതായ പരിശോധനാ രീതികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് വിജിലൻസ് പരിശോധന. ഏതെങ്കിലും ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചാല്‍ വിജിലന്‍സിന്റെ ഇന്റലിജന്‍സ് വിഭാഗം ആ ക്രമക്കേടുകളെ പറ്റി രഹസ്യാന്വേഷണം നടത്തും. റിപ്പോര്‍ട്ട് ശരിയാണ് എന്ന കണ്ടാല്‍ യൂണിറ്റ് മേധാവികള്‍ സോഴ്‌സ് റിപ്പോര്‍ട്ട് തയ്യാറാക്കും. തുടർന്ന് പൊലീസ് സൂപ്രണ്ട് വഴി മിന്നല്‍ പരിശോധന ഉത്തരവ് ലഭിക്കുന്നതിന് വേണ്ടി വിജിലന്‍സ് ആസ്ഥാനത്തേക്ക് അയക്കും. വിജിലന്‍സ് ആസ്ഥാനമാണ് അത് പരിശോധിക്കുക. ആവശ്യമാണെങ്കില്‍ മിന്നല്‍ പരിശോധനയ്ക്ക് തീയതി നിശ്ചയിച്ച് ഉത്തരവ് നല്‍കും ഇതാണ് രീതി. മിന്നല്‍ പരിശോധനയ്ക്ക് വിജിലന്‍സ് ഡയറക്ടറുടെ അനുമതിയാണ് വേണ്ടത്. മറ്റേത് തരത്തിലുള്ള അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മിന്നല്‍ പരിശോധനയില്‍ കണ്ടെത്തുന്ന ക്രമക്കേടുകളില്‍ പ്രധാനമായും ക്രമക്കേടുകളുടെ വ്യാപ്തി…

Read More

കൊച്ചി: വേള്‍ഡ് ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ടായി രജനീഷ് ഹെൻറിയെ തെരഞ്ഞെടുത്തു. ഓണ്‍ലൈനില്‍ നടന്ന 21-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് രണ്ടിനെതിരെ എട്ട് വോട്ടുകള്‍ക്ക് ദക്ഷിണാഫ്രിക്കയുടെ ഡുമിസോ ന്യാനോസിനെ പരാജയപ്പെടുത്തിയത്. പാക്കിസ്ഥാനില്‍ നിന്നുള്ള സയ്യദ് സുല്‍ത്താന്‍ ഷാ പ്രസിഡണ്ടും ഓസ്ട്രേലിയയില്‍ നിന്നുള്ള റെയ്മണ്ട് മോക്സ്ലി ജനറല്‍ സെക്രട്ടറിയുമാണ്. ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബ്ലൈന്‍ഡ് ഇന്‍ കേരള ജനറല്‍ സെക്രട്ടറി, ക്രിക്കറ്റ് അസോസിയേഷന്‍ ഫോർ ബ്ലൈന്‍ഡ് ഇൻ ഇന്ത്യ സീനിയർ വൈസ് പ്രസിഡണ്ട്, ഏഷ്യൻ ബ്ലൈന്‍ഡ് ക്രിക്കറ്റ് ഡെവലപ്മെൻറ് ഡയറക്ടർ എന്നീ സ്‌ഥാനങ്ങളും രജനീഷ് ഹെൻറി വഹിക്കുന്നുണ്ട്. For Appointment Click: https://www.kimshealth.org/bahrain/muharraq/ കേരളത്തില്‍ കാഴ്ച്ചപരിമിതരുടെ ഏഷ്യാകപ്പ്, വേള്‍ഡ് കപ്പ് മത്സരങ്ങളുടെ സംഘാടകനായിരുന്നു കോഴിക്കോട് മാനാഞ്ചിറ മോഡല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ അദ്ധ്യാപകന്‍ കൂടിയായ രജനീഷ് ഹെന്റി. അടുത്ത വര്‍ഷം കാഴ്ച്ചപരിമിതരുടെ 3ാമത്തെ ട്വന്റി ട്വന്റി ലോകകപ്പ് നടത്താനും വനിതാ ക്രിക്കറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കാനും യോഗം തീരുമാനിച്ചു.

Read More

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍  ആദ്യമത്സരത്തില്‍ റയല്‍ മാഡ്രിഡിനെ ആലാവെസ് അട്ടിമറിച്ചപ്പോള്‍ വിയാ റയലിനെ റയല്‍ സോസീഡാഡ് സമനിലയില്‍ തളച്ചു. ലീഗിലെ മറ്റ് പോരാട്ടങ്ങളില്‍ അത്‌ലറ്റികോ ക്ലബ്ബിനെ ഗെറ്റാഫെ പിടിച്ചുകെട്ടിയപ്പോള്‍ ഗ്രനാഡേയ്‌ക്കെതിരെ സെല്‍റ്റാ വിഗോ ജയം നേടി. റയല്‍ മാഡ്രിഡിനെ ആലാവെസ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അട്ടിമറിച്ചത്. ലൂകാസ് പെരസിന്റെ ആദ്യ മിനിറ്റിലെ പെനാല്‍റ്റി ഗോളില്‍ അലാവെസ് മുന്നിലെത്തി. 49-ാം മിനിറ്റില്‍ ജൊസേലും അലാവസിന്റെ ലീഡ് 2-0ആക്കി ഉയര്‍ത്തി. ശക്തമായ പ്രതിരോധം തീര്‍ത്ത അലാവെസിനെതിരെ 86-ാം മിനിറ്റില്‍ കാസെമിറോയാണ് റയലിന്റെ ആശ്വാസ ഗോള്‍ നേടിയത്. കൂടുതല്‍ സമയം പന്ത് കൈവശമുണ്ടായിട്ടും റയലിന് ഗോളടിക്കാനായില്ല. 20 ഷോട്ടുകള്‍ പായിച്ചിട്ടും ഗോളവസരം സൃഷ്ടിക്കപ്പെട്ടില്ല. 9 തവണ ഗോള്‍മുഖത്തെ ലക്ഷ്യം വെച്ചിട്ടും അലാവെസിന്റെ പ്രതിരോധം തകര്‍ന്നില്ല. അതേസമയം 6 തവണ ഗോളടിക്കാന്‍ ലഭിച്ച അവസരത്തില്‍ ഒരെണ്ണവും ആദ്യ മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയും ആലാവെസിന് മുതലാക്കാനായി.

Read More

റിപ്പോർട്ട് : അജു വാരിക്കാട് ഹ്യുസ്റ്റൺ: റൺ ഓഫിൽ എത്തി നിൽക്കുന്ന മിസോറി സിറ്റി മേയർ സ്ഥാനാർഥിയായ റോബിൻ ഇലക്കാട്ടിനെ ഇന്നലെ കേരളാ ഹൌസിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ ജോർജ്ജ് കൊളാച്ചേരിൽ പരിചയപ്പെടുത്തുകയും തുടർന്ന് ഫോമക്ക് വേണ്ടി പ്രസിഡന്റ് അനിയൻ ജോർജ്ജ് റോബിനെ പിന്തുണക്കുകയും ചെയ്തു. മാഗിന് വേണ്ടി മാഗ് പ്രസിഡന്റ് ഡോ. സാം ജോസഫ് ആണ് റോബിനെ പിന്തുണച്ചത്. നീണ്ട വർഷങ്ങൾ പൊതുരംഗത്ത് പ്രവർത്തി പരിചയം ഉള്ള റോബിൻ നഗരാധിപൻ ആകുന്നത് മലയാളികൾക്ക് അഭിമാനമാണ് എന്ന് അനിയൻ ജോർജ്ജ് പ്രസ്താവിച്ചു. ന്യൂയോർക്കിൽ നിന്നും സെനറ്റർ സ്ഥാനത്തേക്ക് മത്സരിച്ചു വിജയിച്ച കെവിൻ തോമസിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി എല്ലാ മലയാളികളെയും റോബിന് വോട്ടു ചെയ്യണം എന്നും അനിയൻ ജോർജ്ജ് ആഹ്വാനം ചെയ്തു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക പല വർഷങ്ങളിലെ ഇടവേളയ്ക്ക് ശേഷം ബിസിനസ്സ് രംഗത്തുനിന്നും പൊതുരംഗത്തേക്ക് സജീവമായി തിരിച്ചെത്തുന്ന റോബിൻ വിജയിച്ചാൽ ഗ്രെയ്റ്റർ ഹൂസ്റ്റണിലെ ആദ്യ മലയാളിയായ മേയർ…

Read More

മനാമ : ജോലി നഷ്ടപെട്ട് നാട്ടിലേക്കു വരുന്ന പ്രവാസികള്‍ക്ക് വേഗത്തില്‍ പുനരധിവാസം സാധ്യമാകുന്ന രീതിയില്‍ പഞ്ചായത്ത് തലത്തില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് കൊല്ലം പ്രവാസി അസ്സോസിയേഷന്‍ – ബഹ്റൈന്‍ ചാപ്റ്ററിന്‍റെ രണ്ടാമത് ഡിസ്ട്രിക്റ്റ് കമ്മിറ്റി മീറ്റിങില്‍ അവതരിപ്പിച്ച പ്രവാസി പുനരധിവാസ പ്രമേയത്തില്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക കോവിഡ് പ്രോട്ടോകോൾ നിബന്ധനകൾ പാലിച്ചു കൊണ്ട് ബൂരി അൽ ദാന ഹാളിൽ വച്ച് സംഘടിപ്പിച്ച കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ രണ്ടാമത് ഡിസ്ട്രിക്ട് കമ്മിറ്റി മീറ്റിങ്ങിൽ കെ.പി.എ സെക്രെട്ടറിയേറ്റ്, സെൻട്രൽ കമ്മിറ്റി അംഗങ്ങളും 10 ഏരിയ കമ്മിറ്റി പ്രതിനിധികളും, വനിതാ വിഭാഗം പ്രതിനിധികളും പങ്കെടുത്തു. കെ.പി.എ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി അദ്ധ്യക്ഷത വഹിച്ച മീറ്റിങ് IT സെൽ കൺവീനർ ബിനു കുണ്ടറ ഉത്‌ഘാടനം ചെയ്തു. പ്രസിഡന്റ് നിസാർ കൊല്ലം മുഖ്യപ്രഭാഷണം നടത്തി , ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംഘടനാ വിഷയയുമായി ബന്ധപ്പെട്ട് സംസാരിച്ചു. തുടർന്ന്…

Read More

മനാമ: ” കേരളപ്പിറവിയുടെ പത്തു നാളുകൾ “എന്ന പേരിൽ മലർവാടി മുഹറഖ് ഘടകം സംഘടിപ്പിച്ച ചിത്ര രചന കുട്ടികൾക്ക് പുതിയ അനുഭവമായി. മലർവാടി വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ വരച്ച ചിത്രങ്ങൾ കേരള സംസ്കാരവും, കലയും ജീവിതവും, വികസനവും പ്രതിഫലിപ്പിക്കുന്നതായിരുന്നു. അമ്പതോളം കുട്ടികൾ പങ്കെടുത്ത ചിത്രരചനയിലൂടെ 80 തിൽ അധികം ചിത്രങ്ങൾ വരച്ചിടുകയാണ്ടയി. ഏറ്റവും കൂടുതൽ ചിത്രങ്ങൾ വരച്ചു കൊണ്ട് ഹെന ഖദീജ, ഫാത്തിമ നഹല, അലിസ റമീസ്, മർവ ഫാത്തിമ, ദിയ പ്രമോദ്, ദിശ പ്രമോദ്, ലിവ അരുൺ എന്നിവർ ശ്രദ്ധേയരായി. വരകൾ കൊണ്ടും വർണങ്ങൾ കൊണ്ടും കേരള പ്പിറവി ആഘോഷം വർണാഭമാക്കിയ മലർവാടി കൂട്ടുകാരെ മലർവാടി കോർഡിനേറ്റർമാരായ സാജിദ് അലി ചേന്നമംഗല്ലൂർ, സമീറ നൗഷാദ് എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു.

Read More

കൊച്ചി: കോടതിയോട് സ്വകാര്യമായി സംസാരിക്കാനുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും. ജയിലിലെ വിഡിയോ കോൺഫറൻസ് വഴി ഇത് പറയാൻ കഴിയുന്നില്ല. കോടതിയോട് സ്വകാര്യമായി സംസാരിക്കാന്‍ അവസരം ഉണ്ടാക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. എന്നാൽ അഭിഭാഷകർ വഴി പറയാനുള്ള കാര്യങ്ങൾ എഴുതി നൽകാൻ കോടതി ഇരുവരോടും നിർദ്ദേശിച്ചു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കോടതിക്ക് മുന്നില്‍ ഹാജരാക്കുമ്പോള്‍ ചുറ്റും പൊലീസുകാരായതിനാല്‍ ഒന്നും സംസാരിക്കാനാകുന്നില്ലെന്നാണ് സ്വപ്നയും സരിത്തും പറഞ്ഞത്. പറയാനുള്ളത് അഭിഭാഷകൻ വഴി എഴുതി നൽകാനാണ് രണ്ട് പേരോടും കോടതി നിർദേശിച്ചത്. അഭിഭാഷകരെ കാണാൻ ഇരുവർക്കും കോടതി സമയവും അനുവദിച്ചു.

Read More

തിരുവനന്തപുരം: കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് തെരെഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ. കൊവിഡ് രോഗികൾക്കും ക്വറന്റീനിൽ കഴിയുന്നവർക്കും പോസ്റ്റൽ വോട്ട് നടത്താം. തെരഞ്ഞെടുപ്പിന് 10 ദിവസം മുൻപ് അസുഖ ബാധിതരുടെയും ക്വറന്റീനിൽ ഉള്ളവരുടെയും ലിസ്റ്റ് ആരോഗ്യവകുപ്പ് തയാറാക്കും. ഇത് പ്രകാരമാണ് ബാലറ്റ് വിതരണം. വോട്ടിം​ഗ് ദിവസം സ്പെഷ്യൽ വോട്ടർമാർക്ക് വീടിനകത്ത് വച്ച് വോട്ട് രേഖപ്പെടുത്താം. വോട്ടർമാരുടെ വീടുകളിൽ സ്‌പെഷ്യൽ ടീം എത്തും. സ്‌പെഷ്യൽ പോളിംഗ് ഓഫിസർ, പോളിംഗ് അസിസ്റ്റന്റ് ഒരു പൊലീസുകാരൻ എന്നിവരാണ് ടീമിലുണ്ടാകുക. ഇവർ സ്പെഷ്യൽ വോട്ടറുടെ വീട്ടിലെത്തി ആപ്ലിക്കേഷൻ കൈമാറും. അതിൽ ബാലറ്റ് പേപ്പർ കിട്ടിയത് അടക്കമുള്ള വിവരങ്ങൾ സാക്ഷ്യപ്പെടുത്തും. ഈ ഡിക്ലറേഷനും, പോസ്റ്റൽ ബാലറ്റും, കവറും സ്പെഷ്യൽ വോട്ടർക്ക് കൈമാറും. സ്പെഷ്യൽ ഓഫിസറിന് മുമ്പാകെ സ്പെഷ്യൽ വോട്ടർ ഈ ഡിക്ലറേഷനിൽ ഒപ്പിടണം. ഓഫിസർ ഈ ഡിക്ലറേഷൻ അറ്റസ്റ്റ് ചെയ്ത് കൊടുക്കും. സ്പെഷ്യൽ വോട്ടർക്ക് വീട്ടിലെ സൗകര്യമുള്ള സ്ഥലത്ത് പോയി തന്റെ സ്ഥാനാർത്ഥിക്ക് വോട്ട്…

Read More